വലപ്പാട്: വിൽക്കാതെ ബാക്കിവന്ന കേരള ഭാഗ്യക്കുറിയുടെ വിൻവിൻ ലോട്ടറി ടിക്കറ്റിലൂടെ ലോട്ടറി വിൽപ്പനക്കാരനായ രതീഷ് ലക്ഷപ്രഭുവായി. വിൻവിന്നിലെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയും, ബാക്കി വന്ന 11 ടിക്കറ്റുകളിലൂടെ 10,000 രൂപ വീതം വേറെയും ലോട്ടറിയടിച്ച് രതീഷാണ് ഇപ്പോഴത്തെ സ്റ്റാർ. വലപ്പാട് അരിയാംപറന്പിൽ ക്ഷേത്രം പടിഞ്ഞാറ് കിഴക്കൻവീട്ടിൽ പരേതനായ കുഞ്ഞിവേലായി മകൻ രതീഷിനെയാണ് (36) വിറ്റുപോകാത്ത ടിക്കറ്റുകളിലൂടെ “ഭാഗ്യദേവത’ തേടിയെത്തിയത്. തൃപ്രയാറിലെ ഭാഗ്യശ്രീ ലോട്ടറി ഏജൻസിയിൽനിന്ന് വില്പനയ്ക്കായി വിൻവിൻ ലോട്ടറിയുടെ 240 ടിക്കറ്റുകളാണ് വാങ്ങിയത്. സാധാരണ വാങ്ങുന്ന ടിക്കറ്റുകളേക്കാൾ 90 ടിക്കറ്റുകൾ ഇന്നലെ കൂടുതൽ വാങ്ങുകയായിരുന്നു. രണ്ട് സെറ്റ് ടിക്കറ്റുകൾ നറുക്കെടുപ്പിനു മുന്പേ ബാക്കിവന്നു. ഈ ടിക്കറ്റുകൾ പലരെയും കാണിച്ചു. ഒടുവിൽ രണ്ട് സെറ്റിൽ ഒരു സെറ്റ് ബാക്കിവന്നു. ഈ സെറ്റിലായിരുന്നു ഡബ്ല്യുഡി 796064 എന്ന ടിക്കറ്റുമുണ്ടായിരുന്നു . ഇന്നലെ വൈകീട്ട് ഫലം വന്നപ്പോഴാണ് വിറ്റുപോകാത്ത…
Read MoreCategory: Thrissur
എല്ലാം സർക്കാരിന്റെ കൈകളിൽ..! ജിഎസ്ടി നികുതിയും വിലക്കയറ്റവും മൂലം ആയുർവേദ ഒൗഷധ നിർമാണം സ്തംഭനാവസ്ഥയിലേക്ക് ; 380 മരുന്നു നിർമാണ ശാലകളിൽ അടച്ചു പൂട്ടലിന്റെ വക്കിൽ
തൃശൂർ: ജിഎസ്ടി നികുതി വർധനവും അസംസ്കൃത വസ്തുക്കളുടെ വിലവർധനവും മൂലം ആയുർവേദ ഒൗഷധനിർമാണം വൻപ്രതിസന്ധിയിലായെന്ന് ആയുർവേദിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. ഇതുമൂലം കേരളത്തിലെ 600 ആയുർവേദ മരുന്നു നിർമാണ യൂണിറ്റിൽ 380 യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു. ശാസ്ത്രീയ ആയുർവേദ മരുന്നുകളായ കഷായങ്ങൾ, എണ്ണകൾ, കുഴന്പുകൾ എന്നിവയ്ക്കു മുൻപുണ്ടായിരുന്ന അഞ്ചു ശതമാനം നികുതി ജിഎസ്ടിയുടെ വരവോടെ 12 ശതമാനമായി. ഇതിനു പുറമേ അസംസ്കൃത വസ്തുക്കളായ വെളിച്ചെണ്ണയ്ക്ക് ഇന്നു കിലോയ്ക്ക് 160 രൂപയും, ശർക്കരയ്ക്ക് 58 ഉം, അതിവിടയത്തിന് 10,000 രൂപയും, കുറുന്തോട്ടിക്കു 140 രൂപയുമായി വർധിച്ചു. ഇതിനുപുറമേ നികുതി വർധന കൂടി വരുന്നതോടെ ആയുർവേദ മരുന്നുകൾക്കു വിലകൂട്ടേണ്ട അവസ്ഥയിലാണ്. കേരള സർക്കാരും കേന്ദ്ര ആയുഷ് ഡിപ്പാർട്ട്മെന്റും ആയുർവേദ മരുന്നുകളുടെ വർധിച്ച നികുതി കുറയ്ക്കുന്നതിനായി ജിഎസ്ടി കൗണ്സിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥരാണ് ഇതിനു തടസം…
