ഇരിങ്ങാലക്കുട: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയോടുള്ള ബഹുമാനാർഥമാണ് നഗരസഭാ ടൗണ്‍ഹാളിന് രാജീവ്ഗാന്ധി ടൗണ്‍ഹാൾ എന്ന് നാമകരണം ചെയതത്. എന്നാൽ ഈ ഹാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ അദ്ദേഹത്തോടുള്ള അവഹേളനത്തിന്റെ മറ്റൊരു മുഖമായി മാറുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ടൗണ്‍ഹാൾ നവീകരിച്ചതോടെ നാമകരണത്തെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വിവാദം മുറുകി. പത്മഭൂഷൻ അമ്മന്നൂർ മാധവചാക്യാരുടെ പേരിടണമെന്ന് ബിജെപിയും രണ്ടുതവണ മണ്ഡലത്തിൽനിന്നും ജയിക്കുകയും മുഖ്യമന്ത്രി ആകുകയും ചെയ്ത സി. അച്ചുമേനോന്റെ പേര് നൽകണമെന്ന് സിപിഐയും ആവശ്യപ്പെട്ടു.അവസാനും ഭരണകക്ഷിയായ കോണ്‍ഗ്രസ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരിടണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ ഈ ഹാളിനു മുന്നിൽ സ്ഥാപിച്ച രാജീവ്ഗാന്ധിയുടെ പ്രതിമക്കാണ് ശാപമോക്ഷമാകാത്തത്. 2014 ജനുവരി 25 നാണ് 75 ലക്ഷം രൂപയോളം ചെലവാക്കി നവീകരിച്ച നഗരസഭ ടൗണ്‍ഹാളിന്റെ ഉദ്ഘാടനം നടന്നത്. കേരള സംസ്ഥാന നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയായിരുന്നു ഉദ്ഘാടകൻ. നവീകരിച്ച…
Read MoreCategory: Thrissur
പത്താഴക്കുണ്ട് ഡാമിന്റെ പൂന്തോട്ട നിർമാണത്തിന് ഒരു കോടി രൂപ അനുവദിക്കും: അനിൽ അക്കര
വടക്കാഞ്ചേരി: പത്താഴക്കുണ്ട് ഡാമിന്റെ ചോർച്ച തടയുന്നതിനുള്ള രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി അനിൽ അക്കര എംഎൽഎയും മുതിർന്ന ഉദ്യോഗസ്ഥരും ഡാം സന്ദർശിച്ചു. ഡാമിന് പൂന്തോട്ടം നിർമിയ്ക്കുന്നതിനും ചുറ്റും നടപ്പാതകൾ പണിയുന്നതിനുമായി ഒരു കോടി രൂപ അനുവദിയ്ക്കുമെന്ന് എംഎൽഎ അറിയിച്ചു. തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിലെ മലയോര പ്രദേശത്താണ് ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ളപത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. പൂർണമായും മണ്ണു കൊണ്ട് നിർമിച്ചിട്ടുള്ള ഈ ഡാം 1978ലാണ് കമ്മീഷൻ ചെയ്യുന്നത്. ഡാമിന് 143 മീറ്റർ നീളവും 18.3 മീറ്റർ ഉയരവും ഉണ്ട്. വൃഷ്ടിപ്രദേശം 24,28 ഹെക്ടറും സംഭരണ ശേഷി 1,44 ദശലക്ഷം ഘനമീറ്ററും ആണ്. ഡാമിന് 3075 മീറ്റർ നീളത്തിലുള്ള ഇടതുകര കനാലും 1456 മീറ്റർ നീളത്തിലുള്ള വലതുകര കനാലും ഉണ്ട്. തെക്കുംകര പഞ്ചായത്തിലും പഴയ മുണ്ടത്തിക്കോട്…
Read Moreചാലക്കുടി നഗരസഭയിലെ തകർന്ന റോഡിൽ വാർഡ്സഭ ചേർന്ന് നാട്ടുകാരുടെ വേറിട്ട സമരമുഖം
