നെല്ലായി: പാലിയേക്കര ടോൾപ്ലാസയുടെ നിശ്ചിത ദൂര പരിധിയിലുള്ളവർക്ക് നൽകുന്ന സൗജന്യയാത്രാപാസിന് കൂടുതൽ നിബന്ധനകൾ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക പരാതി. നിസ്സാരകാരണങ്ങൾ പറഞ്ഞ് സൗജന്യയാത്രാപാസിനുള്ള അപേക്ഷ അധികൃതർ നിരസിക്കുകയാണെന്നും അർഹിക്കുന്നവർക്ക് പാസ് അനുവദിക്കാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് പറപ്പൂക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.എസ്. ജോണ്സനാണ് ജില്ലാ കലക്ടർക്കും ദേശിയപാത അധികൃതർക്കും പരാതി നൽകിയത്. ടോൾ പ്ലാസക്ക് 10 കിലോ മീറ്റർ ചുറ്റളവിനുള്ളിൽ താമസിക്കുന്നവർക്കാണ് സൗജന്യ പാസ് ലഭിക്കുക. എന്നാൽ സൗജന്യയാത്രാപാസ് അനുവദിക്കണമെങ്കിൽ ഒരേ വിലാസത്തിലുള്ള മൂന്ന് താമസരേഖകൾ ഹാജരാക്കാനാണ് പറയുന്നത്. പുതുതായി വന്ന താമസക്കാർക്കും, വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ വന്ന് നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കും ഒരേ വിലാസത്തിലുള്ള മൂന്ന് താമസരേഖകൾ ഇല്ലാത്തതാണ് പ്രതിസന്ധിയാകുന്നത്. ടോൾപ്ലാസ അധികൃതൽ ഒരേ വിലാസത്തിലുള്ള മൂന്ന് രേഖകൾ വേണമെന്നു പറഞ്ഞ്, ഇങ്ങനെ വരുന്ന അപേക്ഷകരെ മടക്കി അയക്കുകയാണ്. സൈനിക സേവനം കഴിഞ്ഞ്…
Read MoreCategory: Thrissur
സ്വന്തമായി വൈദ്യുതി ഉണ്ടാക്കി; ഉപയോഗത്തിന് ശേഷം മിച്ചം വരുന്നത് കെഎസ്ഇബിക്ക് വിറ്റ് പണം വാങ്ങും; വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ അറിയാതെ പോകരുത്
കോണത്തുക്കുന്ന്: ഉൗർജ ഉത്പാദനത്തിൽ സ്വയം പര്യാപ്തതയും വൈദ്യുതി വില്പനയിലൂടെ വരുമാനവും നേടി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മാതൃകയാകുന്നു. സൗരോർജ വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് നൽകിയാണ് ബ്ലോക്ക് പഞ്ചായത്ത് വരുമാനം നേടുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകും. ബ്ലോക്ക് പഞ്ചായത്തിന്റെ മാസ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളത് വരുമാനമായി പഞ്ചായത്തിന് ലഭിക്കും. 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതു പൂർത്തിയാക്കിയത്. പാലക്കാട് ജില്ലയിലെ മുണ്ടൂരുള്ള ഐആർടിസിയാണ് നിർവഹണ ഏജൻസി. ശരാശരി 80 യൂണിറ്റ് ഉത്പാദനം നടക്കുമെന്ന് നടത്തിപ്പിനായി ഐആർടിസി നിയോഗിച്ച എൻജിനീയർ അരുണ്കുമാർ വിജയൻ പറഞ്ഞു. മുൻ നിശ്ചയിച്ച സമയത്തിലും നേരത്തെ കമ്മിഷൻ ചെയ്യാൻ സാധിച്ചു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. 2017 ഏപ്രിൽ 19 ന് പ്രവർത്തനം തുടങ്ങി സെപ്റ്റംബർ 16 ന് കമ്മീഷൻ ചെയ്തു. 18.5 ലക്ഷത്തിന്റെ പദ്ധതിചെലവിൽ 20 കിലോ വാട്ട് പദ്ധതിയാണ് നടപ്പാക്കിയത് . കോണ്ക്രീറ്റ്…
