തിരുവില്വാമല: തിരുവില്വാമല എസ്എം കല്യാണമണ്ഡപത്തിനു സമീപം കുത്താന്പുള്ളി റോഡിലേക്കു തിരിയുന്ന ഭാഗത്തെ വഴി മുടക്കിയുള്ള പരസ്യബോർഡുകളും റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങളും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും ദുരിതമാകുന്നു. ഈ ഭാഗത്തെ പച്ചക്കറി കടകൾക്കു മുന്നിലും തട്ടുകടകൾക്കു മുന്നിലും പാതയോരത്ത് ചെറുവണ്ടികളും ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നതും വിപണനം നടത്തുന്നതും വ്യാപകമാണ്. ഇതിനു പുറമെ ഒട്ടേറെ പരസ്യ ബോർഡുകൾ നടപ്പാതകൾ കൈയേറി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെവെച്ചാണ് കഴിഞ്ഞദിവസം യുവാവു ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സംഭവമുണ്ടായത്. കുത്താന്പുള്ളി റോഡിലേക്ക് തിരിയുന്ന സ്ഥലം അപകടസാധ്യത ഏറെയുള്ള ഭാഗമാണ്. വൈകുന്നേരങ്ങളിൽ ടൗണിനേക്കാൾ തിരക്കാണ് ഈ ഭാഗത്ത്. അനധികൃത മദ്യവില്പനയും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ വില്പനയും വ്യാപകമാണ്. ഇവിടെ, സമീപത്തെ ഒഴിഞ്ഞ തൊടിയിൽ കുറ്റിച്ചെടികളുടെ മറവിൽ ഇരുന്ന് മദ്യപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വൈകുന്നേരങ്ങളിൽ സ്ത്രീകൾക്ക് ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്.
Read MoreCategory: Thrissur
ഏഴുവയസുകാരിക്കു രണ്ടുവർഷത്തോളം പീഡനം; അറുപത്തെട്ടുകാരൻ അറസ്റ്റിൽ; പീഡന വിവരം മാതാപിതാക്കളെ കുട്ടി അറിയിച്ചിരുന്നതായി കൗൺസിൽ കുട്ടിയുടെ വെളിപ്പെടുത്തൽ
കല്ലൂർ: ഏഴുവയസുകാരിയെ രണ്ടു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചുവന്ന അറു പത്തെട്ടുകാരൻ അറസ്റ്റിൽ. കാവല്ലൂർ ചെറുവാൾ മരാശാരി ഗംഗാധരനാ (68)ണ് അറസ്റ്റിലായത്. സ്കൂളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കൗണ്സിലിംഗിലൂടെയാണു സംഭവം പുറത്തറിഞ്ഞത്. ഗംഗാധരൻ ഉപദ്രവിച്ചിരുന്നതായും സംഭവം മാതാപിതാക്കളെ അറിയിച്ചിരുന്നതായും കുട്ടി കൗണ്‍സിലിംഗിൽ വെളിപ്പെടുത്തി. കമ്മിറ്റി വിവരമറിയിച്ചതിനെത്തുടർന്ന് പുതുക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകുതിരാൻ തുരങ്കപ്പാത; അപകടാവസ്ഥയിലുള്ള ഇരുവശങ്ങളിലെയും പാറക്കല്ലുകൾ മാറ്റി സുരക്ഷ ഉറപ്പാക്കുന്ന പ്രവൃത്തി തുടങ്ങി
വടക്കഞ്ചേരി: കുതിരാനിൽ തുരങ്കപ്പാതയുടെ ഇരുഭാഗത്തും അപകടാവസ്ഥയിലുള്ള പാറക്കല്ലുകൾ മാറ്റി സുരക്ഷ ഉറപ്പാക്കുന്ന പ്രവൃത്തി തുടങ്ങി. ഇരുന്പുപാലം ഭാഗത്ത് മുപ്പതടി ഉയരമുള്ള പാറക്കൂട്ടത്തിനു മുകളിൽ ഇളകി നിൽക്കുന്ന കല്ലുകൾ മാറ്റി അപ്രോച്ച് റോഡിന്റെ വശം ചെരിച്ച് ക്രമപ്പെടുത്തുമെന്ന് കരാർ കന്പനിയായ കെഎംസി അധികൃതർ പറഞ്ഞു. തുരങ്കപ്പാതയുടെ പടിഞ്ഞാറുഭാഗത്തും (വഴുക്കുംപാറ ഭാഗം) ഇതേ രീതിയിൽ അപ്രോച്ച് റോഡിന്റെ വശങ്ങൾ ശരിയാക്കി സുരക്ഷിതമാക്കും. ഇതിനായി വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്. കളക്ടർ ഇടപെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളതിനാൽ വനംവകുപ്പിന്റെ അനുമതി വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം തൃശൂർ കളക്ടർ ഡോ.