മുളങ്കുന്നത്തുകാവ്: ദൈവത്തെയോർത്ത് ഇങ്ങനെ കൂട്ടംകൂടി നിൽക്കരുതേ… ഞാൻ കാലുപിടിച്ചു പറയുകയാണ്… പ്ലീസ്, അകലം പാലിച്ചു നിൽക്കൂ… ഞങ്ങളെ രോഗികളാക്കല്ലേ… ഇത് ഒരു ഡോക്ടറുടെ വിലാപമാണ്. രോഗികൾക്കു മുന്നിലുണ്ടായ വിലാപം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപികളിലൊന്നിൽ രോഗികളെ പരിശോധിക്കാനിരിക്കുന്ന സീനിയർ ഡോക്ടറാണ് രോഗികളുടെ കരുണയ്ക്കായി കൈകൂപ്പി കെഞ്ചിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ റുമറ്റോളജി വിഭാഗത്തിലെ വനിതാഡോക്ടറാണ് അനിയന്ത്രിതമായ തിക്കും തിരക്കും ഉണ്ടായപ്പോൾ രോഗികളോടു താണുകേണപേക്ഷിച്ചത്. രോഗികൾ പലരും ശരിയാംവിധം മാസ്ക് ധരിച്ചിരുന്നില്ല. സെക്യൂരിറ്റിക്കാരെപ്പോലും മറികടന്നു തള്ളിക്കയറി യാതൊരു സാമൂഹിക അകലവും പാലിക്കാതെ ഡോക്ടറെ കാണാൻ തിരക്കുകൂട്ടിയപ്പോഴാണ് വനിതാ ഡോക്ടർ അപേക്ഷയുമായി ഇവർക്കു മുന്നിൽ നിന്നത്. തൊണ്ടയിടറിക്കൊണ്ട് കൈകൂപ്പി ആ ഡോക്ടർ ഇങ്ങനെ പറഞ്ഞു. ഞങ്ങളും മനുഷ്യരാണ്.. കുട്ടികളും വീട്ടുകാരുമൊക്കെയുള്ളവരാണ്. വീട്ടിലെ കൊച്ചുകുട്ടികളെ സ്നേഹത്തോടെ ലാളിച്ചിട്ട് രണ്ടുവർഷമാകാറായി.. വീട്ടുകാരോടുപോലും അകലം പാലിച്ചാണ് കഴിയുന്നത്. ആരോടും സ്നേഹത്തോടെ ഇടപഴകാൻ…
Read MoreCategory: Thrissur
സ്വരാജ് റൗണ്ടിൽ വിമാനമിറങ്ങി! അന്പരപ്പു മാറുന്നതിനു മുന്പേ ചിലർ ഓടി അരികിലെത്തി സെൽഫിയെടുത്തു; അപ്പോഴാണ് മനസിലായത്…
സ്വന്തം ലേഖകൻ തൃശൂർ: സ്വരാജ് റൗണ്ടിൽ വിമാനമിറങ്ങിയതു കണ്ട് പലരും അന്പരന്നു. അന്പരപ്പു മാറുന്നതിനു മുന്പേ ചിലർ ഓടി അരികിലെത്തി സെൽഫിയെടുത്തു. അപ്പോഴാണ് മനസിലായതു വിമാനം വഴിതെറ്റി പറന്നിറങ്ങിയതല്ല, അതൊരു സമരവിമാനമാണെന്ന്. പ്രവാസികളുടെ യാത്രാവിലക്ക് അവസാനിപ്പിക്കണമെന്നും വാക്സിനു മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിമാന സമരയാത്ര തൃശൂർ നഗരത്തിൽ അത്യപൂർവമായ കാഴ്ചയായി. വിവിധ ദേശക്കാരുടെ വേഷങ്ങളുമായി പത്തു യാത്രക്കാരുമായാണ് വിമാനത്തിൽ സമരയാത്ര തുടങ്ങിയത്. തൃശൂർ പട്ടാളം റോഡിലെ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽനിന്നാണു യാത്ര ആരംഭിച്ചത്. നഗരത്തിലെ 14 കേന്ദ്രങ്ങളിൽ വിമാനസമരം എത്തി. ഈ 14 കേന്ദ്രങ്ങളും ലോകത്തെ വിവിധ രാജ്യങ്ങളിലെ രാജ്യാന്തര വിമാനത്താവളങ്ങളെന്നു നാമകരണം ചെയ്തു ബോർഡ് സ്ഥാപിച്ചായിരുന്നു സമരം. ഡൽഹി വിമാനത്താവളമെന്നു നാമകരണം ചെയ്ത ബിഎസ്എൻഎൽ ഓഫീസ് പരിസരത്തു പ്രവാസി കോണ്ഗ്രസ് പ്രവർത്തകരാണ് സംഗമിച്ചതെങ്കിൽ മറ്റിടങ്ങളിൽ ഓരോ നിയോജകമണ്ഡലങ്ങളിലേയും പ്രവർത്തകർ…