Read Moreതൃശൂർ മെഡിക്കൽ കോളജിലെ ജയിൽ വാർഡ് ഡ്യൂട്ടി ജയിൽ വാസത്തേക്കാൾ കഠിനം; ദുരിതങ്ങളെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ വാർഡിലെ ഡ്യൂട്ടി ജയിൽവാസത്തേക്കാൾ കഠിനമെന്ന് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ. മെഡിക്കൽ കോളജിലെ സെല്ലിനു സമീപം നാലടി വീതിയും പത്തടി നീളവുമുള്ള കുടുസുമുറിയിലാണ് ജയിൽവാർഡിലെ പോലീസുകാർ കാവൽ നിൽക്കുന്നത്. തടവുകാർ കിടക്കുന്ന സെല്ലിൽ ഫാനും ബാത്ത്റുമും ഉണ്ടെങ്കിലും ഇവയൊന്നും ഇല്ലാത്ത വായുപോലും കടക്കാത്ത കാവൽമുറിയിലാണ് ഡ്യൂട്ടിക്കെത്തുന്ന പോലീസുകാർ രാപ്പകൽ കഴിച്ചുകൂട്ടേണ്ടി വരുന്നത്. ജയിൽ വാർഡിലെ ഫാൻ പ്രവർത്തിക്കുന്പോൾ മുറിക്കുള്ളിലെ ഉഷ്ണക്കാറ്റ് പോലീസുകാരുടെ ചെറിയ മുറിക്കുള്ളിലേക്കാണ് എത്തുക. മാരകരോഗങ്ങളുള്ളവരുടെ സമീപം ഡ്യൂട്ടി ചെയ്യേണ്ട സ്ഥിതിയാണ് പോലീസുകാർക്കുള്ളത്. നല്ലകാറ്റുള്ള ഒരു ഫാനെങ്കിലുമുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് പോലീസുകാർ പറയുന്നു. എന്നാൽ ആ സൗകര്യം ഒരുക്കി കൊടുക്കാൻ ആശുപത്രി അധികൃതർ തയാറുകുന്നില്ല. പലതവണ അധികൃതർക്ക് അപേക്ഷനൽകിയെങ്കിലും നടപടിയുണ്ടായില്ല. കനത്ത ചൂട് സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും ടേബിൾ ഫാനുമായാണ് ഡ്യൂട്ടിക്കെത്തുന്നത്. ഡ്യൂട്ടി കഴിഞ്ഞുപോകുന്പോൾ ടേബിൾ ഫാൻ…
Read Moreജിത്തു ജോസഫ് അറസ്റ്റിൽ..! അടിച്ചുപൊളി ജിവിതത്തിനായി കഞ്ചാവ് കച്ചവടം; സോഷ്യൽ മീഡിയവഴി കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ വിൽപനയും; മുൻപും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ്
ചാലക്കുടി: ജില്ലയിൽ കഞ്ചാവു കച്ചവടം നടത്തുന്ന ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ പരിയാരം സ്വദേശി അറസ്റ്റിൽ. പരിയാരം തെക്കൻ ജിത്തു ജോസഫി(23)നെയാണ് എസ്ഐ ജയേഷ് ബാലൻ അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ മാടിവളയിൽനിന്നു കഞ്ചാവു വാങ്ങി അതിരാവിലെ തൃശൂരിലെത്തുന്ന അന്തർസംസ്ഥാന സ്വകാര്യബസുകളിലും രാത്രിയിൽ ബൈക്കിലുമാണ് നാട്ടിലെത്തിച്ചിരുന്നത്. 36 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന അരക്കിലോ കഞ്ചാവ് ഇയാളിൽനിന്നു പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി പരിയാരത്തുവച്ചാണ് ഇയാൾ പോലീസ് പിടിയിലായത്. ബംഗളൂരുവിലെ ഹൈടെക് ആഘോഷങ്ങൾക്കും വിനോദങ്ങൾക്കും പണം കണ്ടെത്താനുള്ള മാർഗമാണ് ഇയാൾക്കു കഞ്ചാവു കച്ചവടം. വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന യുവാവു മയക്കുമരുന്നിന് അടിമയാണെന്നു പോലീസ് പറഞ്ഞു. ഇയാളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ പോലീസ് പരിശോധിച്ചുവരികയാണ്. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ചില്ലം, ഹുക്ക തുടങ്ങിയ ഉപകരണങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി ഇവയുടെ വില്പനയും നടത്തിയിരുന്നു. തൃശൂർ, മണ്ണുത്തി, ചാലക്കുടി, പരിയാരം മേഖലയിലെ കഞ്ചാവ്…
