കൊരട്ടി: കുപ്രസിദ്ധ മോഷ്ടാവും കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം പറന്തോട് സ്വദേശി പുതുപറന്പിൽ നിയാസ് എന്ന കുഞ്ഞൂട്ടി(39)യെയാണ് കൊരട്ടി എസ്ഐ കെ.എസ്. സുബീഷ് മോൻ അങ്കമാലിയിൽനിന്ന് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു . തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര യുടെ നിർദേശാനുസരണം മോഷണക്കേസുകളിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കെഎംസി കന്പനിയുടെ പ്രോജക്ട് മാനേജരുടെ കൊരട്ടി ഖന്നാനഗറിലുള്ള വസതിയിൽനിന്ന് രത്നങ്ങൾ പതിച്ച മോതിരം, വിദേശ നിർമിത വാച്ചുകൾ, പാസ്പോർട്ടുകൾ, ചെക്ക് ബുക്കുകൾ, ആധാരങ്ങൾ എന്നിവ കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ കൂട്ടുപ്രതിയായ “കുട്ടിച്ചാത്തൻ’ ഫിജോയെ പോലീസ് മാസങ്ങൾക്കുമുന്പ് അറസ്റ്റു ചെയ്തിരുന്നു. മുരിങ്ങൂരിലെ സ്വകാര്യവ്യക്തിയുടെ ഫാമിൽ ജോലി ചെയ്തുവരവെയാണ് ഇവർ മോഷണത്തിൽ ഏർപ്പെട്ടിരുന്നത്. മോഷണത്തിനുശേഷം മുങ്ങിയ നിയാസിനെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ…
Read MoreCategory: Thrissur
വൃദ്ധദമ്പതികള് കൊല്ലപ്പെട്ട സംഭവം: ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സദാനന്ദനൻ ഒറ്റപ്പാലത്തും ഷീജ പാലക്കാട് സബ്ജയിലിലുമായി പ്രതികളെ റിമാൻഡുചെയ്തു
ആലത്തൂർ: തോലന്നൂരിൽ വൃദ്ധ ദന്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മരുമകൾ ഷീജയും സുഹൃത്ത് സദാനന്ദനും റിമാൻഡിൽ. ഇരുവരേയും ഇന്നലെ പാലക്കാട് കോടതിയിൽ ഹാജരാക്കിയശേഷമാണ് റിമാൻഡിൽ വിടാൻ ഉത്തരവായത്. ഷീജയെ കോട്ടയ്ക്കുള്ളിലെ സബ് ജയിലിലും സദാനന്ദനെ ഒറ്റപ്പാലം സബ് ജയിലിലേക്കുമാണ് അയച്ചത്. അന്വേഷണത്തിൽ ഇനി ആവശ്യമെങ്കിൽ ഇരുവരേയും കസ്റ്റഡിയിൽവാങ്ങുമെന്ന് ആലത്തൂർ ഡിവൈഎസ്പി ശശികുമാർ പറഞ്ഞു. തോലനൂർ കുന്നിൽമേൽ വീട്ടിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ അപ്പുവേട്ടൻ എന്ന സ്വാമിനാഥൻ (75) ഭാര്യ പ്രേമകുമാരി (66) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലാണ് സദാനന്ദനും ഷീജയും അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരട്ടകൊലപാതകം അരങ്ങേറിയത്. ഷീജയും സദാനന്ദനുംതമ്മിലുള്ള വഴിവിട്ട ബന്ധം സ്വാമിനാഥൻ കണ്ടത് വൈരാഗ്യത്തിനു കാരണമായി. ഇരുവർക്കും ഒരുമിച്ചു ജീവിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൊലപാതകം. ഷീജയായിരുന്നു ഇതിനുള്ള നിർദേശം നൽകിയതെന്നാണ് സദാനന്ദൻ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഓട്ടോറിക്ഷയും അഞ്ച് സെന്റ് സ്ഥലവും തോട്ടങ്ങളുടെ…
