ഇരിങ്ങാലക്കുട: യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുക യുംചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. തുന്പൂർ കണ്ണന്പുഴ വീട്ടിൽ വർഗീസിന്റെ മകൻ റിജോയ് (39)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തെത്തുടർന്ന് ഒളിവിലായിരുന്ന പുത്തൻചിറ സ്വദേശികളായ ശാന്തിനഗറിൽ ലോലൻ ബിജു എന്ന ബിജു (42), അടയണിപറന്പിൽ കോഴി സലിം എന്ന സലിം (36), കണ്ണംപുഴ വീട്ടിൽ ഷെൽബിൻ എന്ന കോലൻ ഷെൽബിൻ (41), തുന്പൂർ ചൂണ്ടേപറന്പിൽ ജിംസൻ (45) എന്നിവരെയാണ് ഇരിങ്ങാലക്കുട സിഐ എം.കെ സുരേഷ് കുമാറും സംഘവും വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത്. പ്രതിയായ ചൂണ്ടേപറന്പിൽ ജിൻസനെ കഴിഞ്ഞവർഷം പരിക്കേറ്റ റിജോയ് ആക്രമിക്കുകയും വീട് തല്ലിപൊളിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിറകിലെന്നു പോലിസ് പറഞ്ഞു. റിജോയെ ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസകേശത്തിനേറ്റ മുറിവ് ഗുരുതരമായതിനാൽ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. റിജോയുടെ നില ഇപ്പോഴും…
Read MoreCategory: Thrissur
ജാഗ്രതൈ! അമ്മയും മക്കളും ബ്ലാക്ക് ബെൽറ്റാണ്! എല്ലാ പിന്തുണയുമായി ഭർത്താവ് അജിത്തും
സ്വന്തം ലേഖകൻ കൊടകര: നിരന്തരമായ പരിശീലനത്തിനൊടുവിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയതിന്റെ ആഹ്ലാദത്തിലാണ് കൊടകര മരത്തോന്പിള്ളിയിലെ ഒരമ്മയും രണ്ടു പെണ്മക്കളും. മരത്തോന്പിള്ളി ആന്തപ്പിള്ളി വീട്ടിൽ സുമി എന്ന 34 കാരിയും മക്കളായ കൃഷ്ണേന്ദുവും കൃഷ്ണപ്രിയയുമാണ് ഒരുമിച്ച് കരാട്ടെ ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കിയത്. ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള കരുത്താർജിക്കാനാണ് സുമി നാലുവർഷം മുന്പ് മക്കളെ കരാട്ടെ പരിശീലനത്തിനയച്ചത്. മക്കളോടൊപ്പം കരാട്ടെ സ്കൂളിലെത്തിയ സുമിയോട് കരാട്ടെ പഠിക്കുന്നോ എന്ന് പരിശീലക ഷിമ ചോദിച്ചു.എങ്കിൽ ഒരു കൈ നോക്കുക തന്നെ എന്നായി സുമി. ഭരതനാട്യവും സംഗീതവും അഭ്യസിച്ചിട്ടുള്ള സുമിക്കു കരാട്ടെ വഴങ്ങുമോ എന്നു സംശയമുണ്ടായിരുന്നു. എന്നാൽ, ഭർത്താവ് അജിത്ത് കൂടി പ്രോത്സാഹിപ്പിച്ചതോടെ ആ വെല്ലുവിളി ഏറ്റെടുത്തു. സ്വകാര്യസ്ഥാപനത്തിലെ അക്കൗണ്ടന്റ് ജോലിക്കൊപ്പം കരാട്ടെ പരിശീലനവും മുടക്കമില്ലാതെ നടത്തി.നാലുവർഷത്തെ പരിശീലനത്തിനൊടുവിലാണ് കഴിഞ്ഞദിവസം ഇവർ ബ്ലാക്ക് ബെൽറ്റിന് അർഹത നേടിയത്. ഒപ്പം എട്ടാംക്ലാസുകാരിയായ കൃഷ്ണേന്ദുവും ആറാം ക്ലാസുകാരിയായ…
Read Moreപോലീസുകാർക്ക് ആപ്പുമായി…! പിന്നിൽ തൃശൂരിലെ മിടുക്കർ; ഇതോടെ റിപ്പോർട്ടുകൾ കടലാസ് രഹിതമാകും