Read Moreപാപമുക്തിക്കായി തിരുവില്വാമല ഒരുങ്ങി..! പുനർജനി നൂഴൽ 30ന്; നൂഴാനെത്തുന്ന ഭക്തജനങ്ങൾക്കുള്ള ടോക്കണ് 29 മുതൽ നൽകും
ശശികുമാർ പകവത്ത് തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ 30ന് നടക്കും. ഗുരുവായൂർ ഏകാദശി നാളിൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ പുനർജനി പുണ്യം തേടി വില്വാമലയിലെത്തും.തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയുടെ കിഴക്കേ അടിവാരത്തിലാണ് അത്ഭുത പ്രതിഭാസമായ പുനർജനി ഗുഹ. ഏകാദശി നാളിൽ പുലർച്ചെ ആരംഭിക്കുന്ന നൂഴൽ ചടങ്ങ് അർധരാത്രി വരെ തുടരും. അതിരാവിലെ വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി. നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിക്കുക. പാറപ്പുറത്ത് ചന്തുവാണ് ആദ്യം ഗുഹയിൽ പ്രവേശിക്കുക. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നെല്ലിക്ക ഉരുട്ടിയതിനുശേഷം ഇരുളടഞ്ഞ ഗുഹയിൽ ആദ്യം അകത്ത് കടന്ന് ചന്തു പുനർജനി നൂഴുന്നു. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിലെ പരിപാവനമായ നൂഴൽ ചടങ്ങ് രാവിലെ മുതൽ രാത്രി വൈകും വരെ തുടരും.…
Read Moreതെറ്റിദ്ധരിക്കരുത് ഇത് ആക്രിക്കടയല്ല..! തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരം ആക്രിസാധനങ്ങൾ കൊണ്ട് നിറയുന്നു; വാർഡിലേക്ക് കയറാനാവാതെ രോഗികളും
മുളങ്കുന്നത്തുകാവ്: ഏതെങ്കിലും ആക്രിക്കടയുടെ ചിത്രമാണിതെന്ന് തെറ്റിദ്ധരിക്കണ്ട. ഇതാണ് നമ്മുടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരം. ആക്രിസാധനങ്ങളും മരുന്നുകുപ്പികളും കുമിഞ്ഞുകൂടിക്കിടക്കുന്നത് മെഡിക്കൽ കോളജിലെ പ്രധാനപ്പെട്ട വഴിക്കരികിലാണ്. സിടി സ്കാൻ, എംആർഐ സ്കാൻ, എക്സ റേ യൂണിറ്റുകൾ, ലബോറട്ടറി, പ്രസവ വാർഡ്, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്കുള്ള വഴിക്ക് സമീപമാണ് ഇവ കുന്നുകൂടിയും വഴിയിലേക്ക് ചിന്നിച്ചിതറിയും കിടക്കുന്നത്. ചെരിപ്പിടാതെ ഇതുവഴി നടന്നാൽ ടെറ്റനസ് എടുക്കാതെ വേറെ രക്ഷയില്ലെന്നോർക്കുക. രാത്രിയിൽ ഇതുവഴി നടന്നുപോകുന്നവർ കയ്യിൽ ടോർച്ചോ മെഴുകുതിരിയോ കരുതണം. കാലിൽ ചെരുപ്പോ ഷൂസോ ഉണ്ടായിരിക്കണം.ഇക്കഴിഞ്ഞ ജൂണിൽ മഴയ്ക്കു മുന്പായി ഇവയെല്ലാം ലേലം ചെയ്തു കൊടുത്തുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇവ എത്ര തുകയ്ക്കാണ് ലേലം കൊടുത്തതെന്നതിനെക്കുറിച്ചോ എത്ര കിലോ സാധനങ്ങളുണ്ടായിരുന്നുവെന്നതിനെക്കുറിച്ചോ വ്യക്തമായ കണക്ക് അധികൃതർ സൂക്ഷിച്ചിട്ടില്ലത്രെ.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കോടി രൂപയോളം രൂപയുടെ മരുന്നുകളാണ് ഒരു മാസം ചിലവാകുന്നത്.…
