മ​ഞ്ഞ​കു​ന്നി​ൽ ചെ​ക്ക്ഡാ​മി​ന് അ​നു​മ​തി; കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന സന്തോഷത്തിൽ നാട്ടുകാർ

പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ട്ടും​പാ​റ മ​ഞ്ഞ​കു​ന്നി​ൽ മ​ണ​ലി​പ്പു​ഴ​യ്ക്കു കു​റു​കേ ചെ​ക്ക് ഡാം ​നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യി. വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് 45 ല​ക്ഷം രൂ​പ​യാ​ണ് ചെ​ക്ക് ഡാം ​നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. വേ​ന​ലി​ൽ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യാ​ണ് മ​ഞ്ഞ​കു​ന്ന്. നാ​ട്ടു​കാ​ർ ചാ​ക്കി​ൽ മ​ണ​ൽ നി​റ​ച്ച് താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മ​ത്തെ നേ​രി​ട്ടി​രു​ന്ന​ത്. മ​ണ​ലി​പ്പു​ഴ​യു​ടെ തീ​ര​ത്തു സ്ഥാ​പി​ച്ചി​ട്ടു​ള്ള ശു​ദ്ധ​ജ​ല​ക്കി​ണ​റു​ക​ളി​ലെ വെ​ള്ളം പ​ന്പ് ചെ​യ്താ​ണ് ഈ ​പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​ഴ​യി​ൽ വെ​ള്ളം കു​റ​യു​ന്പോ​ൾ കി​ണ​റു​ക​ൾ വ​റ്റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ചെ​ക്ക് ഡാം ​നി​ർ​മി​ക്കു​ന്ന​തോ​ടെ ഇ​വി​ടെ​യു​ള്ള ഇ​രു​നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും. 32 മീ​റ്റ​ർ നീ​ള​വും നാ​ല​ടി ഉ​യ​ര​വു​മു​ള്ള ചെ​ക്ക് ഡാം ​നാ​ലു ഷ​ട്ട​റു​ക​ളോ​ടെ​യാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​ലി​യി​ലെ വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​നും ആ​വ​ശ്യ​മി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ തു​റ​ന്നു​വി​ടു​ക​യും ചെ​യ്യാം. പീ​ച്ചി ഡാ​മി​നു താ​ഴെ…

Read More

ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ; പ​ടി​ഞ്ഞാ​റെ​ന​ട- മു​തു​വ​ട്ടൂ​ർ റോ​ഡ് ഭാ​ഗി​ക​മാ​യി തു​റ​ന്നു

ഗു​രു​വാ​യൂ​ർ: അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ലി​നാ​യി ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചി​ട്ട പ​ടി​ഞ്ഞാ​റെ​ന​ട- മു​തു​വ​ട്ടൂ​ർ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഭാ​ഗി​ക​മാ​യി തു​റ​ന്നു. മാ​ൻ​ഹോ​ളി​നാ​യി കു​ഴി​യെ​ടു​ത്ത മ​ണ്ണ് മാ​റ്റി​യാ​ലു​ട​ൻ റോ​ഡ് ടാ​റിം​ഗി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കൈ​മാ​റും. ഇ​വി​ടെ ആ​റ് മാ​ൻ​ഹോ​ളു​ക​ളും എ​ട്ട് ചേം​ബ​റു​ക​ളു​മാ​ണ് സ്ഥാ​പി​ച്ച​ത്. പ​ടി​ഞ്ഞാ​റെ​ന​ട പ​ന്പ് ഹൗ​സി​നു സ​മീ​പ​ത്തെ മാ​ൻ​ഹോ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​മാ​ണ് പ്ര​വൃ​ത്തി നീ​ണ്ട ുപോ​കാ​നി​ട​യാ​ക്കി​യ​ത്. ഇ​വി​ട​ത്തെ മ​ണ്ണ് ബ​ല​ക്കു​റ​വു​ള്ള​തി​നാ​ൽ ഇ​ടി​ക്കി​ടെ ഇ​ടി​യു​ന്ന​തും പ്ര​വൃ​ത്തി വൈ​കാ​ൻ ഇ​ട​യാ​ക്കി​യെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​നി പ​ടി​ഞ്ഞാ​റെ​ന​ട സെ​ന്‍റ​ർ മു​ത​ൽ ഇ​ന്ന​ർ റിം​ഗ് റോ​ഡ് വ​രെ​യും പ​ടി​ഞ്ഞാ​റെ​ന​ട ന​ട​പ്പ​ന്ത​ലി​നു​ള്ളി​ലു​മാ​യി 175 മീ​റ്റ​റോ​ളം പൈ​പ്പ് സ്ഥാ​പി​ക്കാ​നു​ണ്ട്. ഇ​വി​ട​ത്തെ റോ​ഡ് പൊ​ളി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ യോ​ഗം ചേ​രും. ഇ​തും​കൂ​ടി പൂ​ർ​ത്തി​യാ​ക്കി ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജ​ല അ​ഥോ​റി​റ്റി.

Read More

ഫിനോമിനൽ നിക്ഷേപത്തട്ടിപ്പ് അന്വേഷണം; ക്രൈംബ്രാഞ്ച് ഓഫീസ്  എറണാകുളത്തേക്ക് മാറ്റി

ചാ​ല​ക്കു​ടി: നി​ക്ഷേ​പ​ക​രി​ൽ നി​ന്നും കോ​ടി​ക​ളു​ടെ ഡെ​പ്പോ​സി​റ്റ് വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ ഫി​നോ​മി​ന​ൽ ക​ന്പ​നി​യു​ടെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റി. ഫി​നോ​മി​ന​ൽ ക​ന്പ​നി​യു​ടെ സൗ​ത്ത് ജം​ഗ്ഷ​നി​ലെ ഓ​ഫീ​സി​ലാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് ക്യാ​ന്പ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​ദ്യു​തി കു​ടി​ശി​ക ആ​യ​തി​നാ​ൽ ഫി​നോ​മി​ന​ൽ ഓ​ഫീ​സി​ന്‍റെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കെ​എ​സ്ഇ​ബി വി​ച്ഛേ​ദി​ച്ചു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് എ​റ​ണാ​കു​ളം ലി​സി ജം​ഗ്ഷ​നി​ലു​ള്ള ആ​ൽ​സി​യ ബി​ൽ​ഡിം​ഗി​ലേ​ക്ക് ക്യാ​ന്പ് ഓ​ഫീ​സ് മാ​റ്റി​യ​ത്. ഓ​ഫീ​സ് മാ​റ്റി​യാ​ലും ഫി​നോ​മി​ന​ൽ ഓ​ഫീ​സ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. ഫി​നോ​മി​ന​ൽ ക​ന്പി​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​ർ പ​ണം മ​ട​ക്കി​കി​ട്ടേ​ണ്ട കാ​ലാ​വ​ധി എ​ത്തു​ന്പോ​ൾ ഇ​പ്പോ​ഴും ഇ​വി​ടെ പ​രാ​ധി​യു​മാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ക്രൈം​ബ്രാ​ഞ്ച് ഇ​വി​ടെ ക്യാ​ന്പ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ മൂ​ന്ന് ഡ​യ​റ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. പ്ര​ധാ​ന പ്ര​തി​ക​ളാ​യ ക​ന്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. സിം​ഗ്, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ക​ന്പ​നി…

Read More

സംസ്ഥാന സർക്കാർ ഇടപെടുന്നില്ല; ആ​റു​വ​രിപ്പാത​യും തു​ര​ങ്ക നി​ർ​മാ​ണ​വും “പെ​രു​വ​ഴി​യി​ൽ’