ചാലക്കുടി: തകർന്ന റോഡിൽ വാർഡ്സഭ ചേർന്ന് നാട്ടുകാരുടെ വേറിട്ട സമരമുഖം. നഗരസഭ മുനിസിപ്പൽ ഓഫീസ് 30-ാം വാർഡ് സഭയാണ് തകർന്നു കിടക്കുന്ന ട്രാംവെ റോഡിൽ ചേർന്നത്. കഴിഞ്ഞ മൂന്നുവർഷമായി റോഡ് തകർന്ന് കിടക്കുകയാണ്. പലതവണ കൗണ്‍സിലിലും വാർഡ്സഭയിലും ആവശ്യപ്പെടുകയും ഇതിനെത്തുടർന്ന് റോഡ് ബിഎംബിസി ടാറിംഗ് ചെയ്യുന്നതിന് 27 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നഗരസഭ പിന്നീട് ഈ റോഡുപണി പദ്ധതിയിൽനിന്നും ഒഴിവാക്കുകയാണുണ്ടായത്. ഇതിൽ വൻ പ്രതിഷേധം നഗരസഭ യോഗത്തിൽ ഉയർന്നെങ്കിലും പിന്നീട് ഫണ്ട് മാറ്റിവയ്ക്കാമെന്ന് പറഞ്ഞ് ഭരണസമിതി ഒഴിഞ്ഞുമാറി. തകർന്ന റോഡിൽ ചേർന്ന വാർഡ് സഭയിൽ കൗണ്‍സിലർ അഡ്വ. സിജു എസ്. ചിറയത്ത് അധ്യക്ഷത വഹിച്ചു. വാർഡ് സഭയിലെത്തിയ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാറും വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും ജനങ്ങളുടെ പരാതികൾ കേൾക്കുകയും അവരുടെ ആശങ്കയിൽ പങ്കുചേരുകയും ചെയ്തു. എത്രയും വേഗം റോഡുപണി നടത്താൻ ഫണ്ട്…
Read Moreജനവിധിയല്ല, ജനപ്രതിനിധി വിധി! എംഎല്‍എ വോട്ടില്‍ ബ്രസീലും നെയ്മറും മുന്നില്‍; തൃശൂരിലെ 13 എംഎല്‍എമാരില്‍ 10 പേര് പിന്തുണച്ചത് ബ്രസീലിനെ
ഋഷി തൃശൂർ: ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കെ തങ്ങളുടെ ഇഷ്ടപ്പെട്ട ടീമിനെയും പ്രിയ താരത്തേയും കുറിച്ചറിയാൻ വേണ്ടി തൃശൂർ ജില്ലയിലെ ജനപ്രതിനിധികൾക്കിടയിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ ബ്രസീലും നെയ്മറും മുന്നിൽ. ജില്ലയിലെ പതിമൂന്ന് എംഎൽഎമാരിൽ 10 പേർ ബ്രസീലിനെ പിന്തുണച്ചു. രണ്ടുപേർ അർജന്റീനയെ പിന്തുണച്ചപ്പോൾ ഒരു വോട്ട് ജർമനിക്കാണ്.ബ്രസീൽ താരം നെ യ്മറെ പ്രിയതാരമായി തെരഞ്ഞെടുത്തത് ഒ ന്പതു പേരാണ്. മെ സിയെ നാലുപേർ തെരഞ്ഞെടുത്തു. ചേലക്കര എംഎൽഎ യു.ആർ.പ്രദീപിനു ഫുട്ബോളിനേക്കാൾ ഇഷ്ടം ക്രിക്കറ്റാണെങ്കിലും ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളോട് ആവേശമാണ്. മിക്ക കളികളും കാണാറുണ്ടെന്നും അർജന്റീനയാണ് തന്റെ പ്രിയപ്പെട്ട ടീമെന്നും മെസിയാണ് ഇഷ്ടതാരമെന്നും പ്രദീപ് പറഞ്ഞു. കയ്പമംഗലം എംഎൽഎ ഇ.ടി.ടൈസണ്‍ മാസ്റ്റർക്ക് ഇഷ്ട ടീം ഏതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല – ബ്രസീൽ…എല്ലാക്കാലത്തും അതുതന്നെയാണ് ഇഷ്ട ടീമെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും…
Read Moreവീടുപണിക്ക് പണം നൽകിയില്ല; ആത്മഹത്യാ ഭീഷണിയുമായി കുടുംബത്തിന്റെ പ്രതിഷേധം