എ. കൗശിഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തുരങ്കപ്പാതയും അപകടാവസ്ഥയിലുള്ള അപ്രോച്ച് റോഡിന്റെ വശങ്ങളും പരിശോധിച്ചിരുന്നു. ഇതേ തുടർന്നാണ് കളക്ടർ സ്ഥലത്ത് വച്ചുതന്നെ റോഡുസുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയത്. ഇരുന്പുപാലം ഭാഗത്ത് അന്‍പതു മീറ്റർ ദൂരത്തിലും പടിഞ്ഞാറ് ഭാഗത്ത് ഇരുന്നൂറു മീറ്ററോളം ദൂരത്തിലും അപ്രോച്ച്…
Read Moreപണം കൊടുത്തില്ലെങ്കില്‍ യുവതികള്‍ക്ക് എട്ടിന്റെപണി! സോഷ്യല്‍ മീഡിയവഴി തട്ടിപ്പും പീഡനവും ; യുവാവ് അറസ്റ്റില്‍; ഇരകളായത് നിരവധി യുവതികള്‍
വലപ്പാട്: ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പരിചയപ്പെട്ട് യുവതികളെ വഞ്ചിച്ച കേസിൽ യുവാവfനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ചെറുപാറ സ്വദേശി കണ്ണുൻ മോത്താരി വീട്ടിൽ മുഹമ്മദ് നിഷാദിനെ(20)യാണ് വലപ്പാട് പോലീസ് കോഴിക്കോടുനിന്നു അറസ്റ്റു ചെയ്തത്. പിടിക്കപ്പെടുന്പോൾ ശരിയായ വിലാസം കൊടുക്കാത്ത പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ഫേസ് ബുക്ക്, വാട്ട്സാപ്പ് എന്നിവയിലുള്ള യുവതികളുമായി ചങ്ങാത്തം സ്ഥാപിച്ച് അവരെ ലൈംഗിക ചൂഷണം നടത്തും. പിന്നീട് ബ്ലാക്ക് മെയിലിംഗ് ചെയ്ത് പണം തട്ടും. യുവതികളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി അതുവഴി യുവതികളെ സമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നതിനായി മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അതിൽ പോസ്റ്റ് ചെയ്ത് യുവതികളെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസെന്ന് പോലീസ് പറഞ്ഞു. വലപ്പാട് എസ്എച്ച്ഒ ടി.കെ.ഷൈജു, എസ്ഐ ഇ.ആർ.ബൈജു, എഎസ്ഐ പി.കെ.റഫീഖ്, സിപിഒമാരായ കെ.രാജേഷ്, പി.ഡി.ദിബിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreആറു മുതൽ നഴ്സുമാർ കൂട്ട അവധിയിലേക്ക്; കേരളത്തിലെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 ത്തോളം നഴ്സുമാർ അവധിക്ക് അപേക്ഷ നൽകും
തൃശൂർ: തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ച നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് താല്കാലികമായി വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയിലെ കേസിൽ കക്ഷിചേരാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ കൗണ്‍സിൽ തീരുമാനിച്ചു. സമരം കോടതി വിലക്കിയ സാഹചര്യത്തിൽ ആറു മുതൽ മുഴുവൻ നഴ്സുമാരും അവധിയെടുത്ത് പ്രതിഷേധം അറിയിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേരളത്തിലെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 ത്തോളം നഴ്സുമാരാണ് ഇന്ന് ആശുപത്രികളിൽ കൂട്ട അവധിക്ക് അപേക്ഷ സമർപ്പിക്കുക. അഞ്ചിന് കോടതിയിൽ കേസ് പരിഗണനയ്ക്കെടുക്കുന്പോൾ അവകാശത്തെ ചോദ്യംചെയ്ത നടപടിയെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം.അവധിയെടുക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ജില്ലാ ലേബർ ഓഫീസർ ആശുപത്രി മാനേജ്മെന്റുമായും നഴ്സസ് അസോസിയേഷനുമായും ഇന്നു ചർച്ച നടത്തും. പ്രസിഡന്റ് ജാസ്മിൻഷാ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ റിപ്പോർട്ട് അവതരിപ്പിച്ചു.വത്സൻ രാമംകുളത്ത്, ബിബിൻ എൻ പോൾ, ഷോബി ജോസഫ്, ബെൽജോ ഏലിയാസ്, ജിഷ ജോർജ്, ഷുഹൈബ് വണ്ണാരത്ത്,…
