സ്വന്തം ലേഖകൻ തൃശൂർ: കുതിരാൻ തുരങ്കപ്പാതയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ അവസാന പരിശോധന പൂർത്തിയായി. കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്നുകൊടുക്കുന്നതിനു മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമഘട്ട പരിശോധന നടത്തിയത്. ഇന്നു സർട്ടിഫിക്കറ്റ് നൽകുമെന്നു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. തുരങ്കപ്പാതയിലെ ഫയർ സിസ്റ്റത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്കപ്പാതയിൽ 21 ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചു. ഒരു ഡീസൽ പന്പും രണ്ട് ഇലക്ട്രിക്കൽ പന്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പന്പുചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്. രണ്ടു ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 10 ജെറ്റ് ഫാനുകളുമുണ്ട്. അപകടമുണ്ടായാൽ അഗ്നിരക്ഷാസേന വരുന്നതിനു മുൻപുതന്നെ സുരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. തുരങ്കപ്പാതയുടെ പല…
Read MoreCategory: Thrissur
മാളയെ അടയാളപ്പെടുത്തിയ നൂറുവർഷം പഴക്കമുള്ള പൈതൃക ശില സംരക്ഷിക്കണമെന്ന് പൈതൃക സ്നേഹികളും നാട്ടുകാരും
മാള: റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് എടുത്തു മാറ്റിയ മാളയെ അടയാളപ്പെടുത്തിയ നൂറു വർഷത്തിലധികം പഴക്കമുള്ള ശില സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാള ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന മാള – പൂജ്യം എന്ന് രേഖപ്പെടുത്തിയ അഞ്ചടി ഉയരവും ഒന്നര അടി വീതിയും ഒരടി കനവുമുള്ള രണ്ടു കരിങ്കൽ ഫലകമാണു രണ്ടുവർഷം മുമ്പ് ടൗൺ റോഡ് വികസനത്തിന്റെ ഭാഗമായി ഇളക്കി മാറ്റിയത്. അതിൽ ഒന്ന് ടൗണിലെ കാന നിർമാണത്തിനായി എടുത്തു മാറ്റിയ മണ്ണിനൊപ്പം മാള കടവിൽ നിക്ഷേപിച്ചിരുന്നെങ്കിലും മണ്ണു ലേലം ചെയ്ത് എടുത്തവർ കരിങ്കല്ലിന്റെ ഫലകം അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. മറ്റൊന്ന് റോഡരികിൽ അനാഥമായി കിടക്കുന്നുണ്ട്. ഈ കരിങ്കൽ ഫലകം സ്ഥാപിക്കുന്ന കാലയളവിൽ അന്നത്തെ മാള ടൗണിന്റെ വിസ്തൃതി 50 മീറ്റർ ചുറ്റളവിൽ ഒതുങ്ങുന്നതായിരുന്നു. ഒരു കാലത്ത് യഹൂദരുടെ പ്രധാന കച്ചവട കേന്ദ്രവുമായിരുന്നു ഇവിടം. എന്നാൽ, പിന്നീട് യഹൂദർ…
Read Moreഇരിങ്ങാലക്കുടക്കാർ ഒരു മിച്ചു പറയുന്നു ഈ ലാ ലേട്ടൻ ഒന്നു വീണിരുന്നെങ്കിൽ
ഇരിങ്ങാലക്കുട: പ്രവർത്തനരഹിതമായി നടപ്പാതയിലേക്കു ചാഞ്ഞുനിൽക്കുന്ന പഴയ സിഗ്നൽ പോസ്റ്റ് കാൽനടയാത്രക്കാർക്കു ഭീഷണി. ഠാണാ സിഗ്നൽ ജംഗ്ഷനിലെ നടപ്പാതയിലേക്കാണ് ഏതു നിമിഷവും വീഴാവുന്ന വിധം പോസ്റ്റ് ചാഞ്ഞു നിൽക്കുന്നത്. ഠാണാ ജംഗ്ഷനിൽ ഇപ്പോൾ സിഗ്നൽ ലൈറ്റ് സംവിധാനമില്ലെങ്കിലും പഴയ ഈ ലൈറ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല. വഴിമുടക്കിയായി ഇതു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പോസ്റ്റിന്റെ അടിഭാഗമാണെങ്കിൽ തുരുന്പെടുത്തിരിക്കുന്നു. ഏതു നിമിഷം വേണമെങ്കിലും റോഡിലേക്കു മറിഞ്ഞുവീണ് അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഈ പോസ്റ്റിപ്പോൾ. കേബിളുകൾ സുരക്ഷിതമല്ലാത്ത വിധം താഴ്ന്നുകിടക്കുന്നതു പലപ്പോഴും വഴിയാത്രക്കാരുടെ കാലിൽ കുരുങ്ങാറുണ്ട്. സമീപത്തെ കച്ചവടക്കാർ കേബിളുകൾ താത്കാലികമായി ഉയർത്തി കെട്ടി വച്ചിരിക്കുകയാണ്. ചെരിഞ്ഞ ഗോപുരം പോലെ നിൽക്കുന്ന ഈ പോസ്റ്റ് മറിഞ്ഞുവീണ് അപകടങ്ങളുണ്ടാകും മുന്പ് ഇതിനെ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേരത്തെ അറിഞ്ഞു; രണ്ടംഗ കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു
സ്വന്തം ലേഖകൻ തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതികളെയും തട്ടിപ്പിനെയുംക്കുറിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരത്തെതന്നെ പരാതി ലഭിച്ചിരുന്നു.വായ്പയെടുത്തവർക്ക് വൻ തുക തിരിച്ചടക്കാൻ നോട്ടീസ് വന്നപ്പോൾ അവർ പാർട്ടിതലത്തിൽ ഇക്കാര്യം പരാതിപ്പെടുകയായിരുന്നു. പരാതികൾ വർധിച്ചതോടെ സത്യാവസ്ഥ അറിയാൻ സിപിഎം രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. മുൻ എംപി പി.കെ ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഷാജൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ബാങ്കിന് എതിരെയുള്ള പരാതികൾ പരിശോധിച്ചത്. ഇവരുടെ അന്വേഷണത്തിൽ ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ അംഗങ്ങൾ തട്ടിപ്പിൽ കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് പാർട്ടിക്ക് ശിപാർശയും നൽകിയിരുന്നു. രണ്ട് മാസം മുന്പാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ നൂറു കോടി രൂപയുടെ…
Read Moreപെരുന്നാൾ വിപണയിൽ തിരക്കേറുന്നു; ചിക്കന് 158 രൂപ, ചെമ്മീൻ ചാകര, സവാള വില കൂടുന്നു…
സ്വന്തം ലേഖകൻതൃശൂർ: ബക്രീദ് ആഘോഷിക്കാൻ വിപണികളിൽ തിരക്ക്. വസ്ത്രശാലകളിലും ഗൃഹോപകരണശാലകളിലുമെല്ലാം ആളുകൾ എത്തി.കോവിഡ് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗണിനു മൂന്നു ദിവസത്തേക്ക് ഇളവു നൽകിയിരിക്കേയാണ് നേരിയതോതിലെങ്കിലും വിപണികൾ ഉണർന്നത്. ഇളവുകളനുസരിച്ച് ഇന്നും വസ്ത്രശാലകളും ജ്വല്ലറികളും അടക്കമുള്ളവ തുറക്കും. തിരക്കു നിയന്ത്രിച്ചു വ്യാപാരം നടത്താൻ വസ്ത്രശാലകളിൽ പ്രത്യേക ക്രമീകരണംതന്നെ ഏർപ്പെടുത്തിയിരുന്നു. പെരുന്നാൾ ആഘോഷത്തിനു ഭക്ഷ്യവിഭവങ്ങൾ വാങ്ങാനാണ് ചെറിയതോതിലെങ്കിലും തിരക്കുണ്ടായത്. പഴം മാർക്കറ്റുകളിലാണു പ്രധാന തിരക്ക്. ഇറച്ചിക്കോഴിയും മട്ടനും മറ്റും വാങ്ങാൻ തിരക്കു കുറവാണ്. ചിക്കൻ ബിരിയാണിയും ചിക്കൻ ഫ്രൈയുമെല്ലാം തയാറാക്കാനുള്ള ഇറച്ചിക്കോഴിക്കു തീപിടിച്ച വിലയാണ്. കിലോയ്ക്കു 158 രൂപയാണു വില. പെരുന്നാളിനു മത്സ്യ ഇനങ്ങൾക്കു വലിയ ഡിമാൻഡില്ല. പച്ചക്കറി, മത്സ്യ ഇനങ്ങൾക്കു കാര്യമായ വിലവർധനയുമില്ല. ചെമ്മീനു ചാകരയാണ്. കിലോയ്ക്ക് 250 രൂപയേയുള്ളൂ. ആവോലിക്കും കരിമീനും നാനൂറു രൂപ. കൊഴുവയ്ക്ക് നൂറു രൂപ. വാളയ്ക്ക് 200 മുതൽ 240 വരെ. മത്തിക്കു…
Read Moreതൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്; ആശുപത്രി വളപ്പിലെ കോഫി ഹൗസിലെ ജീവനക്കാർക്കും കോവിഡ്
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. രോഗം കണ്ടെത്തിയ രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടി ചെയ്തിരുന്നു. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവർക്കും പരിശോധന നടത്തിയത്. തുടർന്നാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. ഇതേതുടർന്ന് കോഫി ഹൗസ് താത്കാലികമായി അടച്ചു.
