മാനേജരുടെ പിടിവാശിയിൽ പട്ടിണിയിലായി ഒരു കുടുബം; വി​ധ​വ​യാ​യ പ​ട്ടി​ക​ജാ​തി യു​വ​തി​യെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാതെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ർ 

ചാ​ല​ക്കു​ടി: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ചാ​ല​ക്കു​ടി വെ​യ​ർ​ഹൗ​സ് ഗോ​ഡൗ​ണി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വി​ധ​വ​യാ​യ പ​ട്ടി​ക​ജാ​തി യു​വ​തി​യെ പ്ര​സ​വാ​വ​ധി​ക്കു​ശേ​ഷം ജോ​ലി​ക്കു ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. മ​ദ്യ​ക്കു​പ്പി​യി​ൽ സ്റ്റി​ക്ക​ർ ഒ​ട്ടി​ക്കു​ന്ന പ്ര​വൃ​ത്തി ചെ​യ്തു​വ​ന്നി​രു​ന്ന ലി​ജ സു​നി​ലി​നാ​ണു കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​ത്. ചാ​ല​ക്കു​ടി വെ​യ​ർ ഹൗ​സ് ഡി​പ്പോ​യി​ൽ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണ്‍ ആ​രം​ഭി​ച്ച 2008 മു​ത​ൽ ലി​ജ സു​നി​ൽ ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു. ചാ​ല​ക്കു​ടി വ​നി​ത വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി എ​ന്ന സ്ഥാ​പ​ന​മാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത് 2008 മു​ത​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന​ത്. 2015ൽ ​പ്ര​സ​വ ആ​വ​ശ്യ​ത്തി​ന് ലീ​വ് എ​ടു​ത്ത ലി​ജ​ക്കു പ്ര​സ​വ​ശേ​ഷം ഗു​രു​ത​ര അ​സു​ഖം ഉ​ണ്ടാ​വു​ക​യും സൊ​സൈ​റ്റി ലീ​വ് നീ​ട്ടി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ 2017ൽ ​മ​റ്റൊ​ര തൊ​ഴി​ലാ​ളി പ്ര​സ​വ ആ​വ​ശ്യ​ത്തി​നു ലീ​വ് എ​ടു​ക്കു​ക​യും 2017 ജൂ​ലൈ മാ​സം മു​ത​ൽ തി​രി​ച്ചു ജോ​ലി​ക്കു​ക​യ​റു​ക​യും ചെ​യ്തി​രു​ന്നു.…

Read More

പറയാതെ വയ്യ..! മരിച്ചാലും ആറടി മണ്ണിന് അവകാശി; അ​നാ​ഥ​ശ​വ​ങ്ങ​ളാ​യി ആ​റ​ടി മ​ണ്ണി​നു​വേ​ണ്ടി കാ​ത്തു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃ​ശൂ​ർ: ന​ഗ​ര​സ​ഭ​ക​ളി​ലും താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി മൃതദേഹ സം​സ്കാ​ര​ത്തി​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. അ​നാ​ഥ​രു​ടെ​യും ഭൂ​ര​ഹി​ത​രു​ടെ​യും പ​രി​മി​ത ഭൂ​മി​യു​ള്ള​വ​രു​ടെ​യും സം​സ്കാ​രം മ​നു​ഷ്യോ​ചി​ത​മാ​യി നി​റ​വേ​റ്റാ​ൻ മ​ല​യാ​ളി​ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ഇ​ത്ത​രം സാ​ഹ​ച​ര്യം അ​തി​വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, റ​വ​ന്യൂ വ​കു​പ്പു​ക​ൾ ഇ​തി​നാ​യി പ്ര​ത്യേ​ക ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.അ​ടു​ക്ക​ള​പൊ​ളി​ച്ചും ചു​മ​രി​ടി​ച്ചും കി​ണ​റി​നു സ​മീ​പ​വും മൃ​ത​ശ​രീ​രം അ​ട​ക്കം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തു നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും. പൊ​തു​ശ്മ​ശാ​ന​ങ്ങ​ളു​ടെ അ​ഭാ​വം സാം​സ്കാ​ര​ത്ത​ക​ർ​ച്ച​യുടെയും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ദൂ​ര​ക്കാ​ഴ്ച​യി​ല്ലാ​യ്മ​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​ത​യു​ടെ​യും ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാണി​ച്ചു. ഭൂ​ര​ഹി​ത​രും ല​ക്ഷം വീ​ട് കോ​ള​നി​ക​ളി​ലെ താ​മ​സ​ക്കാ​രും മ​രി​ച്ചാ​ൽ അ​നാ​ഥ​ശ​വ​ങ്ങ​ളാ​യി ആ​റ​ടി മ​ണ്ണി​നു​വേ​ണ്ടി കാ​ത്തു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​ം. മ​രി​ച്ച​വ​ർ​ക്കും മ​നു​ഷ്യാ​വ​കാ​ശ​മു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്. പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളു​മാ​യി ജീ​വി​ച്ചു​പോ​കാ​ൻ വി​ധി​ക്ക​പ്പെ​ട്ട അ​തി​ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​മോ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്നമോ ക​ണ​ക്കി​ലെ​ടു​ക്ക​പ്പെ​ടാ​ത്ത​ത് ദുഃഖ​ക​ര​മാ​ണെ​ന്നും…

Read More

കാർഷിക പീഡന സര്‍വകലാശാല വിശേഷങ്ങൾ..! ഗവേഷണ മേധാവിക്ക് പിന്നാലെ തൊഴിലാളിയും പീഡനക്കേസിൽ;  അടുത്ത കാലത്തായി പീഡനക്കേസിൽ കുടുങ്ങിയത്  അധ്യാപകർ ഉൾപ്പെടെ പത്തോളം പേർ

തൃ​ശൂ​ർ: ബ​സി​ൽ പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ചാ​ല​ക്കു​ടി അ​ഗ്രോ​ണ​മി​ക് റി​സ​ർ​വ് സ്റ്റേ​ഷ​നി​ലെ മേ​ധാ​വി പ്ര​ഫ. ശ്രീ​നി​വാ​സ​ന്‍റെ (59) ജാ​മ്യാ​പേ​ക്ഷ പോ​ക്സോ സ്പെ​ഷ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴിപ്ര​കാ​രം നേ​ര​ത്തെ ചാ​ല​ക്കു​ടി പോ​ലീ​സ് ശ്രീ​നി​വാ​സ​നെ അ​റ​സ്റ്റുചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഐ​പി​സി 354ഉം ​പോ​ക്സോ നി​യ​മ പ്ര​കാ​ര​മു​ള്ള ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളു​മാ​ണു ശ്രീനിവാസ ന്‍റെ പേരിൽ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ശ്രീ​നി​വാ​സ​ൻ 1982ൽ ​വെ​ള്ളാ​യ​ണി കാ​ർ​ഷ​ക കോ​ള​ജി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​വി​ടെ സ്വീ​പ്പ​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും 2010ൽ ​മ​ണ്ണു​ത്തി കാ​ർ​ഷി​ക കോ​ള​ജി​ൽ ജോ​ലി ചെ​യ്യ​വെ അ​വി​ടുത്തെ ​ജീ​വ​ന​ക്കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​കേ​സു​ക​ളി​ൽ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ നേ​രി​ടു​ക​യും ആ​റു​മാ​സ​ത്തേ​ക്കു സ​ർ​വീ​സി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ടു​ക​യും പി​ന്നീ​ട് കാ​സ​ർ​ഗോ​ട്ടേ​യ്ക്കു സ്ഥ​ലം​മാ​റ്റം ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത വ്യ​ക്തി​കൂ​ടി​യാ​ണു പ്ര​ഫ. ശ്രീ​നി​വാ​സ​ൻ. പ്ര​തി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ സ​മൂ​ഹ​ത്തി​നു തെ​റ്റാ​യ സ​ന്ദേ​ശം…