Read Moreസ്റ്റേജ് പരിപാടികൾ ഇല്ലെങ്കിലും ജീവിക്കണ്ടേ..? സ്റ്റേജിലെ കലാകാരൻ പാട്ടും മിമിക്രിയുമായി വർക്ക് ഷോപ്പിൽ തിരക്കിലാണ്
മുരിങ്ങൂർ: സ്റ്റേജിലെ കലാകാരൻ പാട്ടും മിമിക്രിയുമായി വർക്ക് ഷോപ്പിൽ ജോലിത്തിരക്കിലാണ്. മേലൂർ കരുവാപ്പടി സ്വദേശി മുരളിയാണ് (43) ഈ കലാകാരൻ.മുരിങ്ങൂരിലെ വർക്ക് ഷോപ്പ് റോഡിലുള്ള സ്വന്തം ടൂവീലർ വർക്ക്ഷോപ്പിലാണ് മുരളിക്ക് ഇഷ്ടപ്പെട്ട കലാഭവൻ മണിയുടെ പാട്ടുകൾ പാടി കൊണ്ട് വാഹനങ്ങളുടെ തകരാർ പരിഹരിക്കുന്ന ജോലി ചെയ്യുന്നത്. പതിനെട്ട് വർഷം മുൻപ് മുതൽ കലാരംഗത്ത് ഉണ്ടെങ്കിലും പതിനഞ്ച് വർഷങ്ങളായി ആത്മാർത്ഥതയോടെ ഈ മേഖലയിൽ ഉണ്ടെന്ന് മുരളി പറഞ്ഞു. നിരവധിയായ സ്റ്റേജ് പ്രോഗ്രാമുകളിൽ പാട്ട്, മിമിക്രി, വി.എസ്. അച്യുതാനന്ദൻ, ആമിനത്താത്ത തുടങ്ങിയവരുടെ ഫിഗർഷോ ചെയ്ത് ജനങ്ങളെ കയ്യിലെടുക്കാൻ കഴിവുള്ള ഈ കലാകാരന് സിനിമയിലെ സുനിൽ സുഖദ, ലാലു അലക്സ് എന്നിവരുടെ ശബ്ദം അവരുടെ സാനിദ്ധ്യത്തിൽ അനുകരിച്ചു കാണിക്കാനും അവസരം ലഭിക്കുകയും താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും മുരളി പറഞ്ഞു. കോവിഡ് മഹാമാരി വന്നതോടെ സ്റ്റേജ് പ്രോഗ്രാമുകൾ ഇല്ലാതായ…
Read Moreതന്റെ സഹോദരിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ ? പെണ്ണുകാണാൻ വിളിച്ചുവരുത്തി കവർച്ച; ഏഴംഗ സംഘം അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തൃശൂർ: പെണ്ണുകാണാനെന്ന പേരിൽ വിളിച്ചുവരുത്തി പണവും സ്വർണാഭരണവും കവർച്ച ചെയ്യൽ പതിവാക്കിയ സംഘത്തെ തൃശൂർ ടൗണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് ഈട്ടുങ്ങപ്പടി ബിനീഷ് (44), തിരുപ്പൂർ തോന്നാംപാളയം അംബേദ്കർ നഗർ അറുമുഖം എന്ന ശിവ (39), തേനി ആട്ടിപ്പെട്ടി കുമനൻതുളു പ്രകാശ് (40), തിരുപ്പൂർ മംഗളം റോഡ് കുറുവംപാളയം വിഘ്നേഷ് (23), തിരുപ്പൂർ മംഗളം റോഡ് ലിബ്രോ കോന്പൗണ്ട് മണികണ്ഠൻ (27), തിരുപ്പൂർ മാക്കലിയമ്മൻ തെരുവ് ശെന്തിൽ (42), തിരുപ്പൂർ മംഗളം റോഡ് സഞ്ജയ് (35) എന്നിവരെയാണു തൃശൂർ വെസ്റ്റ് സിഐ ജെ. പ്രസാദും സംഘവും അറസ്റ്റുചെയ്തത്. പുനർവിവാഹം കഴിക്കുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകുന്നവരും താരതമ്യേന പ്രായമായവരുമായ വ്യക്തികളെയാണ് ഇവർ ഇരകളായി കണ്ടെത്തുന്നത്. തുടർന്നു ഫോണിലൂടെ ബന്ധപ്പെടുകയും തന്റെ സഹോദരിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. തുടർന്ന് ഏതെങ്കിലും ഒരു…
