കൊച്ചി: തൃശൂർ ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് വിനായകൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളായ പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരേയുള്ളതെന്നു വിലയിരുത്തിയാണു സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ഒന്നാം പ്രതി ചാവക്കാട് സ്വദേശി കെ. സാജൻ, രണ്ടാം പ്രതി തൃശൂർ പൂങ്കുന്നം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.കഴിഞ്ഞ ജൂലൈ 17 നാണ് വിനായകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടു വിട്ടയച്ചെങ്കിലും വിനായകൻ ആത്മഹത്യ ചെയ്തു. പോലീസ് മർദനത്തെത്തുടർന്നുള്ള മനോവിഷമം മൂലമാണു വിനായകൻ ആത്മഹത്യ ചെയ്തെന്നു ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകി. തുടർന്നാണ് പോലീസുകാരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തങ്ങൾ വിനായകനെ മർദിച്ചില്ലെന്നും ആത്മഹത്യയ്ക്കു കാരണക്കാരല്ലെന്നും വ്യക്തമാക്കിയാണ് ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്.
Read MoreCategory: Thrissur
“വിനായകന് സ്റ്റേഷനിൽ നേരിടേണ്ടി വന്നത് ക്രൂരമർദനം; കുനിച്ചുനിർത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചു, തലമുടി ചുഴറ്റി പിഴുതെടുക്കാൻ ശ്രമിക്കുന്നതും കണ്ടെന്ന് സുഹൃത്തിന്റെ മൊഴി
തൃശൂർ: പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതിനെതുടർന്ന് ജീവനൊടുക്കിയ വിനായകനെ പോലീസ് ക്രൂരമായി മർദിക്കുന്നതു കണ്ടുവെന്ന് ലോകായുക്തയിൽ സുഹൃത്ത് ശരത്ത് മൊഴി നൽകി. വിനായകനൊപ്പം പോലീസ് ശരത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. തങ്ങളെ ഇരുവരെയും സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. വിനായകനെ കുനിച്ചുനിർത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചു, തലമുടി ചുഴറ്റി പിഴുതെടുക്കാൻ ശ്രമിക്കുകയും തല ശക്തിയായി ചുവരിൽ ഇടിക്കുകയും ചെയ്തു. ഇരുകവിളിലും വയറിലും ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകൾ കൊണ്ട് വിനായകന്റെ പെരുവിരലിൽ ചവിട്ടിയരച്ചുവെന്നും ശരത്ത് നൽകിയ മൊഴിയിൽ പറയുന്നു. തന്നെയും പോലീസ് ക്രൂരമായി മർദിച്ചുവെന്ന് ശരത് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനു മുന്പാകെ മൊഴി നൽകി. 40 മിനിറ്റോളമെടുത്താണ് ശരത്തിന്റെ വിസ്താരം ലോകായുക്ത പൂർത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 17ന് പാവറട്ടി മാനിനക്കുന്നിൽനിന്നാണ് വിനായകനെയും ശരത്തിനെയും പാവറട്ടി പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തത്.…
Read Moreകോടതി തള്ളി..! ഹോണടിച്ചതിനു ക്വട്ടേഷൻ നൽകിയ അഭിഭാഷകനു മുൻകൂർ ജാമ്യമില്ല; പോലീസ് സമർപ്പിച്ച ശക്തമായ തെളിവുകളാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളാൻ കാരണം