Read More

ഒടുക്കം പുറത്താക്കി..! വിദ്യാർഥിനിയെ ബ​സി​ൽ പീ​ഡിപ്പിക്കാൻ ശ്രമിച്ച ഗവേഷണ മേധാവി ശ്രീനിവാസനെ വാഴ്സിറ്റി സ​സ്പെ​ൻ​ഡ് ചെ​യ്തു

തൃ​ശൂ​ർ: ഓ​ടു​ന്ന ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ ൻ ശ്രമിച്ച കേസിൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ചാ​ല​ക്കു​ടി അ​ഗ്രോ​ണോ​മി​ക് ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി പ്ര​ഫ. ശ്രീ​നി​വാ​സ​നെ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. 48 മ​ണി​ക്കൂ​റി​ൽ അ​ധി​കം ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നു സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും ആ​റു ദി​വ​സ​ത്തിനു ശേ​ഷ​മാ ണു ശ്രീ​നി​വാ​സ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. പ്ര​ഫ. ഇ.​കെ. കു​രി​യ​നെ പ​ക​രം സ്റ്റേ​ഷ​ൻ മേ​ധാ​വി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ർ​വ​ക​ലാ​ശാ​ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​നു വി​ധേ​യ​മാ​യാ​ണു സ​സ്പെ​ൻ​ഷ​ൻ. ജ​യി​ലി​ലാ​യ മേ​ധാ​വി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നും പ​ക​രം മേ​ധാ​വി​യെ നി​യ​മി​ക്കാ​ത്തി​നുമെ​തി​രേ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളി​ൽ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണു സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല ത​യാറാ​യ​ത്.

Read More

ജി​എ​സ്ടി​യും നോ​ട്ടു​നി​രോ​ധ​ന​വും ഹി​മാ​ല​യ​ൻ മ​ണ്ട​ത്ത​രം; ക​ള്ള​പ്പ​ണം തി​രി​ച്ചെ​ത്തി​യെ​ന്നു പ​റ​യു​ന്ന​തു വി​ശ്വ​സി​നീ​യ യോ​ഗ്യ​മ​ല്ലെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി

ഇ​രി​ങ്ങാ​ല​ക്കു​ട: ജി​എ​സ്ടി​യും നോ​ട്ടു​നി​രോ​ധ​ന​വും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഹി​മാ​ല​യ​ൻ ബ്ല​ൻ​ഡ​ർ ആ​യി​രു​ന്നെ​ന്നും ക​ള്ള​പ്പ​ണം തി​രി​ച്ചെ​ത്തി​യെ​ന്നു പ​റ​യു​ന്ന​തു വി​ശ്വ​സി​നീ​യ യോ​ഗ്യ​മ​ല്ലെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള അ​ർ​ബ​ൻ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ര്യ​മാ​യ പ​ഠ​ന​ങ്ങ​ളി​ല്ലാ​തെ ആ​രം​ഭി​ക്കു​ന്ന കേ​ര​ള ബാ​ങ്ക് ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ക​ർ​ക്കു​മെ​ന്നും ഇ​ത് അ​തീ​വ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള അ​ർ​ബ​ൻ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ബെ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ പി.​എ. മാ​ധ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​വി. ചാ​ർ​ളി, കെ. ​ജ​യ​വ​ർ​മ, എം.​വി. ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ, പോ​ൾ​സ​ണ്‍ ആ​ല​പ്പാ​ട്ട്, വി ​വേ​ണു​ഗോ​പാ​ൽ, ജോ​സ​ഫ് ടാ​ജ​റ്റ്, ജോ​സ് വ​ള്ളൂ​ർ, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, പി.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കേ​ര​ള​ത്തി​ൽ ബിജെ​പിക്കു പി​ന്നോ​ക്ക​ക്കാ​രോ​ട് ആ​ഭി​മു​ഖ്യ​മി​ല്ല; എന്നാൽ ന​രേ​ന്ദ്ര​മോ​ദി​ക്കു പി​ന്നോ​ക്ക​ക്കാ​രോ​ട് ആ​ഭി​മു​ഖ്യ​മു​ണ്ടെ​ന്നും വെ​ള്ളാ​പ്പി​ള്ളി

