തൃശൂർ: പ്രായപൂർത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തിയ കേസിൽ രണ്ടു പ്രതികൾക്ക് 21 വർഷം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും. പ്രതികളായ കടപ്പുറം കോട്ടപ്പടി തെക്കൻവീട്ടിൽ ഫാറൂഖ് എന്ന മുഹമ്മദ് ഫാറൂഖ്(42), മണത്തല പുതിയറ ചാലിൽ ഹനീഫ(68) എന്നിവരെയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. ബദറുദ്ദീൻ ശീക്ഷിച്ചത്. കേസിൽ മൂന്നാം പ്രതിയായ നിയാസ് കോടതിയിൽനിന്നു ജാമ്യം എടുത്തതിനുശേഷം ഒളിവിലാണ്. 2006ലാണ് കേസിനാസ്പദമായ സംഭവം. 16 വയസുള്ള പെണ്‍കുട്ടിയെ ഹനീഫയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും, പിന്നീട് മൂന്നു പ്രതികളും ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. തട്ടിക്കൊണ്ടു പോയതിന് ഏഴുവർഷം കഠിനതടവും 50,000 രൂപപിഴയും, പീഡനത്തിനു ശ്രമിച്ചതിന് ഏഴു വർഷം കഠിനതടവും, പ്രകൃതിവിരുദ്ധപീഡനത്തിന് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.…
Read MoreCategory: Thrissur
തൃശൂർ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ “മുങ്ങൽ വിദഗ്ധർ’ വിലസുന്നു; ജൂനിയർമാരുടെ പരിശോധനയിൽ പകച്ച് രോഗികൾ
മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കാൻ സീനിയർ ഡോകടർമാർ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.അപകടങ്ങളിൽ പെട്ട് വരുന്നവർക്ക് ഇതു മൂലം ക്യത്യ സമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. അത്യാഹിത വിഭാഗത്തിൽ എല്ലാ വിഭാഗം രോഗങ്ങളും പരിശോധിക്കാൻ ആവശ്യമായ മെഡിക്കൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട് പ്രധാനമായി മെഡിസിൻ,അസ്ഥിരോഗം,സർജറി, കണ്ണ്, ഇൻഎൻടി, ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി എന്നിവയ്ക്കായാണ് മുഴുവൻ സമയം ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാരായ സീനിയർ ഡോകടർമാരെ നിയോഗിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും ഇവർ അത്യാഹിത വിഭാഗത്തിൽ ഉണ്ടാകാറില്ലെന്നാണ് പരാതി. അതുകൊണ്ടു തന്നെ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാത്ത അവസഥയാണ്. ഇവരുടെ അഭാവത്തിൽ രണ്ട് മാസത്തെ പരിശിലനത്തിനെ എത്തുന്ന പിജി വിദ്യാർഥികളും ഹൗസ് സർജന്മാരുമാണ് രോഗികളെ പരിശോധിക്കുന്നത്. ഇവർക്ക് പലർക്കും കൃത്യമായ രോഗികളുടെ രോഗങ്ങൾ കണ്ടെത്തുന്നും മരുന്നുകൾ ചെയ്യുവാൻ സാധിക്കാറില്ല. കൂടെയുള്ള രോഗികളുടെ ബന്ധുക്കൾ ഇക്കാര്യം…
Read Moreദർശനത്തിനെത്തിയ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ ഗുരുവായൂർ ക്ഷേത്രം അധികൃതർ തടഞ്ഞതായി പരാതി; കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു ജയലക്ഷമി
ഗുരുവായൂർ: ക്ഷേത്രോത്സവത്തിനെത്തിയ മുൻ മന്ത്രി ജയലക്ഷ്മിയെ ക്ഷേത്രം അധികൃതർ തടഞ്ഞതായി പരാതി. കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു ജയലക്ഷമി. ചോറൂണിനു ശേഷം നാലന്പലത്തിൽ കടക്കുന്നതിനായി ക്ഷേത്ര ഗോപൂരത്തിലെത്തിയ ജയലക്ഷ്മി അധികൃതരോട് ദർശനം നടത്തുന്നതിനായി ആവശ്യപ്പെട്ടു. എന്നാൽ വിഐപികളെ ദർശനത്തിനു അനുവദിക്കുന്ന വഴിയിലൂടെ കടത്തിവിടാൻ അധികൃതർ തയാറായില്ല. ഇതോടെ ഇവർ ദർശനം നടത്താതെ മടങ്ങി. ദേവസ്വം മന്ത്രിക്കു പരാതി നൽകുമെന്ന് അറിയിച്ചു. എന്നാൽ ക്ഷേത്രോത്സവത്തിന്റെ മേളം നടക്കുന്ന സമയമായതിനാൽ മുന്നിൽകൂടി കടത്തിവിടാനാവില്ലെന്നും, പിന്നീട് കടത്തിവിടാമെന്ന് പറഞ്ഞുമെന്നുമാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.
