ഡോ​ക്ട​ർ ച​മ​ഞ്ഞ്  വീടുകളിലെത്തി സ്വ​ർ​ണം  മോ​ഷ്ടി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ;  ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ 60 പ​വ​ൻ ക​വ​ർ​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഡോ​ക്ട​ർ ച​മ​ഞ്ഞ് വീ​ടു​ക​ളി​ലെ​ത്തി പ്രാ​യ​മാ​യ സ​ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​വ​രു​ന്ന യു​വാ​വി​നെ ഷാ​ഡോ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല സ്വ​ദേ​ശി ആ​ല​പ്പു​ഴ വീ​ട്ടി​ൽ ഷൈ​നാ​ണ് (34)അ​റ​സ്റ്റി​ലാ​യ​ത്.പ്രാ​യ​മാ​യ സ്ത്രീ​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നാ​ണെ​ന്നും ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​ണെ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ചി​കി​ത്സി​ക്കാ​നാ​ണെ​ന്ന വ്യാ​ജേ​ന ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണം ക​വ​ർ​ന്ന നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ. പ്രാ​യ​മാ​യ സ്ത്രീ​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നും വ​യ​സാ​യ ആ​ളു​ക​ൾ​ക്ക് ചി​കി​ത്സാ ധ​ന​സ​ഹാ​യ​മാ​യി മു​പ്പ​തി​നാ​യി​രം രൂ​പ പാ​സാ​യി​ട്ടു​ണ്ടെ​ന്നും റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​റും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​തി​നു മു​ന്പ് അ​സു​ഖ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​നാ​യി ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്താ​റു​ള്ള​ത്. ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് ക​ട്ടി​ലി​ൽ കി​ട​ക്കു​ന്പോ​ൾ മാ​ല ഉൗ​രി​വെ​ക്കാ​നാ​വ​ശ്യ​പ്പെ​ടു​ക​യും ക​ണ്ണ​ട​ച്ച് കി​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷം സ്ത്രീ​ക​ള​റി​യാ​തെ മാ​ല​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​ണ് ഇ​യാ​ൾ ചെ​യ്യാ​റു​ള്ള​ത്.മ​റ്റു ചി​ല​യി​ട​ത്ത് ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​ണെ​ന്നും പ​റ​ഞ്ഞെ​ത്തി​യാ​ണ് ത​ട്ടി​പ്പ്. ഷൈ​ൻ…

Read More

ഓ​ണ്‍​ലൈനിലൂടെ ത​ട്ടി​യെടുത്ത​ പ​ണം  തി​രി​ച്ചു​പി​ടി​ച്ച് സൈ​ബ​ർ പോ​ലീ​സ്; സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന്   പോലീസ്

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്പ്പെ​ട്ട മൂ​ന്നു പേ​ർ​ക്ക് സി​റ്റി സൈ​ബ​ർ സെ​ല്ലിന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം തി​രി​ച്ചു​കി​ട്ടി. ന​ഷ്ട​പ്പെ​ട്ട 1.08 ല​ക്ഷ​ത്തി​ൽ 68,999 രൂ​പ​യാ​ണ് തി​രി​ച്ചു കി​ട്ടി​യ​ത്. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്ക​മു​ള്ള​വ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ലു​ണ്ട്. എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് ക്രെ​ഡി​റ്റ് കാ​ർ​ഡ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​നാ​ണെ​ന്നു പ​റ​ഞ്ഞുവിളിച്ച് പി​ൻ ന​ന്പ​ർ കൈ​ക്ക​ലാ​ക്കി 40,000 രൂ​പ​യും, റി​സ​ർ​വ് ബാ​ങ്ക് പ്ര​തി​നി​ധി​ക​ളെ​ന്ന് പ​റ​ഞ്ഞ് ഫോ​ണി​ൽ വി​ളി​ച്ച് ആ​ധാ​ർ ലി​ങ്ക് ചെ​യ്യു​ന്ന​തി​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മു​ള​ങ്കു​ന്ന​ത്തു​കാ​വ് സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ൽ നി​ന്നും 49,999 രൂ​പ​യും, ജോ​ബ് പോ​ർ​ട്ട​ലി​ൽ ജോ​ലി ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​നി​യു​ടെ ജോ​ലി പ്രോ​സ​സിം​ഗി​ന് എന്ന പേരിൽ 19,000 രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ‌ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ സെ​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ത്ത​രം അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച് പ​ണം തി​രി​ച്ചു പി​ടി​ക്കു​ക​യാ​യി​രു​ന്നു. നോ​യി​ഡ കേ​ന്ദ്രീ​ക​രി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​ന്ന…