തൃശൂർ: കാറിന്റെ ഹോണടിച്ചതിന് എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പ്രതിയായ അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. വാക്കത്ത് ജ്യോതിഷ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജ് ആനി ജോണ് തള്ളിയത്. അഭിഭാഷകനെതിരെ ശക്തമായ തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവസ്ഥലത്തുവച്ച് അഭിഭാഷകൻ കേസിലെ നാലാം പ്രതിയായ നെൽസനെ ഫോണിൽ വിളിക്കുകയും ഇയാൾ ഒന്നും രണ്ടും പ്രതികളായ സാബു വിൽസണ്, അജീഷ് എന്നിവരെ വിളിച്ച് ക്വട്ടേഷൻ നൽകുകയുമായിരുന്നു. കൃത്യം നടത്തിയ പ്രതികൾ നെൽസനിൽനിന്ന് 10,000 രൂപ വാങ്ങിയെന്നതിനും പോലീസ് തെളിവുകൾ നൽകിയിട്ടുണ്ട്. ഇതിൽ 6,000 രൂപ പ്രതികൾ ചെലവാക്കിയെന്നും ബാക്കി തുക പോലീസ് കണ്ടെടുത്തതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൂർക്കഞ്ചേരിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന എൻജിനീയർ പുളിക്കത്തറ ഗിരീഷ് കുമാറിന്റെ കൈയാണ് തല്ലിയൊടിച്ചത്. സെപ്റ്റംബർ മൂന്നിന് ശക്തൻ സ്റ്റാൻഡിനു സമീപത്തെ മാളിനു മുന്പിൽ…
Read Moreസൈക്കിളിൽ ചുറ്റിനടന്ന് മദ്യവിരുദ്ധ സന്ദേശം നൽകിയ കുട്ടിച്ചേട്ടൻ ഇനി ഓർമ്മ ; മതമൈത്രിക്കും മാനവ സ്നേഹത്തിനും മദ്യവർജ്ജനത്തിനുമായി ജീവിതം മാറ്റിവെച്ചയാളായിരുന്നു കുട്ടിച്ചേട്ടനെന്ന് നാട്ടുകാർ
വെള്ളിക്കുളങ്ങര: ശ്രീനാരായണ ഗുരുദേവ വചനങ്ങൾ ജീവിതത്തിൽ പകർത്തി മതമൈത്രിക്കും മാനവ സ്നേഹത്തിനും മദ്യവർജ്ജനത്തിനുമായി ജീവിതത്തിന്റെ ഏറിയ പങ്കും മാറ്റി വെച്ച കുട്ടിച്ചേട്ടൻ ഓർമ്മയായി. വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടത്തുള്ള വസതിയിൽ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. നീണ്ട അറുപതുവർഷത്തോളം മറ്റത്തൂരിലെ മലയോരഗ്രാമങ്ങളിലൂടെ സൈക്കിളിൽ ചുറ്റിസഞ്ചരിച്ച് മദ്യത്തിനെതിരെ സമൂഹമനസാക്ഷിയെ ഉണർത്തുകയും ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തയാളാണ് സി.കെ.കുട്ടി എന്ന കുട്ടിച്ചേട്ടൻ. കോട്ടയത്തെ അമയന്നൂരിലെ ചിറക്കരോട്ട് കൊച്ചുകടുത്ത വൈദ്യരുടെ ആറാമത്തെ മകനായ സി.കെ.കുട്ടി 20ാമത്തെ വയസിലാണ് നാടുവിട്ട് വെള്ളിക്കുളങ്ങരയിലെത്തിയത്. പിന്നീട് ചൊക്കനയിലെ റബർതോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായി. രാവിലെ ടാപ്പിംഗ് ജോലി കഴിഞ്ഞിറങ്ങിയാൽ പിന്നെ സൈക്കിളിൽ വെള്ളിക്കുളങ്ങരയിലെത്തി പൊതുപ്രവർത്തനത്തിൽ സജീവമാകും. വെള്ളിക്കുളങ്ങരയിലെ വായനശാലയിലെ സജീവ സാന്നിധ്യമായിരുന്നു സി.കെ.കുട്ടി. തന്റെ സൈക്കിളിൽ മദ്യം വിഷമാണ്, അതെടുക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നുദ്ബോധിപ്പിക്കുന്ന ഗുരുദേവ വചനങ്ങളെഴുതിയ ബോർഡ് തന്റെ സൈക്കിളിൽ കെട്ടിവെച്ചാണ് കുട്ടിച്ചേട്ടൻ നാട്ടിലുടനീളം സഞ്ചരിച്ച് മദ്യവിരുദ്ധ…