സ്വന്തം ലേഖകൻ തൃശൂർ: പാസ്പോർട്ട് അപേക്ഷകരുടെ പോലീസ് വെരിഫിക്കേഷൻ വേഗത്തിലാക്കാൻ തൃശൂരിലെ പോലീസുകാർ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാന പോലീസ് സേനയിൽ നടപ്പാക്കുന്നു. പുതിയ വിദ്യയോടെ, പാസ്പോർട്ട് അപേക്ഷകരെക്കുറിച്ചു പോലീസ് നടത്തുന്ന അന്വേഷണം പൂർണമായും ഡിജിറ്റൽ രൂപത്തിലാകും. അന്വേഷണ റിപ്പോർട്ടുകൾ കടലാസ് രഹിതവുമാകും. ആദ്യഘട്ടത്തിൽ തൃശൂർ റൂറൽ ജില്ലയിലെ മാള പോലീസ് സ്റ്റേഷനിലും സിറ്റി പോലീസിനു കീഴിലുള്ള ഗുരുവായൂർ പോലീസ് സ്റ്റേഷനിലുമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഇവിഐപി എന്ന പേരിലുള്ള ഈ വിദ്യയുടെ പൂർണ പേര് ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇന്റർഫേസ് ഫോർ പാസ്പോർട്ട് ആപ്ലിക്കേഷൻസ്. പാസ്പോർട്ട് വെരിഫിക്കേഷൻ മൊബൈൽ ഫോണ് മുഖേന അതിവേഗത്തിലാക്കാവുന്ന ഈ വിദ്യയുടെ ഉദ്ഘാടനം നാളെ തൃശൂർ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പോലീസ് സേനാംഗങ്ങളുടെ ജോലിഭാരം കുറയും. നിലവിൽ ഓരോ ദിവസവും പാസ്പോർട്ട് റീജണൽ ഓഫീസിലെത്തുന്ന അപേക്ഷകൾ…
Read Moreവിദ്യാഭ്യാസം സമൂഹ നിർമിതിക്കുള്ള ഉപകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പട്ടാമ്പി: വിദ്യാഭ്യാസമെന്നത് സമൂഹ നിർമിതിക്കുള്ള ഉപകരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടാമ്പി ഗവ. കോളജിൽ 1.60 കോടി ചെലവിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലാലയങ്ങൾ പഠനത്തോടൊപ്പം സംവാദത്തിനും അഭിപ്രായ സംഘട്ടനത്തിനു മുള്ള വേദിയാകണം. കലാ സാംസ്കാരിക രാഷ്ര്ടീയ രംഗങ്ങളിലെ അതികായകരെല്ലാം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വളർന്നുവന്നവരാണ്. പ്രതികരണ ശേഷിയുള്ള തലമുറയെ സൃഷ്ടിക്കാൻ അധ്യാപകൻ വഹിക്കേണ്ട പങ്ക് വലുതാണ്. സമൂഹത്തിലും പ്രകൃതിയിലും കാലത്തിലും വന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പഠനം നടത്തിയാലെ യുവതലമുറക്ക് മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാകു. സമൂഹത്തിന്റെ പൊതു ആവശ്യങ്ങൾ മൊത്തമായി കാണുന്ന വിദ്യാഭ്യാസ നയമാണ് സർക്കാരിന്റേത്. ചില സ്വാശ്രയ കോളജുകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം അനുവദിക്കുന്നില്ല. പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ അരാഷ്ര്ടീയ വാദം കാരണമാകും. അത്തരം കോളജുകളിൽ വർഗീയതയും വിദ്യാർഥികളിൽ മയക്കു മരുന്ന് വ്യാപനവും വർധിച്ചു വരുന്നുണ്ട്. രക്ഷിതാക്കളും…
Read Moreഇവർ മനുഷ്യസ്നേഹികൾ..! ഗാനമേള നടത്തി സ്വരൂപിച്ച രണ്ടുലക്ഷം യുവാവിന്റെ ചികിത്സയ്ക്കു നൽകി