Read More

തെ​രു​വു​നാ​യ്ക്ക​ളുടെ ആക്രമണത്തിന് ഇരയായി മൂങ്ങയും;  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ  ജീ​വ​ന​ക്കാ​രി​കളുടെ  ഇടപെടലാണ്  മൂങ്ങയുടെ ജീവൻ രക്ഷിച്ചത്

മു​ളം​കു​ന്ന​ത്തു​കാ​വ്: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് മൂ​ങ്ങ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​രി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്നു രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് എം​പ്ലോ​യി​സ് അ​സോ​സി​യോ​ഷ​ൻ വ​ക മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ ജി​വ​ന​ക്കാ​രി​ക​ൾ മെ​ഡി​ക്ക​ൽ ഷോ​പ്പ് തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ങ്ങ​യെ തെ​രു​വു​നാ​യ​ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​യ്ക്ക​ളെ ഇ​വ​ർ ഓ​ടി​ച്ചു​വി​ട്ടു. കാ​ലി​ൽ പ​രി​ക്കേ​റ്റ മൂ​ങ്ങ​യ​ക്ക് പ​റ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. മു​ങ്ങ​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും മൂ​ങ്ങ​യെ കാ​ണാ​നും ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ മൂ​ങ്ങ​യെ ഒ​രു കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​യി​ലാ​ക്കി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ലും വ​നം​വ​കു​പ്പി​ലും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

Read More

ജ​യി​ൽ ചാടാനൊരുങ്ങി “എബിസിഡി’;  ജ​യി​ലു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ പു​ത്ത​ൻ അ​ധ്യാ​യം തീ​ർ​ക്കുന്ന എബിസിഡിയ്ക്ക് പിന്നിലെ എല്ലാ പ്രവർത്തനവും തടവുകാർ തന്നെ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബേ​ക്ക​ൽ ബി​രി​യാ​ണി​യും ജ​യി​ൽ ച​പ്പാ​ത്തി​യു​മെ​ല്ലാം വി​പ​ണി​യി​ൽ ഹി​റ്റാ​ക്കി​യ കാ​സ​ർ​ഗോ​ഡ് ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ൽ​നി​ന്ന് ഇ​ത്ത​വ​ണ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​രു സി​നി​മ. ജ​യി​ലി​ലെ 23 ത​ട​വു​കാ​ർ ചേ​ർ​ന്നൊ​രു​ക്കി​യ “എ​ബി​സി​ഡി’ എ​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണു ജ​യി​ലു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ പു​ത്ത​ൻ അ​ധ്യാ​യം തീ​ർ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ത​ട​വു​കാ​ർ ത​ന്നെ അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മാ​കു​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​നു പ​ത്തു​മി​നി​ട്ടാ​ണു ദൈ​ർ​ഘ്യം. ജ​യി​ൽ വൊ​ക്കേ​ഷ​ണ​ൽ ട്ര​യി​നിം​ഗ് കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മ​യെ​ക്കുറി​ച്ചു പ​ഠി​ച്ചാ​ണു ത​ട​വു​കാ​ർ സി​നി​മ നി​ർ​മി​ച്ച​ത്. ക​ലാ​ചി​ത്ര സം​വി​ധാ​യ​ക​നാ​യ എ​ൽ. ചി​ദം​ബ​ര പ​ള​നി​യ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.ജ​യി​ൽ സൂ​പ്ര​ണ്ട് ജ​യ​കു​മാ​ർ മു​ഖേ​ന സ​മ​ർ​പ്പി​ച്ച ആ​ശ​യ​ത്തി​നു സം​സ്ഥാ​ന ജ​യി​ൽ മേ​ധാ​വി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ​യാ​ണു ത​ട​വു​കാ​രു​ടെ സി​നി​മ​യ്ക്കു വ​ഴി​യൊ​രു​ങ്ങി​യ​ത്. 200 ഓ​ളം പേ​രാണു ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ. ഇ​വ​രി​ൽ​നി​ന്നു സി​നി​മാ​നി​ർ​മാ​ണ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള 23 പേ​രെ ക​ണ്ടെ​ത്തി ആ​ദ്യഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ഴു​പ​തു​കാ​ര​നാ​യ അ​ബൂ​ബ​ക്ക​റാ​യി​രു​ന്നു കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും മു​തി​ർ​ന്ന​യാ​ൾ. 15 ദി​വ​സം…

