വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും മോഷണം വർധിച്ചിട്ടും പോലീസ് നിഷ്ക്രിയമെന്ന് നാട്ടുകാർ. എന്നാൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും വടക്കാഞ്ചേരി സിഐ പി.എസ്. സുരേഷ് അറിയിച്ചു. എങ്കക്കാട്, മങ്കര, മാരാത്ത്കുന്ന്, ഊത്രാളിക്കാവ് പരിസരം എന്നിവിടങ്ങളിൽ എട്ടോളം വീടുകളിലാണ് കഴിഞ്ഞദിവസം മോഷണ പരന്പര അരങ്ങേറിയത്. തിരുവോണം വാരിയത്ത് രാജലക്ഷ്മിയുടെ വീട്ടിൽനിന്ന് 12000 രൂപ മോഷ്ടാക്കൾ കവർന്നു. ഇവരുടെ അയൽവാസിയായ കാക്കതുരുത്തിയിൽ മത്തായിയുടെ വീട്ടിൽനിന്ന് സ്കൂട്ടർ കവർന്നെങ്കിലും സമീപത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പൂക്കുന്നത്ത് വീട്ടിൽ കൃഷ്ണദാസിന്റെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അകത്തെ റൂമിന്റെ വാതിൽ തകർക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ തൊട്ടുപിറകിലുള്ള റെയിൽ പാളം വഴി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മിനിറ്റുകൾക്കകം പൂക്കുന്നത്ത് വിജയന്റെ വീട്ടിലെത്തിയ സംഘം സമാനരീതിയിൽ വീടിന്റെ വാതിൽ തകർക്കുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനസാമഗ്രികൾ വാരിവലിച്ചിടുകയും ചെയ്തു. ഇവിടെനിന്ന് ഒന്നും…
Read MoreCategory: Thrissur
ജീതുവിന്റെ മരണം: തേങ്ങലടക്കി മോനൊടി ഗ്രാമം; രക്ഷപ്പെടാനായി മകൾ ഓടിയപ്പോൾ എല്ലാവരും വെറും കാഴ്ചക്കാരായി നിന്നെന്ന് ജനാർദ്ദനൻ
വെള്ളിക്കുളങ്ങര: ഭർത്താവിന്റെ കൊടുംക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ജീതുവിന്റെ മൃതദേഹം മോനൊടിയിലെ വീ്ട്ടിലെത്തിച്ചപ്പോൾ നൂറുകണത്തിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകീട്ട് ആറോടെയാണ് മോനൊടി പട്ടികജാതി കോളനിയിലുള്ള വീട്ടിലേക്കു മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻ്സ് എത്തിയത്. ആംബുലൻസിൽനിന്ന് മൃതദേഹം പുറത്തെടുത്തപ്പോൾ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടി നിന്ന ബന്ധുക്കളും നാട്ടുകാരും അലമുറയിട്ടു. ജീതുവിന്റെ മരണം അറിഞ്ഞ് രാവിലെ മുതൽ നൂറുകണക്കിനാളുകൾ മോനൊടിയിലെ വീട്ടിൽ തടിച്ചുകൂടിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അംഗങ്ങളായ സി.ജി.സിനി, അഡ്വ.ജയന്തി സുരേന്ദ്രൻ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ.ഒൗസേഫ്, സിപിഎം ലോക്കൽ സെക്രട്ടറി പി.സി.ഉമേഷ്, സിപിഐ ലോക്കൽ സെക്രട്ടറിമാരായ ഉമ്മുക്കുൽസു അസീസ്, റെന്നി വർഗീസ്, മനുഷ്യാകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറി…
Read Moreആനയുടെ ആക്രമണത്തില് ഭര്ത്താവിനെ നഷ്ടമായി! മറ്റു പുരുഷന്മാരായി ബന്ധം ഉണ്ടെന്നാരോപിച്ച് മൂപ്പന് ഊരുവിലക്കി; ജീവിക്കാനാകുന്നില്ലെന്ന് ആദിവാസി യുവതി