Read Moreഅകത്താണെങ്കിലും ഞങ്ങൾക്ക് പേടിയാ..! ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന സഹോദരങ്ങളുടെ പരാതി; നിസാമിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് നിസാമിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നിസാമിൽനിന്നു വധഭീഷണിയുണ്ടെന്നു സഹോദരങ്ങളുടെ പരാതിയിലാണ് അന്വേഷണം. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ്, ബിസിനസ് പാർട്ണർ ബഷീർ അലി എന്നിവർ ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗുണ്ടകൾക്കു നിസാം പണം നല്കിയിട്ടുണ്ടെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് രേഖകൾ സഹിതമാണ് പരാതി നല്കിയത്. ഇപ്പോൾ ജയിലിൽ കഴിയുന്ന രണ്ടു ഗുണ്ടകളുടെ ബന്ധുക്കൾക്കു നിസാമിന്റെ ഓഫീസിൽനിന്നു പണം നൽകിയെന്നാണ് സഹോദരങ്ങളുടെ ആരോപണം. നിസാമിന്റെ സഹോദരങ്ങളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജീവൻ അപകടത്തിലാണെന്നും സുരക്ഷ വേണമെന്നും ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജയിലിൽനിന്നു പൂജപ്പുരയിലേക്കു മാറ്റണമെന്നും നിസാമിന്റെ സഹോദരങ്ങൾ ജയിൽ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്.
Read Moreകോഫി ഹൗസുകളുടെ ഭരണം സഹകരണവേദിക്കുതന്നെ ; സിപിഎം, സിപിഐ സഖ്യം നടത്തിയ പതിനെട്ടടവും പൊളിഞ്ഞു; പി.ആർ. കൃഷ്ണപ്രസാദ് പ്രസിഡന്റായുംസി.ഡി. സുരേഷ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു
സ്വന്തം ലേഖകൻ തൃശൂർ: കോഫി ഹൗസുകളുടെ ഉടമകളായ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി പിടിച്ചെടുക്കാൻ . സഹകരണവേദിയുടെ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതായി ഇന്നലെ ഉച്ചയോടെ പ്രഖ്യാപിച്ചു. പുതിയ ഭരണസമിതി ഇന്നു രാവിലെ ചുമതലയേറ്റു. ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥനാണു ഫലപ്രഖ്യാപനം നടത്തിയത്. മുൻ സെക്രട്ടറി എസ്.എസ്. അനിൽകുമാർ, പി.ആർ. കൃഷ്ണപ്രസാദ്, വി. ഗോപകുമാർ, പത്മപാദൻ നായർ, വി.എസ്. രഘു, ലിനു ദാമോദരൻ, കെ. ശ്രീനാരായണൻ, ജി. ഷിബു, സി.ഡി. സുരേഷ്, കെ.കെ. രാജീവ് എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. വനിതാ സംവരണ സീറ്റിൽ സംഘത്തിലെ ഏക വനിതാംഗമായ ലളിത പരമേശ്വരൻ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയികളായ സഹകരണവേദി പ്രവർത്തകർ ഫലപ്രഖ്യാപനത്തെത്തുടർന്നു കോഫീ ഹൗസ് ആസ്ഥാന കാര്യാലയത്തിൽ ലെഡു വിതരണം നടത്തി. പടക്കം പൊട്ടിക്കുകയും ചെയ്തു. മുൻ ഭരണസമിതി അംഗത്വം നൽകിയ 352 പേരുടെ വോട്ടാവകാശം റദ്ദാക്കിയാണു സർക്കാർ…
Read Moreകാരുണ്യത്തിന്റെ ഉൗട്ടുപുര..! ദിവസേന പത്ത് ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകി കെ.എ.ഫുഡ് ഹബ് ഉടമ വിഷ്ണു; തന്റെ മുത്തശ്ശിയുടെ ഓർമയ്ക്കാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിത്