Read More

പഞ്ചായത്ത് “ഫ്യൂസ് ഊരി’: മു​സാ​ഫ​രി​ക്കു​ന്ന്  കു​ടി​വെ​ള്ള​പ​ദ്ധ​തി നിലച്ചു; കുടിവെള്ളം നിലച്ചതോടെ ദുരിതത്തിലായി നാട്ടുകാർ

ക​രൂ​പ്പ​ട​ന്ന: വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രൂ​പ്പ​ട​ന്ന മു​സാ​ഫ​രി​ക്കു​ന്ന് കു​ടി​വെ​ള്ള​പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ൽ. രൂ​ക്ഷ​മാ​യ വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന മു​സാ​ഫ​രി​ക്കു​ന്നി​ൽ 15 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി പ​ത്തു​വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച പ​ദ്ധ​തി​ പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നെ തുടർന്നാണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച, വ​ര​ൾ​ച്ച​യി​ലും വ​റ്റാ​ത്ത പൊ​തു​കി​ണ​റാ​ണു പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. മു​സാ​ഫ​രി​ക്കു​ന്നി​ൽ ജ​ല​സം​ഭ​ര​ണി പ​ണി​ത് വെ​ള്ളം ശേ​ഖ​രി​ച്ച് പ്ര​ത്യേ​കം സ്ഥാ​പി​ച്ച പൊ​തു​ടാ​പ്പു​ക​ൾ വ​ഴി​യാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ വൈ​ദ്യു​തി ബി​ൽ പ​ഞ്ചാ​യ​ത്താ​ണ് അ​ട​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കു​ന്നി​ല്ല. ജ​ല​നി​ധി പ​ദ്ധ​തി​ക്കു​വേ​ണ്ടി പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​ൽ മ​റ്റു പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പ​ണം ചെ​ല​വ​ഴി​ക്കാ​നാ​കി​ല്ലെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി വാ​ർ​ഡ് അം​ഗം സു​ലേ​ഖ അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. ഗു​ണ​ഭോ​ക്താ​ക്ക​ൾ ത​ന്നെ വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്ക​ണ​മെ​ന്നാ​ണു പ​ഞ്ചാ​യ​ത്ത് നി​ല​പാ​ടെ​ന്നു വാ​ർ​ഡം​ഗം പ​റ​ഞ്ഞു. നി​ർ​ധ​ന​രും കൂ​ലി​പ്പ​ണി​ക്കാ​രു​മാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി…

Read More

ടോ​ൾ പി​രി​വി​ന്‍റെ കാ​ര്യ​ത്തി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ നാ​ടാ​ണ് കേ​ര​ളം;   ഒ​രു ടോ​ളും പ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്ന് ജി സുധാകരൻ

ചാ​ല​ക്കു​ടി: ടോ​ൾ പി​രി​വി​ന്‍റെ കാ​ര്യ​ത്തി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ നാ​ടാ​ണ് കേ​ര​ള​മെ​ന്നും ഒ​രു ടോ​ളും പ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കോ​ട​തി ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്തെ ആ​റ് ടോ​ൾ പി​രി​വ് നി​ർ​ത്ത​ലാ​ക്കി. ന​ക്കാ​പ്പി​ച്ച കാ​ശി​നാ​യു​ള്ള ടോ​ൾ പി​രി​വ് നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം. വി​ക​സ​നം, സേ​വ​നം, ജീ​വ​കാ​രു​ണ്യം എ​ന്നി​വ​ക്കാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ല്കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടി​പ്പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ ചാ​ല​ക്കു​ടി​ക്കാ​ർ കൈ​കാ​ര്യം ചെ​യ്ത പോ​ലെ​യു​ള്ള മാ​തൃ​കാ​പ​ര​മാ​യ ന​യ​മാ​ണ് വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന​സെ​ന്‍റ് എം.​പി.​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഡി.​ദേ​വ​സി എംഎ​ൽഎ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷീ​ജു, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ആ​ർ.​പ്ര​സാ​ദ​ൻ, പി.​പി.​ബാ​ബു, തോ​മ​സ് ഐ.​ക​ണ്ണ​ത്ത്, കു​മാ​രി ബാ​ല​ൻ,…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണി നിഷേധിച്ചു; ബിഡിഒയെ ഘെരാവോ ചെയ്തു തൊഴിലാളികൾ