തൃശൂർ: ഉൗരു വിലക്കേർപ്പെടുത്തിയ മൂപ്പനെതിരെ ആദിവാസി യുവതി പരാതിയുമായി വനിതാ കമ്മീഷനു മുന്നിലെത്തി. അതിരപ്പിള്ളിയിലെ വിമല(30)യാണ് തന്റെ ജീവനു ഭീഷണിയുണ്ടെന്നു വനിതാകമ്മീഷനു പരാതി നൽകിയത്. ആനയുടെ ആക്രമണത്തിൽ അഞ്ചു വർഷംമുന്പ് ഭർത്താവിനെ നഷ്ടമായ ഇവർ വന്യജീവികളുടെ അക്രമണഭീഷണികൂടി ഭയന്നാണ് കഴിയുന്നത്. സഹായിക്കേണ്ട ആളുകൾതന്നെ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നു പറഞ്ഞ് വിമല കമ്മീഷനു മുന്നിൽ വിതുന്പി. യാതൊരു സംരക്ഷണവുമില്ലാത്ത തനിക്ക് വീട് പണിതുനൽകാൻ കുറച്ച് നാട്ടുകാർ തീരുമാനിച്ചെങ്കിലും മൂപ്പൻ ഇടപെട്ട് തടസപ്പെടുത്തി. മറ്റു പുരുഷൻമാരായി ബന്ധം ഉണ്ടെന്നാരോപിച്ചാണ് മൂപ്പൻ തനിക്കെതിരെ ഉൗരുവിലക്ക് കൽപ്പിച്ചിരിക്കുന്നതെന്ന് യുവതി കമ്മീഷനോടു പറഞ്ഞു. ഉൗരു വിലക്കിനെതുടർന്ന് വീടുപണിയാനും സാധിക്കാതായി. വീടു പണിക്കായി ആരും വരരുത്, ആരോടും സംസാരിക്കരുത്, വൈദ്യുതി നൽകരുത്, വെള്ളം നൽകരുത് എന്നിങ്ങനെ നീളുന്നു ഉൗരുവിലക്കിലെ ചട്ടങ്ങൾ. മൂപ്പന്റെ ആവശ്യത്തിനു വഴങ്ങാത്തതിനെതുടർന്നാണ് ഉൗരുവിലക്കെന്നും യുവതി പരാതിയിൽ പറയുന്നു. ഇന്നലെ ടൗണ് ഹാളിൽ നടന്ന സംസ്ഥാന…
Read Moreചെങ്ങന്നൂരിൽ മാണി യുഡിഎഫിന് ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു; യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ വിജയം ഉറപ്പെന്ന് ചെന്നിത്തല
തൃശൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ്-എം യുഡിഎഫിന് ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എം.മാണിയും കേരള കോണ്ഗ്രസ്-എം പ്രവർത്തകരും യുഡിഎഫിന്റെ ഭാഗമായി നിൽക്കുമെന്നാണ് കരുതുന്നത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ വിജയം ഉറപ്പാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreരാഷ്ട്രദീപിക വാർത്ത തുണയായി; കുമാരന്റെ വീടുപണി പൂർത്തിയാക്കാൻ സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
തിരുവില്വാമല: രാത്രിയിൽ ഉറങ്ങാൻപോലുമാവാതെ ഓലയും പ്ലാസ്റ്റിക് ഷീറ്റുംകൊണ്ട് മേഞ്ഞ കൂരയിൽ അരക്ഷിതാവസ്ഥയിൽ കഴിയുന്ന കുമാരന്റെ വീട് തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മണിയും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ഉമാശങ്കറും സന്ദർശിച്ചു. അടച്ചുറപ്പില്ലാത്ത കൂരയിൽ അരക്ഷിതമായി കഴിയുന്നതിനു പുറമെ വണ്ടുകളുടെ ശല്യംമൂലം ഗർഭിണിയായ ഭാര്യക്കും നാലുവയസുകാരിയായ മകൾക്കും ഉറക്കൊഴിച്ച് കാവലിരിക്കുന്ന കുമാറിന്റെ ദയനീയാവസ്ഥ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മണിയും ഉമാശങ്കറും ചോദിച്ചറിഞ്ഞു. ലൈഫ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തി വീടുപണി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നു അവർ പറഞ്ഞു. പഞ്ചായത്ത് റോഡിൽനിന്ന് അവരുടെ വീടുകളിലേക്ക് ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ മാത്രമുള്ള വഴിയുടെ കാര്യവും സമീപവാസികൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. എരവത്തൊടി പാലയ്ക്കപ്പറന്പ് മിച്ചഭൂമിയിലാണു കുമാരൻ താമസിക്കുന്നത്. കുടുംബത്തിന്റെ ദുരവസ്ഥയെ കുറിച്ചുള്ള വാർത്ത രാഷ്ട്രദീപികയിൽ കണ്ടതിനെ തുടർന്നാണു പഞ്ചായത്ത് പ്രസിഡന്റ് കുമാരന്റെ വീട്ടിലെത്തിയത്.
