ചാലക്കുടി: പരിയാരത്ത് ഭൂമിയിടപാടുകാരൻ നായത്തോട് വീരൻപറന്പിൽ രാജീവിന്റെ (46) കൊലപാതകം സംബന്ധിച്ച് അറസ്റ്റിലായ നാലു പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. പ്രതികളിൽ ആറ്റപ്പാടം സ്വദേശി ചാമക്കാല ഷൈജു(45)വിനെ ഏക സാക്ഷി ബാബു തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട സബ്ജയിലിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കഴിഞ്ഞ 29നു രാവിലെ പത്തുമണിയോടെയാണ് പരിയാരം തവളപ്പാറയിൽ പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. രാജീവിനെ നാലംഗസംഘം കൃഷിസ്ഥലത്തുനിന്നും തട്ടിക്കൊണ്ടുവന്നശേഷം ഇവിടെവച്ചാണ് കൊലപാതകം നടന്നത്. കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ജാതിക്കായ ശേഖരിക്കുന്ന പരിസരവാസിയായ ബാബു ഓട്ടോറിക്ഷയും പ്രതികളിൽ ഒരാളെയും കണ്ടതായി പോലീസിനു മൊഴി നല്കിയിരുന്നു. ഇതനുസരിച്ചാണ് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയത്.
Read MoreCategory: Thrissur
മീൻ പിടിക്കാൻ പോയ ബന്ധുക്കളായ യുവാക്കൾ കിണറ്റിൽ മരിച്ചനിലയിൽ; സംഭവ ത്തെക്കുറിച്ച് അയൽവാസി ഗോപാലൻ പറയുന്നതിങ്ങനെ…
മുളങ്കുന്നത്തുകാവ് (തൃശൂർ): മീൻ പിടിക്കാൻ പോയ ബന്ധുക്കളായ രണ്ട് യുവാക്കൾ ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചനിലയിൽ. മൃതദേഹങ്ങൾ കണ്ടെത്തിയതു മണിക്കൂറുകൾക്കുശേഷം. പെരിങ്ങണ്ടൂർ രാമൻകുളങ്ങര വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീജിത്ത് (21), രാമൻകുളങ്ങര വീട്ടിൽ സന്തോഷിന്റെ മകൻ സൂരജ്(19) എന്നിവരാണ് മരിച്ചത്. പെരിങ്ങണ്ടൂരിലെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് രണ്ടു പേരെയും മരിച്ചനിലയിൽ കണ്ടത്. സാധാരണ സുഹൃത്തുക്കളായ പത്തോളം പേർ ചേർന്ന് ഇവരുടെ ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കുളത്തിലും കിണറ്റിലും മീൻ പിടിക്കാൻ പോകാറുണ്ട്. ഇന്നലെ രാവിലെ പത്തുമണിയോടുകൂടി മറ്റു സുഹൃത്തുക്കൾ ഇല്ലാതെ ചൂണ്ടയുമായി പോകുന്നതു തൊട്ടടുത്ത സ്ഥലം ഉടമയായ പല്ലിക്കാട്ടിൽ ഗോപാലൻ കണ്ടിരുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കുളത്തിലുണ്ടായിരുന്ന മീൻ എല്ലാം അന്യസംസ്ഥാന തൊഴിലാളികൾ പിടിച്ചുകൊണ്ടുപോയെന്നു ഗോപാലൻ ഇവരോട് അപ്പോൾ പറഞ്ഞിരുന്നു. അല്പം മാറിയുള്ള തോട്ടിൽ ധാരാളം മീനുണ്ടെന്നു പറഞ്ഞ് ഗോപാലൻ വീട്ടിലേക്കു പോയി. ബൈക്കിൽ എത്തിയ…
Read Moreഞങ്ങളോടെന്തിനാ ഇങ്ങനെ..! മേൽക്കൂര പ്ലാസ്റ്റിക്ക്, കതകില്ല എന്നിട്ടും ഇവർക്ക് ലൈഫ് പദ്ധതിയിൽ ഇടമില്ല; നിർധന കുടുംബത്തോടുള്ള പഞ്ചായത്തിന്റെ സമീപനം ഇങ്ങനെ…