പ​ഴ​യ​ന്നൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ ര​ണ്ടു​മാ​സ​ക്കാ​ല​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ നി​ഷേ​ധി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ൾ ബി​ഡി​ഒ​യെ ഘ​രാ​വോ ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ബി​ഡി​ഒ ക​ത്ത് ന​ൽ​കി. ന​ഷ്ട​പ്പെ​ടു​ത്തി​യ തൊ​ഴി​ലി​ന് ആ​നു​പാ​തി​ക​മാ​യി വേ​ത​നം ന​ൽ​കു​ന്ന​തി​ന് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ച​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ.​മു​ര​ളീ​ധ​ര​ൻ, യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​നി​ർ​മ​ല, വി.​കെ. ശ്രീ​കു​മാ​ർ, കെ.​എം. സെ​യ്താ​ലി, സി. ​വെ​ള്ള, ഒ.​കെ. ഷീ​ന, സ​ജി​മോ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Read More

സർക്കാർ ന​മ്മു​ടേ​താ​ണെ​ങ്കി​ലും  ശബ്ദിക്കാതിരുന്നാൽ നമ്മുടെ കാര്യം സർക്കാർ ഓർക്കില്ലെന്ന് കാനം രാജേന്ദ്രൻ

അ​ന്തി​ക്കാ​ട്: സർക്കാർ ന​മ്മു​ടേ​താ​ണെ​ങ്കി​ലും ശ​ബ്ദി​ക്കാ​തി​രു​ന്നാ​ൽ ന​മ്മു​ടെ കാ​ര്യം സർക്കാർ ഓ​ർ​മി​ക്ക​ണ​മെ​ന്നി​ല്ലെ​ന്ന് സി​പി​ഐ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ക​ര​യു​ന്ന കു​ട്ടി​ക്കേ​പാ​ലു​ള്ളു​വെ​ന്ന പ​ഴ​മൊ​ഴി​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.​ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്.​സ​ർ​ക്കാ​ർ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മൂ​ലം തു​റ​ക്കാ​ൻ ക​ഴി​യാ​തെ ക​ള്ള് ഷാ​പ്പു​ക​ൾ ശൂ​ന്യാ​കാ​ശ​ത്ത് ത​ന്നെ​നി​ല്ക്കു​ക​യാ​ണ്.​ കാ​നം ചൂ​ണ്ടി​ക്കാ​ട്ടി. പ​ഴ​യ ക​ള്ള് ഷാ​പ്പു​ക​ള​ല്ല വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള്ളു​ഷാ​പ്പു​ക​ളി​ൽ ആ​ധു​നി​ക വ​ല്ക്ക​ര​ണം കൊ​ണ്ടു​വ​ര​ണം, വൃ​ത്തി​യും വെ​ടി​പ്പും വേ​ണം. അ​പ്പോ​ൾ വി​ദേ​ശ​സ​ഞ്ചാ​രി​ക​ളെ​ത്തും.​പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​മാ​യ ക​ള്ള് വ്യ​വ​സാ​യ​വും ആ​ധു​നി​ക വ്യ​വ​സാ​യ മാ​യ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ക​ള്ള് വ്യ​വ​സാ​യ​ത്തെ പു​ന:​സം​ഘ​ടി​പ്പി​ക്കാം. ​ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത്തി ​ക​ള്ളി​നെ കേ​ര​ള​ത്തി​ന്‍റെ നാ​ട​ൻ പാ​നീ​യ​മെ​ന്ന പ്ര​ത്യേ​ക പ​ദ​വി ന​ല്കി​യാ​ൽ ക​ള്ള് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ന​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള സ്റ്റേ​റ്റ് ചെ​ത്ത് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) അ​ന്തി​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച പി.​കെ. കേ​ശ​വ​ൻ ജ​ന്മ​ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു​രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.…