ഋഷി തൃശൂർ: ദിവസേന പത്ത് ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകി ഒരു ഹോട്ടൽ മാതൃകയാകുന്നു. തൃശൂർ – ഷൊർണൂർ റോഡിൽ ദയ ആശുപത്രിക്കു മുന്നിലാണ് കാരുണ്യത്തിന്റെ ഈ ഉൗട്ടുപുരയുളളത്. തൃശൂർ ഗിരിജ തീയറ്ററിനു സമീപം റോസ് ഗാർഡൻസിൽ താമസിക്കുന്ന കൊല്ലാറ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കെ.എ.ഫുഡ് ഹബ് എന്ന ഹോട്ടലിലാണ് ദിവസവും പത്ത് ഡയലാസിസ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നത്. കഴിഞ്ഞ എട്ടുമാസമായി ഒരു ദിവസം പോലും മുടങ്ങാതെ ഇവിടെ ഇത്തരത്തിൽ ഭക്ഷണം വിളന്പുന്നു. ദയ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്ന രോഗികൾക്ക് പുറമെ തൃശൂരിലെ മറ്റു ഭാഗങ്ങളിൽ നിന്നും നിർധനരായ രോഗികൾ ഇവിടെക്ക് ഭക്ഷണം തേടിയെത്തുന്നുണ്ട്. പത്ത് ഡയലാസിസ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് ഹോട്ടലിനകത്ത് എഴുതി വെച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പത്തിലധികം പേരെത്താറുണ്ടെന്നും ആരെയും മടക്കി അയക്കാറില്ലെന്നും വിഷ്ണു പറഞ്ഞു. മരിച്ചുപോയ മുത്തശ്ശി കൂട്ടാല കൗസല്യയുടെ ഓർമക്കായി…
Read Moreനയം വ്യക്തമാക്കി..! ഏതുറക്കത്തിൽ വിളിച്ചു ചോദിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു പറയുമെന്ന് മന്ത്രി എം.എം. മണി
സ്വന്തംലേഖകൻ തൃശൂർ: ഏതുറക്കത്തിൽ വിളിച്ചു ചോദിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു പറയുമെന്നു വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി. പദ്ധതി ഇന്നല്ലെങ്കിൽ നാളെ നടപ്പാക്കും. എൽഡിഎഫിൽ അഭിപ്രായ വ്യത്യാസമുണ്ട്. സർക്കാർ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. സിപിഎമ്മിന് ഇതുസംബന്ധിച്ചു വ്യക്തമായ നയമുണ്ട്. നടപ്പാക്കണമെന്നാണു പാർട്ടിയുടെ അഭിപ്രായം. എന്നാൽ സമവായമുണ്ടാക്കാതെ പദ്ധതി നടപ്പാക്കാനാകില്ല. അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കണമെന്നാവശ്യപ്പെട്ടു കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രീശങ്കര ഹാളിൽ നടത്തിയ വൈദ്യുതി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിൽ പദ്ധതി നടപ്പാക്കിയപ്പോഴും വനം നഷ്ടമായിട്ടുണ്ട്. നിരവധി കൃഷിക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലാണ് അവിടെയും നടന്നതെന്ന് ആരും മറക്കരുത്. മാട്ടുപെട്ടി, മൂന്നാർ, ചെങ്കുളം, കല്ലാർകുട്ടി തുടങ്ങി എല്ലാ സ്ഥലത്തും പദ്ധതിയുടെ പേരിൽ കർഷകരെയും ആളുകളെയും മറ്റും ഒഴിപ്പിച്ചിട്ടുണ്ട്. ഈ നഷ്ടമെല്ലാം അന്നും സമൂഹത്തിനുവേണ്ടിയാണു സഹിക്കേണ്ടി വന്നത്. അത്രയൊന്നും ഇവിടെ…
Read More