Read More2018ൽ തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികളുടെ ഭക്ഷണത്തിനായി പുത്തൂരിൽ നെൽകൃഷിയിറക്കി; സംസ്ഥാന സെക്രട്ടറി കോടിയേരി ഞാറു നട്ട് കൃഷി ഉദ്ഘാടനം ചെയ്തു
ഒല്ലൂർ: സിപിഎം സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധികളുടെ ഭക്ഷണത്തിനായി പുത്തൂരിൽ നെൽക്കൃഷി നടത്തുന്നു. ഞാറുനടീൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.2018 ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ആവശ്യമായിവരുന്ന അരിയും പച്ചക്കറികളുമെല്ലാം പൂർണമായും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കാനാണ് നീക്കം. പുത്തൂരിലെ തുളിയാംകുന്ന് പാടശേഖരത്തിലാണ് സമ്മേളനത്തിനുള്ള നെല്ല് കൃഷിചെയ്യുന്നത്. ലുങ്കിയുടുത്ത് തനിനാടൻ കർഷകന്റെ വേഷത്തിലാണ് കോടിയേരി കൃഷിയിറക്കാൻ പാടത്തിറങ്ങിയത്. തലയിൽ തോർത്തുമുണ്ടും കെട്ടിയതോടെ ആവേശത്തിലായ പ്രവർത്തകർ നാടൻപാട്ട് പാടി രംഗം കൊഴുപ്പിച്ചു. പി.കെ. ബിജു എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, ഏരിയാ സെക്രട്ടറി കെ.പി. പോൾ, ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, എം.എം. വർഗീസ്, യു.പി. ജോസഫ്, പി.ബി. സുരേന്ദ്രൻ, കെ.വി. സജു എന്നിവർ ഞാറുനടീൽ ചടങ്ങിൽ പങ്കെടുത്തു.
Read Moreകദളിക്കുല സമർപ്പിച്ചു തൊഴുതു..! ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഗുരുവായൂരിൽ ദർശനം നടത്തി; ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനെന്ന് സ്പീക്കർ
ഗുരുവായൂർ: ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വൈകീട്ട് ശീവേലിക്കുശേഷമായിരുന്നു ദർശനം. ക്ഷേത്രത്തിലെത്തിയ സുമിത്ര മഹാജൻ സോപാനത്തിൽ കദളിക്കുല സമർപ്പിച്ചു തൊഴുതു. മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നന്പൂതിരിയിൽനിന്നു പ്രസാദം ഏറ്റുവാങ്ങി. ഉപദേവന്മാരെയും തൊഴുതാണ് മടങ്ങിയത്. സി.എൻ.ജയദേവൻ എംപി, ഭരണസമിതി അംഗങ്ങളായ അഡ്വ.എ.സുരേശൻ, കെ.കുഞ്ഞുണ്ണി, അഡ്മിനിസ്ട്രേറ്റർ സി.സി.ശശീധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.ശങ്കുണ്ണിരാജ് എന്നിവരും സ്പീക്കർക്കൊപ്പമുണ്ടായിരുന്നു.സ്പീക്കറുടെ ക്ഷേത്രദർശനത്തോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ രാഹുൽ എസ്.നായർ, ഗുരുവായൂർ എസിപി പി.എ.ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെങ്കിലും കൂടുതൽ ഉത്തരവാദിത്വം പൊതുസമൂഹത്തിനാണെന്നു സുമിത്ര മഹാജൻ പറഞ്ഞു.ക്ഷേത്രദർശനത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സ്പീക്കർ. പാർലമെന്ററി നടപടികൾ സമാധാനമായി കൊണ്ടുപോകാനുള്ള പ്രാർത്ഥനയിലാണ് എപ്പോഴും. ഇതിനായി ഈശ്വരനോടു പ്രാർത്ഥിക്കുന്നുണ്ട്. അതോടൊപ്പം പാർലമെന്റ് അംഗങ്ങളോടും പ്രാർത്ഥനയുണ്ട്.