ഞങ്ങളെ കൊല്ലരുതേ..!   നാട്ടുകാരുടെ  ജീ​വ​നു ഭീ​ഷ​ണി​യാ​യി വൈ​ദ്യു​തി പോ​സ്റ്റ്; സു​ര​ക്ഷ വേ​ണ​മെ​ന്ന് ആ​വ​ശ്യം ശക്തമാകുന്നു


മേ​ലൂ​ർ:​ യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി വൈ​ദ്യു​തി പോ​സ്റ്റ്, സു​ര​ക്ഷ വേ​ണ​മെ​ന്ന് ആ​വ​ശ്യം.​ക​ല്ലു​കു​ത്തി – വെ​ട്ടു​ക​ട​വ് റോ​ഡി​ൽ ഉ​ദ​യ​പു​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട സാ​ധ്യ​ത​യു​യ​ർ​ത്തി വൈ​ദ്യു​തി പോ​സ്റ്റ് സ്ഥി​തിചെ​യ്യു​ന്ന​ത്.​

ക​ല്ലു​കു​ത്തി – ചാ​ല​ക്കു​ടി മാ​ർ​ക്ക​റ്റ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​ര​ത്തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്നു.​

റോ​ഡ് പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​ന് ഇ​ട​യി​ൽ പോ​സ്റ്റി​നോ​ടു ചേ​ർ​ന്നു​ള്ള മ​ണ്ണ് ഇ​ള​കി മാ​റി പോ​വു​ക​യും താ​ഴെ ഒ​രു ഭാ​ഗം വ്യ​ക്ത​മാ​യി കാ​ണു​വാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ച​രി​വ് വ​ന്ന​താ​യും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.​

അ​പ​ക​ട നി​ല​യി​ലു​ള്ള പോ​സ്റ്റ് മ​റ്റൊ​ന്നി​നു താ​ങ്ങു നി​ൽ​ക്കു​ന്ന​താ​ണ്.​ മ​ഴ വെ​ള്ള​ത്തി​ൽ കൂ​ടു​ത​ൽ മ​ണ്ണ് ഒ​ലി​ച്ചു പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വൈ​ദ്യു​തിപോ​സ്റ്റ് ഏ​തുനി​മി​ഷ​വും നി​ലം​പൊ​ത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.​

ഇ​തു വ​ഴി ക​ട​ന്നുപോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീഷ​ണി​യാ​കു​ന്നു​ണ്ട്. ​അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ്ര​ശ്ന​പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment