സ്വന്തം ലേഖകൻ തൃശൂർ: കെഎസ്ആർടിസി ടൂർ പാക്കേജ് വൻ വിജയം. ഏഴു മാസത്തിനുള്ളിൽ ലഭിച്ചത് അഞ്ചര കോടി രൂപ.വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നിശ്ചിത തുക വാങ്ങി വിവിധ ഡിപ്പോകളിൽനിന്ന് ബസുകളിൽ ആളുകളെ കൊണ്ടുപോകുന്ന പാക്കേജ് ആണിത്. നഷ്ടത്തിൽനിന്നു കരയറാനാ ണ് പുതിയ മേഖലയിലേക്ക് കടക്കാൻ തീരുമാനിച്ചത്. ഇത് വൻ വിജയമായതോടെ സംസ്ഥാനം മുഴുവൻ ടൂർ പാക്കേജ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി. 1,400 ട്രിപ്പുകളാണ് ഏഴു മാസത്തിനുള്ളിൽ നടത്തിയത്. കോവിഡിനു ശേഷം സംസ്ഥാനത്ത് ആഭ്യന്തര വിനോദയാത്രകൾ വർധിച്ചതോടെ കെ എസ് ആർടിസി ടൂർ പാക്കേജിന് ഡിമാൻഡ് കൂടി. രാവിലെ പുറപ്പെ ട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ തിരിച്ചെത്തുന്ന ട്രിപ്പുകളാണ് നടത്തുന്നത്. പരമാവധി ആയിരം രൂപയുടെ ട്രിപ്പുകളാണ് പല ഡിപ്പോകളിൽ നിന്നും നടത്തുന്നത്. ബുക്കിംഗ് ആരംഭിക്കുന്പോൾ തന്നെ സീറ്റുകൾ തീരുന്ന സാഹചര്യമാണിപ്പോൾ. പദ്ധതി വിജയിച്ചതോടെ കൂടുതൽ സ്ഥലങ്ങളിലേക്കും ട്രിപ്പുകൾ…
Read MoreCategory: Thrissur
പേരാമംഗലം പോലീസിനു സല്യൂട്ട് ; ഇതാണു കുട്ടികളുടെ പ്രിയപ്പെട്ട ട്യൂഷൻ ടീച്ചർ
സ്വന്തം ലേഖകൻ പേരാമംഗലം: “എങ്ങനെ പഠിപ്പിക്കാനാ സാറേ… കുട്ടേ്യാൾടെ സംശ്യം ഞങ്ങൾക്കു പറഞ്ഞോടുക്കാനാവില്ലല്ലോ’ ഇൗ ചോദ്യത്തിന് ഉത്തരമായാണു വരടിയം ഇത്തപ്പാറ കോളനി നിവാസികൾക്കു മുന്പിൽ കുട്ടോൾടെ സ്വന്തം ട്യൂഷൻ ടീച്ചർ സുജിത ടീച്ചർ കടന്നു വന്നത്. അതിന് അവസരമൊരുക്കിയത് പേരാമംഗലം പോലീസും. അവണൂർ പോസ്റ്റ് ഒാഫീസിലെ താത്കാലിക ജോലികൾ കഴിഞ്ഞ് ഭർത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലെ പണികൾക്കിടയിലാണ് സുജിത ടീച്ചർ ഇൗ സൗജന്യ സേവനത്തിനു സമയം കണ്ടെത്തുന്നത്. കോളനിയിൽ സന്ദർശനം നടത്താറുള്ള ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എ.ടി. വിനേഷ്, എസ്. സുമേഷ് എന്നിവരോടാണു കോളനി നിവാസികളായ വീട്ടമ്മമാർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്. തങ്ങളുടെ കുട്ടികൾ പഠനത്തിൽ പിറകിലാണ്. അവർക്കു നന്നായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. കുട്ടികൾ സംശയം ചോദിച്ചാൽ ഞങ്ങൾക്കു പറഞ്ഞുകൊടുക്കാനാകുന്നില്ല. ഇതായിരുന്നു അവരുടെ പരാതി. ബീറ്റ് ഓഫീസർമാർ ഇക്കാര്യം ഇൻസ്പെക്ടർ വി. അശോക് കുമാറിനെ…
Read Moreമഹിളാ മന്ദിരത്തിൽ മംഗല്യമേളം… പാര്‍വതിക്കും റോയ്സണും മംഗളാശംസകളോടെ പ്രിയപ്പെട്ടവർ
