തൃശൂർ: തൃശൂർ സ്വദേശിനിയായ ബാലികയുടെ സംഗീത ആൽബം ഫേസ്ബുക്കിൽ തരംഗമാകുന്നു. സംഗീത വിദ്യാർഥിനിയും വരവൂർ ചിറ്റണ്ട സ്വദേശിനിയുമായ ദിശ പ്രകാശ് ആലപിച്ച തളിരൂഞ്ഞാൽ എന്ന ആൽബമാണ് അപ്ലോഡ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഏഴുലക്ഷത്തോളം ആളുകൾ കണ്ടത്. ഈ മാസം ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആൽബം ഇതുവരെ നാലായിരത്തോളം പേർ ഷെയർ ചെയ്തുകഴിഞ്ഞു. ദിവസേന 50,000 ലൈക്കുകൾ വീതമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. കവി സി. രാമചന്ദ്രമേനോന്റെ ആ വഴി ഈ വഴി പൂ വഴിയെ.. പുഴയൊഴുകും കരവഴിയെ എന്ന വരികൾക്കു ജയരാജ് മേനോനാണ് ഈണം നൽകിയിരിക്കുന്നത്. ജയരാജ് മേനോന്റെ വർഷ രാഗം എന്ന സംഗീത ആൽബം നേരത്തെ യൂ ട്യൂബിൽ ഹിറ്റായിരുന്നു. പതിനൊന്നുവയസുകാരിയായ ദിശ പ്രകാശ് കെ.എസ്. പ്രകാശിന്റെയും വിജി പ്രകാശിന്റെയും മകളാണ്.
Read MoreCategory: Thrissur
ഹർത്താൽ ദിനത്തിൽ റോഡിലെ കുഴികളടച്ചു ബസ് ഉടമകളും ജീവനക്കാരും; ഇനിയും റോഡ് റീടാർ ചെയ്തില്ലെങ്കിൽ ബസ് പണിമുടക്കി പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പും
മനക്കൊടി: തൃശൂർ -കാഞ്ഞാണി- വാടാനപ്പള്ളി റൂട്ടിലെ തകർന്ന റോഡിലെ കുഴികളടച്ച് അപകടമൊഴിവാക്കാൻ ഹർത്താൽ ദിനത്തിൽ ബസുടമകളും തൊഴിലാളികളും വീണ്ടും രംഗത്തിറങ്ങി. ചേറ്റുപുഴപാടം മുതൽ വാടാനപ്പള്ളിവരെയുള്ള റോഡിലെ കുഴികളാണ് തൃശൂർ -കാഞ്ഞാണി മേഖല ബസ് ഓപ്പറേറ്റേഴ്സ് യൂണിയനും ബസ് തൊഴിലാളികളും ചേർന്ന് അടച്ചത്. സിമന്റും മെറ്റലും മണലും ചേർത്ത് കോൺക്രീറ്റ് ചെയ്താണ് ഓരോ കുഴികളും ഇവർ അടച്ചത്. ഇത് കണ്ടെങ്കിലും ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണ് തുറക്കണമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. ഒരുമാസംമുന്നേ ബസുടമകളും തൊഴിലാളികളും ചേർന്ന് കുഴികൾ അടച്ചിരുന്നു. വീണ്ടും രൂപപ്പെട്ട് പുതിയ കുഴികളാണ് ഇന്നലെ വീണ്ടും അടച്ചത്. ഇനിയും റോഡ് റീടാർ ചെയ്തില്ലെങ്കിൽ ബസ് പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് തിരിയുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.