മാള: ഒരുകൂട്ടം യുവാക്കളുടെ പരിശ്രമഫലമായി സമാഹരിച്ച രണ്ടുലക്ഷം രൂപ നിർധന യുവാവിന് സഹായമായി നൽകി. തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഗാനമേള നടത്തി സ്വരൂപിച്ച തുകയാണ് സഹായധനം നൽകിയത്. വാഹാനപകടത്തിൽ രണ്ടുകാലുകളും നഷ്ടപ്പെട്ട വേളൂക്കര പഞ്ചായത്തിലെ കിഴക്കഞ്ചേരി രാമകൃഷ്ണന്റെ മകൻ ശ്രീനാഥി(26)നാണ് ധനസഹായം നൽകിയത്. സാമൂഹ്യ പ്രവർത്തകനായ റെന്നി പുത്തൻചിറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു കൂട്ടം മനുഷ്യസ്നേഹികളായ യുവാക്കളാണ് ഈ പദ്ധതിക്ക് മുന്നിട്ടറങ്ങിയത്. ജില്ലാ പോലീസ് സൂപ്രണ്ട് എൻ. വിജയകുമാർ ധനസഹായ വിതരണം നടത്തി. ഫാ. പീറ്റർ കണ്ണന്പുഴ, രാജൻ ശാന്തി, ഉണ്ണികൃഷ്ണൻ തിരുമേനി, ഇമാം അബ്ദുൾ റഷീദ് എന്നിവർ സന്നിഹിതരായിരുന്നു.
Read Moreകൈയിൽ കരി പറ്റിക്കേണ്ട..! വാഹനങ്ങളിലെ കരിയും പുകയും കളയാൻ പുത്തൻ സാങ്കേതിക വിദ്യയുമായി ജെനീസ് പോൾ
സ്വന്തം ലേഖകൻ തൃശൂർ: പുകയും കരിയും നീക്കി മോട്ടോർ വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പുതിയ വിദ്യ. മൂന്നു വർഷത്തെ ഗവേഷണത്തിനും പരീക്ഷണങ്ങൾക്കും ശേഷമാണ് കംപ്യൂട്ടർ നിയന്ത്രിതമായ സാങ്കേതിക വിദ്യ ഒളരി സ്വദേശിയായ ജെനീസ് പോൾ വികസിപ്പിച്ചെടുത്തത്. പുതിയ വിദ്യക്കു മെക്കാർബോ എന്നാണു പേരിട്ടിരിക്കുന്നത്. വാഹനങ്ങൾക്കു സേവനം നൽകുന്നതിന് ഒളരിയിലെ നിയാസ് ഹോട്ടലിനു സമീപം മെക്കാർബോ എന്ന പേരിൽ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. മോട്ടോർ വാഹനങ്ങളുടെ എൻജിനുകളുടെ ഹെഡ്, വാൽവ്, ടർബോ ചാർജർ, പിസ്റ്റണ് ടോപ്പ്, കാറ്റലറ്റിക് കണ്വെർട്ടർ, സൈലൻസർ എന്നിവയിലെ കരി നീക്കം ചെയ്യുന്ന വിദ്യയാണു വികസിപ്പിച്ചെടുത്തത്. വാഹനം ഇരുപതിനായിരത്തിലേറെ കിലോമീറ്റർ ഓടിയാൽ കരിനിറഞ്ഞ് മൈലേജ് കുറയും. എൻജിന്റെ കരുത്തും കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. ഇന്ധനം കത്തുന്പോൾ കൂടുതൽ പുകയുണ്ടാകുകയും ചെയ്യും. ഈ പ്രശനങ്ങൾക്കു പരിഹാരമായാണ് പുതിയ വിദ്യ വികസിപ്പിച്ചെടുത്തത്. എൻജിൻ പ്രവർത്തിപ്പിക്കുന്നതിനൊപ്പം…
Read Moreപണി പാളി..! അക്കാഡമിക്ക് മുന്നിലെ സമരപ്പന്തൽ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ഹർജി തള്ളി
കൊച്ചി: ലോ അക്കാഡമിക്ക് മുന്നിലെ എല്ലാ സമരപ്പന്തലുകളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലക്ഷ്മി നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ബിജെപി നേതാവ് വി.മുരളീധരൻ ഉൾപ്പടെയുള്ളവരുടെ സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ അക്കാഡമിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു. സമരപ്പന്തൽ കാരണം ലോ അക്കാഡമിയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും സമരക്കാരെ ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലക്ഷ്മി നായർ ഹർജി സമർപ്പിച്ചിരുന്നത്.