ചാലക്കുടി: വീടില്ലാത്തവർക്കു വീടു നൽകുന്ന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയ നിർധനരായ കുടുംബത്തെ പഞ്ചായത്ത് അവഗണിച്ചതായി പരാതി. മേലൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ നടതുരുത്ത് പുളിങ്ങാന്പിള്ളി ഹരിഹരനാണു പഞ്ചായത്തിന്റെ അവഗണന മൂലം വീടു ലഭിക്കാതായത്. രോഗികളായ ഹരിഹരനും ഭാര്യയും പ്രായപൂർത്തിയായ രണ്ടു പെണ്മക്കളും ആസ്ബസ്റ്റോസ് മറച്ച കൂരയിൽ തകരപ്പാട്ടയിൽ ഉണ്ടാക്കിയ വാതിലുകളുടെ സംരക്ഷണയിലാണ് അന്തിയുറങ്ങുന്നത്. മൂത്ത മകൾ പഠനം നിർത്തി ചാലക്കുടിയിലെ ഒരു കടയിൽ ദിവസക്കൂലിക്കു പണി ചെയ്തു കിട്ടുന്ന തുച്ഛമായ തുകയാണ് ഏക വരുമാനം. ഇതിൽനിന്നാണു അച്ഛനും അമ്മയ്ക്കുമുള്ള മരുന്നുകൾ വാങ്ങുന്നതും. ഇളയ മകൾ മേലൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. ജനകീയാസൂത്രണ പദ്ധതിപ്രകാരം എല്ലാ ഗ്രാമസഭകളിലും വീടിനുവേണ്ടി അപേക്ഷ നല്കി കാത്തിരുന്നെങ്കിലും ലഭിച്ചില്ല. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത മുഴുവൻ…
Read Moreഅത്രയ്ക്ക് സുഖിക്കേണ്ട..! ദേവസ്വം ചെയർമാന്റ് രാജകീയ താസം ; ഗുരുവായൂർ ദേവസ്വത്തിന് പ്രതിദിനം നഷ്ടം 3000 രൂപ; താമസം അവസാനിപ്പിക്കാൻ ദേവസ്വം സംഘടനകളുടെ സംയുക്ത പ്രസ്താവന
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ താമസം ഉടൻ അവസാനിപ്പിക്കണമെന്ന് ദേവസ്വം സംഘടനകളുടെ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസ് കെട്ടിടത്തിൽ ചെയർമാന് താമസിക്കുന്നതിന് എല്ലാ സൗകര്യങ്ങളോടും കൂടിയ ശീതീകരിച്ച സ്യൂട്ടും ഓഫീസുമുണ്ട്. അവിടെ താമസിക്കാതെ ദേവസ്വത്തിന് പ്രതിദിനം 3000ത്തോളം രൂപ വാടക ലഭിക്കുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസിലെ സ്യൂട്ട് റൂമാണ് ഉപയോഗിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ക്ഷേത്രനാലന്പലത്തിനുള്ളിൽ വച്ച് സോപാനം ഡ്യൂട്ടിയിലുണ്ടായിരുന്ന ദളിതനായ കാവൽക്കാരനെ ക്ഷേത്രം ഓതിക്കൻ മർദിച്ച സംഭവവും പ്രസാദ ഉൗട്ട് കഴിച്ചിരുന്ന ഭക്തനെ വിളന്പുകാരൻ മർദിച്ച സംഭവവും മൂടിവച്ച് ഒതുക്കിതീർക്കുവാനുള്ള ഭരണസമിതിയുടെ ശ്രമത്തെ സംയുക്ത പ്രസ്താവനയിൽ അപലപിച്ചു. കുറ്റക്കാർക്കെതിരെ മാതൃകാ പരമായി നടപടി സ്വീകരിക്കണം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇല്ലാതെ ഭരണസമിതിയോഗം നടത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ,…
Read Moreപുറത്ത് പറയാൻ പറ്റാത്ത പലതും അവിടെ നടക്കുന്നു..! യോഗ സെന്ററിനു മറവിലെ ഘർവാപ്പസി; യുവതിയുടെ ഭർത്തൃവീട്ടിൽ വനിതാ കമ്മീഷൻ തെളിവെടുപ്പിനെത്തി