Read Moreകലാഭവൻ മണിയുടെ ഒാർമകൾക്കു രണ്ടുവയസു തികയുന്നു; നഗരസഭയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ അനുസ്മരണം
ചാലക്കുടി: കലാഭവൻ മണിയുടെ കണ്ണീരോർമ്മകൾക്കു രണ്ടുവർഷം തികയുന്നു. രണ്ടാം ചരമവാർഷികം നഗരസഭയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ നാല്, അഞ്ച്, ആറ് തീയതികളിൽ “ചിരസ്മരണ’ 2018 ആചരിക്കും. നാല്, അഞ്ച് തിയതികളിൽ വ്യാപാരഭവൻ ഹാളിൽ കലാഭവൻ മണി മെമ്മോറിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഐഎഫ്എഫ്സി 2018 നടത്തും. രാവിലെ 9.30 മുതൽ രാത്രി 9.30 വരെ ദേശീയ അന്തർദേശീയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. അഞ്ചിനു വൈകീട്ട് 5.30നു സമാപനസമ്മേളനം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ കെ.ബി.വേണു ഉദ്ഘാടനം ചെയ്യും. ആറിനു വൈകീട്ട് 5.30നു കലാഭവൻ മണിനഗറിൽ ടൗണ്‍ഹാൾ മൈതാനം അനുസ്മരണ സമ്മേളനം നടത്തും. സമഗ്ര സംഭാവനക്കു സുധാകര കിളിക്കാർ, യുവപ്രതിഭ കലാഭവൻ സതീഷ് എന്നീ മിമിക്രി കലാകാരന്മാർക്കു പുരസ്കാരങ്ങൾ നൽകും. തുടർന്ന് പ്രശസ്ത മിമിക്രി കലാകാരന്മാർ കലാസന്ധ്യ അവതരിപ്പിക്കും. ബി.ഡി. ദേവസി എംഎൽഎ,…
Read Moreതൊഴിലുറപ്പ് തൊഴിലാളിയായ മധ്യവയസ്കയെ യുവാവ് മർദ്ദിച്ചു; മർദ്ദനത്തിൽ പരിക്കേറ്റ ജാനകിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുന്നംപറന്പ്: തൊഴിലുറപ്പ് തൊഴിലാളിയായ കുടുംബനാഥയെ യുവാവ് മർദിച്ചതായി പരാതി. പുന്നംപറന്പ് സ്വദേശിനി ജാനകി(തങ്കു- 55)യെയാണ് അയൽവാസിയായ യുവാവ് മഹേഷ്തൊഴിലെടുക്കുന്ന സമയത്ത് മർദ്ദിച്ചതായി വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. മർദ്ദനത്തിൽ പരിക്കേറ്റ ജാനകിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മഹേഷിന്റെ വീട്ടിലേയ്ക്കു പോകുന്ന ഇടവഴിപഞ്ചായത്ത് ഏറ്റെടുത്ത് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിക്കിടെയായിരുന്നു മർദനം. ഓട്ടോ ഡ്രൈവറായമഹേഷിന്റെ ഓട്ടോറിക്ഷ പോകുന്നവഴി കോണ്‍ക്രീറ്റ് ചെയ്താൽ റോഡിന്റെ ഉയരം വർധിക്കുകയും ഓട്ടോയുടെ മുകൾവശം മറ്റു വീടുകളുടെ മുകളിൽ തട്ടാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് തൊഴിലുറപ്പ് തൊഴിലാളി വനിതകളും മഹേഷും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. സംഭവത്തിൽ ഇടപ്പെട്ട ജാനകിയെ ഒരു കാരണവും കൂടാതെയാണ് മർദിച്ചതെന്ന് പറയുന്നു. മറ്റുതൊഴിലാളികളെ അസഭ്യം പറഞ്ഞതായും സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
Read Moreസപ്ലൈക്കോ വാങ്ങിയ നെല്ലിന്റെ പൈസ നൽകിയില്ല; വായ്പ തിരിച്ചടയ്ക്കാനാവാതെ കർഷകർ ദുരിതത്തിൽ