Read Moreകറങ്ങി നടപ്പിന് വിലങ്ങ് തടിയായി..! മെഡിക്കൽ കോളജിൽ പഞ്ചിംഗ് സംവിധാനം അട്ടിമറിക്കാൻ ഒരു വിഭാഗം ജീവനക്കാരുടെ നീക്കം
മുളങ്കുന്നത്തുകാവ്: സമയത്ത് ഓഫീസിൽ വരികയും പോവുകയും ചെയ്യുന്നുവെന്ന് ഉറുപ്പുവരുത്താൻ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനം അട്ടിമറിക്കാൻ ശ്രമം. വിരലടയാള പഞ്ചിംഗ് സംവിധാനത്തിലുടെ ജീവനക്കാരുടെ ഹാജർനില കൃത്യമായി വിലയിരുത്താൻ സാധിക്കുമെന്നിരിക്കേ ഒരു വിഭാഗം ജീവനക്കാരാണ് ഇതിനു വിലങ്ങുതടിയാകുന്നത്. മെഡിക്കൽ കോളജിൽ ജോലിക്ക് ഹാജരായി വിരലടയാളം പതിക്കാതിരുന്നാൽ തെളിവ് ഉണ്ടാകില്ലെന്നും ശമ്പളം കിട്ടില്ലെന്നുമുള്ള ബോധ്യമാണ് ഇവരെ വലയ്ക്കുന്നത്. രണ്ടുമാസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പഞ്ചിംഗ് യന്ത്രം സ്ഥാപിച്ചിട്ട്. ഇതു വരെ ഈ സംവിധാനം പ്രവർത്തന സജ്ജമാക്കാൻ ശ്രമിച്ചിട്ടില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനാണ് സർക്കാർ ശന്പളം വാങ്ങി മുങ്ങി നടക്കുന്നവരെയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെയും നിയന്ത്രിക്കാൻ വേണ്ടി ശന്പള പരിഷ്കരണ നിർദ്ദേശം നൽകിയതും സർക്കാർ ഇത് അംഗികരിച്ചതും. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇവ യാഥാർഥ്യമാക്കാൻ കഴിഞ്ഞ വർഷമാണ് ആരോഗ്യ വകുപ്പ് കർശന നടപടികൾ ആരംഭിക്കുകയും…
Read Moreമൃഗങ്ങളുടെ കാര്യത്തിൽ നാട്ടുകാർ നിയമം പാലിച്ചു..! ; കേസിനെ ഭയന്ന് കിണറ്റിൽ വീണ കാട്ടുപന്നികളെ രക്ഷിക്കാതെ നാട്ടുകാർ; കിണറ്റിൽ വീണ നായയെ രക്ഷിക്കുകയും ചെയ്തു
വടക്കാഞ്ചേരി: വനപാലകരെ ഭയന്ന് കിണറ്റിൽ വീണ പന്നികളെ രക്ഷിക്കാനാകാതെ പുന്നംപറമ്പ് കാര്യാട് പ്രദേശത്തെ നാട്ടുകാർ. കാര്യാട് സ്വദേശി വർഗീസ്മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള പറന്പിലാണ്സംഭവം. ഒരു വീട്ടുപറന്പിലെ പൊട്ടുകിണറ്റിൽ വീണ രണ്ട് കാട്ടുപന്നി കളിൽ ഒന്ന് ചത്തു. ഇന്നലെ രാത്രിയിലാണ് പന്നികൾ കിണറ്റിൽ വീണതെന്ന് കരുതുന്നു. തെരുവ് നായ്കൾ ഓടിച്ചതിനെ തുടർന്ന് പന്നികൾ പൊട്ട കിണറ്റിൽ വീണു. ഒപ്പം കിണറ്റിൽ ഓടിച്ച നായയും വീണു. നായകളുടെ കൂട്ടമായ കരച്ചിൽ കേട്ട് എത്തിയ പരിസരവാസികൾ നായയേ രക്ഷപെടുത്തുകയും വനപാലകരെ ഭയന്ന് പന്നികളെ കരകയറ്റാൻ മടിച്ചു നിൽക്കുകയായിരുന്നു. വനപാലകരെ വിവരം അറിയിച്ചു വെങ്കിലും വനപാലകർ വാഴാനിയിൽ നിന്ന് എത്തും മുന്പേ കാട്ടുപന്നികളിൽ ഒരണ്ണം ചത്തു. തുടർന്ന് ഇന്നു രാവിലെ 11 മണിയോടെ സ്ഥലത്തെത്തിയ വനപാലകരാണ് രണ്ടുകാട്ടുപന്നികളെയും കരക്കെത്തിച്ചത്.പിന്നീട് ചത്ത പന്നിയെ പോസ്റ്റുമോർട്ടത്തിനു ശേഷം വനത്തിൽ സംസ്ക്കരിച്ചു.