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ലെ ബിജെപി​ക്കു പി​ന്നോ​ക്ക​ക്കാരോ ​ട് ആ​ഭി​മു​ഖ്യ​മി​ല്ലെ​ന്നു എ​സ്എൻ ​ഡിപി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പി​ള്ളി ന​ടേ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്എ​ൻഡിപി യോ​ഗം മു​കു​ന്ദ​പു​രം യൂ​ണി​യ​ൻ മെ​റി​റ്റ് ഡേ -2017 ​ആ​ഘോ​ഷ​വും വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നുഅദ്ദേഹം. എ​ന്നാ​ൽ, ന​രേ​ന്ദ്ര​മോ​ദി​ക്കു പി​ന്നോ​ക്ക​ക്കാ​രോ​ട് ആ​ഭി​മു​ഖ്യ​മു​ണ്ടെ​ന്നും വെ​ള്ളാ​പ്പി​ള്ളി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ത്തി​ൽ എ​ൻഡിഎ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ബിജെപി വ​രി​ല്ലെ​ന്നും വെ​ള്ളാ​പ്പി​ള്ളി പ​റ​ഞ്ഞു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചെ​റാ​ക്കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രഫ. കെ.​യു. അ​രു​ണ​ൻ എംഎ​ൽഎ മു​ഖ്യാ​തി​ഥി​യാ​യി. പി.​കെ. പ്ര​സ​ന്ന​ൻ, എം.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ജീ​വ്കു​മാ​ർ ക​ല്ല​ട, കെ.​കെ. ബി​നു, കെ.​കെ ച​ന്ദ്ര​ൻ, സി.​കെ. യു​ധി, മാ​ല​നി പ്രേം​കു​മാ​ർ, സു​നി​ത മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

ശ്രീനിവാസൻ പണ്ടേ പ്രശ്നക്കാരൻ..! ബസിൽ വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം; ഗവേഷണ മേധാവി ജയിലിലായതോടെ ഗവേഷണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു

തൃ​ശൂ​ർ: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചാ​ല​ക്കു​ടി അ​ഗ്രോ​ ണോ​മി​ക് ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി പ്ര​ഫ​സ​ർ ഇ. ​ശ്രീ​നി​വാ​സ​ൻ മാ​ന​ഭം​ഗ കേ​സി​ൽ ജ​യി​ലി​ലാ​യി അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​ട്ടും കാ​ർ​ഷി​ക വാ​ഴ്സി​റ്റി പ​ക​രം മേ​ധാ​വി​യെ നി​യ​മി​ച്ചി​ല്ലെ​ന്നും ശ്രീ​നി​വാ​സ​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം. മേ​ധാ​വി​യി​ല്ലാ​തെ ചാ​ല​ക്കു​ടി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ദൈ​നംദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി​യ അ​വ​സ്ഥ​യി​ലാ​ണ്. ഒ​ക്ടോ​ബ​റി​ൽ ന​ൽ​കേ​ണ്ട ശ​ന്പ​ളം മു​ട​ങ്ങാ​നും സാ​ധ്യ​യു​ണ്ടെ​ന്നു പ​റ​യു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ​കു​പ്പ് 19 പ്ര​കാ​രം ക്രി​മി​ന​ൽ കു​റ്റ​ത്തി​നു 48 മ​ണി​ക്കൂ​റി​ൽ അ​ധി​കം വാ​ഴ്സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞാ​ൽ അ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്ക​ണം. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ രേ​ഖാ​മൂ​ലം വാ​ർ​ത്ത ന​ൽ​കി നാ​ലു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ​ർ​വ​ക​ലാ​ശാ​ല അ​റി​ഞ്ഞ​മ​ട്ടു കാ​ണി​ക്കു​ന്നി​ല്ല. വാ​ഴ്സി​റ്റി ഗ​വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​റു​ടെ ഭ​ര​ണ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണു ചാ​ല​ക്കു​ടി ഗ​വേ​ഷ​ണ കേ​ന്ദ്രം. പ​ത്ര​വാ​ർ​ത്ത വ​ന്നി​ട്ടും ഇ​തേ​ക്കു​റി​ച്ചു അ​ന്വേ​ഷി​ക്കാ​നോ റി​പ്പോ​ർ​ട്ടു ന​ൽ​കാ​നോ ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഇ​തുവ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആക്ഷേപമുണ്ട്. അ​തേ​സ​മ​യം…