Read Moreഫിനോമിനൽ നിക്ഷേപത്തട്ടിപ്പ്; ഡയറക്ടർ അംഗമായ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു; കേരളത്തിൽ നിന്ന് തട്ടിച്ചത് 60 കോടി; തട്ടിയെടുത്ത പണം കൊണ്ട് കേരളത്തിന്റെ വിവിധയിടങ്ങളിൽ കോടികളുടെ സ്വത്ത്
ചാലക്കുടി: നിക്ഷേപകരിൽനിന്നും കോടികൾ തട്ടിയെടുത്ത ഫിനോമിനൽ നടത്തിപ്പുകാരിൽ ഒരാൾകൂടി ഇന്ന് അറസ്റ്റിലായി. നേരത്തെ കസ്റ്റഡിയിലെടുത്ത ഡയറക്ടറായ ചാലക്കുടി സ്വദേശി ചെങ്ങിനിമറ്റം തോമസിനെയാണ് (65) ഇന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം കല്ലേറ്റുങ്കര മുത്തിരത്തിപറന്പിൽ ഷംസീറി(54)നെയാണ് എസ്ഐ ജയേഷ് ബാലൻ അറസ്റ്റുചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷംസീർ വാട്ടർ അഥോറിറ്റിയിൽ ജീവനക്കാരനായിരുന്നു. അവിടെനിന്നും വിആർഎസ് എടുത്ത് ഫിനോമിനലിൽ കമ്മീഷൻ ഏജന്റായി. പിന്നീട് ഡയറക്ടർ ബോർഡ് മെന്പറായി. രണ്ടുലക്ഷത്തോളം രൂപയാണ് ഇയാൾ ശന്പളമായി എടുത്തിരുന്നതെന്നു പോലീസ് ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചു. ബോർഡ് അംഗങ്ങൾക്കു വർഷത്തിൽ രണ്ടുതവണ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിലേക്കു കന്പനി ചെലവിൽ ടൂറുകളും ഉണ്ടായിരുന്നു. ആഡംബര കാറുകൾ, കണ്ണായ സ്ഥലങ്ങളിൽ കോടികൾ വിലമതിക്കുന്ന വീടുകൾ തുടങ്ങിയവ നടത്തിപ്പുകാർ സ്വന്തമാക്കിയിരുന്നു. സൗത്ത് ജംഗ്ഷനിലുള്ള ഹെഡ് ഓഫീസ് ഏഴുകോടിയോളം രൂപയ്ക്കു വില്പന നടത്തിയിരിക്കയാണ്. കെട്ടിടത്തിന്റെ…
Read Moreആദിവാസി യുവതിക്കു കുരുന്നുകളുടെ വിവാഹ സമ്മാനം; സ്കൂളിലെ കുരുന്നു കൈത്താങ്ങ് പദ്ധതിയിൽ വിദ്യാർഥികൾ നിക്ഷേപിക്കുന്ന തുകയാണ് യുവതിക്ക് സഹായമായി നൽകിയത്
തിരുവില്വാമല: കുത്താന്പുള്ളി പഴശിരാജ സ്കൂളിൽ വിദ്യാർഥികളിൽനിന്ന് സ്വരൂപിച്ച 15000 രൂപ ചേലക്കര ആദിവാസി കോളനിയിലെ യുവതിക്ക് വിവാഹസഹായമായി നല്കി.കുരുന്നു കൈത്താങ്ങ് എന്ന പദ്ധതിയിൽ വിദ്യാർഥികളിൽനിന്ന് ദിവസേന ഒരു രൂപ നിരക്കിൽ പിരിക്കുന്ന പണമാണ് ആദിവാസിയുവതിക്ക് മംഗല്യനിധിയായത്. ചടങ്ങിൽ പ്രിൻസിപ്പൽ പി.വി.ജോണ്സണ്, റെഡിനേഷ്, വിനോദ് എന്നിവർ പങ്കെടുത്തു.