Read Moreതൃശൂർ പോലീസ് അക്കാദമി ഷൂട്ടിംഗ് റേഞ്ച് ; ഉണ്ടയും തോക്കുമില്ല; പക്ഷേ ഷൂട്ടിംഗ് ക്ലബ് തുടങ്ങും ; കോടതിയലക്ഷ്യ നടപടിയിൽ നിന്നു രക്ഷപ്പെടാനുള്ള നീക്കമെന്ന് ആക്ഷേപം
തൃശൂർ: പോലീസ് അക്കാദമിയിൽ ഷൂട്ടിംഗ് ക്ലബ് ആരംഭിക്കാനൊരുങ്ങുന്നതു റേഞ്ച് സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാതെയെന്ന് ആക്ഷേപം. നാഷണൽ ഗെയിംസിനായി നിർമിച്ച ഷൂട്ടിംഗ് റേഞ്ച് നവീകരിച്ചു സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കു കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ ഷൂട്ടിംഗ് ക്ലബ് രൂപീകരിക്കുന്നതിനും നേരത്തെ ഹൈക്കോടതി ഒരു വർഷം സമയം നൽകിയിരുന്നു. ഈ കാലാവധി നവംബർ ഒന്പതിന് അവസാനിക്കാനിരിക്കേയാണു ക്ലബ് രൂപീകരിക്കുന്നതായുള്ള പത്രക്കുറിപ്പ് അധികൃതർ തിടുക്കപ്പെട്ടു പുറത്തിറക്കിയിരിക്കുന്നത്. നാഷണൽ ഗെയിംസിനായി ആറു കോടി രൂപ ചെവിൽ 2015ലാണു രാമവർമപുരം പോലീസ് അക്കാദമി കോന്പൗണ്ടിൽ ഷൂട്ടിംഗ് റേഞ്ച് നിർമിച്ചത്. മത്സരങ്ങൾക്കുശേഷം റേഞ്ച് സംരക്ഷിക്കാതെ നശിച്ചുപോകുന്ന അവസ്ഥയായിരുന്നു. ഇതിനെതിരേ ഡിസിസി ജനറൽ സെക്രട്ടറിയായ ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിക്കുകായിരുന്നു. ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് റേഞ്ച് സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കും അംഗത്വമെടുക്കാവുന്ന രീതിയിൽ ക്ലബ് രൂപീകരിക്കുന്നതിനും ഒരു വർഷത്തെ സമയം നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ഷൂട്ടിംഗ്…
Read Moreതൃശൂരിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്; മറ്റൊരു വാഹനത്തെ മറികടക്കുന്നതിടെ ടിപ്പറിൽ ഇടിക്കുകയായിരുന്നു
തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിൽ മണ്ണുത്തിക്കടുത്ത് കാളത്തോട് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പറിന്റെ ഡ്രൈവറടക്കം ഏഴു പേർക്ക് പരിക്ക്. രാവിലെ 8.45 ഓടെ കാളത്തോട് സെന്ററിൽ വച്ചായിരുന്നു അപകടം. പാലക്കാട് ഭാഗത്തു നിന്നു വരികയായിരുന്ന ടിപ്പർ ലോറിയെ തൃശൂർ ഭാഗത്തു നിന്നു പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് റോംഗ് സൈഡിലൂടെ മുന്നോട്ടു കയറിയ ബസ് എതിർദിശയിൽ വന്നിരുന്ന ടിപ്പറിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടേയും മുൻഭാഗം തകർന്നു. ടിപ്പർ ലോറിയുടെ ക്യാബിനിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവർ പാലാ കണ്ണാടിപ്പറന്പ് മുരിയാടത്തുകുന്നിൽ വീട്ടിൽ പ്രദീപിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ബസ് യാത്രക്കാരായ ആറു പേർക്കും അപകടത്തിൽ പരിക്കേറ്റു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് ഡ്രൈവറടക്കം പരിക്കേറ്റ ഏഴുപേരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. ബസ് യാത്രക്കാരായ ഓമന, ഉഷ, ബാബു, ശിവകുമാർ, ചിത്ര,…