വടക്കാഞ്ചേരി:യോഗ സെന്ററിന്റെ മറവിൽ ഘർവാപസി നടക്കുകയാണെന്ന് വെളിപ്പെ ടുത്തിയ യുവതിയുടെ ഭർത്തൃ വീട്ടിലെത്തി വനിത കമ്മീഷൻ തെളിവെടുപ്പ് നടത്തി. മിശ്ര വിവാഹിതയായ യുവതിയുടെ പുന്നം പറന്പിലെ ഭർത്തൃ വീട്ടിലെത്തിയാണ് സംസ്ഥാന വനിത കമ്മീഷൻ ചെയർപേ ഴ്സൻ എം.സി.ജോസഫൈൻ ഇന്നലെ ഉച്ചയോടെ പുന്നംപറന്പിലെത്തിതെളിവെടുപ്പ് നടത്തിയത്. തൃപ്പൂണിത്തറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യോഗ സെന്ററിൽ നിന്നും രക്ഷപ്പെട്ട് പുറത്ത് വന്ന് വെളിപ്പെടുത്തിയ ആയൂർവ്വേദ ഡോക്ടർ കൂടിയായ യുവതിയുടെ ഭർത്തൃ വീട്ടിലാണ് വനിതാ കമ്മീഷൻ ചെയർപേഴ്സണ് നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയത്.ഇന്നലെ കാലത്ത് 11.30 ന് എത്തി പെണ്കുട്ടിയോടും ഭർത്താവുൾപ്പെടെ വീട്ടുകാരോടും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഒന്നര മണിക്കൂറോളം ചിലവിട്ടാണ് ചെയർപേഴ്സണ് മടങ്ങിയത്. കണ്ണൂർ സ്വദേശിയായ ഹൈന്ദവ വിശ്വാ സിയായ യുവതി സു ഹൃത്ത് വഴി കൃസ്ത്യ ൻ വിശ്വാസിയായ യുവാവുമായി പ്രണയ ബദ്ധരായിട്ടാണ് വിവാഹിതയായത്. എന്നാൽ യോഗ സെന്ററിൽ 65 പെണ്കുട്ടികൾ കൂടി…
Read Moreഎന്നെങ്കിലും ഈ പല്ലവി മാറ്റിപറയുമോ? ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം ട്രെയിനുകൾ വൈകുന്നത് പതിവാകുന്നതായി പരാതി
ഷൊർണൂർ: ഷണ്ടിംഗ് ലോക്കോ പൈലറ്റുമാരുടെ കുറവ് ട്രെയിൻ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നതായി രാതി. ഇതുമൂലം ട്രെയിനുകൾ വൈകിയോടുന്നത് പതിവാണ്. കഴിഞ്ഞദിവസം 13 ട്രെയിനുകളാണ് ഇതുമൂലം വൈകിയത്. പ്രതിദിനം അനുവദിക്കുന്ന ഷണ്ടിംഗ് ലോക്കോ പൈലറ്റുമാരുടെ എണ്ണം കുറച്ചതുമൂലമാണ് ട്രെയിനുകൾ വൈകിയോടുന്നതിനു കാരണമായത്. മുന്പ് ഒരു ഷിഫ്റ്റിൽ അഞ്ചുജീവനക്കാർ ഉണ്ടായിരുന്നത് ഇപ്പോൾ നാലും അതിൽ താഴെയുമാക്കി ചുരുക്കി. ഒരു എൻജിൻ ഷണ്ടിംഗ് പൂർത്തിയാക്കാൻ രണ്ടുപേർ വീതമാണ് ആവശ്യമുള്ളത്. ഒരേസമയം ഒന്നിൽ കൂടുതൽ ട്രെയിനുകൾ വരുന്പോൾ മൂന്നു ലോക്കോ പൈലറ്റുമാർക്ക് കൂടുതൽ സമയം ആവശ്യമായി വരികയും അധികജോലിഭാരം ഉണ്ടാകുകയും ചെയ്യും. ഇലക്ട്രിക്, ഡീസൽ എൻജിനുകൾ മാറ്റി ഘടിപ്പിക്കുക, ട്രെയിനുകളുടെ ദിശമാറ്റുന്നതിനു എൻജിൻ നല്കുക എന്നീ ശ്രമകരമായ ജോലികളാണ് ഷണ്ടിംഗ് ലോക്കോ പൈലറ്റുമാർക്ക് ചെയ്യാനുള്ളത്. ഇത്തരക്കാരെ ആവശ്യത്തിനു അനുവദിക്കാതെ ട്രെയിനുകൾ വൈകുന്നതും ജീവനക്കാരുടെ കെടുകാര്യസ്ഥതയാണെന്ന് വരുത്തിതീർക്കുകയാണെന്ന് ജോലിക്കാർ പറയുന്നു.അതേസമയം ഷണ്ടിംഗ് ലോക്കോപൈലറ്റുമാരുടെ കുറവാണ്…
Read Moreകാരുണ്യലോട്ടറിയുടെ 75 ലക്ഷം ! ഭാഗ്യം കാത്തിരുന്നു, കൽപ്പണിക്കാരനെ തേടി…