Read Moreഅനധികൃത ഇടപാടു രേഖകൾക്കു പ്രത്യേക ലോക്കർ! കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്…
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ അനധികൃത ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ സംവിധാനം. സംസ്ഥാന ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ബാങ്കിന്റെ അലമാരയിലാണ് ഇത്തരത്തിലുള്ള പ്രത്യേക ലോക്കർ കണ്ടെത്തിയത്. ലോക്കറിൽനിന്ന് അനധികൃത വായ്പാ ഇടപാടു നടത്തിയ 29 ആധാരങ്ങൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇതിന്മേലെല്ലാം ഉടമയറിയാതെ പലതവണ വായ്പകളെടുത്തിട്ടുണ്ട്. അനധികൃതമായി നടത്തിയ ഇടപാടുകൾ മറ്റു രേഖകളുമായി കൂടിച്ചേരാതിരിക്കാനാണത്രെ പ്രത്യേക ലോക്കർ സജ്ജമാക്കി അതിനകത്തു സൂക്ഷിച്ചിരുന്നത്. ലോക്കറിൽനിന്ന് ഏതാനും സ്വർണനാണയങ്ങളും കണ്ടെടുത്തിരുന്നു. ഇതു ബാങ്കിനു കീഴിലുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലകളിലേക്കു പർച്ചേസ് നടത്തിയപ്പോൾ ലഭിച്ച സ്വർണനാണയങ്ങളാണെന്നു പറയുന്നു. ഇതും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്താതെ ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതികളിൽനിന്നു പരമാവധി വിവരങ്ങൾ ശേഖരിച്ച് കേസുമായി ബന്ധപ്പെട്ട് കിട്ടാവുന്നത്ര തെളിവുകളും രേഖകളും കണ്ടെത്തുന്നതിനാണ് അന്വേഷണസംഘം ഊന്നൽ കൊടുക്കുന്നത്. പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിക്കാതെ ക്രൈംബ്രാഞ്ച് തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്…
Read Moreഓൺലൈൻ കച്ചവടം പൊടിപൊടിക്കുമ്പോൾ ..!പഴകിയ ഭക്ഷണം കൊടുക്കുന്ന പരിപാടിക്ക് ഒരു കുറവുമില്ല; ഇരിങ്ങാലക്കുടയിൽ കണ്ട കാഴ്ചയിങ്ങനെ
ഇരിങ്ങാലക്കുട: നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നഗരസഭ ആരോഗ്യവകുപ്പ്.13 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. വ്യാപാരഭവനിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ട് പോയിന്റ്, എകെപി ജംഗ്ഷനിലുള്ള ഹോട്ടൽ ബിസ്മി എന്നിവടങ്ങളിൽ നിന്നാണു പഴകിയ ഭക്ഷണം കണ്ടെടുത്തത്. 5000 രൂപ വീതം ഇവരിൽ നിന്ന് പിഴയീടാക്കും. വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടൽ ബിസ്മി അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ആരോഗ്യവിഭാഗം നിർദേശം നല്കി. ഉദ്യോഗസ്ഥരായ പി.എം. ഷാജി, അബീഷ് കെ. ആന്റണി, പി.വി. സൂരജ് എന്നിവർ പരിശോധനകൾക്കു നേതൃത്വം നല്കി.
