ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ കടയിൽ കയറിച്ചെന്ന് ജീവനക്കാരിയെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി സ്വർണമാല ഊരിവാങ്ങി. ജനത്തിരക്കേറിയ സൗത്ത് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനടുത്തുള്ള മാർട്ട് ഇൻഷ്വറൻസ് എന്ന സ്ഥാപനത്തിൽ രാവിലെ പത്തോടെയാണ് സംഭവം ഉണ്ടായത്. സംഭവമുണ്ടായ ഉടനെ ജീവനക്കാരി സ്ഥാപനത്തിൽനിന്നും പുറത്തിറങ്ങി ബഹളംവച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി പോലീസിൽ ഏല്പിച്ചു. മണ്ണാർക്കാട് സ്വദേശി നെല്ലുവേലിൽ മനു കുരിയനെ (30) പോലീസ് അറസ്റ്റു ചെയ്തു. മണ്ണാർക്കാടിലെ ഒരു ഹോട്ടൽ ജീവനക്കാരനാണെന്ന് ഇയാൾ പറയുന്നു. കഴിഞ്ഞദിവസം ഇയാൾ സ്ഥാപനത്തിൽ കയറിവന്ന് നിരീക്ഷണം നടത്തി പോയതായി ജീവനക്കാരി പറയുന്നു. സ്ഥാപനത്തിൽ ജീവനക്കാരി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് കവർച്ച നടത്താൻ എത്തിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
Read MoreCategory: Thrissur
ഡിസിസി പ്രസിഡന്റ് നിയമനം; യുവരക്തം വേണം; പുറത്തു വന്ന പേരുകളിൽ വിവാദം
സ്വന്തംലേഖകൻ തൃശൂർ: ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്പോൾ വീണ്ടും പഴയ കാലത്തേക്ക് പോകരുതെന്ന നിർദ്ദേശവുമായി പാർട്ടിയിലെ പ്രവർത്തകർ ചർച്ച തുടങ്ങി.തൃശൂരിൽ പുതിയ ഡിസിസി പ്രസിഡന്റായി പുറത്തുവന്ന പേരുകളെക്കുറിച്ചാണ് ഇപ്പോൾ പ്രധാന ചർച്ച. നിലവിൽ ഡിസിസി പ്രസിഡന്റായ എം.പി. വിൻസന്റിനെ മാറ്റുന്പോൾ അതിലും കഴിവുള്ള വ്യക്തികളെ നിയമിക്കാതെ മറ്റാരെയെങ്കിലും നിയമിച്ചാൽ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഗതി പഴയതിലും മോശമാകുമെന്നാണ് ചർച്ചയായിരിക്കുന്നത്. പാർട്ടിയിൽ ഉയർന്നു വരുന്ന യുവ നിരകൾക്ക് അവസരം കൊടുത്താൽ മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താനാകൂ. ഗ്രൂപ്പ് നോക്കാതെ പ്രസിഡന്റിനെ നിയമിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറയുന്നുണ്ടെങ്കിലും പ്രവർത്തിയിൽ വന്നപ്പോൾ ഗ്രൂപ്പ് നോക്കി തന്നെയാണ് നിയമനമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. തൃശൂരിൽ പദ്മജ വേണുഗോപാലിന്റെയും, ടി.വി. ചന്ദ്രമോഹന്റെയും പേരുകളാണ് ഉയർന്നു വന്നിരിക്കുന്നതെന്ന് പറയുന്നു. എന്നാൽ ഈ പേരുകൾ മാത്രമല്ല കെപിസിസിയുടെ പരിഗണനയിലുള്ളത്. കോണ്‍ഗ്രിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായമെടുക്കാതെ ഡിസിസി പ്രസിഡന്റിനെ നിയമിച്ചാൽ കോണ്‍ഗ്രസിന്റെ ഗതി…
Read Moreഒരു പേരിലെന്തിരിക്കുന്നു എന്ന് ഇനി തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരോടു തമാശയ്ക്കുപോലും ചോദിക്കരുത്! പോലീസിനെ വട്ടം കറക്കി കുറ്റൂര്‍ ആക്രമണം