Read Moreമന്ത്രിയുടെ വീടിന്റെ മുൻ വാതിൽ തകർത്ത് മോഷണ ശ്രമം; ഒപ്പം മുപ്പതോളം വീടുകളിലും കള്ളൻ കയറി
വടക്കാഞ്ചേരി: മന്ത്രി എ.സി. മൊയ്തീന്റെ തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയിലുള്ള വീട്ടിൽ മോഷണശ്രമം. മന്ത്രിയും കുടുംബവും ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. വീടിന്റെ മുൻ വാതിലിന്റെ ലോക്ക് തകർത്ത് അകത്തുകയറിയ മോഷ്ടാവ് വാതിൽ ഉള്ളിൽനിന്ന് കുറ്റിയിട്ടിട്ടുണ്ട്. പിൻവാതിൽ തുറന്നിട്ട നിലയിലാണ്. വൈദ്യുതി മീറ്റർ ബോർഡിലെ ഫ്യൂസ് ഉൗരി വീട്ടുവളപ്പിലെ കിണറ്റിൽ ഇട്ടിട്ടുണ്ട്. വീടിനകത്തെ മുഴുവൻ വാതിലുകളുടെ ലോക്കുകളും അലമാരകളുടെ പൂട്ടുകളും പൂർണമായും തകർത്തു. വാതിലുകൾ തകർത്ത വെട്ടുകത്തിയും മറ്റ് ഉപകരണങ്ങളും മോഷ്ടാക്കൾ കിണറ്റിലേക്ക് എറിഞ്ഞു. ബൈഡ് റൂമുകളിൽ ഉണ്ടായിരുന്ന അലമാരകളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളും മുറികളിൽ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. മന്ത്രി സ്ഥലത്തില്ലാത്തതിനാൽ ഇന്നലെ പുലർച്ചെ മൂന്നിന് വടക്കാഞ്ചേരി പോലീസ് മന്ത്രിയുടെ വീട്ടിലെത്തി ബീറ്റ് പുസ്തകത്തിൽ ഒപ്പുവച്ചിരുന്നു. അതിനുശേഷമായിരിക്കണം മോഷണശ്രമമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഗൾഫിൽനിന്ന് വന്ന മകൾ ഡോ. ഷീബയെ നെടുന്പാശേരിയിൽനിന്ന് മരുമകന്റെ വീട്ടിൽ കൊണ്ടുപോയി…
Read Moreഅവനെ വേണ്ട്രാ..! മെഡിക്കൽ കോളജ് പീഡനശ്രമം: അന്വേഷണസംഘം 30ന് എത്തും; ഡോക്ടറെ വേണ്ടെന്ന് വിദ്യാർഥികൾ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംബിബിഎസ് വിദ്യാഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആരോപണവിധേയനായ ഡോക്ടർക്കതിരെ വകുപ്പുതല അന്വേഷണത്തിന് നിയോഗിച്ച സംഘം തിങ്കളാഴ്ച എത്തും. ആരോഗ്യ വിദ്യാഭ്യസ വകുപ്പ് ഡയറകടറുടെ ഉത്തരവു പ്രകാരമാണ് വകുപ്പുതല അന്വേഷണത്തിന് പ്രത്യേക സംഘമെത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധവി ഡോ. പ്രസന്നൻ, കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികല, കോഴിക്കോട് മെഡിക്കൽ കോളജ് മൈക്രാ ബയോളജി വിഭാഗം മേധാവി ഡോ.