ചാലക്കുടി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75 ലക്ഷം രൂപ മാരാംകോട് സ്വദേശിയായ കൽപ്പണിക്കാരന്. മാരാംകോട് മഞ്ഞളി പൗലോസിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് കുറ്റിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ ഏല്പിച്ചു. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ പി.കെ.ഡേവിസ് മാരാംകോടുള്ള പൗലോസിന്റെ വീട്ടിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങി. മാരാംകോട് സെന്ററിൽ ലോട്ടറി ടിക്കറ്റ് നൽകുന്ന കൈതാരത്ത് ഷാജുവിൽനിന്നാണ് പൗലോസ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് എടുക്കാൻ ഷാജു പറഞ്ഞപ്പോൾ പണിസ്ഥലത്തേക്കു പോകുകയായിരുന്ന പൗലോസ് മടങ്ങിവരുന്പോൾ എടുക്കാമെന്നു പറഞ്ഞു. പൗലോസ് മടങ്ങിവരുന്നതു കാത്തിരുന്നാണ് ഷാജു ടിക്കറ്റ് കൊടുത്തത്. നാലു വർഷം മുന്പ് ഒരു ലക്ഷം രൂപയുടെ സമ്മാനം ലോട്ടറിയിൽ ലഭിച്ചിട്ടുള്ള പൗലോസ് പതിവായി ടിക്കറ്റ് എടുത്തിരുന്നു. ഇടിഞ്ഞുവീഴാറായ പഴയ വീട് പുതുക്കിപ്പണിയണം, രണ്ടു പെണ്മക്കളുടെ വിവാഹം നടത്തിയതിന്റെ കുറ്റിക്കാട് ഫാർമേഴ്സ് ബാങ്കിലുള്ള ബാധ്യത തീർക്കണം എന്നിവയാണ് ആഗ്രഹങ്ങളെന്നു പൗലോസ്…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി ശല്യം ചെയ്തവർക്കെതിരേ പോലീസിൽ പരാതി നൽകി; രാത്രിയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു
മുളങ്കുന്നത്തുകാവ്: ബൈക്കിൽ എത്തിയ മുഖംമൂടി സംഘം ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി ഡ്രൈവറെ വലിച്ച് പുറത്തിട്ട ശേഷം യാത്രക്കാരനെ തലയക്കടിച്ച് പരിക്കേൽപ്പിച്ചു. തലയിൽ ഇരുന്പു പൈപ്പ് കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ നിലയിൽ നന്തിപുലം കനകപ്പിള്ളി വീട്ടിൽ ബാലകൃഷണന്റെ മകൻ വിഷണു(25)വിനെ തൃശൂർ ഗവ.മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്പതരയക്കാണ് സംഭവം. ഓട്ടോയിൽ വരികയായിരുന്ന വിഷ്ണു വിടിനടുത്ത് എത്താറായപ്പോൾ രണ്ട് ബൈക്കുകളിൽ എത്തിയ ഹെൽമറ്റ് ധരിച്ച സംഘം ബൈക്കുകൾ ഓട്ടോയക്ക് കുറകെ ഇട്ട് ഡ്രൈവറെ പിടിച്ച പുറത്തേക്കിട്ട ശേഷം മാരാകയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ഓട്ടോയിൽ ഉണ്ടായിരുന്ന വിഷണുവിനെ ആക്രമിക്കുകയുമായിരുന്നു. ഇരുന്പ് വടി കൊണ്ടുള്ള അടിയേറ്റ ഇയാൾ ആക്രമികളെ തളളി മാറ്റി നിലവിളിച്ച് കൊണ്ട് ഓടി സമിപത്തെ വിട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. നാട്ടുകാർ ഓടിവരുന്നത് കണ്ട് അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. ദിവസങ്ങൾക്ക് മുന്പ് നാട്ടുകാരനായ ഒരാൾക്കെതിരെ വിഷണുവിന്റെ വീട്ടുകാർ ഇരിങ്ങലക്കുട…
Read Moreപിഎസ്സി ബോർഡ് അംഗങ്ങളെ പാലിയേക്കര ടോളിൽ തടഞ്ഞു വച്ചു; ഒൻപതു മണിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാനാവാതെ അംഗങ്ങൾ; ടോൾ പ്ലാസാ അധികൃതർക്കെതിരെ പരാതി നൽകും