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട ആ​റു​വ​രി​പാ​ത-തു​ര​ങ്ക നി​ർ​മാ​ണങ്ങൾ ഇ​ഴ​ഞ്ഞു നീ​ങ്ങി​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​തെ മാ​റി നി​ൽ​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റെ ആ​ക്കം കൂ​ട്ടു​ന്ന മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി പാ​ത നി​ർ​മാ​ണ​വും കു​തി​രാ​നി​ലെ തു​ര​ങ്ക നി​ർ​മാ​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടും നി​ർ​മാ​ണ ത​ട​സം നീ​ക്കാ​ൻ വേ​ണ്ട​ത്ര ഇ​ട​പെ​ട​ലി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​ടു​ത്ത തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കം നാ​ളു​ക​ൾ വേ​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് നി​സാ​ര പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ പ​ണി​ക​ൾ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​റു​വ​രി പാ​ത​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ വൈ​കി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ദേ​ശി​യ പാ​ത അ​ഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. അ​ടി​പ്പാ​ത​യി​ല്ലാ​ത്ത പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ടി​പ്പാ​ത​യ്ക്കു​വേ​ണ്ടി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ അ​തി​ലി​ട​പ്പെ​ട്ട് പ​രി​ഹാ​രം കാ​ണാ​ൻ വൈ​കി​യ​താ​ണ് ആ​റു​വ​രി പാ​ത​യു​ടെ നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണം. സ്ഥ​ല​മേ​റ്റെ​ടു​ത്ത് ന​ൽ​കു​ന്ന​തി​ലും…

Read More

അർബുദം കീഴടക്കിയ സം​സാ​ര​ശേ​ഷി ശസ്ത്രക്രിയയിലൂടെ വീ​ണ്ടെ​ടു​ത്തു; ചേ​​​ല​​​മ​​​റ്റം സ്വ​​​ദേ​​​ശി ബോ​​​ബ​​​സി​​​നാണ് ശബ്ദം തിരിച്ചു കിട്ടിയത്

അ​​​മ​​​ല​​​ന​​​ഗ​​​ർ: കാ​​​ൻ​​​സ​​​ർ​​​മൂ​​​ലം സ്വ​​​ന​​​പേ​​​ട​​​കം നീ​​​ക്കം ചെ​​​യ്ത​​​യാ​​​ൾ​​​ക്കു ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി സം​​​സാ​​​ര​​​ശേ​​​ഷി വീ​​​ണ്ടെ​​​ടു​​​ത്തു. അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യി​​​ലൂ​​​ടെ​​​യും ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യും എ​​​റ​​​ണ​​​കു​​​ളം ചേ​​​ല​​​മ​​​റ്റം സ്വ​​​ദേ​​​ശി ബോ​​​ബ​​​സി​​​ന് (56) സം​​​സാ​​​ര​​​ശേ​​​ഷി വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യ​​​ത്. വോ​​​യ്സ് ബോ​​​ക്സ് നീ​​​ക്കം ചെ​​​യ്തു കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ലീ​​​നി​​​യ​​​ർ ആ​​​ക്സി​​​ല​​​റേ​​​റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള റേ​​​ഡി​​​യേ​​​ഷ​​​നും കീ​​​മോ​​​തെ​​​റാ​​​പ്പി​​​യും ന​​​ൽ​​​കി. അ​​​ർ​​​ബു​​​ദ​​​ത്തി​​​ൽ​​​നി​​​ന്നു മോ​​​ചി​​​ത​​​നാ​​​യപ്പോൾ സം​​​സാ​​​ര​​​ശേ​​​ഷി വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ വോ​​​യ്സ് പ്രോ​​​സ്ത​​​സി​​​സ് ഇ​​​ൻ​​​സെ​​​ർ​​​ഷ​​​ൻ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി. നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി​​ചെ​​​യ്ത പ്രോ​​​സ്ത​​​സി​​​സാ​​​ണു ശ​​​സ്ത്ര​​​ക്രി​​​യ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ ഉ​​​ച്ച​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ചു. ഡോ. ​​​ജേ​​​ക്ക​​​ബ് കു​​​ര്യ​​​ൻ, ഡോ. ​​​ഹ​​​രി​​​കു​​​മാ​​​ർ ഉ​​​ണ്ണി, ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് ജോ​​​സ​​​ഫ്, ഡോ. ​​​എ​​​ൻ. ര​​​വി, ഡോ. ​​​ജോ​​​മോ​​​ൻ റാ​​​ഫേ​​​ൽ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന വി​​​ദ​​​ഗ്ധ സം​​​ഘ​​​മാ​​​ണ് ബോ​​​ബ​​​സി​​​നു ചി​​​കി​​ത്സ ന​​​ൽ​​​കി​​​യ​​​ത്.