Read Moreകാച്ചിട്ട പോസീന്റെ കാലത്തേക്ക്..! ഓട്ടോ തൊഴിലാളിക്ക് പോലീസിന്റെ മർദനം; സ്റ്റേഷനിലെ ക്രൂരമർദനത്തെ തുടർന്ന് സലിം അബോധവ സ്ഥയിലായി; ഭാര്യ എത്തി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ ആശുപത്രിയിലാക്കി
പാലോട് : രോഗിയായ ഓട്ടോ തൊഴിലാളിയെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി. പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ കുണ്ടറപ്പൻകാട് ഷാൻ മൻസിലിൽ സലി (46 ) മിനാണ് മർദനമേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സലിമിനെ കാട്ടിലക്കുഴിയിൽ വച്ച് പോലീസ് പിടികൂടി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പോലീസ് കൈകാണിച്ചിട്ട് നിർത്തിയില്ലെന്നാരോപിച്ചായിരുന്നു തല്ലിയത്. മൂന്നു പോലീസുകാരുടെ നേതൃത്വത്തിൽ വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ചും മർദിച്ചു. ബൂട്ടിട്ട് നാഭിക്ക് തൊഴിക്കുകയും ലാത്തിക്ക് നടുവിന് അടി ക്കുകയും ചെയ്തതായി പറയുന്നു. അടിയേറ്റ് കാലിന്റെ ഉൾഭാഗത്തും പരിക്കുണ്ട്. ബോധരഹിതനായി നിലത്തു വീഴുന്നതു വരെ മർദിച്ചു. സംഭവമറിഞ്ഞ് സ്റ്റേഷനിലോടിയെത്തിയ സലീ മിന്റെ ഭാര്യ അബോധാവസ്ഥയിൽ കിടക്കുന്ന സലിമിനെ കണ്ട് നിലവിളിച്ചു. ഇതു കേട്ട് നാട്ടുകാരും ഓട്ടോതൊഴിലാളികളും ഓടിയെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്റ്റേഷനിലെത്തി. ശേഷമാണ് അബോധാവസ്ഥയിലായ സലിമിനെ പാലോട് സാമൂഹ്യാരോഗ്യ…
Read Moreസംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം 14 മുതൽ; സൂചന പണിമുടക്ക് കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപിയുടെ ഉണ്ടാകാത്തതിനാലാണ് സമരമെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്
തൃശൂർ: സംസ്ഥാനത്തെ സ്വകര്യ ബസുകൾ 14 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജ് വധന, 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ റദ്ദ് ചെയ്ത നടപടി പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്ഫഡറേഷന്റെ നേതൃത്വത്തിലാണ് സമരം. രണ്ടുവർഷം കൂടുന്പോൾ വർധിപ്പിച്ചിരുന്ന ബസ് ചാർജ് 2014നുശേഷം കൂട്ടിയിട്ടില്ലെന്നും ഭാരാവാഹികൾ പറഞ്ഞു. കഴിഞ്ഞമാസം നടത്തിയ സൂപന പണിമുടക്ക് കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതാണ് സമരവുമായി മുന്നോട്ടുപോകാൻ കാരണമെന്നു ഭാരവാഹികളായ ആന്റോ ഫ്രാൻസീസ്, എം.എസ്. പ്രേംകുമാർ, പി.പി. ജോണ്സണ്, ജോണ്സണ് പടമാടൻ, ജോസ് കുഴുപ്പിൽ തുടങ്ങിയവർ പത്രക്കുറിപ്പിൽ പറഞ്ഞു.