Read More

ബാ​ങ്കു​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ക്കേ​ടുമൂലം ചെക്ക് മടങ്ങി, പിഴയും ഈടാക്കി; അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്ക് ധ​ന​ന​ഷ്ടം, മാ​ന​ഹാ​നി

തൃ​ശൂ​ർ: തു​ക വാ​യി​ക്കാ​ന​റി​യാ​ത്ത ബാ​ങ്കു​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ക്കേ​ടു മൂ​ലം ചെ​ക്ക് ന​ൽ​കി​യ അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്ക് ധ​ന​ന​ഷ്ട​വും മാ​ന​ക്കേ​ടും. മാ​തൃ​ഭൂ​മി മു​ൻ പ​ത്രാ​ധി​പ​രും ദീ​പി​ക​യി​ലെ കോ​ള​മി​സ്റ്റു​മാ​യ പെ​ൻ ന്യൂ​സ് ഡോ​ട്ട് നെ​റ്റ് ചീ​ഫ് എ​ഡി​റ്റ​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് പ​ണ​വും മാ​ന​വും ന​ഷ്ട​മാ​യ​ത്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ത​ന്‍റെ ഫ്ളാ​റ്റ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് 1500 രൂ​പ​യു​ടെ ചെ​ക്ക് ന​ൽ​കി​യ​താ​ണ് മ​ട​ക്കി​യ​ത്. ചെ​ക്ക് മ​ട​ക്കി​യെ​ന്നു മാ​ത്ര​മ​ല്ല അ​തി​ന്‍റെ പി​ഴ​യാ​യ 177 രൂ​പ ബാ​ങ്ക് ഈ​ടാ​ക്കു​ക​യും ചെ​യ്തു. മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ അ​ക്കൗ​ണ്ടി​ലു​ള്ള​പ്പോ​ഴാ​ണ് 1500 രൂ​പ​യു​ടെ ചെ​ക്ക് മ​ട​ക്കി​യ​ത്. കാ​ര്യ​മ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് ചെ​ക്കി​ൽ അ​ക്ക​ത്തി​ലും അ​ക്ഷ​ര​ത്തി​ലു​മെ​ഴു​തി​യി​രി​ക്കു​ന്ന​തു ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നു ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്. 1500 രൂ​പ​യ്ക്ക് ഇം​ഗ്ലീ​ഷി​ൽ “ഫി​ഫ്റ്റീ​ൻ ഹ​ണ്ട്ര​ഡ് ഓ​ണ്‍​ലി’ എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യാ​ൽ അ​ത് 1500 രൂ​പ​യാ​കി​ല്ലെ​ന്നാ​ണ് ബാ​ങ്കു​ദ്യോ​ഗ​സ്ഥ​രു​ടെ “ക​ണ്ടു​പി​ടി​ത്തം’. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ക്കേ​ട് ബാ​ങ്കി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ…