സ്വന്തം ലേഖകന്‍ അയ്യന്തോള്‍: ഒരു പേരിലെന്തിരിക്കുന്നു എന്ന് ഇനി തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരോടു തമാശയ്ക്കുപോലും ചോദിക്കരുത്. കാരണം കുറ്റൂരില്‍ വീടുകയറി ആക്രമണം നടന്നെന്നും ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചെന്നും ചാനലുകളില്‍ വാര്‍ത്ത വന്നതോടെ തൃശൂരിലെ കുറ്റൂരിലാണു സംഭവമെന്നു തെറ്റിദ്ധരിച്ച് മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരാണു തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ വെസ്റ്റ് സ്റ്റേഷന് പരിധിയിലുള്‍പ്പെടുന്ന സ്ഥലമാണ്. എന്നാല്‍ ഇങ്ങനെയൊരു ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ചാനലുകളില്‍ കുറ്റൂരില്‍ വീടുകയറി ആക്രമണം എന്ന് ആവര്‍ത്തിച്ചുവന്നതോടെ വെസ്റ്റ് പോലീസ് കുറ്റൂരിലേക്കു പുറപ്പെട്ടു. എംഎല്‍എ റോഡ്, നെയ്തലക്കാവ്, കുറ്റൂര്‍, പാമ്പൂര്‍ മേഖലകളിലെല്ലാം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇത്തരമൊരു സംഭവം നടന്നതായി ആരും പറഞ്ഞില്ല. ഇതിനിടെയാണു തൃശൂരിലെ കുറ്റൂരല്ല, തിരുവല്ലയിലെ കുറ്റൂരിലാണു സംഭവമെന്നു ചാനലുകളില്‍ നിന്നുതന്നെ വ്യക്തതയായത്. ഇതോടെ വെസ്റ്റ് സ്റ്റേഷനിലേക്കു വിളിച്ച് മാധ്യമപ്രവര്‍ത്തകര്‍തന്നെ ആശയക്കുഴപ്പം…
Read Moreകോവിഡ് ബാധിത മരിച്ചെന്ന് ആശുപത്രി അധികൃതർ, സമൂഹമാധ്യമങ്ങളിൽ അനുശോചന കുറിപ്പുകളും വന്നു! സംസ്കാര ഒരുക്കത്തിനിടെ മരിച്ചില്ലെന്നു തിരുത്ത്
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച സ്ത്രീ മരിച്ചെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇതനുസരിച്ച് ബന്ധുക്കൾ സംസ്കാര കർമങ്ങൾക്കായി ഒരുക്കങ്ങൾ നടത്തി, പിന്നീട് രോഗി അത്യാസന്ന നിലയിലെന്നും മരിച്ചിട്ടില്ലെന്നും തിരുത്തി അറിയിപ്പ്. നാലു ദിവസമായി കോവിഡ് ബാധിച്ചു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 68 വയസുക്കാരി മരിച്ചുവെന്ന് ഞായറാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് അറിയിപ്പുകിട്ടിയത്. കോവിഡ് മരണമായതിനാൽ ബന്ധുക്കൾ ടാസ്ക് ഫോഴ്സ് ടീമിനെ സംസ്കാര കർമങ്ങൾ നടത്താൻ ഏല്‍പ്പിക്കുകയും സംസ്കാര സമയം നിശ്ചയിക്കുകയും ചെയ്തു. ഫ്ലക്സ് അടിക്കുന്ന കടകൾ തുറന്ന് ഫ്ലക്സ് അടിക്കുകയും കവലകളിൽ ഫ്ളെക്സ് സ്ഥാപിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ അനുശോചന കുറിപ്പുകളും വന്നു. എന്നാൽ പിന്നീട് ഉച്ചയോടെ മൃതദേഹം കൊണ്ടവരുവാൻ ഇരിങ്ങാലക്കുടയിൽ നിന്നും പോകുവാൻ ഇറങ്ങിയപ്പോഴാണു ആശുപത്രിയിൽ നിന്നും തിരുത്തി അറിയിപ്പ് കിട്ടുന്നത്. മരിച്ചത് വെളപ്പായ സ്വദേശിയായ മറ്റൊരു സ്ത്രീയാണെന്ന്. രണ്ടുപേരുടെ പേരുകൾ ഒരുപോലെയായതിനാലാണ് ആശയക്കുഴപ്പം ഉണ്ടായത്.…