Read Moreനിങ്ങൾ പ്രമേഹ രോഗിയാണോ? ആണെങ്കിൽ നിങ്ങൾക്ക് വേണ്ട ചികിത്സ പരിശോധയ്ക്കായി നിങ്ങളുടെ മുന്നിലേക്ക് സൗഹൃദയുടെ നീലക്കാർ ; പുത്തൻ കണ്ടെത്തലുമായി സഹൃദയ എൻജിനിയറിംഗ് കോളജ്
സ്വന്തം ലേഖകൻ കൊടകര: പ്രമേഹരോഗിയാണോ? ആണെങ്കിൽ ചികിത്സയും വ്യായാമവും ഉടനേ തുടങ്ങണം. പ്രമേഹരോഗ പരിശോധനയ്ക്കു നിങ്ങൾക്കു മുന്നിൽ സഹൃദയ എൻജിനിയറിംഗ് കോളജിന്റെ നീലനിറമുള്ള വാഹനം എത്തിയാൽ അദ്ഭുതപ്പെടേണ്ട. സിറിഞ്ച് ഉപയോഗിക്കാതെയും രക്തം കുത്തിയെടുക്കാതെയും പ്രമേഹം പരിശോധിക്കാവുന്ന സംവിധാനവുമായാണ് ഈ വാഹനം എത്തുന്നത്. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഈ പദ്ധതിയുടെ ലക്ഷ്യം വെറും പ്രമേഹ പരിശോധനയല്ല. പ്രമേഹ പരിശോധനയ്ക്കും തുടർചികിത്സയ്ക്കും കൂടുതൽ ഫലപ്രദവും ചെലവു കുറഞ്ഞതുമായ സംവിധാനം വികസിപ്പിച്ചെടുക്കുകയാണു സഹൃദയ എൻജിനിയറിംഗ് കോളജിന്റെ ലക്ഷ്യം. കോളജിലെ ബയോ മെഡിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇതിനുള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുമെന്നു സഹൃദയ എൻജിനിയറിംഗ് കോളജ് ഡയറക്ടർ റവ.ഡോ.ജോസ് കണ്ണൻ പുഴ പറഞ്ഞു. കിടക്കനിർമാതാക്കളായ ഡ്യുറോഫ്ളെക്സിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്. പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളുമായി ബാറ്ററി കാറിലാണു യാത്ര. കോളജിലെ വിദ്യാർഥികളും ആരോഗ്യ ശുശ്രൂഷകനും കാറിലുണ്ടാകും. പരിശോധിക്കാനുള്ള ആധുനിക…
Read Moreകാറിന്റെ ഹോണടിച്ചതിന് ക്വട്ടേഷൻ നൽകി എൻജിനീയറുടെ കൈ തല്ലിയൊടിച്ച സംഭവം; വക്കീലിന്റെ മുൻകൂർ ജാമ്യം ഇന്നു കോടതിയിൽ; ക്രിമിനൽ അഭിഷകന്റെ കേസുകളെക്കുറിച്ച് അഭിഭാഷകർ പറയുന്നതിങ്ങനെ…
തൃശൂർ: കാറിന്റെ ഹോണടിച്ചതിന് എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ക്രിമിനൽ അഭിഭാഷകന്റെ മുൻകൂർ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളയാളാണ് അഭിഭാഷകൻ. അഭിഭാഷകന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് എൻജിനിയറുടെ കൈ തല്ലിയൊടിച്ച ഗുണ്ടകളെ തൃശൂർ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ വലക്കാവ് മാഞ്ഞാമറ്റത്തിൽ സാബു വിൽസണ്(27), കേച്ചേരി പാറന്നൂർ കപ്ലേങ്ങാട് അജീഷ്(30) എന്നിവരെ ഒരാഴ്ച മുന്പാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. കോടതി റിമാൻഡു ചെയ്തതിനാൽ ഇവർ ജയിലിലായിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ സിജെഎം കോടതി അനുവദിക്കുകയായിരുന്നു. കൂർക്കഞ്ചേരിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന എൻജിനിയർ പുളിക്കത്തറ ഗിരീഷ് കുമാറിന്റെ കൈ ഗുണ്ട കൾ തല്ലി ഒടിക്കുക യായി രുന്നു. ശക്തൻ ബസ് സ്റ്റാൻഡിനടുത്ത ഷോപ്പിംഗ് മാളിൽനിന്നു മടങ്ങുന്പോൾ കാറിനു…