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും നെൽകർഷകർ ദുരിതത്തിലായി. കൊയ്ത്ത് കഴിഞ്ഞ നെല്ലുമുഴുവൻ സപ്ലൈകോ ഏറ്റെടുത്തു കൊണ്ടുപോയി. എന്നാൽ, ഒരു മാസത്തിലധികമായിട്ടും ഒരു പൈസപോലും ലഭിക്കാത്തതാണു കർഷകരെ ദുരിതത്തിലാക്കിയത്. നാട്ടുകാരിൽനിന്നും കടം വാങ്ങിയും സഹകരണ ബാങ്കുകളിൽനിന്നും വായ്പയെടുത്തുമാണ് കർഷകർ പാടശേഖരത്ത് കൃഷിയറക്കിയിരുന്നത്. കടം വാങ്ങിയ തുക തിരിച്ചടക്കേണ്ട സമയം അധിക്രമിച്ചതിനാൽ ബാങ്കുകളിൽനിന്നും നോട്ടീസുകളും വന്നു തുടങ്ങിയതായി കർഷകർ പറയുന്നു. ജില്ലാ സപ്ലൈക്കോ ഓഫീസർ (പാഡി ഓഫീസർ) ഒന്നരമാസമായി ലീവിലാകുകയും തുടർന്ന് വേറെ ഓഫീസറെ നിയമിക്കുകയും ചെയ്തെങ്കിലും അദ്ദേഹം രണ്ടു ദിവസം മാത്രം ജോലി നോക്കി ലീവെടുക്കുകയായിരുന്നു. ഇതോടെയാണ് നെല്ല് കൊടുത്ത കർഷകർ ദുരിതത്തിലായത്. കൊയ്തെടുത്ത നെല്ലും കൊണ്ടുപോയി അതിന്റെപണവും കിട്ടാതെ വന്നതോടെഇനി എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് തെക്കുംകര പഞ്ചായത്തിലെ നെൽകർഷകർ. എന്നാൽ സംഭവം അനിൽ അക്കര എംഎൽ എയെ അറിയിച്ചതിനെത്തുടർന്ന് അധികൃതരുമായി ചർച്ച നടത്തി…
Read Moreപന്ത്രണ്ടുകാരി പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം: ലഹരിക്കടിമയായ യുവാവ് പിടിയിൽ
മാള: പന്ത്രണ്ടുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് ഓടിച്ചിട്ടുപിടികൂടി. മാള താണിക്കാട് മംഗലത്ത് രതീഷ് (34) ആണ് പിടിയിലായത്. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ രാത്രിയിൽ വീട്ടിലെത്തി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. വീട്ടുകാർ ഉണർന്നതോടെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. രാത്രിയായതിനാൽ ആളെ തിരിച്ചറിയാനായിരുന്നില്ല. എന്നാൽ പിന്നീട് ലഭിച്ച ചില വിവരങ്ങൾ വീട്ടുകാർ പോലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി പോലീസെത്തിയപ്പോൾ രതീഷ് വീട്ടിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. പോലീസ് സാഹസികമായി പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇയാൾ ആത്മഹത്യാശ്രമവും നടത്തി. രതീഷ് ലഹരിവസ്തുക്കൾക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
Read Moreഅപകടാവസ്ഥയിലായ റോഡിലെ കുഴികളടച്ച് ഓട്ടോ ഡ്രൈവർമാർ മാതൃകയായി; പഴുവിലെ ഡ്രൈവർമാരോടൊപ്പം കൂടെക്കൂടി പൊതുപ്രവർത്തകരും
പഴുവിൽ: ഹോമിയോ ആശുപത്രി മുതൽ ബണ്ട് റോഡ് തകരാറിലായ റോഡിൽ കുഴികളടച്ച് മാതൃകയായി. ഓട്ടോറിക്ഷകൾക്കും ടൂവീലർകാർക്കും യാത്ര ബുദ്ധിമുട്ടായ സാഹചര്യത്തിൽ പഴുവിൽ സെന്ററിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് അപകടാവസ്ഥയായ റോഡിലെ കുഴികളടച്ചത്. ഓട്ടോ ഡ്രൈവർമാരുടെ കൂടെ പൊതുപ്രവർത്തകരും പങ്കാളികളായി.ജോയ് കെ.ഒ, മുരളി പെരുന്പിടിക്കുന്ന്, ആദികൃഷ്ണ, കെ.പി.സതീശ്, ദേവരാജൻ കിഴുപ്പുള്ളിക്കര, സുധി കിഴുപ്പിള്ളിക്കര, കെ.കെ.അസീസ്, ടോണി പഴുവിൽ, ഉമ്മർ പഴുവിൽ, ശ്രീകാന്ത് പഴുവിൽ എന്നിവർ നേതൃത്വം നൽകി. ഈ റോഡിൽ അപകടം പതിവായിരുന്നു.
Read More