Read Moreയൂറോപ്പിൽ നിന്ന് വന്നു അരളി! ചേലക്കാട്ടുകരയിൽ ഓലിയൻഡർ ഹോക്ക് മോത്ത് ഇനത്തിൽ പെട്ട നിശാശലഭത്തെ കണ്ടെത്തി
കോടാലി: ചേലക്കാട്ടുകരയിൽ ഓലിയൻഡർ ഹോക്ക് മോത്ത് ഇനത്തിൽ പെട്ട നിശാശലഭത്തെ കണ്ടെത്തി. മൂന്നുമുറിക്കടുത്തുള്ള ചേലക്കാട്ടുകര പൊലിയേടത്ത് ജയന്റെ വീട്ടിലാണ് നിശാശലഭത്തെ കണ്ടെത്തിയത്. മലയാളത്തിൽ അരളി നിശാശലഭം എന്നറിയപ്പെടുന്ന ഈയിനം ശലഭം ഏഷ്യയിലും ആഫ്രിക്കയിലുമാണു കണ്ടുവരാറുള്ളത്. ചൂടുകാലത്ത് ഇവ യൂറോപ്യൻരാജ്യങ്ങളിലേക്ക് ദേശാടനം നടത്തുന്നവയാണ്. പച്ചയിൽ പുള്ളികളോടുകൂടിയ നിറമുള്ള ഇവയെ അരളിമരത്തിൽ കൂടുതലായി കണ്ടുവരുന്നതിനാലാണ് അരളി നിശാശലഭം എന്നു വിളിക്കുന്നത്. 90 മുതൽ 110 വരെ മില്ലിമീറ്റർ വലിപ്പമുള്ളതാണ് ഇവയുടെ ചിറകുകൾ. പകൽ സമയത്ത് അപൂർവമായി മാത്രമേ ഇതിനെ കാണാറുള്ളു.
Read Moreകുരുക്കഴിയുന്നു..! കുതിരാൻ തുരങ്കം തുറക്കുന്നതു നിയമപോരാട്ടത്തിന്റെ വിജയം
സ്വന്തം ലേഖകൻതൃശൂർ: കുതിരാനിലെ ഇരട്ടത്തുരങ്കങ്ങളിലെ ഒന്ന് അടുത്ത മാസം ഗതാഗതത്തിനായി തുറക്കുന്പോൾ വിജയം നിയമപോരാട്ടത്തിന്റേതുകൂടിയാണ്. കുതിരാനിലെ ഒരു തുരങ്കം കഴിഞ്ഞ വർഷം ഡിസംബർ 31 നു തുറക്കുമെന്നു കരാർ കന്പനി ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. തുറക്കാനായില്ല. പിന്നീട്, ഇക്കഴിഞ്ഞ മാർച്ച് 31 നകം തുറക്കുമെന്ന് കരാർ കന്പനിയും ദേശീയപാത അതോറിറ്റിയും ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകി. പണി പൂർത്തിയാക്കാൻ പോലും കഴിഞ്ഞില്ല. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് കഴിഞ്ഞ വർഷാരംഭത്തിൽ ഫയൽ ചെയ്ത ഹർജിയിലാണ് തുറക്കൽ വാഗ്ദാനങ്ങൾ ഉണ്ടായത്. തുടരെത്തുടരെ ഹൈക്കോടതിയിൽ എത്തിയ ഹർജികളുടെ സമ്മർദംകൊണ്ടുകൂടിയാണ് തുരങ്കം അടുത്ത മാസം തുറക്കാനുള്ള നടപടികളിലേക്കു പുരോഗമിക്കുന്നത്. ഏതാനും മാസം മുന്പ് മന്ത്രി കെ. രാജനും സമാനമായ കേസ് ഫയൽ ചെയ്തു. ഷാജി കോടങ്കണ്ടത്തിന്റെ നേരത്തെയുള്ള കേസിനൊപ്പമാണു ഈ കേസും ഹൈക്കോടതി പരിഗണിക്കുന്നത്.കേസ് ഈ മാസം അവസാനത്തോടെ വീണ്ടും…
Read Moreകനത്ത മഴയിൽ കൂടുതൽ സുന്ദരിയായി…! ആസ്വദിക്കാനാരുമില്ലാതെ പൂമല വെള്ളച്ചാട്ടം; സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നു