തൃശൂർ: അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട് പി.എസ്. ഉഷയെ സാക്ഷിയാക്കി ജില്ലാ കളക്ടര്‍ ഹരിത വി. കുമാർ വധുവിന്റെ കൈ പിടിച്ചു നല്കി. വനിതാ സംരക്ഷണ ഓഫീസര്‍ എസ്. ലേഖയും വനിതാശിശു വികസന ജില്ലാ ഓഫീസര്‍ പി. മീരയും ചേര്‍ന്നു കൈമാറിയ സിന്ദൂരം റോയ്സണ്‍ പാര്‍വതിയുടെ നെറുകയില്‍ ചാര്‍ത്തി. ആശംസകളേകി മേയറും എംഎൽഎയുമടക്കമുള്ളവർ… തൃശൂര്‍ മഹിളാമന്ദിരം സാക്ഷ്യം വഹിച്ച വിവാഹ ചടങ്ങിന്റെ വിശേഷങ്ങളാണിത്. രാമവര്‍മപുരം മഹിളാമന്ദിരത്തിലെ അന്തേവാസിയായ പാര്‍വതിയാണ് ജില്ലയുടെ സ്നേഹലാളനകള്‍ ഏറ്റുവാങ്ങി വിവാഹ ജീവിതമാരംഭിച്ചത്. ലാലൂര്‍ മനയ്ക്കപ്പറമ്പില്‍ റോയ്സണ്‍ ആണ് പാര്‍വതിയെ ജീവിത സഖിയാക്കി. രാമവര്‍മപുരം മഹിളാ മന്ദിരത്തിന്റെ മുറ്റത്തൊരുങ്ങിയ അലങ്കാരപ്പന്തലിലായിരുന്നു വിവാഹം. വിവാഹമോതിരം കൈമാറി മേയര്‍ എം.കെ. വര്‍ഗീസ് വരണമാല്യം എടുത്തുനല്‍കി. ബൊക്കെ കൈമാറി ഡപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനും പി. ബാലചന്ദ്രന് എംഎല്‍എയും കോര്പറേഷന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലാലി ജയിംസും നവദമ്പതികളെ…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പലപ്രാവശ്യം പീഡിപ്പിച്ച ശേഷം മുങ്ങി! അബൂബക്കറെ പൊക്കി പോലീസ്
വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പലപ്രാവശ്യം പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. ചിറ്റണ്ട സ്വദേശിയായ പട്ടച്ചാലിൽ വീട്ടിൽ അബൂബക്കറി (53)നെയാണ് കുണ്ടന്നൂരിൽ വച്ച് അറസ്റ്റു ചെയ്തത്. ഒളിവിലായിരുന്ന അബൂബക്കർ കേരളത്തിലും മറ്റു വിവിധ സ്ഥലങ്ങളിലും തമിഴ് നാട്ടിലെ ഏർവാഡിയിലും മറ്റും ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതി ചിറ്റണ്ടയിൽ എത്താൻ സാധ്യതയുള്ളതായി വടക്കാഞ്ചേരി എസ്എച്ച്ഒ മുഹമ്മദ് നദീമുദ്ദിൻ ഐപിഎസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ. അബ്ദുൾ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പുലർച്ചെ പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐ ദേവിക, എഎസ്ഐമാരായ പി.എഫ്. മിനി, വി. വത്സകുമാർ, ഭുവനേശൻ, എഎസ്ഐ രാജകുമാരൻ, എസ്സിപിഒ എ.വി. സജീവ്, ഹോംഗാർഡ് സുരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.
Read Moreവിമാനത്താവളങ്ങളിൽ ചായവില വീണ്ടും നൂറിലെത്തി; സുപ്രീം കോടതിയിൽ ഹർജിയുമായി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്
തൃശൂർ: പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം വിമാനത്താവളങ്ങളിലെ ചായയ്ക്കും കാപ്പിക്കും സ്നാക്സിനും വില കുറച്ചത് ആരുമറിയാതെ വീണ്ടും കൂട്ടി. 15 രൂപയുണ്ടായിരുന്ന ചായയ്ക്കും 20 രൂപയുണ്ടായിരുന്ന കാപ്പിക്കുമൊക്കെ ഇപ്പോൾ നൂറു രൂപയാണ് വില. ഇപ്പോൾ കോവിഡ് കാലത്തിന്റെ മറവിലാണ് വീണ്ടും വില നൂറിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ചായയ്ക്ക് ജിഎസ്ടി അടക്കം നൂറു രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു.