പഴയന്നൂർ: ലൈഫ്മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചിട്ട് തറ പണി കഴിഞ്ഞ് ഒന്നാം ഗഡുതുക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യാ ഭീഷണിയുമായി ഒരു കുടുംബം പഞ്ചായത്ത് ഓഫീസിന്റെ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പഴയന്നൂർ തെക്കേത്തറ വയ്യാട്ട് വീട്ടിൽ സുകുമാരിക്കാണ് ലൈഫ്മിഷനിൽ വീട് അനുവദിച്ചത്. 18 കൊല്ലമായി വടകയ്ക്കാണ് ഈ കുടുംബം താമസിക്കുന്നത്. കൃഷി വകുപ്പിൽ നിന്നും വീട് പണിയാനുള്ള അനുമതി വയ്കുന്നതാണ് പ്രധാന കാരണമായി അധികൃതർ പറയുന്നത്. മുപ്പത് കൊല്ലം പഴക്കമുള്ള തെങ്ങും കവുങ്ങുകളും ഉള്ള ഇവരുടെ പുരയിടം ബി.ടി.ആറിൽ നിലമായിട്ടാണ് കിടക്കുന്നത്.പഴയന്നൂരിൽ പ്രാദേശിക നിരീക്ഷണ സമിതിയിലുള്ള സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി സുകുമാരനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ശ്രീജയനും തമ്മിലുള്ള പോരാണത്രേ പാവപ്പെട്ട കുടുംബങ്ങൾക്ക് വിലങ്ങ് തടിയായി ഇവിടെ നിലനിൽക്കുന്നത്. പഴയന്നൂർ പോലീസിന്റെയും ബി.ജെ.പി.പ്രാദേശിക നേതാക്കളുടേയും ഇടപ്പെടലുകളെ തുടർന്ന് നടത്തിയ ചർച്ചയിൽ പ്രാദേശിക നിരീക്ഷണ സമിതി ഇന്ന് തന്നെ…
Read More35 ലക്ഷവും 30 തയ്യൽ മെഷിനും വെള്ളത്തിൽ … ഇത് വ്യവസായകേന്ദ്രമല്ല, ദുർവ്യയ കേന്ദ്രം; നഗരസഭയുടെ വനിത വ്യവസായകേന്ദ്രം നാശത്തിന്റെ വക്കിൽ
ഇരിങ്ങാലക്കുട: നഗരസഭയുടെ വനിത വ്യവസായകേന്ദ്രം നാശത്തിന്റെ വക്കിൽ. ഇരിങ്ങാലക്കുട ആസാദ് റോഡിൽ ജവഹർ കോളനിയിൽ പണികഴിച്ച വനിതാ വ്യവസായ കേന്ദ്രത്തിനാണു ഈ ദുർഗതി. 2014 ഫെബ്രുവരി 14 ന് അന്നത്തെ മന്ത്രി കെ. ബാബുവാണ് വനിതാ വ്യവസായകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ഈ കെട്ടിടങ്ങളുടെ മര ഉരുപ്പിടികളും ഷട്ടറും മറ്റും നശിച്ച് ഇല്ലാതാകുകയാണ്. 35 ലക്ഷം രൂപ ചെലവഴിച്ച് വനിതകൾക്കുവേണ്ടി നിർമിച്ച ഈ വ്യവസായ പരിശീലന കേന്ദ്രത്തിൽ ഇതുവരെ ഒരൊറ്റ വനിതയ്ക്കും പരിശീലനം ലഭ്യമാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഉദ്ഘാടന വേളയിൽ 30 തയ്യൽ മെഷീനുകൾ സ്ഥാപനത്തിൽ കൊണ്ടുവന്നിരുന്നെന്ന് പറയുന്നു. അവയും തുരുന്പെടുത്ത് നാശത്തിന്റെ വക്കിലെത്തി. ഈ കേന്ദ്രം എന്തിനാണു പണിതിരിക്കുന്നതെന്നോ, നഗരസഭയുടേതു തന്നെയാണോ ഈ കെട്ടിടമെന്നുപോലും അറിയാത്ത നഗരസഭാ അധികൃതർ ഇതേകുറിച്ച് നൽകിയ പരാതികൾ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇപ്പോൾ ഈ കെട്ടിടം കാടുകയറിയ…
Read Moreവീടുകളിലെ സിസിടിവിക്കു മുന്നിലെ മധ്യ വയസ്കന്റെ നഗ്നതാ പ്രദർശനം; അന്വേഷണം സമീപവാസികളായ മൂന്നു പേരിലേക്ക്