Read Moreഫിനോമിനൽ തട്ടിപ്പ് ; ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി; ഡയറക്ടർമാർമാരുടെ സ്വത്തുക്കളിലധികവും മക്കളുടെ പേരിൽ
ചാലക്കുടി: വിവിധ ജില്ലകളിൽനിന്ന് നിക്ഷേപത്തിന്റെ ഇരട്ടി തുക വാഗ്ദാനംചെയ്ട് 200 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ ഫിനോമിനൽ കന്പനി ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഫിനോമിനൽ കന്പനിയുടെ പേരിലുള്ള സ്ഥലങ്ങളെല്ലാം വില്പന നടത്താതിരിക്കാൻ മരവിപ്പിച്ചിട്ടുണ്ട്. പേരാന്പ്രയിൽ 18.5 ഏക്കർ സ്ഥലവും, മഹാരാഷ്ട്രയിലെ മുർബാദിലും മഹാബലേശ്വരിലും 30 ഏക്കർ വീതം സ്ഥലമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം അറസ്റ്റിലായ കന്പനി ഡയറക്ടർമാരായ ജോസഫ് മാളിയേക്കൽ, വിലാസ് നർക്കർ എന്നിവരെ ക്രൈംബ്രാഞ്ച് ഇവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. അഗളിയിലും സ്ഥലമുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനായിട്ടില്ല. ചാലക്കുടിയിൽ ഫിനോമിനൽ കന്പനിയുടെ പേരിലുണ്ടായിരുന്ന കെട്ടിടസമുച്ചയം ആറു കോടി രൂപയ്ക്ക് വില്പനനടത്തി പണം മുംബൈയിലെ കന്പനിയുടെ എംഡി എൻ.കെ.സിംഗിന് അയച്ചുകൊടുത്തത് വിലാസ് നർക്കറായിരുന്നു. എൻ.കെ.സിംഗ്, കന്പനിയുടെ കേരളത്തിലെ എം.ഡി. റാഫേൽ എന്നിവർ ഉൾപ്പെടെ ആറുപേരെ പിടികിട്ടാനുണ്ട്. പ്രതികൾക്കുവേണ്ടി ക്രൈംബ്രാഞ്ച് സിഐ എം.വി.മണികണ്ഠന്റെ നേതൃത്വത്തിൽ…
Read Moreപൂരം വെടിക്കോപ്പിന്റെ പരിധികൂട്ടൽ: കേന്ദ്രവുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി; വെടിക്കോപ്പുകളുടെ പരിധി രണ്ടായിരം കിലോയിൽ നിന്നു അയ്യായിരം കിലോയാക്കി വർധിപ്പിക്കണമെന്ന് ദേവസ്വം പ്രതിനിധികൾ
തൃശൂർ: തൃശൂർ പൂരത്തിന് നിലവിൽ അനുവദനീയമായ വെടിക്കോപ്പുകളുടെ പരിധി രണ്ടായിരം കിലോയിൽ നിന്നു അയ്യായിരം കിലോയാക്കി വർധിപ്പിക്കണമെന്ന ദേവസ്വം പ്രതിനിധികളുടെ ആവശ്യം കേന്ദ്രമന്ത്രിയുമായും ചീഫ് കണ്ട്രോളർ ഓഫ് എക്സപ്ലോസീവുമായും ചർച്ച ചെയ്യാമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പുനൽകി. പൂരം വെടിക്കെട്ട് നടത്തിപ്പു സംബന്ധിച്ചുനടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ് എന്നിവരും പങ്കെടുത്തു. പോലീസ്, വനം-വന്യജീവി, മൃഗസംരക്ഷണം, ഫയർഫോഴ്സ് എന്നിവയുടെ സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിച്ച് പൂരത്തിന് ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയാറാക്കാൻ ജില്ലാ കളക്ടർ ഡോ. എ. കൗശിഗന് മന്ത്രിമാർ നിർദ്ദേശം നൽകി. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച ഫയർ ഹൈഡ്രന്റ് സംവിധാനത്തിന്റെ നടത്തിപ്പും പരിപാലനവും ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന് കൈമാറാനും യോഗം തീരുമാനിച്ചു.പൂരത്തിന്റെ മുന്നൊരുക്കങ്ങളും സുരക്ഷാ തയാറെടുപ്പുകളും യോഗം ചർച്ചചെയ്തു.വെടിക്കെട്ടിന് അനുമതി ലഭിക്കുന്നതിനാവശ്യമായ നിബന്ധനകൾ…
Read Moreഒരു വയസുകാരന്റെ ജീവനുമായി ആംബുലൻസ് പാഞ്ഞു ; വഴിയൊരുക്കി പോലീസിന്റെ പൈലറ്റ് വാഹനവും
മുളങ്കുന്നത്തകാവ്: പോലിസിന്റെയും ആംബുലൻസ് ഡ്രൈവറുടെയും ഇടപെടൽ മൂലം ഹൃദയ സംബന്ധമായ രോഗം മൂർഛിച്ച ഒരു വയസുകാരനെ കോട്ടയം തിരുവല്ല ഇമ്മാനുവേൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു. ത്യശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മാസം മുന്‍പാണ് പാലക്കാട് കല്ലാക്കാട് പൂളയക്കൽ വീട്ടിൽ മണ്‍സൂറിന്റെ മകൻ അസക്കറിനെ കടുത്ത ശ്വാസ തടസം മൂലം പ്രവേശിപ്പിച്ചത്. കൃത്രിമ ശ്വാസം നൽകിയാണ് ഇതു വരെ ജിവൻ നിലനിർത്തിയത്. ഡോ. അനന്തകേശവൻ, ഡോ. ആര്യ എന്നിവരുടെ നേത്യത്വത്തിലാണ് ചികിത്സ നൽകി വന്നിരുന്നത്. ഇവിടെ നടത്തിയ വിശദമായ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയത്തിൽ ദ്വാരങ്ങൾ ഉള്ളതായി കണ്ടെത്തി. അടിയന്തിര ശസ്ത്രക്രിയ വഴി മാത്രമേ ജീവൻ രക്ഷപെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അതിനുള്ള സൗകര്യം മെഡിക്കൽ കോളജിൽ ഇല്ലാത്തതിനാലും വേണ്ട സാന്പത്തികമില്ലാത്തതിനാലും കുട്ടിയ്ക്ക് ആവശ്യമായ ചികിത്സാധന സഹായത്തിനായി മെഡിക്കൽ കോളജ് അധികൃതർ സർക്കാരിന്റെ ഹ്യദ്യം പദ്ധതിയിൽ…
Read Moreചരിത്രം പഠിക്കൂവെന്നു കോണ്‍ഗ്രസിനോടു ജനതാദൾ മുഖപത്രം; ഇടതു മുന്നണിയിലേക്കു തിരിച്ചുപോകുന്നത് തറവാട്ടിലേക്കു പോകുന്നതിനു സമമാണെന്നും ലേഖനത്തിൽ
സ്വന്തം ലേഖകൻ തൃശൂർ: കോണ്‍ഗ്രസിനെതിരേ ചരിത്രം ചൂണ്ടിക്കാട്ടി വിമർശനവുമായി ജനതാദൾ യു. ജനതാദൾ യു മുഖപത്രമായ ഇന്ത്യൻ സോഷ്യലിസ്റ്റ് മാസികയിലാണ് കോണ്‍ഗ്രസ് നേതാക്കളോടു രാഷ്ട്രീയം പഠിക്കണമെന്ന ഉപദേശവുമായി ലേഖനം പ്രസീദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായിരുന്ന കോണ്‍ഗ്രസിന് 1967 ലെ തെരഞ്ഞെടുപ്പിൽ മണലൂർ മുതൽ മഞ്ചേശ്വരം വരെ ഒരാളെപോലും നിയമസഭയിലേക്കു ജയിപ്പിക്കാൻ ശേഷിയില്ലായിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ആറു