Read Moreതട്ടാന്‍ ഭാസ്കരനും സ്നേഹലതയും റീലോഡഡ്…!വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നതു നടന് ശ്രീജിത്ത് രവിയുടേയും ഭാര്യ സജിതയുടേയും രൂപത്തില്‍…
സ്വന്തം ലേഖകന്‍ തൃശൂര്‍: മലയാളികള്‍ ഇന്നും “പത്തരപ്പവന്‍’ തിളക്കത്തോടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സത്യന് അന്തിക്കാട് – ശ്രീനിവാസന് ടീമിന്റെ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയ്ക്ക് 33-ാം വര്‍ഷത്തില്‍ നിശ്ചലക്കാഴ്ചകള്കൊണ്ട് ആദരം. സിനിമാപ്രേമികളെ ഇന്നും രസിപ്പിക്കുന്ന തട്ടാന്‍ ഭാസ്കരനും സ്നേഹലതയും മൂന്നു പതിറ്റാണ്ടിലേറെ കഴിഞ്ഞ് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നതു നടന് ശ്രീജിത്ത് രവിയുടേയും ഭാര്യ സജിതയുടേയും രൂപത്തിലാണ്. യൂ ട്യൂബില്‍ കഴിഞ്ഞ ദിവസം ഇതു റിലീസ് ചെയ്തു. നിശ്ചല ചിത്രങ്ങളിലൂടെയാണു പൊന്മുട്ടയിടുന്ന താറാവിന്റെ കഥ അവതരണം. ചിത്രത്തിലെ ഹിറ്റ് ഗാനമായ “തീയിലുരുക്കി തൃത്തകിടാത്തി ചേലൊത്തൊരു മാലതീര്‍ക്കാന്‍ ഏതു പൊന്നെന്റെ തട്ടാരേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണു ചിത്രക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. തട്ടാന്‍ ഭാസ്കരന്റെയും സ്നേഹലതയുടെയും പ്രണയവും പത്തുപവന്റെ മാലക്കഥയും, സ്നേഹലത ഭാസ്കരനെ ഉപേക്ഷിച്ച് ഗള്‍ഫുകാരന്റെ ഭാര്യയായി പോകുന്നതുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ഫോട്ടോകളാല്‍ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ നോക്കിക്കോ എത്തിയെത്തിയങ്ങെത്തുമ്പോ അവസാനം തട്ടാനൊരു…
Read Moreഇവിടെ എല്ലാം തനി നാടൻ; തരിശോ…? തരിപോലും ഇല്ലാതാക്കും ഈ ദന്പതിമാർ…
കോണത്തുകുന്ന്: ആരും ഇറങ്ങിചെല്ലാൻ ധൈര്യപ്പെടാത്ത തരിശു ഭൂമികളിൽ പൊന്നു വിളയിക്കുന്നതു വിനോദമാക്കിയവരാണ് റിനാസും ഭാര്യ പവിത്രയും. കഴിഞ്ഞ നാലുവർഷമായി ഈ ദന്പതിമാർ ജൈവ നെൽക്കൃഷിയിൽ നേടിയ വിജയങ്ങൾക്കു തിളക്കമേറെയുണ്ട്. റിലയൻസ് കന്പനിയിൽ ഉയർന്ന ജോലി ചെയ്തുവന്നിരുന്ന പവിത്രയും മുംബൈയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന റിനാസും കൃഷിയിലേക്കിറങ്ങുന്നതു മണ്ണിൽ പൊന്നു വിളയിക്കാനായിരുന്നു. കൃഷിയോടുള്ള താത്പര്യവും ആത്മവിശ്വാസവും കഠിനധ്വാനവും കൈമുതലാക്കി പേമാരിയും പ്രളയവും വരൾച്ചയും മറികടന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ ഇവർ നേടിയതു നൂറുമേനി വിളവ്. വിഷരഹിതമായ നല്ല ഭക്ഷണം ലഭ്യമാക്കുക എന്നുള്ളതായിരുന്നു ഇവരുടെ ലക്ഷ്യം. 2014 ലാണു സലിം ആലി ഫൗണ്ടേഷൻ വഴി പരിസ്ഥിതി സൗഹൃദ പദ്ധതി വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ തുടക്കം കുറിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് ഈ ദന്പതിമാർ പഞ്ചായത്തിലെ തരിശു നിലങ്ങൾ കണ്ടെത്തി ജൈവ കൃഷി ആരംഭിച്ചത്. വെള്ളാഞ്ചിറ, ആനയ്ക്കൽ ചിറ പാടശേഖരങ്ങളിലായി 20 ഏക്കർ പാട്ടത്തിനെടുത്താണ് ഇവർ…