Read More

ന​ട​ത്ത​റ​യി​ലെ അ​വ​സാ​ന സി​ഗ്ന​ൽ പോ​സ്റ്റും വാ​ഹ​നം ഇ​ടി​ച്ചു​ത​ക​ർ​ത്തു; സി​ഗ്ന​ൽ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യതോടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ

ന​ട​ത്ത​റ: ജം​ഗ്ഷ​നി​ലെ അ​വ​സാ​ന​ത്തെ സി​ഗ്ന​ൽ പോ​സ്റ്റും വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ന്നു. ഇ​തോ​ടെ സി​ഗ്ന​ൽ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. ഉ​ന്ന​ലെ ഉ​ച്ച​ക്ക് എ​റ​ണാ​കു​ള​ത്തു​നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൊ​ലി​റോ ജീ​പ്പാ​ണ് അ​വ​സാ​ന​ത്തെ പോ​സ്റ്റ് ത​ക​ർ​ത്ത​ത്. 15 ദി​വ​സം മു​ന്പാ​ണ് മ​റ്റൊ​രു പോ​സ്റ്റ് വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ന്ന​ത്. ഈ ​സി​ഗ്ന​ലി​നെ ഇ​തു​വ​രെ​യും പു​ന​സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. സി​ഗ്ന​ൽ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കെ​ൽ​ട്രോ​ണി​നെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത് അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നാ​യ ക​രാ​റു​കാ​ര​നാ​ണ്. സി​ഗ്ന​ൽ ശ​രി​യാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തു​മൂ​ലം ഇ​വി​ടെ മി​ക്ക​ദി​വ​സ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. നാ​ട്ടു​കാ​രു​ടെ ഒ​രു സം​ഘം ഏ​തു സ​മ​യ​ത്തും ഉ​ണ്ടാ​കാ​വു​ന്ന അ​പ​ക​ടം പ്ര​തീ​ക്ഷി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്.

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി പീ​ഡ​നം: അമ്മയുടെ പരാതിയിൽ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

വ​ല​പ്പാ​ട്: ​പ​തി​നൊ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന​ട​ത്ത് ചേ​ന്ന​ങ്ങാ​ട്ട് വീ​ട്ടി​ൽ ഗ​ണേ​ശ​നെ​യാ​ണ് (56) വ​ല​പ്പാ​ട് എ​സ്എ​ച്ച്ഒ ടി.​കെ. ഷൈ​ജു, എ​സ്ഐ ഇ.​ആ​ർ. ബൈ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​രം​മു​റി​ച്ച് വി​ൽ​ക്കു​ന്ന ഇ​യാ​ൾ വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ല​പ്പാ​ട് പോ​ലീ​സി​ൽ അ​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി കൗ​മാ​ര​ക്കാ​ര​ൻ പി​ടി​യി​ൽ;    അറസ്റ്റിലായ പ്രതി  സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ ക​ഞ്ചാ​വ് ഉപയോഗിച്ചിരുന്നതായി പോലീസ്