Read Moreജോലി വാഗ്ദാനം ചെയ്തു ഇരുപത്തിയാറുകാരിക്ക് ക്രൂര പീഡനം; തൃശൂരിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ചായിരുന്നു പീഡനം; നാലുദിവസത്തിന് ശേഷം കുട്ടിയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു മൂന്നുപേർ പിടിയിൽ;
ഗുരുവായൂർ: വയനാട് സ്വദേശി 26 കാരിയെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ പരാതിയെത്തുടർന്ന് മൂന്നുപേരെ ഗുരുവായൂർ ടെന്പിൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. എട്ടുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആറ്, ഏഴ്, എട്ട്, ഒന്പത് തീയതികളിലായാണ് ഗുരുവായൂരിലെയും തൃശൂരിലെയും ലോഡ്ജുകളിലായി പീഡനം നടന്നിട്ടുള്ളതായി പറയുന്നത്. കഴിഞ്ഞദിവസം ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ യുവതി ഉപേക്ഷിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.
Read Moreപത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതി! കൊലപാതക ശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപിക്കാരൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കൊലപാതക ശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപിക്കാരൻ അറസ്റ്റിൽ. മതിലകം ഭജന മഠം ബീച്ചിൽ ഹാച്ചറി ഭാഗത്തുവച്ച് കഴിഞ്ഞ 26ന് പെരിഞ്ഞനം സ്വദേശി രാമത്ത് തിലകനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇളയാരംപുരയ്ക്കൽ രാഹുൽ രാജിനെ അറസ്റ്റ് ചെയ്തത്. ബിജെപി പ്രവർത്തകനായ ഇയാൾ പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ വി.സി.ബിജുകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മനു വി.നായർ, മുഹമ്മദ് അഷറഫ്, ഗോപി, അനൂപ്, സെബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.
Read Moreകള്ളന്മാരുടെ ഇഷ്ട്രകേന്ദ്രമായി അത്മിക ജ്വല്ലറി.. ഒല്ലൂരിൽ ജ്വല്ലറിയുടെ ചുമർതുരന്ന് നാലേമുക്കാൽ കിലോ സ്വർണം കവർന്നു; ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മുൻപ് ഇവിടുന്ന് ഒന്നരകിലോയുടെ സ്വർണം മോഷണം പോയിരുന്നു