Read Moreഈ സ്കൂട്ടർ ഓടിക്കാൻ ഉള്ളതല്ല, കാണാനുള്ളതാണ്; അരുണ്‍ കുന്നന്പത്തിന്റെ സ്കൂട്ടർ റിലീസ് ചെയ്തു
സ്വന്തം ലേഖകൻതൃശൂർ: ലോകത്തിനു മുന്നിൽ, നിങ്ങൾ കേവലം ഒരു വ്യക്തി മാത്രമായിരിക്കാം. എന്നാൽ, നിങ്ങളുടെ മാതാപിതാക്കൾക്കു നിങ്ങളാണു ലോകം എന്ന ഓർമപ്പെടുത്തലോടെ സ്കൂട്ടർ എന്ന ഹ്രസ്വചിത്രം കാഴ്ചക്കാരിലെത്തി. തൃശൂർ സിറ്റി പോലീസ് അവതരിപ്പിച്ചിട്ടുള്ള ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തതു നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തനായ സിവിൽ പോലീസ് ഓഫീസർ കൂടിയായ അരുണ്‍ കുന്നന്പത്താണ്. പ്രായമായ അച്ഛനെ വൃദ്ധസദനത്തിലാക്കാനും പഴക്കംചെന്ന സ്കൂട്ടറിനെ വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മകനിലൂടെയാണു കഥ മുന്നോട്ടുപോകുന്നത്. ശബ്ദ സാന്നിധ്യം മാത്രമായി നടൻ ശ്രീജിത്ത് രവി ഈ ചിത്രത്തിലുണ്ട്. പഴക്കംചെന്ന സ്കൂട്ടറിന്റെ ഓർമകളും മനോഗതങ്ങളും വേദനകളും സന്തോഷം നിറഞ്ഞ നിമിഷങ്ങളും എല്ലാം ശ്രീജിത്ത് രവിയുടെ വ്യത്യസ്തമായ ശബ്ദ അവതരണത്തിലൂടെ ആസ്വാദകരിലേക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാ സംവിധായകനും കാമറാമാനുമായ സുധീപ് ഈയെസാണ് സ്കൂട്ടറിന്റെ കാമറയും എഡിറ്റിംഗും നിർവഹിച്ചത്. റിജോഷ് ആലുവയാണു സ്കൂട്ടറിനു പശ്ചാത്തലസംഗീതം ഒരുക്കിയത്. പോലീസ്…
Read Moreചകിരിക്കയറിൽ വിരിയുന്ന കരവിരുതുകൾ;രാമചന്ദ്രന് എല്ലാ പ്രോത്സാഹനവുമായി കുടുംബാംഗങ്ങളും
ചേർപ്പ്: ചകിരിക്കയർ കൊണ്ട് കരകൗശല കൗതുക വസ്തുക്കൾ ഉണ്ടാക്കി ശ്രേദ്ധയനാവുകയാണ് ചേർപ്പ് പടിഞ്ഞാട്ടുമുറി പടിഞ്ഞാറെ പുരയ്ക്കൽ രാമചന്ദ്രൻ. പെയിന്റ് തൊഴിലാളിയായ രാമചന്ദ്രൻ ലോക്ഡൗണ്‍ കാലം തൊഴിലില്ലാതെ വീട്ടിൽ കഴിഞ്ഞിരുന്ന സമയത്താണ് കയറുകൾ കൊണ്ട് വൈവിധ്യങ്ങളായ കരകൗശല വസ്തുക്കൾ നിർമിക്കാൻ തുടങ്ങിയത് ആദ്യം കയർ പിരിച്ച് കെട്ടുകന്പിയിലൂടെ പൂക്കൾ നിർമിക്കാൻതുടങ്ങി പിന്നിട് ചെടികൾ, വിളക്കിന്റെ ആകൃതി, പൂപാത്രങ്ങൾ, ആമ എന്നിവയും രാമചന്ദ്രന്റെ കരവിരുതിൽ രൂപം കൊണ്ടു. പാഴ് വസ്തുക്കൾകൊണ്ടു മറ്റു അലങ്കാര വസ്തുക്കളുടെ നിർമാണവും രാമചന്ദ്രൻ നടത്തി. നിർമാണ വസ്തുക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം നിരവധിപേർ ഇദ്ദേഹത്തിന്റെ കരവിരുതുകൾക്കു താങ്ങും തണലുമായിരിക്കുകയാണ്. വീട്ടിൽ നിർമിച്ചിരിക്കുന്ന പല അലങ്കാര വസ്തുക്കളും വില്പനക്കായി ഒരുക്കിയിരിക്കുകയാണ്.. ജീവിത ഉപാധിക്കായി അലങ്കാര കരകൗശല വസ്തുക്കൾ നിർമിച്ച് ഈ രംഗത്ത് കൂടുതൽ സജീവമാകാനാണ് ചേർപ്പ് ജീവൻ കലാവേദി അംഗവും നാടക കലാകാരനുമായ രാമചന്ദ്രന്റെ ഇനിയുള്ള…