Read Moreതൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു; രണ്ടുദിവസത്തിനകം പിൻവലിച്ചു; സമ്മർദ്ദമെന്ന് ആരോപണം
മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പരിഷ്കരണത്തിന്റെ ഭാഗമായി മാറ്റിയ സീറ്റുകൾ അധികൃതരെ ധിക്കരിച്ച് തിരികെ കൊണ്ടു വന്ന മൂന്ന് ജൂണിയർ ഡോക്ടർമാരെ സസ്പെൻഡ് ചെയത നടപടി പിൻവലിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആണ് സമ്മർദത്തെ തുടർന്ന് സസ്പെൻഷൻ പിൻവലിച്ചത്. ആശുപത്രി സൂപ്രണ്ടും, ഡെപ്യൂട്ടി സൂപ്രണ്ടും ചേർന്നാണ് ജിവനക്കാരോട് ആലോചിക്കാതെ സീറ്റുകളും മറ്റു സംവിധാനങ്ങളും മാറ്റിയത്. ഇതിനെതിരെ ജൂണിയർ ഡോകടർമാർ പണിമുടക്ക് അടക്കമുള്ള സമരങ്ങൾ നടത്തിയപ്പോൾ സഥലം എംപിയെ കൊണ്ട് അത്യാഹിത വിഭാഗത്തിൽ സന്ദർശിപ്പിച്ച് അധികൃതർ നടപടികൾ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി എംപി സഥലം സന്ദർശിച്ച് പരിഷ്കരണത്തിന് പൂർണ പിന്തുണയും നൽകി. എന്നാൽ ജൂണിയർ ഡോകടർമാർ പരിഷ്കരണങ്ങൾ അംഗികരിക്കാതെ അവ പഴയ രീതിയിൽ തന്നെ ആക്കിയത് എംപി അടക്കമുള്ളവർക്ക് ക്ഷീണമായി. തുടർന്ന് ഇവർക്കതിരെ നടപടി എടുത്തില്ലെങ്കിൽ സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന് പറഞ്ഞ് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ട്,…
Read Moreമംഗലം-ഗോവിന്ദാപുരം പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ദന്പതികൾ മരിച്ചു
നെന്മാറ: മംഗലം-ഗോവിന്ദാപുരം പ്രധാന പാതയിൽ കുന്പളക്കോട് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് ഭർത്താവും ഭാര്യയും മരിച്ചു. തൃശൂർ എളംതിരുത്തി തെക്കെത്തറ രാമകൃഷ്ണന്റെ മകൻ മണികണ്ഠൻ(31), ഭാര്യ മല്ലിക (24) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.15 നാണ് അപകടം. തൃശൂരിൽനിന്ന് ഇവർ കൊല്ലങ്കോടുള്ള പെരിങ്ങോട്ടുകാവ് അന്പലത്തിലേക്കു പോവുന്നതിനിടെയാണ് അപകടം. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നതെന്നു ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ദന്പതികളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാറിൽനിന്ന് പുറത്തെടുത്തത്. ഇരുവരേയും നെന്മാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും സാരമായി പരിക്കേറ്റ മല്ലിക മരിച്ചിരുന്നു. മണികണ്ഠനെ തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയും മരിച്ചതായി പോലീസ് അറിയിച്ചു.
Read Moreകുതിരാനിലെ തുരങ്കപ്പാത നിർമാണം; ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കും; കെഎംസി അധികൃതർ
വടക്കഞ്ചേരി: രണ്ടുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന കുതിരാനിലെ തുരങ്കപ്പാത നിർമാണം ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കാനാകുമെന്ന് ആറുവരിപ്പാത മെയിൻ കരാർ കന്പനിയായ കെഎംസി അധികൃതർ.നിർമാണം പുനരാരംഭിക്കുന്നതു സംബന്ധിച്ച് കെഎംസി അധികൃതരും തുരങ്കപ്പാതയുടെ നിർമാണ സബ്കരാർ എടുത്തിട്ടുള്ള പ്രഗതി എൻജിനീയറിംഗ് കന്പനി അധികൃതരും കഴിഞ്ഞദിവസം ഹൈദരാബാദിൽ ചർച്ചനടത്തിയിരുന്നു. ഇതേ തുടർന്നാണ് ചില വ്യവസ്ഥകളോടെ സമവായ ധാരണയുണ്ടായിട്ടുള്ളത്.