Read Moreപോയി കീഴടങ്ങ്..! നിക്ഷേപ തട്ടിപ്പൽ ധനകാര്യ സ്ഥാപന ഉടമയുടെയും മകന്റെയും മുൻകൂർജാമ്യം തള്ളിക്കൊണ്ട് ഹൈക്കോടതി
തൃശൂർ: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പു നടത്തി ഒളിവിൽ കഴിയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ മേധാവിയോടും മകനോടും പത്തു ദിവസത്തിനകം പോലീസിനു മുന്നിൽ കീഴടങ്ങണമെന്നു ഹൈക്കോടതി. ഹോംഫിറ്റ് ഫിനാൻസ് ആൻഡ് ലീസിംഗ് ലിമിറ്റഡ് (എച്ച്എഫ്എൽഎൽ) മാനേജിംഗ് ഡയറക്ടർ പുല്ലഴി സ്വദേശി എം.ജി. സുകുമാരൻ (64), മകൻ ജിതിൻ (32) എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണു ഹൈക്കോടതി കീഴടങ്ങാൻ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവനുസരിച്ചു രണ്ടു ദിവസത്തിനകം ഇവർ വെസ്റ്റ് പോലീസിനു മുന്നിൽ കീഴടങ്ങും. കീഴടങ്ങാൻ 18 വരെ സാവകാശമുണ്ട്. നിരവധി പേരിൽനിന്ന് അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചു വഞ്ചിച്ചെന്നാണ് ആരോപണം. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകാൻ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു ചോദ്യം ചെയ്യാനുള്ള സാവകാശം കിട്ടുന്ന വിധത്തിൽ രാവിലെ പത്തുമണിക്കു മുന്പു കീഴടങ്ങണം. ചോദ്യം ചെയ്യലിനുശേഷം വൈകുന്നേരം നാലിനു മുന്പ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ കോടതിയിൽ ഹാജരാക്കണം. ജാമ്യ ഹർജി സമർപ്പിക്കുകയാണെങ്കിൽ കീഴ്ക്കോടതിക്കു നീതിയുക്തമായ…
Read Moreഭർത്താവിൽ നിന്നും സംരക്ഷണം തേടി പോലീസ് സ്റ്റേഷനിലെത്തിയവർക്ക് സംരക്ഷണം നൽകിയ ഡിവൈഎഫ്ഐ നേതാവിന്റെ അമ്മയെ കൊല്ലുമെന്നു ഭീഷണി
മാപ്രാണം: ഡിവൈഎഫ്ഐ നേതാവിന്റെ അമ്മയെ ജോലി ചെയ്യുന്ന പോസ്റ്റ് ഒാഫീസിൽ കയറിച്ചെന്നു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതി. മാടായിക്കോണം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അങ്കാരത്ത് ബൈജുവിനെതിരേയാണു പരാതി. സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന മാടായിക്കോണം പോസ്റ്റ് ഒാഫീസിലാണു സംഭവം. ഭാര്യയേയും 17 വയസായ മകളെയും ഉപദ്രവിച്ചതിനെത്തുടർന്നു ബൈജുവിനെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നുണ്ട്. ഏഴുമാസം മുന്പ് ബൈജുവിന്റെ മർദനത്തെത്തുടർന്നു മകൾ രാത്രിയിൽ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലായ അമ്മയെയും മകളെയും സിപിഎമ്മിന്റെ നേതൃത്വത്തിൽ ഏഴുമാസമായി സംരക്ഷിച്ചുവരികയും ഇവരുടെ തകർന്ന വീട് പുനർനിർമിച്ചു നൽകി മകളെ പഠിക്കാൻ ചേർക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണു ഭീഷണിക്കു പിന്നിലെന്നു പറയുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയോഗം പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് ഇരിങ്ങാലക്കുട സിഐക്കു പരാതി നൽകി.