Read Moreഞങ്ങളുണ്ട് കൂടെ… നിക്ഷേപകരുടെ കരം പിടിക്കാൻ, കരുവന്നൂർ വിഷയത്തിൽ കേരളബാങ്ക് ഇടപെടുന്നു; പരിഗണനയിൽ നൂറുകോടി
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കിക്കിട്ടാൻ കേരള ബാങ്ക് ഇടപെടും. കരുവന്നൂർ ബാങ്ക് സമർപ്പിച്ച നൂറു കോടി രൂപയുടെ ധനസഹായ അപേക്ഷ, കേരള ബാങ്കിന്റെ പരിഗണനയിലാണെന്ന് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറഞ്ഞു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 512 കോടി രൂപയുടെ നിക്ഷേപമുണ്ട്. ബാങ്കിലെ വായ്പാ തട്ടിപ്പ് പുറത്തുവന്നതോടെ ഈ നിക്ഷേപകർ ആശങ്കയിലാണ്. പണം നിക്ഷേപിച്ചവർ അതു മടക്കികിട്ടാൻ ബാങ്കിനു മുന്പിൽ വരിനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരള ബാങ്ക് നിക്ഷേപകരെ സഹായിക്കാൻ തുനിയുന്നത്. കരുവന്നൂർ ബാങ്കിലെ നിലവിലെ പ്രതിസന്ധി മറികടക്കാൻ അഞ്ചു വർഷമെങ്കിലും എടുക്കുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ പറഞ്ഞു. കരുവന്നൂർ ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെടുക്കാൻ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, വായ്പാ തിരിച്ചടവ് വേഗത്തിലാക്കാൻ നടപടിയെടുക്കുക തുടങ്ങി വിവിധ പരിഹാര മാർഗങ്ങളാണ് കേരള ബാങ്കിന്…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്;അന്വേഷണം ലോക്കൽ നേതാക്കളിലേക്കും; ഒരാൾ വിദേശത്തേക്കു കടന്നു
തൃശൂർ: കരുവന്നൂർ വായ്പാ തട്ടിപ്പു കേസിൽ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി നാളെ ചേരുന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. സംസ്ഥാന പ്രതിനിനിധിയുടെ സാന്നിധ്യത്തിലാണ് നാളെ യോഗം ചേരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തര യോഗം. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും അടക്കം ആറു പേരിൽനിന്ന് നേരത്തേ പാർട്ടി വിശദീകരണം തേടിയിരുന്നു. കേസിൽ മൂന്നു സിപിഎം അംഗങ്ങൾ മുഖ്യപ്രതികളാണ്. ഇവരിൽ രണ്ടുപേർ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ്. പ്രതികൾ ഒളിവിലാണ്. ഒരാൾ വിദേശത്തേക്കു കടന്നതായും സംശയിക്കുന്നു.