Read Moreവിനോദത്തിനൊപ്പം ആരോഗ്യവും; ഗെയിമിംഗ് ബൈക്കുമായി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ
കൊടകര: ഒരേസമയം വിനോദത്തോടൊപ്പം ആരോഗ്യവും പ്രദാനംചെയ്യുന്ന ഗെയിമിംഗ് ബൈക്ക് കണ്ടുപിടിച്ചിരിക്കുകയാണ് കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ. മൊബൈലിലൊ കംപ്യൂട്ടറിലോ ഗെയിം കളിക്കുന്പോൾ ശരീരത്തിനു വ്യായാമം ഇല്ലാത്തതു നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് എൻജിനീയറിംഗ് വിദ്യാർഥികളുടെ കണ്ടുപിടി ത്തം. ഒരു സൈക്കിളും മോണിട്ടറും സെൻസറുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഇതിലുള്ളത്. വീഡിയോ ഗെയിമിൽ ബൈക്കോ കാറോ ഓടിക്കുന്പോൾ കീപാഡ് അമർത്തുന്നതിനു പകരം സൈക്കിൾ ചവിട്ടുന്നതാണ് ഇതിലെ വ്യത്യാസം. ഹാൻഡിൽ ചലിക്കുന്നതനുസരിച്ചാണ് ഇത് ഓടുന്നതും തിരിയുന്നതും. വേഗത കുറയ്ക്കണമെങ്കിൽ ബ്രേക്ക് പിടിക്കണം. യഥാർഥത്തിൽ റോഡിലൂടെ സൈക്കിൾ ഓടിക്കുന്ന പ്രതീതിയാണ് ഗെയിമിംഗ് ബൈക്ക് നൽകുന്നത്. സൈക്കിളിന്റെ പിറകിലെ ടയറിലും ഹാൻഡിലിലും സെൻസർ ഘ ടിപ്പിച്ചിട്ടുണ്ട്. അതിനാൽ എത്ര ദൂരത്തിൽ സൈ ക്കിൾ ചവുട്ടി, എത്ര കലോറി ഉൗർജം ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ അറിയാനാകും. ആരോഗ്യ ആപ്പ് പ്രതിദിന വർക്ക്ഒൗട്ട്…
Read Moreഏനാമാവ് പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി! യുവതിയെ വീട്ടിൽ നിന്നും കാണാതായത് ഇന്നു പുലർച്ചെ ഒന്നരയോടെ
ഏനാമാവ്: റെഗുലേറ്ററിനു സമീപം പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം താമസിക്കുന്ന ആരി വീട്ടിൽ ഹരികൃഷ്ണൻ ഭാര്യ നിജിഷ (20)യാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പോലീസും, അഗ്നിശമന സേനയും നാട്ടുകാരും പുലർച്ചെ മുതൽ അന്യേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് പത്തരയോടെ പുഴയിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണ്‍ 22നാണ് താനാപാടം പത്യാല സുരേഷിന്റെ മകൾ നിജിഷയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ സി.ഐ, എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും.
Read Moreഒന്നു പറഞ്ഞിട്ട് ചെയ്തിരുന്നെങ്കിൽ… പൊതുസ്ഥലത്തെ പുല്ലിനു വിഷമടിച്ചു; പുല്ലുതിന്ന കറവപശുക്കൾ തളർന്നു വീണു; പരാതിയുമായി കർഷകർ
വടക്കാഞ്ചേരി: മാരകമായ വിഷം പുല്ലിന് അടിച്ചതിനെത്തുടർന്ന് വിഷം അകത്തുചെന്ന് രണ്ടു പശുക്കൾ തളർന്നുവീണു.