Read Moreഇന്ത്യ ഭരിക്കുന്നത് ഷാ-മോദി- ഭാഗവത് കമ്പനി; ജനരക്ഷയാത്ര മതിയാക്കി അമിത് ഷാ ഒളിച്ചോടിയത് അഴിമതിക്കേസിൽ നിന്നും മകനെ രക്ഷിക്കാനെന്ന് കോടിയേരി
തൃശൂർ: കേന്ദ്രത്തിൽ അധികാരമുപയോഗിച്ച് നടത്തിയ വൻ അഴിമതികൾ മൂടിവയ്ക്കാനാണ് സിപിഎമ്മിനെതിരേ ബിജെപിയും ആർഎസ്എസും വ്യാജപ്രചാരണം നടത്തുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മകനെതിരായ അഴിമതിക്കേസ് ഒത്തുതീർക്കുന്നതിനാണ് കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര മതിയാക്കി അമിത് ഷാ ഒളിച്ചോടിയത്. ഏറ്റവും വലിയ വ്യാപം അഴിമതി നടന്ന മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാനെത്തന്നെ പ്രസംഗിക്കാൻ കൊണ്ടുനടക്കേണ്ട ഗതികേടിലാണ് ബിജെപി. അമിത് ഷാ- നരേന്ദ്രമോദി- മോഹൻ ഭാഗവത് കന്പനിയാണ് ഇന്ത്യ ഭരിക്കുന്നത്. കൊട്ടിഘോഷിച്ച് നടത്തിയ നോട്ടുനിരോധനത്തിന്റെ യഥാർഥ ഗുണഭോക്താവ് അമിത്ഷായാണെന്ന് ഇപ്പോൾ തെളിഞ്ഞു. അമിത് ഷായുടെ മകൻ ജയ് ഷായുടെ കന്പനിക്ക് അന്പതിനായിരം രൂപ മാത്രമായിരുന്നു വരുമാനം. കേന്ദ്ര സർക്കാർ വഴിവിട്ട് സഹായിച്ചതോടെ വരുമാനം 80.5 കോടിയായാണ് കുതിച്ചുയർന്നതെന്നും കോടിയേരി ആരോപിച്ചു. ജില്ലയിലെ മുതിർന്ന നേതാവ് കെ.കെ. മാമക്കുട്ടിയുടെ ഒന്നാംചരമവാർഷിക അനുസ്മരണവും സിപിഎമ്മിനെതിരായ ആർഎസ്എസ് -ബിജെപി നുണപ്രചാരണങ്ങൾക്കെതിരായ ബഹുജനകൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read Moreലെൻസിലൂടെ നോക്കിയാൽ കാണം പെൻസിൻ മുനയിലെ അത്ഭുതങ്ങൾ
തൃശൂർ: ബുള്ളറ്റു മുതൽ കൊട്ടാരം വരെ തീർക്കാൻ ഈ മിടുക്കൻമാർക്ക് ഇത്തിരിയോളമുള്ള പെൻസിൽ മുന മതി. വെറ്ററിനറി കോളജ് വിദ്യാർഥിയായ എം. മനോജും വി.എസ്. സ്വാതിഷുമാണ് പെൻസിൽ മുനയിൽ ശിൽപങ്ങൾ തീർക്കുന്നവർ. ഇന്നലെ സാഹിത്യ അക്കാദമി അങ്കണത്തിൽ എത്തിയവരെയെല്ലാം ഇരുവരുടെയും മൈക്രോ ആർട്ട് ശിൽപങ്ങളുടെ പ്രദർശനം വിസ്മയിപ്പിച്ചു. അതിസൂക്ഷ്മമായി ഇവർ തീർത്ത 80 ഓളം ശിൽപങ്ങളാണ് അക്കാദമി അങ്കണത്തിൽ പ്രദർശിപ്പിച്ചത്. യേശുക്രിസ്തു, മദർ തെരേസ, ഇണപ്പക്ഷികൾ, കഥകളിരൂപം, വീട്… എല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. മണിക്കൂറുകളും ദിവസങ്ങളുമെടുത്താണ് അതിസൂക്ഷ്മമായി ശിൽപങ്ങൾ പൂർത്തിയാക്കുന്നത്. ഇന്ത്യയുടെ ഭൂപടം ഇത്തരത്തിൽ പൂർത്തിയാക്കാൻ ആറു ദിവസം എടുത്തു. എ മുതൽ സെഡ് വരെയുള്ള അക്ഷരങ്ങൾ വരിവരിയായി ഒറ്റ പെൻസിലിൽ കൊത്തിയെടുത്ത മറ്റൊരു ശിൽപവും ദിവസങ്ങളെടുത്താണ് പൂർത്തിയാക്കിയതെന്നു മനോജ് പറഞ്ഞു. ചെറിയ കുപ്പികൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സൂക്ഷ്മ ശിൽപങ്ങൾ കോണ്വെക്സ് ലെൻസ് ഉപയോഗിച്ചാണ് ആസ്വാദകർ കണ്ടത്. വിവിധ കനത്തിലും…
Read More