സ്വന്തം ലേഖകൻപൂമല: ആസ്വദിക്കാൻ സഞ്ചാരികളാരുമില്ലെങ്കിലും പൂമല വെള്ളച്ചാട്ടം കനത്ത മഴയിൽ കൂടുതൽ സുന്ദരിയാകുന്നു. കോവിഡും ലോക്ഡൗണും മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരെ നിയന്ത്രിച്ചിരിക്കുന്നതിനാൽ ഈ മഴക്കാലത്ത് പൂമല വെള്ളച്ചാട്ടത്തിന്റെ അഴക് ആസ്വദിക്കാൻ സന്ദർശകരാരും എത്തിയിട്ടില്ല. ഡാമിലെ ഷട്ടർ തുറന്നപ്പോഴുണ്ടായ വെള്ളച്ചാട്ടം ഹൃദ്യമായ കാഴ്ചയാണ്.തൃശൂരിന്റെ വിനോദസഞ്ചാര മേഖലയിൽ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടായി പൂമല ഡാമിനെയും പരിസരത്തേയും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡാം ചുറ്റി നടന്നു കാണാൻ നടപ്പാതകളും കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. ഷട്ടർ തുറന്നാൽ മുൻപുണ്ടായിരുന്ന താൽക്കാലിക വെള്ളച്ചാട്ടം കുറേക്കൂടി ആസ്വാദ്യകരമാക്കാൻ വേണ്ട നടപടികളും കൈക്കൊണ്ടിട്ടുണ്ട്. വെള്ളം ഒഴുകി പോകുന്ന കനാലിന്റെ ആഴവും വീതിയും കൂട്ടി. സഞ്ചാരികൾക്ക് കുളിച്ചുല്ലസിക്കാൻ ചെളി നീക്കം ചെയ്ത് ഇവിടെ ചെറിയ തടയണ തീർത്ത് കോണ്ക്രീറ്റ് ചെയ്തു. ഇവിടെ നിന്നും മുന്നൂറു മീറ്റർ മാറിയുള്ള കുന്നിന്റെ മുകളിൽ നിന്നും വരുന്ന വെള്ളച്ചാട്ടം കാണാനും അവിടെ ഇറങ്ങി കുളിക്കാനും ഫോട്ടോയെടുക്കാനുമൊക്കെ…
Read Moreദുർഘടകാലത്തിനിടയിലേയ്ക്കു നാളെ പഞ്ഞകർക്കിടകവും കൂടി ; കർക്കടം തീർന്നാൽ ദുർഘടം തീർന്നുവെന്ന പഴമൊഴി ഇത്തവണ എന്താകുമെന്ന് പഴമക്കാർ
സ്വന്തം ലേഖകൻതൃശൂർ: കോവിഡിന്റെ ദുർഘട കാലത്തിനിടയിലേക്ക് നാളെ കർക്കടകപുലരി. പഞ്ഞമാസമെന്ന് വിശേഷിപ്പാക്കാറുള്ള കർക്കിടകം ഇത്തവണ വന്നണയുന്നത് തന്നെ ദുരിതകാലത്തിനിടയിലാണ്. കർക്കടം തീർന്നാൽ ദുർഘടം തീർന്നുവെന്ന പഴമൊഴിയൊക്കെ ഇത്തവണ എന്താകുമെന്ന് പഴമക്കാർ പോലും ചോദിക്കുന്നു. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച ദുരിതങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കഴിഞ്ഞ കുറേ മാസങ്ങളായി ആളുകൾ അനുഭവിക്കുകയാണ്. കള്ളകർക്കടകം വന്നെത്തുന്നത് ആ ദുരിതപ്പെയ്ത്തിനിടയിലാണ്. നാലന്പല ദർശനം ഇല്ല കർക്കടകത്തിൽ പതിവുള്ള നാലന്പല ദർശനം ഇത്തവണയുണ്ടാകില്ല. തൃപ്രയാർ, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മൽ എന്നീ നാലു ക്ഷേത്രങ്ങളിലും കോവിഡ് ലോക്ഡൗണ് നിയന്ത്രണങ്ങളുള്ളതിനാൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. നാലന്പല ദർശനം തുടങ്ങുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം അനുവദിക്കില്ല.ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലും ഭക്തരെ അകത്തേക്ക് കടത്തില്ല. ഗോപുരത്തിന് പുറത്തു നിന്ന് തൊഴാൻ അവസരമുണ്ടെങ്കിലും ആൾത്തിരക്ക് കൂടിയാൽ അതും വിലക്കും. പായമ്മൽ ശത്രുഘ്്ന ക്ഷേത്രത്തിലും മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിലും ദർശനം നിയന്ത്രിക്കും.ടിപിആർ…
Read More