പുല്ലാനിക്കാട് നിന്നു മംഗലം പാടശേഖരത്തേക്കുള്ള വഴിയിലും, വടക്കാഞ്ചേരി പുഴയുടെ തീരത്തുമാണ്, സമീപവാസി വ്യാപകമായ രീതിയിൽ പുല്ലിൽ മാരകവിഷം അടിച്ചത്. പുഴയ്ക്കു സമീപമുള്ള മറ്റു മൂന്നു സ്വകാര്യവ്യക്തികളുടെ പറന്പിലും വിഷമടിച്ചിട്ടുണ്ട്. പശുക്കൾ തളർന്നു വീണതിനെത്തുടർന്ന് ഉടമ വിവരമറിയിച്ചയുടനെ വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി പശുവിനെ പരിശോധിച്ചപ്പോഴാണ് വിഷം അകത്തുചെന്നതാണു തളർച്ചയ്ക്ക് കാരണമെന്നു മനസിലായത്. തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിൽ സമീപ പ്രദേശങ്ങളിലെല്ലാം പുല്ലിനു വിഷം അടിച്ചതായി കണ്ടെത്തുകയായിരുന്നു. തളർന്നുവീണ പശുക്കൾക്കു ഡ്രിപ്പ് കൊടുത്ത് മരുന്നുകൾ നൽകിയിട്ടുണ്ടെങ്കിലും, പുല്ലിനടിച്ചത് മാരകമായ വിഷമായതിനാൽ, പശുവിന്റെ കുടലിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഡോ ക്ടർമാർ പറഞ്ഞു. മംഗലം തൈക്കാടൻ വീട്ടിൽ സണ്ണിയുടെ 10 ലിറ്റർ പാല് കിട്ടുന്ന രണ്ടു പശുക്കളാണ് വിഷം അകത്തുചെന്ന് അവശതയിലായത്. മണ്ണുവരെ നശിച്ചുപോകുന്ന മാരക വിഷമാണ് അടിച്ചിരിക്കുന്നതെന്നാണ് കർഷകർ…
Read Moreഅപ്പോ ഇതായിരുന്നോ കാരണം..! റോഡുകൾ തകരുന്നതിന്റെ പ്രധാന കാരണം അമിത ഭാരവുമായെത്തുന്ന ലോറികൾ; 35 ടണ്‍ കയറ്റേണ്ട ലോറികളിൽ 65 ടൺ
സ്വന്തം ലേഖകൻ തൃശൂർ: റോഡുകൾ തകരുന്നതിന്റെ പ്രധാന കാരണം അമിത ഭാരം കയറ്റിയെത്തുന്ന ലോറികളാണെന്ന് എൻജിനീയർമാരും കരാറുകാരും. റോഡുകൾക്കു വഹിക്കാൻ പറ്റുന്ന ഭാരത്തിലും അധിക ഭാരം കയറ്റിയാണ് ലോറികൾ ആറുവരിപ്പാതകളിലടക്കം ഓടുന്നത്. മോട്ടോർ വാഹന വകുപ്പും പോലീസുമൊക്കെ ദിവസവും ഇത്തരം ലോറികൾക്കു പിഴയീടാക്കുന്നുണ്ടെങ്കിലും സർക്കാരിനു വരുമാനം കിട്ടാനുള്ള മാർഗമാക്കി മാറ്റിയിരിക്കയാണെന്നു മാത്രം. എല്ലാ ദിവസവും പിഴ കൊടുക്കുന്ന ലോറി ഡ്രൈവർമാരുമുണ്ട്. മോട്ടോർ വാഹനവകുപ്പോ പോലീസോ നിൽക്കുന്നതു കണ്ടാൽ നേരെ പോയി അവർ പറയുന്ന പണം നൽകി വീണ്ടും അമിത ഭാരം കയറ്റി പോകുന്ന സാഹചര്യമാണ്. ഇതോടെ റോഡുകളുടെ ആയുസും കുറഞ്ഞു വരുന്നുവെന്നു മാത്രം. പല റോഡുകളും താഴാനും പിന്നീട് അതു തകരാനും കാരണമായി മാറുന്നത് അമിത ഭാരം കയറ്റിയോടുന്ന ലോറികൾ തന്നെയാണെന്നു പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും പറയുന്നു. വലിയ ടിപ്പറുകളാണ് ഇപ്പോൾ നിരത്ത് കീഴടക്കിയിരിക്കുന്നത്. ഇതിൽ ടണ്‍…
Read Moreകാണാതായ പതിനാറുകാരിയെ തേടി പോലീസും നാട്ടുകാരും;മൊബൈൽ സിഗ്നൽ കണ്ടെത്തി പോലീസ് ചെന്നപ്പോൾ കണ്ടത് ഒന്നിനുപകരം രണ്ടുപേരെ…
കയ്പമംഗലം: മലപ്പുറം പുത്തനങ്ങാടിയിലെ ബന്ധുവീട്ടിൽ നിന്ന് കാണാതായ പതിനാറുകാരിയെ ഇരുപത്താറുകാരനായ കാമുകനൊപ്പം എടമുട്ടത്തുനിന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച രാവിലെ പത്തുമുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെൽ മുഖേനയുള്ള അന്വേഷണത്തിനിടെ കുട്ടി കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിയായ ഇരുപത്താറുകാരനൊപ്പമാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന കയ്പമംഗലം പൊലീസും ചേർന്ന് പിടികൂടി. ഇവരെ സ്റ്റേഷനിലെത്തിച്ചശേഷം മിസിംഗ് കേസെടുത്ത പുത്തനങ്ങാടി പോലീസിനു കൈമാറി.
Read More