Read More

മെസേജ് വായിച്ചാൽ കഞ്ഞിയുണ്ടാകുമോ? സർക്കാരിന്‍റെ മെസേജ് വായിച്ച് റേഷൻ വാങ്ങാൻ കടയിലെത്തുന്നവരോട് സ്റ്റോക്കില്ലെന്ന് കടയുടമകൾ; വ്യാ​പാ​രി​ക​ളും കാ​ർ​ഡ് ഉ​ട​മ​ക​ളും തമ്മിൽ തർക്കം പതിവാകുന്നു

ചാ​ല​ക്കു​ടി: കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഫോ​ണി​ൽ ല​ഭി​ക്കു​ന്ന മെ​സേ​ജു​ക​ൾ ക​ണ്ട് റേ​ഷ​ൻ ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ചെ​ല്ലു​ന്പോ​ൾ സ്റ്റോ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി കേ​ട്ട് മ​ട​ങ്ങു​ന്നു.റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ത​രം തി​രി​ച്ച മെ​സേ​ജു​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ സ്റ്റേ​റ്റ് സ​ബ്സി​ഡി കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മാ​സ​ത്തി​ൽ ര​ണ്ടു​കി​ലോ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. സ​പ്ലൈ ഓ​ഫീ​സി​ൽ​നി​ന്ന് ലി​സ്റ്റ് പ്ര​കാ​രം 1.400 ഗ്രാം ​അ​രി​യാ​ണ് ല​ഭി​ച്ച​ത്. എ​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മാ​സ​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ര​ണ്ടു​കി​ലോ അ​രി​യും ര​ണ്ടു​കി​ലോ ആ​ട്ട​യു​മാ​ണ് മെ​സേ​ജ് അ​യ​ച്ച​ത്. എ​ന്നാ​ൽ സി​വി​ൽ സ​പ്ലൈ​സ് അ​നു​വ​ദി​ച്ച​ത് 500ഗ്രാം ​അ​രി​യാ​ണ്. മെ​സേ​ജ് അ​യ​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ റേ​ഷ​ൻ വ്യാ​പാ​രി​ക​ളും കാ​ർ​ഡ് ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​തി​വാ​യി​രി​ക്ക​യാ​ണ്. ആ​ഗ​സ്റ്റ് 30നു 200​ഓ​ളം റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ അ​രി​ക്കും ഗോ​ത​ന്പി​നും ആ​ട്ട​യ്ക്കും വേ​ണ്ടി പ​ണം അ​ട​ച്ച് സ്റ്റോ​ക്ക് ല​ഭി​ക്കു​ന്ന​തി​നു കാ​ത്തി​രി​ക്കേ​ണ്ട…

Read More

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിൽ സംഘർഷാവസ്ഥ; ക്ഷേത്രം ദേവസ്വം പിടിച്ചടക്കുന്നതിന്‍റെ പിന്നിൽ സിപിഎം നടത്തുന്ന ഗൂഢനീക്കത്തിന്‍റെ ഭാഗമെന്ന് ഭക്തർ

തൃശൂർ: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ സംഘർഷാവസ്ഥ. ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് അധികൃതരും ഇവരെ തടയാൻ വിഎച്ച്പി, ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്ത് കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം തീരുമാനിച്ചത്. എന്നാൽ ക്ഷേത്രം പിടിച്ചടക്കാൻ സിപിഎം നടത്തുന്ന ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ഏറ്റെടുക്കലെന്നും ഇത് ചെറുക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ക്ഷേത്ര കവാടത്തിൽ പ്രതിഷേധക്കാർ കുത്തിയിരിക്കുകയാണ്. ക്ഷേത്രത്തിന്‍റെ ഗോപുരവാതിൽ അടച്ച് അകത്ത് നൂറോളം പേർ തന്പടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

Read More