പാലിയേക്കര : ടോൾ പ്ലാസയിൽ പിഎസ്സി ബോർഡ് അംഗങ്ങളെ ഒന്നര മണിക്കൂറോളം തടഞ്ഞു വച്ചു. എറണാകുളത്തുനിന്നും തൃശൂരിലേക്ക് ഉദ്യോഗാർഥികളെ ഇന്റർവ്യൂ ചെയ്യാൻ പോയിരുന്ന അംഗങ്ങളെയാണ് തടഞ്ഞു വച്ചത്. ഇന്നു രാവിലെ എട്ട് മണിയോടെ ടോൾ പ്ലാസയിൽ എത്തിയ അംഗങ്ങളോട് അപമര്യാദയായി പെരുമാറുകയും വാഹനത്തിന്റെ ആർസി ബുക്ക് കാണിക്കാതെ കടത്തി വിടുകയില്ലെന്നും പറയുകയായിരുന്നുവെന്ന് പിഎസ്സി അധികൃതർ പറഞ്ഞു. ഒന്പത് മണിയോടെ ടോൾ പ്ലാസയിലെ തടസം നീക്കി കടന്നുപോകാൻ അവസരം ഒരുക്കിയെങ്കിലും തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് അംഗങ്ങൾ ടോൾ പ്ലാസയിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. എസ്ഐ യുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതിനുശേഷം കടന്നു പോവുകയായിരുന്നു. തൃശൂരിൽ ഒന്പതു മണിയോടെ ഇന്റർവ്യൂ ബോർഡിൽ പങ്കെടുക്കേണ്ട പിഎസ്സി അംഗങ്ങളെയാണ് തടഞ്ഞു വച്ചത്. പിഎസ്സി അംഗങ്ങളായ ഡോ. കെ.പി. സജീലാൽ, സിമ്മി റോസ്ബെല്ല ജോണ് എന്നിവരെയാണ് തടഞ്ഞുവെച്ചത്. ടോൾ പ്ലാസ അധികൃതർക്കെതിരെ…
Read Moreചാലക്കുടി കൊലപതകത്തിന് പിന്നിലെ ചില കഥകൾ ഇങ്ങനെ..! നിരോധിച്ച നോട്ടുകൾ മാറാൻ ചക്കര ജോണി രാജീവിന് നൽകിയത് 20 കോടി; പണം മാറി നൽകാൻ രാജീവ് തയാറാകാതെ വന്നതോടെ ഇരുവരും തമ്മിൽ ശത്രുക്കളായി; പിന്നെ ചില രാഷ്ട്രീയ നീക്കങ്ങളും…
ചാലക്കുടി: ചക്കര ജോണിയും കൊല്ലപ്പെട്ട രാജീവും തമ്മിൽ നിരോധിച്ച നോട്ട് മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് 20 കോടിയുടെ ഇടപാട് നടന്നതായി സൂചന. നോട്ടുകൾ നിരോധിച്ച സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെതുമായി കണക്കിൽ പെടാത്ത 20 കോടി രൂപ ചക്കര ജോണിയുടെ കയ്യിലുണ്ടായിരുന്നുവെന്നും ഇത് താൻ മാറ്റിത്തരാമെന്ന് പറഞ്ഞ് രാജീവ് വാങ്ങിച്ചുവെന്നും എന്നാൽ ഇത് തിരികെ നൽകാൻ രാജീവ് കൂട്ടാക്കാതിരുന്നത് ഇവരെ തമ്മിൽ തെറ്റിച്ചുവെന്നും പറയപ്പെടുന്നു. 20 കോടി രൂപ ജോണിയെ സംബന്ധിച്ച് ചെറിയ തുകയായിരുന്നുവെങ്കിലും രാജീവിൽ നിന്നും പണം തിരിച്ചുപിടിക്കാൻ ജോണി ശ്രമിച്ചിരുന്നുവത്രെ. ഇവർ തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ സർവീസിലുള്ള ഉന്നത പോലീസ് ഉദ്യോസ്ഥരും രാഷ്ട്രീയനേതാക്കളും ഇടപെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർപ്പായിരുന്നില്ല. ഈ പണം തിരിച്ചുകിട്ടാൻ ജോണി പല തവണ ശ്രമിച്ചെങ്കിലും രാജീവിൽ നിന്നും ഇത് കിട്ടിയിരുന്നില്ലത്രെ. ചുമട്ടുതൊഴിലാളിയിൽ നിന്ന് ശതകോടീശ്വരനിലേക്ക് ചക്കര ജോണി ചാലക്കുടി: സാധാരണക്കാരനായ…
Read More