തൃശൂർ: ഒല്ലൂരിൽ വൻ കവർച്ച. ജ്വല്ലറിയുടെ ചുമർതുരന്ന് ഷട്ടറുകൾ അറുത്തുമാറ്റി നാലേമുക്കാൽ കിലോ സ്വർണം കവർന്നു. ഒല്ലൂർ സെന്ററിലുള്ള ആത്മിക ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ജ്വല്ലറിയുടെ പിന്നിലെ ചുമരാണ് തുരന്നിരിക്കുന്നത്. ഇന്നുരാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് കവർച്ച നടന്നതറിഞ്ഞത്. ഒല്ലൂർ സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിക്കും. ജ്വല്ലറി നിൽക്കുന്ന ഓട്ടുകന്പനിയുടെ കോന്പൗണ്ടിലെ ഓടുമതിലുകൾ പൊളിച്ച് ജ്വല്ലറിക്ക് പിന്നിലെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്തെ ഗ്രില്ലടക്കമുള്ള മൂന്ന് ഷട്ടറുകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് അറുത്ത് മാറ്റി അകത്തു കടന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. വളകൾ, മാലകൾ, നെക്ലേയ്സുകൾ എന്നിവയെല്ലാം നഷ്ടമായതായി ജ്വല്ലറി ഉടമ ചിയ്യാരം സ്വദേശി രഘു പറഞ്ഞു. ജ്വല്ലറിക്കു പിന്നിൽ നിന്ന് രണ്ട് ഒഴിഞ്ഞ ബാഗുകളും ചെറിയ ഗ്യാസ്…
Read Moreഓണത്തിന് തക്കാളി പ്ലാവിൽ നിന്ന്..! ഉണങ്ങിയ മരത്തിന്റെ ചില്ലകൾക്കിടയിൽ കായ്ച്ചുനിൽക്കുന്ന തക്കാളിച്ചെടികൾ കൗതുകമാകുന്നു; നാട്ടുകാരുടെ ഓണ സാമ്പാറിന് പുളിയേക്കാൻ പ്ലാവിൻ തക്കാളിയും; കൗതുകക്കാഴ്ച തൃശൂരിലെ ആളൂരിൽ
ആളൂർ: ഉണങ്ങിയ മരത്തിന്റെ ചില്ലകൾക്കിടയിൽ കായ്ച്ചുനിൽക്കുന്ന തക്കാളിച്ചെടികൾ കൗതുകമാകുന്നു.ആളൂർ ജംഗ്ഷനിലാണ് ഈ കൗതുകക്കാഴ്ചയുള്ളത്. ജംഗ്ഷനിൽ റോഡരികലുള്ള പ്ലാവിന്റെ ഉണങ്ങിയ ചില്ലകളിലാണ് തക്കാളിച്ചെടികൾ വളർന്ന് കായ്ച്ചുനിൽക്കുന്നത്. വേരൂന്നാൻ മണ്ണില്ലാഞ്ഞിട്ടും വെള്ളവും വളവും നൽകാൻ ആളില്ലാഞ്ഞിട്ടും പത്തോളം തക്കാളി ചെടികൾ ഉണങ്ങിയ മരച്ചില്ലയിൽ വളർന്നു നിൽക്കുകയാണ്. കാലപ്പഴക്കം കൊണ്ട് മുരടിച്ച് ഉണങ്ങിപ്പോയ പ്ലാവിന്റെ വലിയ ചില്ലകളിൽ പക്ഷികൾ കൊണ്ടുവന്നിട്ട വിത്തുകൾ മുളച്ചാണ് തക്കാളിച്ചെടികൾ ഉണ്ടായത്. മരത്തിൽ നിന്ന് താഴേയ്ക്കു ചാഞ്ഞുകിടക്കുന്ന നിലയിലാണ് തക്കാളി ചെടികൾ . ഓണക്കാലത്ത് ഇവയിൽ നിറയെ തക്കാളികൾ ഉണ്ടായി. പഴുത്ത തക്കാളികൾ നാട്ടുകാർ പറിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ .രണ്ടാം വട്ടമുണ്ടായ തക്കാളികൾ പാകമാകാൻ കാത്തിരിയ്ക്കുകയാണിവർ. തക്കാളി ചെടികൾ വീണ്ടും പൂവിടാൻ തുടങ്ങിയിട്ടുണ്ട്. സമീപത്തെ പെട്ടിഓട്ടോ ഡ്രൈവർമാരാണ് ഈ തക്കാളി ചെടികളെ പരിപാലിക്കുന്നത്.