ശാരദ എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. രണ്ട് ആഴ്ചയ്ക്കകം റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യസ വകുപ്പിന് സമർപ്പിക്കണം. ചൊവ്വാഴ്ച്ചയാണ് ഓപ്പറേഷൻ തിയേറ്ററിൽവച്ച് ജനറൽ സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ.ഹബീബ് മുഹമ്മദ് എംബിബിഎസ് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത്. സംഭവശേഷം കാന്പസിൽ നിന്നും രക്ഷപ്പെട്ട ഡോകടർ വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ പോലീസ് അറസറ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കു കോടതി ജാമ്യം…
Read Moreകർഷക രോ ദനം..! 85 ദിവസമായ നെൽച്ചെടികൾക്ക് വെള്ളമില്ല; കൃഷിനാശ ഭീഷണിയിൽ കർഷകർ
പാവറട്ടി :മധുക്കര വടക്കേപ്പുറം കോൾപ്പടവിൽ വെള്ളം കിട്ടാത്തതുമൂലം കൃഷിനാശഭീഷണി. 85 ദിവസം മൂപ്പെത്തിയ നെൽചെടികൾക്ക് വെള്ളമെത്തിക്കാനാവാതെ വലയുകയാണ് കർഷകർ.കോൾ ചാലുകളിൽ വെള്ളമില്ലാത്തതും മൂലം കോൾപ്പടവിലെ പെട്ടിപ്പറയിലേക്ക് വെള്ളമെത്താത്തതാണ് നെൽകൃഷിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. നിലവിൽ ഓരോ കർഷകനും വലിയെ മോട്ടോർ എൻജിനുകൾ വാടകക്കെടുത്താണ് ജലസ്രോതസുകളിൽ നിന്നും കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നത്. മണിക്കൂറിന് വലിയ തുകയാണ് വാടകയിനത്തിൽ നൽകേണ്ടി വരുന്നത്. ഒരു മണിക്കൂർ എൻജിൻ വെച്ച് വെള്ളമടിക്കാൻ ഒരു ലിറ്റർ മണ്ണെണ്ണ വേണം. ഒരേക്കറിലേക്ക് ഏതാണ്ട് പതിനഞ്ച് മണിക്കൂറിലേറെ വെള്ളമടിക്കണം.ചിമ്മിനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടാത്തതാണ് കോൾചാലുകളിൽ വെള്ളമെത്താതിരിക്കാൻ കാരണം.ഏക്കറു കണക്കിന് കൃഷിയിടത്തിലെ ഉമ ഇനത്തിൽപെട്ട നെൽചെടികളാണ് കൃഷിനാശഭീഷണി നേരിടുന്നത്. കോൾചാലിൽ അവിടവിടെയായി കാണുന്ന കുഴികളിൽ നിന്നാണ് നിലവിൽ മോടോടർ എൻജിൻ വെച്ച് പാടത്തേക്ക് വെള്ളമെത്തിക്കുന്നത്.അതും ബണ്ട ിനു തൊട്ടടുത്തുള്ള കൃഷി ഭൂമികളിലേക്ക് മാത്രമേ ഈ രീതിയിൽ വെള്ളമെത്തിക്കാനാവൂ എന്നതാണ്മറ്റൊരു…
Read More