ചാ​ല​ക്കു​ടി: ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. നാ​യ​ത്തോ​ട് സ്വദേശിയായ 17കാ​ര​നെ​യാ​ണ് സി​ഐ വി.​ഹ​രി​ദാ​സ്, എ​സ് ഐ ജ​യേ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ​പ​ഠ​ന​ശേ​ഷം ക​ഞ്ചാ​വ് വി​ല്​പ​ന തൊ​ഴി​ലാ​ക്കി മാ​റ്റി​യി​രു​ന്നു. ക​ഞ്ചാ​വി​നു പു​റ​മെ കൂ​ടു​ത​ൽ ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നൈ​ട്രോ​സ​ൻ അ​ട​ങ്ങി​യ ല​ഹ​രി ഗു​ളി​ക​ക​ളും (വ​ട്ടു​ഗു​ളിക) ഇ​യാ​ൾ വി​റ്റി​രു​ന്നു. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ ക​ഞ്ചാ​വ് ഉ​പ​യോ​ഗം തു​ട​ങ്ങി​. അ​ങ്ക​മാ​ലി, പെ​രു​ന്പാ​വൂ​ർ, നെ​ടു​ന്പാ​ശേ​രി മേ​ഖ​ല​ക​ളി​ൽ യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ “മ​ച്ചാ​ൻ’ എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളെ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഗ​വ. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് കൈ​മാ​റാ​ൻ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​നെക​ണ്ട് ബൈ ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്താ​ണു വി​ല്പ​ന​യ് ക്കാ​യി ന​ട​ന്നി​രു​ന്ന​ത്. ഫോ​ണി​ൽ അ​റി​യി​ച്ചാ​ൽ എ​വി​ടെ​യും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. മി​ന്ന​ൽ വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ക്കു​ന്ന ഇ​യാ​ളെ പിന്തുടർന്നുപി​ടി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചാ​ല​ക്കു​ടി​യി​ൽ കു​റ​ച്ചു​നാ​ളു​ക​ളാ​യി…

Read More

എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ടവർക്കുള്ള സൗ​ജ​ന്യ​ പാ​ച​കവാതക പ​ദ്ധ​തി ഏ​ജ​ൻ​സി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്നു

പ​ട്ടി​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ന്ത്യോ​ദ​യ, അ​ന്ന​യോ​ജ​ന കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പാ​ച​ക​വാ​ത​ക പ​ദ്ധ​തി ഗ്യാ​സ് ഏ​ജ​ൻ​സി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ​മി​തി ഗു​രു​ദേ​വ ഗ്യാ​സ് ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ ഐ​നി​ക്കു​ന്ന​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ബി​ജു അ​ധ്യ​ക്ഷം വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​രാ​ജ​ൻ, ബി​ജോ​യ് ജോ​സ്, ബി​നീ​ഫ് വാ​ണി​യം​പാ​റ, ശ​ര​ത്ത്, കെ.​എ​സ്.​ സു​രേ​ഷ്, വി​പി​ൻ, വി​നീ​ത ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഫേ​സ്ബു​ക്കി​ലൂടെ വീ​ട്ട​മ്മ​യെ അ​പ​മാ​നി​ച്ച പ്രമുഖ ന​ടി​യു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ  പോലീസ് കേസ്

തൃ​ശൂ​ർ: വീ​ട്ട​മ്മ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഫോ​ട്ടോ​യും അ​പ​മാ​ന​ക​ര​മാ​യ ഉ​ള്ള​ട​ക്ക​വും പോ​സ്റ്റ് ചെ​യ്തയാൾക്കെതിരേ തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീസ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ സൈ​ബ​ർ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒരു നടിയുടെ ഭർത്താവാണ് ഇയാൾ. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ കൊ​ച്ചി​യി​ലു​ള്ള വീ​ട് ന​ടി​ക്ക് വാ​ട​ക​യ്ക്കു ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വാ​ട​ക കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​മാ​ണ് ഫേ​സ​്ബു​ക്ക് പോ​സ്റ്റി​നു കാ​ര​ണം. ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് ഇ​വ​ർ വീ​ടൊഴി​ഞ്ഞി​രു​ന്നെ​ന്നും ഒ​രു മാ​സ​ത്തെ വാ​ട​ക ക​ഴി​ച്ച് 70,000 രൂ​പ തി​രി​ച്ചു​കൊ​ടു​ത്തി​രു​ന്നെ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ഡി​ജി​പി എ​ന്നി​വ​ർ​ക്കും പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More