Read Moreകണ്ടക്ടർ മോശമായി പെരുമാറിയതു കാട്ടി പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്; സ്റ്റേഷനിൽ മണിക്കൂറുകളോളം തന്നെ നിർത്തിയത് ചോദ്യം ചെയ്തിന് പോലീസും മോശമായി പെരുമാറിയെന്ന് കാട്ടി പെൺകുട്ടി മുഖ്യമന്ത്രി പരാതി നൽകി
ഇരിങ്ങാലക്കുട: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന എം.എസ് മേനോൻ ബസിലെ കണ്ടക്ടർക്ക് നേരെ ഇരിങ്ങാലക്കുട സ്വദേശിനി നൽകിയ പരാതിയിലാണ് ഇരിങ്ങാലക്കുട പോലീസ് നടപടിയെടുക്കാൻ വൈകിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം. കോന്പാറയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ബസിൽ കയറിയ യുവതി പത്ത് രൂപ നൽകിയപ്പോൾ കണ്ടക്ടർ ബാക്കി തരില്ലെന്ന് പറയുകയും തന്നോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നെന്ന് യുവതി പറഞ്ഞു. തുടർന്ന് ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതി എഴുതി വാങ്ങിയ ജി.ഡി ചാർജ്ജുണ്ടായിരുന്ന ആൾ പോയി ഒരു മണികൂർ കഴിഞ്ഞ് വരാൻ പറയുയും പിന്നീട് നാളെ വരാൻ പറയുകയായിരുന്നു. തന്നെ ഇത്രയും നേരം പിടിച്ചുനിറുത്തിയതെന്ന ചോദ്യത്തിന് പോലീസ് മോശമായി പെരുമാറിയെന്നും പിന്നിട് വനിത സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി.കൂടാതെ ബസുടമകൾ വിളിച്ച് വിളിച്ച്…
Read Moreകാരുണ്യം ഉമയുടെ രൂപത്തിൽ കൈനീട്ടിതൊട്ടു; വിദേശത്തുനിന്ന് അവശനിലയിൽ നാട്ടിലെത്തിച്ച മകനെ കാണാൻ അച്ഛനെത്തി
സ്വന്തം ലേഖകൻ തൃശൂർ: ആരോഗ്യത്തോടെ ഒരുപാട് സ്വപ്നങ്ങളുമായി ദുബായിലേക്കു പോയ മകൻ അവശനിലയിൽ കിടക്കുന്നതുകണ്ട് ആ അച്ഛനു കുറേനേരം സംസാരിക്കാനായില്ല. സങ്കടമകന്നപ്പോൾ മനസു തുറന്നു. ഏറെ സംസാരിച്ചു.ദുബായിലെ ആശുപത്രിയിൽ അവശനിലയിൽ ആരോരും സഹായമില്ലാതെ കഴിഞ്ഞിരുന്ന മകൻ പ്രദീപ് ശർമ മലയാളിയുടെ കാരുണ്യത്തിന്റെ മടിത്തട്ടിലെത്തിയതറിഞ്ഞാണ് ബീഹാറിൽനിന്ന് അച്ഛൻ താർ ശർമ എത്തിയത്. കാണാൻ പോലും കഴിയില്ലെന്നു കരുതിയിരുന്ന മകനെ നേരിൽ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. കുറെനേരം ഒന്നും മിണ്ടാനാകാതെ മകന്റെ മുഖത്തു നോക്കിനിന്നു. പിന്നീട് നിരവധി തവണ മകനെ വിളിച്ചു. പക്ഷേ, തിരിച്ചൊന്നും പറയാനാകാതെ മകൻ മുഖത്തേക്കു നോക്കി കിടക്കുകയായിരുന്നു. ദുബായിലെ ആശുപത്രിയിൽ അവശനിലയിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശി പ്രദീപ് ശർമയെ ശാന്തി മെഡിക്കൽ ആൻഡ് ഇൻഫർമേഷൻ സെന്റർ നടത്തുന്ന ഉമ പ്രേമനും സംഘവുമാണ് കഴിഞ്ഞദിവസം കേരളത്തിലെത്തിച്ചത്. ഇവർ വിവരമറിയിച്ചതിനെതുടർന്നാണ് പ്രദീപിന്റെ അച്ഛൻ എത്തിയത്. മകന്റെ അവസ്ഥ…