കല്ലേറ്റുംകര: സിസിടിവി ദൃശ്യങ്ങളിലെ മധ്യ വയസ്കന്റെ നഗ്നതാ പ്രദർശനം അന്വേഷണം വീടിനു പരിസരത്തുള്ള മൂന്നു പേരിലേക്ക്. മോഷണ ശ്രമമല്ല ഇതിനു പിന്നിലെന്നും മറ്റൊന്തോ ഉദ്ദേശമാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കപ്പടുന്നവരുടെ പ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാത്രികാലങ്ങളിൽ കള്ളന്മാരുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാനാണു കല്ലേറ്റുംകരയിലെ ഈ വീട്ടുക്കാർ സിസിടിവി വച്ചത്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് നഗ്നത പ്രദർശവുമായെത്തിയ മധ്യവയസ്കനെയാണ്. അമ്മയും മകളും മാത്രമാണു ഈ വീട്ടിൽ താമസിക്കുന്നത്. വീടിന്റെ സുരക്ഷയ്ക്കായാണു സിസിടിവി ഘടിപ്പിച്ചതെങ്കിലും കള്ളന്മാരെ മാത്രം ഭയന്നാൽ പോരെന്ന് ഇതോടെ വ്യക്തമായി. രാത്രികാലങ്ങളിൽ വീട്ടിൽ ആരോ വരുന്നതായി വീട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അതു മോഷ്ടാവാണെന്നുള്ള ധാരണ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ മാറി. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മൂത്ത മകൾ പങ്കുവെച്ച ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തറിയുന്നത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ 40 വയസ് തോന്നുന്ന പുരുഷനാണു സിസിടിവിയിൽ…
Read Moreട്രോളിംഗ് നിരോധനം ഇന്നു അർധരാത്രി മുതൽ ; പരമ്പരാഗത വള്ളങ്ങൾക്കും കർശന നിയന്ത്രണങ്ങൾ
സെബി മാളിയേക്കൽ തൃശൂർ: കേരള തീരത്തെ ട്രോളിംഗ് നിരോധനം ഇന്നു അർധരാത്രി നിലവിൽവരും. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 30നാണ് സമാപിക്കുക. മുൻവർഷങ്ങളെ അപേക്ഷിച്ച് പരന്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഇത്തവണ ചില പുതിയ നിബന്ധനകൾ വച്ചിട്ടുണ്ട്. നാല്പതോ അന്‍പതോ മത്സ്യതൊഴിലാളികൾ പോകുന്ന മത്സബന്ധന വള്ളങ്ങൾക്കൊപ്പം ഇത്തവണ ഒരു ഡിങ്കിക്കു മാത്രമേ പോകാനാകൂ. മുൻ വർഷങ്ങളിൽ മൂന്നും നാലും ഡിങ്കികൾക്കു പോകാമായിരുന്നു. (വള്ളങ്ങളിൽ ലഭിക്കുന്ന മീനുകൾ അപ്പപ്പോൾ കരയിലേക്കു കൊണ്ടുവരാൻ ഉപയോഗിക്കുന്ന ചെറു ചരക്കുവള്ളമാണ് ഡിങ്കി).രാത്രികാലങ്ങളിൽ മീൻപിടിക്കാൻ നിയമം അനുവദിക്കാത്തതിനാൽ പുലർച്ചെ നാലരയോടെയാണ് വള്ളങ്ങൾ മത്സ്യബന്ധനത്തിനായി പുറപ്പെടുക. ദൂരപരിധിയില്ലാത്തതിനാൽ മത്സ്യം എവിടെ കിട്ടുമെന്നുനോക്കി യാണു യാത്ര. സാധാരണ 20 ഉം 25 ഉം നോട്ടിക്കൽ മൈൽ (37-46 കിലോമീറ്റർ) അകലെയാണ് മത്സ്യബന്ധനം. ചില സമയങ്ങളിൽ വല നിറയെ മത്സ്യങ്ങൾ ലഭിക്കാറുണ്ടെന്നു പരന്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ മീനുകൾ…