ജില്ലകളിൽ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായിരുന്നു. ഒടുവിൽ ജയിച്ചുകയറാൻ കോണ്‍ഗ്രസ് സിപിഐയെ പരസ്യമായി കൂട്ടുപിടിച്ചു. അങ്ങനെയാണ് സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കെ. കരുണാകരൻ അടക്കമുള്ളവർ ഭരണം പങ്കിട്ടത്. കോണ്‍ഗ്രസ് സിപിഎമ്മുമായും കൂട്ടുകൂടിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977 മാർച്ച മുതൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സിപിഎമ്മുമായി സഖ്യമുണ്ടാക്കി. 1969 ൽ 104 എംപിമാർ സംഘടനാ കോണ്‍ഗ്രസിലേക്കു മാറിയപ്പോൾ ഇന്ദിരാഗാന്ധിക്കു പാർലമെന്റിൽ വിശ്വാസ വോട്ടിനുവേണ്ടി സിപിഎമ്മിന്േറയും സിപിഐയുടേയും വീട്ടുപടിക്കൽ…
Read Moreമാനസികനില തെറ്റിയ മകനെ കള്ളനാക്കാൻ ഗൂഢ ശ്രമമെന്നു മധുവിന്റെ അമ്മ ; അവനെതിരേ ഒരു പോലീസ് സ്റ്റേഷനിലും പരാതിയോ കേസോ ഇല്ലെന്നും മല്ലി
മട്ടാഞ്ചേരി: മാനസികനില തെറ്റിയ സാധുവായ തന്റെ മകനെ കള്ളനാക്കി ചിത്രീകരിക്കാൻ ഗൂഢശ്രമം നടക്കുകയാണെന്ന് അട്ടപ്പാടിയിൽ മർദനമേറ്റു മരിച്ച മധുവിന്റെ അമ്മ മല്ലി. ഗുഹാവാസിയായ മധു ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് കാടിറങ്ങി വന്നിരുന്നതെന്നും അവനെതിരേ ഒരു പോലീസ് സ്റ്റേഷനിലും പരാതിയോ കേസോ നിലവിലില്ലെന്നും നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു. മധുവിന്റെ ചിണ്ടാക്കിയിലെ വീട്ടിലെത്തിയ ജെയിൻ ഫൗണ്ടേഷൻ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു മല്ലി. മകനെ കള്ളനാക്കി ചിത്രീകരിക്കുന്നത് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജെയിനിന്റെ നേതൃത്വത്തിലെത്തിയ സംഘം മധുവിന്റെ കുടുംബത്തിന് ഒരു ചാക്ക് അരിയും സമീപത്തെ ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ അരിയും വിതരണം ചെയ്തു. ഇനിയൊരു ആദിവാസിയും ഇത്തരത്തിൽ ആക്രമിക്കപ്പെടില്ലന്നും സംഭവിച്ച തെറ്റിനു മാപ്പു ചോദിക്കുകയാണെന്നും പറ ഞ്ഞ സംഘം കേരള ജനതയ്ക്കുവേണ്ടി പ്രതിജ്ഞയെടുത്തു. ആദിവാസി ക്ഷേമത്തിന് സർക്കാർ അടിയന്തര സംവിധാനം ഏർപ്പെടുത്തണമെന്ന് മുകേഷ്…
Read Moreഎട്ട് വർഷത്തിനുശേഷം ആവിധി വന്നു; പോലീസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ മുൻ സിപിഎം ബ്രാഞ്ച്സെക്രട്ടറി ഉൾപ്പെടെ ആറുപേർക്ക് തടവു ശിക്ഷ