Read Moreഒഴിവായത് വൻ ദുരന്തം..! മുൻപേ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കണ്ടെയ്നർ ബസ് കാത്തുനിന്നവരി ലേക്ക്പാഞ്ഞുകയറി; 15 പേർക്ക് പരിക്ക്; ഈ സമയം ഇവിടെ നൂറിലേറെപ്പേർ ഉണ്ടായിരുന്നു
ആന്പല്ലൂർ: ദേശീയപാതയോരത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് നിയന്ത്രണവിട്ട കണ്ടെയ്നർ ലോറി പാഞ്ഞുകയറി. 15 പേർക്ക് പരിക്കേറ്റു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം. ചാലക്കുടി ഭാഗത്തേയ്ക്ക് പോയിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് ദേശീയപാത ഡിവൈഡറിൽ ബസ് കാത്ത് നിന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.ലോറി വരുന്നതുകണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് യാത്രകാർക്ക് പരിക്കേറ്റത്.പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ചാലക്കുടി സേക്രട്ട് ഹാർട്ട് കോളജിലെ വിദ്യാർഥികളായ എട്ട് പേർക്കും കൊടകര ശാന്തി നഴ്സിംഗ് കോളജിലെ അഞ്ചു വിദ്യാർഥികൾ ക്കും മറ്റു രണ്ടു യാത്രികർക്കുമാണ് പരിക്ക്. നിമിഷ (21), ഡോ.അതുല്യ (23), സാന്ദ്ര (18), ജിഷ്മോൾ (18), ശിശിര (18), നവമി (19), വർഷ (18), ലിഷ (19), സംഗീത (21), ആതിര (19), അഖില (19), ക്രിസ്മി (18), അമൃത (18), ആതിര (18), രേഷ്മ (18) എന്നിവർക്കാണ് പരിക്കേറ്റത്.…
Read Moreതൊണ്ടിമുതൽ പൊന്തക്കാട്ടിലുണ്ട്..! മോഷണത്തിനു പുതുവിദ്യയുമായി അന്യസംസ്ഥാന കള്ളന്മാർ; മോഷണ മുതൽ റോഡരുകിലെ കാടുകളിൽ തള്ളിലും; രണ്ട് ദിവസങ്ങൾക്കുള്ളിൽ ആരും വന്നില്ലെങ്കിൽ എടുത്തുകൊണ്ടുപോയി വിൽപന നടത്തും
അന്തിക്കാട്: ഇതരസംസ്ഥാനത്ത് നിന്നുള്ള ചെറു കള്ളന്മാർ ഉൾറോഡുകളിലെ പൊന്തക്കാടുകൾ മോഷണ വസ്തുക്കൾ ഒളിപ്പിക്കാനുള്ള താവളമാക്കി മാറ്റിയെന്നു പൊലിസ്. സൈക്കിളുകളുൾപ്പടെയുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന ഇവർ റോഡരുകിലെ പൊന്തക്കാടുകളിലും മറ്റും ഇത് ആളുകൾ കാണും വിധം ഒളിപ്പിക്കുകയും ദിവസങ്ങൾ കഴിഞ്ഞ് അന്വേഷകരോ, ആവശ്യക്കാരോ പരാതിക്കാരോ ഇല്ലെന്നു നിരീക്ഷണത്തിലൂടെ ഉറപ്പ് വരുത്തിയ ശേഷം തൊണ്ടിമുതൽ എടുത്തു വിൽക്കുന്ന രീതിയാണ് ഇവർ മോഷണത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കെ.കെ. മേനോൻ ഷെഡ് പരിസരത്ത് ഇത്തരത്തിൽ ഒരു സൈക്കിൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചതിനേത്തുടർന്ന് പോലീസ് സൈക്കിൾ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുന്പേ സൈക്കിൾ നഷ്ടമായെന്ന പരാതിയുമായി എത്തിയ വിദ്യാർഥി പൊലിസിന്റെ കസ്റ്റഡിയിലുള്ള സൈക്കിൾ തന്റേതാണെന്നു തിരിച്ചറിയുകയും സൈക്കിളുമായി മടങ്ങുകയും ചെയ്തുവെന്ന് എസ്ഐ എസ്.ആർ. സനീഷ് പറഞ്ഞു. ഇത്തരത്തിൽ സംശയകരമായ സാഹചര്യത്തിൽ അന്തിക്കാട് കല്ലിട വഴിയിൽ പൊന്തക്കാട്ടിൽ ഒരു സൈക്കിൾ…
Read More