Read Moreഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; ദിലീപിനു ജില്ലാഭരണകൂടത്തിന്റെ ക്ലീൻചിറ്റ്
തൃശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ ഭൂമി കൈയേറിയിട്ടില്ലെന്നു ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ സർവേ ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു. കൈയേറ്റമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ പരാതിക്കാരൻ സമർപ്പിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡി സിനിമാസ് തിയറ്റർ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയിൽ തൃശൂർ വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു. ദിലീപ്, മുൻ ജില്ലാ കളക്ടർ എം.എസ്. ജയ എന്നിവരെ എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ വിജിലൻസ് കോടതിയുടെ വിമർശനത്തത്തുടർന്നായിരുന്നു നടപടി. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റു മാത്രമാണ് കൈയേറിയതെന്നും ഇതിൽ ക്ഷേത്രം അധികാരികൾക്കു പരാതിയില്ലെന്നും നേരത്തെ അന്വേഷണം നടത്തിയ ജില്ലാ സർവേ സൂപ്രണ്ട് നേരത്തെ ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഏതാണ്ട് ഇതിനു സമാനമായ റിപ്പോർട്ടായിരുന്നു കോടതിയിൽ വിജിലൻസും സമർപ്പിച്ചത്.
Read Moreഹാഷിഷും കഞ്ചാവും കടത്തിയ സംഭവം; മുഖ്യസൂത്രധാരൻ ജഗ്മിത്രയെ അറസ്റ്റുചെയ്തു
കൊല്ലങ്കോട്: ഗോവിന്ദാപുരത്ത് കഴിഞ്ഞദിവസം എണ്ണൂറു ഗ്രാം ഹാഷിഷും ഒന്നേകാൽ കിലോ കഞ്ചാവും കടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരനെ അറസ്റ്റുചെയ്തു. തൃശൂർ പെരിങ്ങാവ് ഗോപിനാഥന്റെ മകൻ ജഗ് മിത്ര (27)യെയാണ് കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസറും സംഘവും ഇന്നലെ അറസ്റ്റുചെയ്തത്. സംഭവത്തിൽ തൃശൂർ പാറളം അറക്കപ്പറന്പ് മിഥുൻ കെ.തോമസിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഹാഷിഷും കഞ്ചാവും തൃശൂരിൽ ജഗ്മിത്രയ്ക്കു നല്‍കാനാണ് നിർദേശം ലഭിച്ചതെന്ന മിഥുന്റെ മൊഴിയെ നടത്തിയ അന്വേഷണത്തിലാണ് ജഗ്മിത്രയെ അറസ്റ്റുചെയ്തത്. ഇയാൾക്ക് കൊടൈക്കനാലിൽ റിസോർട്ടുണ്ട്. തൃശൂരിൽ എത്തുന് കള്ളക്കടത്തു സാധനം മറ്റു ഇടനിലക്കാർവഴി വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമെന്ന് ഇയാൾ എക്സൈസ് അധികൃതർക്ക് മൊഴിനല്‍കി.റേഞ്ച് ഇൻസ്പെക്ടർ സജീവകുമാർ, പ്രിവന്റീവ് ഓഫീസർ വിനോദ് കുമാർ, സിഇഒമാരായ ലക്ഷ്മണൻ, രമേഷ്, പ്രജീഷ്, നാസർ എന്നിവരാണ് ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത ഹാഷിഷിനും കഞ്ചാവിനും അന്‍പതുലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Read More