മുന്പൊരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Read Moreസർക്കാരിന്റെ ശ്രദ്ധയിലേക്ക്..! ദുരിതങ്ങളുടെ കോർട്ടിൽ വിജയിക്കാൻ അന്തർദേശീയ വീൽചെയർ ബാസ്കറ്റ്ബോൾ താരം നിഷ; തന്റെ ദുഖം സർക്കാർ പരിഹരിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ശ്രീകൃഷ്ണപുരം: ദുരിതങ്ങളുടെ നടുക്കയത്തിൽ വീണുലയുകയാണ് അന്തർദേശീയ വീൽചെയർ ബാസ്കറ്റ് ബോൾ താരമായ നിഷ. കരിന്പുഴ പഞ്ചായത്തിലെ കുന്നക്കാട് താഴേക്കോട് വീട്ടിൽ പരേതരായ ഗോപാലകൃഷ്ണന്റെയും സരോജിനിയുടെയും മകളായ നിഷ ബാല്യത്തിൽ തന്നെ അനാഥത്വം രുചിച്ചു. ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതിൽ തുടങ്ങിയ ദുരിതം ഇനിയും വിട്ടകന്നിട്ടില്ല. പത്തൊന്പതാമത്തെ വയസിൽ വിധി വില്ലനായപ്പോൾ നിഷയെ തേടിയെത്തിയത് ഒരു വൻ ദുരന്തമായിരുന്നു. അപകടത്തിൽപ്പെട്ട് അരയ്ക്ക് താഴെ തളർന്നുപോയതോടെ നിഷ സഹായ ഹസ്തവുമായി വന്നവർക്കെല്ലാം ബാധ്യതയായി. സാന്പത്തിക പരാധീനത മൂലം എസ്എസ്എൽസി പരീക്ഷ പോലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇതിനിടെയാണ് വീൽചെയർ ബാസ്കറ്റ് ബോളിനെക്കുറിച്ച് നിഷ കേട്ടറിഞ്ഞത്. പറഞ്ഞുകേട്ട പരിചയം മാത്രമുള്ള വീൽചെയർ ബാസ്കറ്റ് ബോൾ നിഷയിൽ അതിയായ താത്പര്യം ജനിപ്പിച്ചു.നിഷയുടെ താത്പര്യം മനസിലാക്കിയ കോതമംഗലം എംഎസ്ജെ സിസ്റ്റേഴ്സ് 2005 ൽ നിഷയെ ഏറ്റെടുത്തു. തുടർന്ന് പരിശീലനവും നിർദേശങ്ങളും നൽകി നിഷയെ ഒരുക്കിയെടുത്തു. ചുരുങ്ങിയ വേതനത്തിലാണെങ്കിലും…
Read Moreപ്രസവ വേദനയും മൂട്ടകടിയും തമ്മിലെന്തു ബന്ധം..! ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിൽ പ്രസവ വേദനയ് ക്കൊപ്പം മൂട്ടകടി വേദനയും സഹിച്ച് ഗർഭിണികൾക്ക് പ്രസവം
തൃശൂർ: ജില്ലാ ജനറൽ ആശുപത്രിയിലെ പ്രസവിക്കാനെത്തുന്ന ഗർഭിണികൾക്കു പ്രസവവേദനയോടൊപ്പം മൂട്ടകടിയും സഹിക്കേണ്ടിവരും. ഗൈനക്കോളജി വിഭാഗത്തിലെ 12-ാം വാർഡിലെ കിടക്കകളാണ് മൂട്ടകൾ പെരുകി ഉപയോഗയോഗ്യമല്ലാതായിരിക്കുന്നത്. ഗർഭിണികളും സ്ത്രീജന്യ രോഗമുള്ളവരുമാണ് വാർഡിലുള്ളത്. മൂട്ടകടിയേറ്റ് രാത്രിപോലും ഉറങ്ങാനാവാത്ത അവസ്ഥയിലാണ് വാർഡിൽ ചികിത്സയിലുള്ളവരും ഗർഭിണികളും. വാർഡിൽ അടുത്തിടെ ചുവരുകൾ പെയിന്റ് ചെയ്തിരുന്നു. ഇതോടെ ചുവരിൽ ഉണ്ടായിരുന്ന മൂട്ടകളെല്ലാം വാർഡിലെ ബെഡുകളിലേക്ക് ഇറങ്ങുകയായിരുന്നുവെന്നു പറയുന്നു. കട്ടിലിൽ കിടക്കുന്നവരെ രാത്രിയിൽ മൂട്ടകൾ പൊതിഞ്ഞുകടിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മൂട്ടകൾ നിറഞ്ഞ കിടക്കകൾ മാറ്റി പുതിയവ കൊണ്ടുവന്നാലേ ഇവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനാവൂ. നേരത്തേ ഡോക്ടർമാർ പണം മുടക്കി എൻഎസ്എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ആശുപത്രി ചുവരുകൾ പെയിന്റടിക്കുകയും ഉപകരണങ്ങൾ വൃത്തിയാക്കുകയും ചെയ്യാറുണ്ട്. മൂട്ടപ്രശ്നം പരിഹരിക്കാൻ പുതിയ കിടക്കകൾകൂടി വാങ്ങാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഡോക്ടർമാർ.