പുന്നയൂർക്കുളം: പോലീസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ ആറു പേർക്ക് ഒരു വർഷം തടവും 2500 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പുന്നയൂർ ഒറ്റയിനി വാലിപ്പറന്പിൽ മുഹമ്മദ് റാഫി (43), മൂന്നയിനി വാലിപ്പറന്പിൽ ഉസ്മാൻ (50), സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മൂന്നയിനി കിഴക്കൂട്ട് ഉസ്മാൻ (56), തട്ടാൻകര മുഹമ്മദാലി (കുറുവടി 44), അഞ്ചിങ്ങൽ പ്രകാശൻ (36), അച്ചാപ്പിള്ളി ബിജു (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് ശിക്ഷ വിധിച്ചത്. 2010 മേയ് 29 നു വൈകീട്ട് നാലിനു മൂന്നയിനിയിലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ വെട്ടിപരുക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ വാലിപ്പറന്പിൽ മുഹമ്മദ് റാഫിയെ പിടികൂടാൻ പോയ വടക്കേക്കാട് സ്റ്റേഷനിലെ പോലീസുകാരായ വി. ലോഫിരാജ്, പി.എം. ബെന്നി എന്നിവരെ പ്രതികൾ തടഞ്ഞു നിർത്തി റാഫിയെ മോചിപ്പിക്കുകയായിരുന്നു. മുഹമ്മദാലി കൊലപാതകം…
Read Moreഓണ്‍ലൈനിലൂടെ പണംതട്ടാൻ ശ്രമം; വീട്ടമ്മയ്ക്ക് പണം നഷ്ടമായെങ്കിലും പോലീസിന്റെ അടിയന്തിര ഇടപെടലിലൂടെ പണം തിരികെ കിട്ടി; തട്ടിപ്പിനു പിന്നിൽ പശ്ചിമ ബംഗാൾ സ്വദേശികൾ
തൃശൂർ: ഓണ്‍ലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം സൈബർ സെല്ലിന്റെ സമയോചിത ഇടപെടലിലൂടെ തിരിച്ചു കിട്ടി. വിയ്യൂർ സ്വദേശിനി രാജിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മനസിലാക്കി അക്കൗണ്ടിൽ നിന്നും 48,000 രൂപയാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ പത്തിനാണ് വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് വിളിവന്നത്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ അക്കൗണ്ട് കാൻസൽ ആയിട്ടുണ്ടെന്നും പുനഃസ്ഥാപിക്കുന്നതിനായി എടിഎം നന്പർ വേണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. സിവിവി നന്പറും കൈക്കലാക്കിയാണ് തട്ടിപ്പുനടത്തിയത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടമ്മ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. വീട്ടമ്മയുടെ അക്കൗണ്ടിൽനിന്നു പിൻവലിച്ച തുക ഫോണ്‍ പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാനപത്തിലേയ്ക്കാണ് പോയത്. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ തട്ടിപ്പു നടത്തിയവർ സ്വർണം വാങ്ങുന്നതിനു വേണ്ടിയായിരുന്നു പണം ട്രാൻസ്ഫർ ചെയ്തതെന്നു വ്യക്തമായി. പശ്ചിമ ബംഗാൾ സ്വദേശികളാണ് തട്ടിപ്പിനു പിന്നിലെന്നു പോലീസ് പറഞ്ഞു. തുടർന്നു പണം തിരിച്ചുകിട്ടി. സംഭവത്തെ കുറിച്ച് കൂടുതൽ…
Read More