കെഎംസി കന്പനി തുരങ്കപ്പാതകൾ നിർമിക്കുന്ന പ്രഗതി എൻജിനീയറിംഗ് കന്പനിക്ക് 60 കോടി രൂപയൂടെ കുടിശിക നല്കാനുണ്ടെന്നാണ് കണക്ക്. 200 കോടി രൂപയാണ് രണ്ടു തുരങ്കപ്പാതകളുടെ നിർമാണത്തിനായി ചെലവ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 24 മുതലാണ് കുടിശിക തുക ആശ്യപ്പെട്ട് പ്രഗതി കന്പനി തുരങ്കപ്പാതകളുടെ നിർമാണം നിർത്തിവച്ചത്. ആദ്യത്തെ ഇടതു തുരങ്കപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് രണ്ടാമത്തെ തുരങ്കപ്പാതയുടെ വഴുക്കുംപാറ ഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മഴക്കാലത്തിനുമുന്പ് രണ്ടു തുരങ്കപ്പാതകളും തുറക്കാനും ലക്ഷ്യംവച്ചിരുന്നു. എന്നാൽ ഇനി തുരങ്കപ്പാത തുറക്കൽ അനിശ്ചിതമായി…
Read Moreഇവിടെ ഒരു ലിറ്റർ വെള്ളത്തിന് അഞ്ചു രൂപ, എന്നാലും ലാഭം; ബാലകൃഷ്ണന്റെ ലാഭക്കണക്കിങ്ങനെ…
ഏ.ജെ.വിൻസൻ കാഞ്ഞാണി: ഒരു ലിറ്റർ വെള്ളത്തിന് വെറും അഞ്ച് രൂപ. കുപ്പിയോ പാത്രമോ കൊണ്ടുവരണം. പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കിയാൽ അത്രയും പ്രകൃതിക്ക് ഗുണമാകും. കാഞ്ഞാണി സെന്ററിലെ തണ്ടേയ്ക്കൽ സ്റ്റോഴ്സിലാണ് ഒരാഴ്ചയായി 5 രൂപക്ക് ഒരു ലിറ്റർ വെള്ളം നല്കുന്നത്.എന്നാലും ലാഭമാണെന്ന് ഉടമ ബാലകൃഷ്ണൻ. ഒരു ലിറ്റർ വെള്ളത്തിന് 20 രൂപയും 12 രൂപയുമെല്ലാം വില്പന വിലയെ ചൊല്ലി തർക്കം പൊടിപൊടിക്കുന്പോഴാണ് ബാലകൃഷ്ണന്റെ ഈ കുടിവെള്ള വില്പന. കുടിവെള്ളക്കന്പനിക്കാരിൽ നിന്ന് 20 ലിറ്റർ വെള്ളത്തിന്റെ ഒരു കാൻ വാങ്ങാൻ 50 രൂപ. ഒരു ലിറ്ററിന് ശരാശരി 2.50. ഒരു ലിറ്റർ വെള്ളം 5 രൂപയ്ക്ക് നല്കിയാലും 2.50 ലാഭം കിട്ടുമെന്ന് ബാലകൃഷ്ണൻ. ഇനി സീൽ ചെയ്ത ഒരു ലിറ്റർ കുപ്പിവെള്ളവും കന്പനി വിലയായ 20 രൂപക്ക് തന്നെ ബാലകൃഷ്ണൻ നല്കും.
Read Moreപൂര സൂര്യൻ ജനസാഗരത്തിൽ താഴ്ന്നു; ഇനി മനസുകളിൽ കുടമാറ്റം, മേളപ്പെരുക്കം
തൃശൂർ: ഇനി പൂരം മണ്ണിലല്ല, മനസിലാണ്. കണ്ണടച്ചാലും തുറന്നാലും പൂരക്കാഴ്ചകൾ മായില്ല. പകൽ നടന്ന തൃശൂർ പൂരം രാത്രിയിലും ആവർത്തിക്കുന്നതു പോലെ പൂരപ്രേമികളുടെ മനസിൽ ഒരു വർഷം മുഴുവൻ പൂരം ആവർത്തിച്ച് എഴുന്നള്ളിച്ചുകൊണ്ടേയിരിക്കും. മഠത്തിൽ വരവിനും ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനും ആവർത്തനം ഇല്ലെങ്കിലും പൂരപ്രേമികളുടെ മനസിൽ ഇതാവർത്തിക്കും. മനസുകളിൽ കൊട്ടിക്കയറുന്ന മേളങ്ങൾ, കണ്ണുകളിൽ വർണങ്ങളുടെ കുടമാറ്റം, കാതുകളിൽ ആർത്തിരന്പുന്ന ഹർഷാരവം. തൃശൂർ പൂരം കഴിഞ്ഞിട്ടും കാഴ്ചകളും വർണങ്ങളും പെരുക്കങ്ങളുമൊക്കെ പതിനായിരങ്ങളുടെ മനസുകളിൽ പൂരം നടത്തിക്കൊണ്ടേയിരിക്കും. നട്ടുച്ചയ്ക്ക് പൂര സൂര്യൻ ജനസാഗരത്തിൽ അസ്തമിച്ചു. കഴിഞ്ഞ ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം എത്തിയ പൂരം ആവോളം ആസ്വദിച്ച് പാറമേക്കാവ്, തിരുവന്പാടി ഭഗവതിമാർ വടക്കുന്നാഥന്റെ മുന്നിൽ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. ഉപചാരം ചൊല്ലി പിരിഞ്ഞിട്ടും പൂരപ്രേമികൾക്ക് പൂരപ്പറന്പ് വിടാൻ മടിയായിരുന്നു. ലോകത്ത് ഒരിടത്തു നിന്നും ലഭിക്കാത്ത കാഴ്ചകളും അനുഭവങ്ങളും അവസാനിച്ചല്ലോ…
Read More