Read More

വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ സോ​ഷ്യ​ലി​സ്റ്റ്-​ഇ​ട​തുമ​തേ​ത​ര മു​ന്ന​ണി  രൂപപ്പെടണമെന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

തൃ​ശൂ​ർ: വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ സോ​ഷ്യ​ലി​സ്റ്റ്-​ഇ​ട​തു​മ​തേ​ത​ര ശ​ക്തി​ക​ളു​ടെ മു​ന്ന​ണി രൂ​പ​പ്പെ​ട​ണ​മെ​ന്ന് സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. ജെ​ഡി​യു ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന​സം​ഗ​മം തൃ​ശൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ​ന്ന്യ​ൻ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മൊ​റേ​ലി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ഭാ​സ്ക​ര​ൻ, ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ ടി.​കെ. ചാ​ത്തു​ണ്ണി, എം.​എ. പൗ​ലോ​സ്, പ്രി​ൻ​സ് ജോ​ർ​ജ്, ജെ​യ്സ​ണ്‍ മാ​ണി, കെ.​കെ. ബാ​ബു, എ​സ്.​ജെ. വാ​ഴ​പ്പി​ള്ളി, റോ​ബ​ർ​ട്ട് ഫ്രാ​ൻ​സീ​സ്, അ​ജി ഫ്രാ​ൻ​സീ​സ്, ജോ​ർ​ജ് കെ. ​തോ​മ​സ്, കാ​വ്യാ​പ്ര​ദീ​പ്, വാ​ക്സി​റി​ൻ പെ​രേ​പ്പാ​ട​ൻ, വി. ​രാ​ഹു​ൽ, പി.​ഡി. നാ​രാ​യ​ണ​ൻ, പാ​പ്പ​ച്ച​ൻ വാ​ഴ​പ്പി​ള്ളി, വി​ൻ​സെ​ന്‍റ് പു​ത്തൂ​ർ, പി.​ഐ. സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

നാട്ടിൽ ക്രമസമാധാനം നഷ്ടപ്പെടുന്നുവെന്ന് കൃഷ്ണൻകുട്ടി; പാമ്പാ​ടി നെ​ഹ്റു കോ​ള​ജി​നു സ​മീ​പ​ത്തെ ജി​ഷ്ണു സ്മാ​ര​കം മാ​റ്റാ​ൻ ഉ​ത്ത​ര​വ്

കൊ​ച്ചി: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​നു സ​മീ​പ​ത്തെ ജി​ഷ്ണു പ്ര​ണോ​യ് സ്മാ​ര​കം മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ്മാ​ര​കം പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള തൃ​ശൂ​ർ ആ​ർ​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ് പോ​ലീ​സ് പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചു പാ​ന്പാ​ടി തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജി​ഷ്ണു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​രോ​പി​ച്ച് ഏ​റെ സ​മ​ര​ങ്ങ​ളും ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണു പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ന്‍റെ പി​ന്നി​ലെ ക​വാ​ട​ത്തി​ന​ടു​ത്ത് എ​ഐ​ടി​യു​സി ഓ​ഫീ​സി​നോ​ടു ചേ​ർ​ന്നു ജി​ഷ്ണു​വി​നു സ്മാ​ര​ക​മൊ​രു​ക്കി​യ​ത്. വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്മാ​ര​ക​നി​ർ​മാ​ണം. പാ​ന്പാ​ടി-​പെ​രി​ങ്ങോ​ട്ടു​കു​റി​ശി റോ​ഡി​നോ​ടു തൊ​ട്ടു​ചേ​ർ​ന്നു നി​ർ​മി​ച്ച സ്മാ​ര​കം അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നാ​രോ​പി​ച്ചു ഹ​ർ​ജി​ക്കാ​ര​ൻ ആ​ർ​ഡി​ഒ​യ്ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു തൃ​ശൂ​ർ ആ​ർ​ഡി​ഒ സ്മാ​ര​കം നീ​ക്കാ​ൻ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തു പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

Read More