Read Moreആഗ്രഹം സാധിക്കാതെ പൾസർ സുനി..! ജയിൽ മാറ്റത്തിലൂടെ പൾസർ ആഗ്രഹിച്ചത് സെൻട്രൽ ജയിൽ; തന്റെ ലക്ഷ്യങ്ങൾ തകിടം മറിച്ച് കിട്ടിയത് ജില്ലാ ജയിൽ; സെൻട്രൽ ജയിൽ വേണമെന്ന കാരണം ഇതൊക്കെ…
വിയ്യൂർ: നടിയെ ആക്രമിച്ച കേസിൽ ജയിൽ മാറ്റത്തിന് അപേക്ഷിച്ച പൾസർ സുനി ആഗ്രഹിച്ചത് തന്നെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ്. എന്നാൽ സ്ഥലപരിമിതി മൂലം സുനിയെ ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. സുനിക്ക് വേണ്ടപ്പെട്ട പലരും സെൻട്രൽ ജയിലിലുണ്ടെന്നതിനാലാണ് സുനി സെൻട്രൽ ജയിലിൽ അഡ്മിഷൻ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ പരിചയക്കാരാരും ഇല്ലാത്ത ജില്ലാ ജയിലിൽ അലോട്ട്മെന്റ് കിട്ടിയതിനാലാണ് ഇപ്പോൾ വീണ്ടും സുനി ജയിൽ മാറ്റത്തിന് അപേക്ഷ നൽകിയിരിക്കുന്നതെന്നാണ് സൂചന. വേണ്ടത്ര ചികിത്സ കിട്ടുന്നില്ലെന്നും മറ്റും സുനി കഴിഞ്ഞ ദിവസം എറണാകുളത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതിപ്പെട്ടിരുന്നു. സുനിയെ ജില്ലാ ജയിലിൽ പരിശോധിച്ച ഡോക്ടർ സുനിക്ക് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട് ചെയ്തത്. ഇനി വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിൽ തിങ്കളാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോകാമെന്നും നിർദ്ദേശിച്ചിരുന്നു. ജില്ലാ ജയിലിൽ സുനി ശാന്തനാണെന്നും കുഴപ്പങ്ങളുണ്ടാക്കുന്നില്ലെന്നും ഭക്ഷണമൊക്കെ കഴിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. സുനിയുടെ…
Read Moreഅയ്യന്തോളിലെ പുലികളാണ് “പുലികൾ’ ..! പുലിക്കളിയിൽ രണ്ടാംതവണയും ഒന്നാം സ്ഥാനം നേടി അയ്യന്തോളിന്റെ പുലിക്കുട്ടികൾ; അച്ചടക്കമുള്ള പുലികളായി നായ്ക്കനാൽ ദേശത്തിന്റെ പുലികളെ തെരഞ്ഞെടുത്തു
തൃശൂർ: പുലിക്കളിയിൽ അയ്യന്തോൾ ദേശത്തിന് ഒന്നാംസ്ഥാനം. വിയ്യൂർ സെന്റർ രണ്ടാം സ്ഥാനവും നായ്ക്കനാൽ പുലിക്കളി സമാജം മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച അയ്യന്തോൾ ദേശം ഇതു രണ്ടാംതവണയാണ് പുലിക്കളിക്കെത്തുന്നത്. നിശ്ചലദൃശ്യത്തിൽ കോട്ടപ്പുറം ദേശം ഒന്നാംസ്ഥാനം നേടിയപ്പോൾ വിയ്യൂർ സെന്റർ പുലിക്കളി സമിതി രണ്ടാം സ്ഥാനവും അയ്യന്തോൾ ദേശം മൂന്നാം സ്ഥാനവും നേടി. മികച്ച പുലിവേഷത്തിനുള്ള പുരസ്കാരം വിയ്യൂർ സെന്ററിനും മികച്ച പുലിക്കൊട്ടിനുള്ള പുരസ്കാരം അയ്യന്തോൾ പുലിക്കളി ദേശത്തിനും ലഭിച്ചു. നായ്ക്കനാൽ ദേശത്തിന്റെ പുലിക ളെ മികച്ച അച്ചടക്കമുള്ള പുലികളായി തെരഞ്ഞെടുത്തു. നിശ്ചലദൃശ്യത്തിൽ ബ്ലൂവെയ്ലും തൃശൂർ: കൊലയാളി ഗെയിമെന്നു പേരെടുത്ത ബ്ലൂവെയ്ൽ പുലിക്കളി ടാബ്ലോയിലും പ്രമേയമായി. കാനാട്ടുകര ദേശമാണ് തങ്ങളുടെ ഫ്ളോട്ടിലൂടെ ബ്ലൂവെയ്ലിനെതിരേയുള്ള സന്ദേശം നല്കിയത്. നീലത്തിമിംഗലം കഴുത്തോളം വിഴുങ്ങിയിട്ടും അതൊന്നും കാര്യമാക്കാതെ മൊബൈലിൽ ഗെയിം കളിക്കുന്ന യുവാവായിരുന്നു ഫ്ളോട്ടിലെ കഥാപാത്രം. ഇന്ത്യാഗേറ്റ്, മത്സ്യകന്യകയുള്ള…
Read More