Read Moreരാത്രിയിൽ കാടിറങ്ങും, പിന്നെ കൂട്ടത്തോടെ കൃഷിത്തോട്ടത്തിൽ അറുമാതിക്കൽ; പുലർച്ചെ കാടുകയറുമ്പോൾ കർഷകർക്ക് നഷ്ടം ലക്ഷങ്ങൾ
വരന്തരപ്പിള്ളി : കവരംപിള്ളിയിൽ ജനവാസമേഖലയിൽ ഒരാഴ്ചയായി തന്പടിച്ചിരിക്കുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കൃഷി നശിപ്പിക്കുന്നതു കണ്ടെത്തിയ വീട്ടുകാർ ആനയുടെ ആക്രമണത്തിൽനിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. വേങ്ങക്കൽ തോമസും കുടുംബവുമാണ് ഓടി രക്ഷപ്പെട്ടത്. കന്പിവേലി തകർക്കുന്ന ശബ്ദം കേട്ടാണ് തോമസും കുടുംബവും പുറത്തിറങ്ങിയത്. ടോർച്ചടിച്ചയുടൻ ആന തോമസിനു നേരെ തിരിയുകയായിരുന്നു. ആന വരുന്നതു കണ്ട് ഇവർ വീടിനകത്തേക്ക് ഓടുകയായിരുന്നു. പ്രദേശവാസികളായ മഞ്ഞളി സെബി, പോളച്ചൻ, വേങ്ങക്കൽ തോമസ്, ബേബി, കടലങ്ങാട്ട് സണ്ണി, കള്ളിക്കാട്ട് പീറ്റർ, പൊന്നന്പത്ത് റുഖിയ, മലയൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ പറന്പുകളിലാണു കാട്ടാനകൾ ഇറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്. 400 മീറ്ററോളം കന്പിവേലിയും 350 ഓളം വാഴയും ആനകൾ നശിപ്പിച്ചു. 50 ഓളം തെങ്ങുകൾ കുത്തിമറിച്ചിട്ട ആനകൾ ജാതിയും, കവുങ്ങും, റബർ മരങ്ങളും വ്യാപകമായി നശിപ്പിച്ചു.ഒരാഴ്ചയായി രണ്ടു കാട്ടാനകൾ മേഖലയിൽ തന്പടിച്ചിരിക്കുകയാണെന്ന് വീട്ടുകാർ പറയുന്നു. രാത്രി എട്ടുമണിയോടെ…
Read Moreഫോട്ടോയെടുക്കും, പനി നോക്കും..! തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് തുറന്നു
സ്വന്തം ലേഖകൻതൃശൂർ: റെയിൽവേ സ്റ്റേഷനിൽ സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ് തുറന്നു. ഗേറ്റിലൂടെ കടന്നുപോകുന്നവർക്കു പനിയുണ്ടെങ്കിൽ കണ്ടെത്തും. കടന്നു പോകുന്നവരുടെ ഫോട്ടോയും വീഡിയോയും കംപ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്യും. ഒരേസമയം 15 പേർ ഒന്നിച്ചുകടന്നാലും വിവരങ്ങളെല്ലാം രേഖപ്പെടുത്താനാകും. ഇത്തരം രണ്ടു ഗേറ്റുകളാണ് റെയിൽവേ സ്റ്റേഷനിലെ മുഖ്യകവാടത്തിൽ സ്ഥാപിച്ചത്. ഒരു ഗേറ്റ് അകത്തേക്കു പ്രവേശിക്കുന്നവർക്കുള്ളതും രണ്ടാമത്തേതു പുറത്തേക്കു വരുന്നവർക്കുള്ളതും.ഗേറ്റിന്റെ ഉദ്ഘാടനം രാവിലെ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർവഹിച്ചു. ഗേറ്റ് സംഭാവന നൽകിയ മണപ്പുറം ഗ്രൂപ്പിന്റെ കോ-പ്രമോട്ടർ സുഷമ നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. ഇതോടെ, ഇന്ത്യയിൽ സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ഉള്ള ചുരുക്കം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ തൃശൂർ റെയിൽവേ സ്റ്റേഷനും ഇടംപിടിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ സ്വയം നിയന്ത്രിത ഗേറ്റ് സ്ഥാപിച്ചതോടെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്കു യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂർണമായും ഒഴിവാക്കാനാകും.കൂട്ടംകൂടി നിന്നു പ്ലാറ്റ്ഫോമിലേക്കു കയറുന്ന സാഹചര്യം…
Read More