Read Moreജ്യോതിഷിന്റെ സമയം തീരേ മോശം..! ഹോണടിച്ചതിന് ക്വട്ടേഷൻ നൽകി കൈ തല്ലിയൊടിച്ച സംഭവം ; അഭിഭാഷകൻ ജ്യോതിഷിനെ പോലീസ് പ്രതി ചേർത്തു
തൃശൂർ: ഹോണ് മുഴക്കിയതിന്റെ പേരിൽ ഗുണ്ടകളെ വിട്ട് എൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ അഭിഭാഷകനെയും കൂട്ടാളിയെയും പോലീസ് പ്രതിചേർത്തു. അയ്യന്തോൾ എട്ടുകുളം വക്കത്ത് അഡ്വ. വി.ആർ. ജ്യോതിഷ്, ക്വട്ടേഷൻ ഏറ്റെടുത്ത ഗുണ്ടാസംഘാംഗം നെൽസണ് എന്നിവരെയാണ് പ്രതി ചേർത്തത്. 10,000 രൂപയ്ക്കു ജ്യോതിഷ് നൽകിയ ക്വട്ടേഷൻ സ്വീകരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതെന്നു സിജെഎം കോടതിയിൽ ഈസ്റ്റ് പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ രണ്ടു ഗുണ്ടകളെ ഒരാഴ്ച മുൻപ് പോലീസ് പിടികൂടിയിരുന്നെങ്കിലും തുടർനീക്കങ്ങൾ ഉണ്ടായിരുന്നില്ല. കേസിൽ പ്രതിചേർത്താലുടൻ പോലീസ് അറസ്റ്റ് ചെയ്യുമെന്നു ഭയന്ന് ജ്യോതിഷും നെൽസണും ഇന്നലെ രാവിലെ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. തൊട്ടുപിന്നാലെ ഇവരെ കേസിൽ പ്രതിചേർത്തുകൊണ്ട് സിജെഎം കോടതിയിൽ ഈസ്റ്റ് എസ്ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ, ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഓണത്തലേന്നാണ് കേസിനാസ്പദമായ സംഭവം.…
Read Moreമോഷണത്തിൽ ഇവൻ വല്ല്യൂട്ടി..! കുപ്രസിദ്ധ മോഷ്ടാവ് കുഞ്ഞൂട്ടി ഒടുവിൽ കുടുങ്ങി; ഒരു കൊലപാതക കേസുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് കുഞ്ഞൂട്ടിയെന്ന നിയാസ്
കൊരട്ടി: കുപ്രസിദ്ധ മോഷ്ടാവും കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം പറന്തോട് സ്വദേശി പുതുപറന്പിൽ നിയാസ് എന്ന കുഞ്ഞൂട്ടി(39)യെയാണ് കൊരട്ടി എസ്ഐ കെ.എസ്. സുബീഷ് മോൻ അങ്കമാലിയിൽനിന്ന് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു . തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര യുടെ നിർദേശാനുസരണം മോഷണക്കേസുകളിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കെഎംസി കന്പനിയുടെ പ്രോജക്ട് മാനേജരുടെ കൊരട്ടി ഖന്നാനഗറിലുള്ള വസതിയിൽനിന്ന് രത്നങ്ങൾ പതിച്ച മോതിരം, വിദേശ നിർമിത വാച്ചുകൾ, പാസ്പോർട്ടുകൾ, ചെക്ക് ബുക്കുകൾ, ആധാരങ്ങൾ എന്നിവ കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ കൂട്ടുപ്രതിയായ “കുട്ടിച്ചാത്തൻ’ ഫിജോയെ പോലീസ് മാസങ്ങൾക്കുമുന്പ് അറസ്റ്റു ചെയ്തിരുന്നു. മുരിങ്ങൂരിലെ സ്വകാര്യവ്യക്തിയുടെ ഫാമിൽ ജോലി ചെയ്തുവരവെയാണ് ഇവർ മോഷണത്തിൽ ഏർപ്പെട്ടിരുന്നത്. മോഷണത്തിനുശേഷം മുങ്ങിയ നിയാസിനെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ…
Read More