Read Moreകൊട്ടിഘോഷിച്ച വഞ്ചിക്കുളം പദ്ധതിഇപ്പോഴും “വെള്ളത്തിൽ’തന്നെ
സ്വന്തം ലേഖകൻതൃശൂർ: “വഞ്ചി ഇപ്പോഴും തിരുനക്കരതന്നെ’ എന്ന പഴഞ്ചൊല്ല് തൃശൂർ വഞ്ചിക്കുളം പദ്ധതിയെ സംബന്ധിച്ച് അന്വർഥം. മൂന്നു കോടി രൂപ ചെലവിൽ വഞ്ചിക്കുളത്തിന്റ പഴയകാല സ്മരണകൾ പുതുക്കി ആധുനിക രീതിയിൽ വഞ്ചിക്കുളം പദ്ധതി അവസാന ഘട്ടത്തിലെന്നു കോർപറേഷൻ പറയാൻ തുടങ്ങിയിട്ടു നാളുകളായി. പക്ഷേ, ഇപ്പോഴും വഞ്ചിക്കുളം പായൽമൂടി പ്രദേശം കാടുപിടിച്ചാണു കിടക്കുന്നത്. വേണ്ടത്ര മാലിന്യനിക്ഷേപവുമുണ്ട്. വഞ്ചിക്കുളം വികസിപ്പിച്ച് ബോട്ടിംഗ് ഉൾപ്പെടെയുള്ള വിവിധ ടൂറിസം പദ്ധതികളും പാർക്കും വാക്കിംഗ് സ്ട്രീറ്റും ഉടൻ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ടൂറിസം മന്ത്രിയായിരുന്ന കടകംപിള്ളി സുരേന്ദ്രനാണു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഒന്നാംഘട്ട നിർമാണം പൂർത്തിയായെന്നാണു പറച്ചിൽ. പക്ഷേ വഞ്ചിക്കുളത്തു ചെന്നാൽ ഇപ്പോഴും പഴയപടി കുളത്തിൽ പായൽ നിറഞ്ഞുകിടക്കുകയാണെന്നു മാത്രം. രണ്ടാം ഘട്ടം ആരംഭിച്ചെന്നും മൂന്നാം ഘട്ടവും നാലാം ഘട്ടവും ടെൻഡർ നടപടികളിലാണെന്നും പറയുന്നു.ജലസ്രോതസുകളെ പരിഷ്കരിച്ച് മഴക്കാല ടൂറിസം പദ്ധതിയായാണു നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 400 മീറ്റർ…
Read Moreമനുഷ്യക്കടത്ത്; ജാമ്യമനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചു; ഒറീസക്കാരനായ പ്രതിയുടെ ജാമ്യം തള്ളി
സ്വന്തം ലേഖകൻതൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും, നാലു യുവതികളെയും ഒറീസയിൽനിന്നു കേരളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒറീസക്കാരനായ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ഒറീസയിലെ റായ്ഗഡ് സ്വദേശി അർജുൻ കിലകയുടെ (24) ജാമ്യാപേക്ഷയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളിയത്.കഴിഞ്ഞ മാസം പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധൻബാദ് – ആലപ്പി എക്സ്പ്രസ്സ് ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതിയേയും കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെയും നാലു സ്ത്രീകളെയും കണ്ട് സംശയംതോന്നിയ റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ഹെൽപ്പ് ഡെസ്ക്ക് കോ – ഓർഡിനേറ്ററായ അഖില ഇവരെ ചോദ്യം ചെയ്ത് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ ആധാർ കാർഡിലെ പ്രായം തിരുത്തിയതായി കണ്ടെത്തിയത്. തുടർന്ന് കോ - ഓർഡിനേറ്റർ പോലീസിൽ വിവരമറിയിക്കുകയും തൃശൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്ഐ കെ.സി. രതീഷ് കേസ് രജിസ്റ്റർ ചെയ്ത്…
Read More