അന്തിക്കാട്: പെൻസിൽ മുനകളിൽ അക്ഷരങ്ങൾ തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സും നേടി ലിസ്പോ.ലോക്ഡൗണ്‍കാല വിരസതയകറ്റാനായി തുടങ്ങിവച്ച വിനോദത്തിലൂടെയാണ് ലിസ്പോ നേട്ടങ്ങൾ കരസ്ഥമാക്കിയത്. ചേർപ്പ് കുന്നത്ത് ലിസ്റ്ററിന്റെയും മേരിയുടെയും മകനും ബിഎസ്സി വിദ്യാർഥിയുമായ ലിസ്പോയാണ് താജ്മഹൽ പോലുള്ള വിസ്മയങ്ങളുടെ പേരുകൾ പെൻസിൽ മുനയിൽ കൊത്തി എഴുതിയെടുക്കുന്ന ’ മൈക്രോ ലെഡ് ആർട്ട് ’ നടത്തി റെക്കാഡ് കരസ്ഥമാക്കിയത്. മൂന്നുദിവസം കൊണ്ട് 37 പേരുകൾ കൃത്യതയോടെയും ഭംഗിയോടെയും കൊത്തിയെടുത്ത് തിരുവനന്തപുരം സ്വദേശിയുടെ റെക്കോർഡ് തകർത്താണ് ഇന്ത്യ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിക്കൂടിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അധ്യാപകർ ബോർഡിൽ എഴുതി ബാക്കി വരുന്പോൾ കളയുന്ന ചോക്ക് കഷണങ്ങൾ പെറുക്കി എടുത്ത് വിനോദത്തിനായി അതിൽ ചെറുരൂപങ്ങൾ കൊത്തിയെടുത്താണ് ലിസ്പോ നേട്ടങ്ങൾ കൊയ്തത്. എസ്എസ്എൽസി കഴിഞ്ഞപ്പോൾ മൈക്രോ ആർട്ടിൽ സജീവമായി. പെൻസിൽ മുനയിൽ…
Read MoreCategory: Thrissur
ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസ്! പൂരങ്ങളുടെ നാട്ടിൽ ആനവണ്ടിയിൽ കേരളം കണികണ്ടുണരുന്ന നൻമ
തൃശൂർ: ആനകളുടേയും ആനക്കന്പക്കാരുടേയും പൂരങ്ങളുടേയും നാട്ടിൽ ആനവണ്ടിയിൽ കേരളം കണി കണ്ടുണരുന്ന നൻമ തൃശൂർക്കാർക്ക് ലഭ്യമായിത്തുടങ്ങി. മിൽമ ഓണ്‍ വീൽസിന് മന്ത്രി ജെ. ചിഞ്ചുറാണി ഡബിൾ ബെൽ മുഴക്കിയതോടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിറച്ച ആനവണ്ടി സ്റ്റാർട്ടായി. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ഓണ്‍ വീൽസിൽ മിൽമയുണ്ടാകും. ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്ന മിൽമ ഓണ്‍ വീൽസിൽ ആദ്യ ദിവസം തന്നെ നല്ല തിരക്കായിരുന്നു. ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ ഒരുക്കിയ മിൽമ സ്റ്റാളുകൾ ആണ് മിൽമ ഓണ്‍ വീൽസ് എന്ന വിപണന പദ്ധതി. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെനിന്നും വാങ്ങാനാകും. നാലുപേർക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബസിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ പഴയ ബസുകളാണ് ഇതിനായി രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയിലൂടെ മാസ വാടക ഇനത്തിൽ ലഭിക്കുന്ന അധിക വരുമാനം…
Read Moreവാക്സിൻ വിതരണത്തച്ചൊല്ലി ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കും! മുല്ലശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടന്ന സംഭവം ഇങ്ങനെ…
പാവറട്ടി: വാക്സിൻ വിതരണത്തച്ചൊല്ലി തർക്കം അഞ്ച് ജനപ്രതിനിധികളെ പോലീസ് അറസ്റ്റുചെയ്തു നീക്കി.മുല്ലശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ വാക്സിൻ വിതരണത്തച്ചൊല്ലി ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലാണ് തർക്കമുണ്ടായത്. വാക്സിനേഷൻ കേന്ദ്രത്തിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ ജനപ്രതിനിധികളെ പാവറട്ടി പോലീസ് അറസ്റ്റു ചെയ്ത് നീക്കി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ മുല്ലശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിയ ജനങ്ങളോടു തിരിച്ചു പോകാൻ ആവശ്യപ്പെട്ടതാണു തർക്കത്തിനും സങ്കർഷത്തിനും ഇടയാക്കിയത്. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ ക്ലമന്റ് ഫ്രാൻസിസ്, മോഹനൻ വാഴപ്പള്ളി, സിപിഎം മെന്പറായ റഫീസ നാസർ, ബിജെപി മെന്പറായ ടി.ജി. പ്രവീണ്‍, സ്വതന്ത്ര അംഗമായ എൻ.എസ്. സജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വാക്സിനേഷൻ കേന്ദ്രത്തിനു മുന്നിൽ കൂട്ടംകൂടി പ്രതിഷേധിച്ചതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. കോവീഷിൽഡ് വാക്സിൻ ഒന്നാം ഡോസ് എടുത്ത 90 ദിവസം പൂർത്തിയായവരാണ് രണ്ടാം ഡോസ് സ്വീകരിക്കാൻ ഇന്നലെ രാവിലെ…
Read Moreഅവിടെ മിൽമ ഓണ്‍ വീൽസ് ഇവിടെ കല്യാണം ഓണ്‍ വീൽസ്! കല്യാണ വണ്ടിക്ക് പിന്നാലെ വിലാപയാത്രയും കൂടി സംഘടിപ്പിച്ചതോടെ പ്രതിഷേധം വേറിട്ട സംഭവമായി
സ്വന്തം ലേഖകൻ തൃശൂർ: ഓടുന്ന ബസിൽ കല്യാണം നടത്തി ഇവന്റ് മാനേജ്മെന്റുകാരുടെ വേറിട്ട പ്രതിഷേധം തൃശൂർ നഗരത്തിൽ കൗതുകക്കാഴ്ചയായി. കല്യാണ വണ്ടിക്ക് പിന്നാലെ വിലാപയാത്രയും കൂടി സംഘടിപ്പിച്ചതോടെ പ്രതിഷേധം വേറിട്ട സംഭവമായി മാറി. ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് തൃശൂർ ഭാരവാഹികളാണ് തങ്ങളുടെ പ്രതിഷേധം വേറിട്ട രീതിയിൽ പ്രകടിപ്പിച്ചത്. വടക്കേ സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ശക്തൻ സ്റ്റാൻഡിലാണ് കല്യാണ-വിലാപയാത്ര സമരം അവസാനിച്ചത്. വടക്കേ സ്റ്റാൻഡിലെ ബസിൽ പ്രതീകാത്മക വിവാഹമാണ് നടത്തിയത്. നാദസ്വരവും പ്രതീകാത്മകമായി താലികെട്ടിന് അകന്പടിയായി. അസോസിയേഷൻ പ്രസിഡന്റ് ജനീഷ്, സെക്രട്ടറി റിജോ, ട്രഷറർ പിന്റോ, വൈസ് പ്രസിഡന്റ് ഉല്ലാസ് ബാബു തുടങ്ങി ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. വിവാഹചടങ്ങുകൾ നടത്താൻ ഇവന്റ് മാനേജ്മെന്റുകൾക്ക് അനുവാദം നൽകുക, ലോണ്‍ അനുവദിക്കുക, ലോണുകളുടെ തിരിച്ചടവിന് ആറുമാസ ഇളവനുവദിക്കുക, ഇവന്റ് മാനേജ്മെന്റ് മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയിൽ…
Read Moreഓണ സമ്മാനവുമായി കെഎസ്ആർടിസി; പൊതുജനങ്ങൾക്കായി പെട്രോൾ പമ്പു തുടങ്ങുന്നു
സ്വന്തംലേഖകൻ തൃശൂർ: കെഎസ്ആർടിസി ഡിപ്പോയിൽ പൊതുജനങ്ങൾക്കായി പെട്രോൾ പന്പു തുടങ്ങുന്നു. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഓണ സമ്മാനമെന്ന നിലയിൽ പെട്രോൾ പന്പിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ അധികൃതർ. റിംഗ്റോഡിനോട് ചേർന്ന് ഗ്യാരേജിന് പിൻവശത്തായാണ് പെട്രോൾ പന്പ് ആരംഭിക്കുന്നത്. ഇതിനായി ഗ്യാരേജ് പൊളിക്കും. പൈതൃക മതിലും പൊളിച്ചു മാറ്റേണ്ടി വരും. പന്പിൽ പെട്രോളും ഡീസലിനും പുറമേ ചാർജിംഗ് സ്റ്റേഷനും പ്രകൃതി വാതകവും നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയാകും പെട്രോൾ പന്പ് തുറക്കുക. കഐസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് രക്ഷിക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ കഐസ്ആർടിസി സ്റ്റാൻഡുകളോട് ചേർന്ന് പെട്രോൾ പന്പുകൾ തുടങ്ങാൻ തീരുമാനിച്ചത്. കെഎസ്ആർടിസി സ്റ്റാൻഡിന്റെ പരിസരത്ത് വേറെ പെട്രോൾ പന്പുകൾ ഇല്ലാത്തതിനാൽ വിൻ വിജയകുമാകുമെന്ന പ്രതീക്ഷയാണ് അധികാരികൾക്ക്. വർക്്ഷോപ്പ് ചാലക്കുടി ഡിപ്പോയിലേക്ക് മാറ്റാനാണ് ധാരണ. ജില്ലയിൽ ഇനി ഒരു വർക്്ഷോപ്പ് മാത്രമേ…
Read Moreഓടുന്ന ബസിൽ കല്യാണം നടത്തി ഇവന്റ് മാനേജ്മെന്റുകാരുടെ പ്രതിഷേധം; പിന്നാലെ വിലാപയാത്രയും
സ്വന്തം ലേഖകൻതൃശൂർ: ഓടുന്ന ബസിൽ കല്യാണം നടത്തി ഇവന്റ് മാനേജ്മെന്റുകാരുടെ വേറിട്ട പ്രതിഷേധം തൃശൂർ നഗരത്തിൽ കൗതുകക്കാഴ്ചയായി. കല്യാണ വണ്ടിക്ക് പിന്നാലെ വിലാപയാത്രയും കൂടി സംഘടിപ്പിച്ചതോടെ പ്രതിഷേധം വേറിട്ട സംഭവമായി മാറി. ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് തൃശൂർ ഭാരവാഹികളാണ് തങ്ങളുടെ പ്രതിഷേധം വേറിട്ട രീതിയിൽ പ്രകടിപ്പിച്ചത്. വടക്കേ സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ശക്തൻ സ്റ്റാൻഡിലാണ് കല്യാണവിലാപയാത്ര സമരം അവസാനിച്ചത്. വടക്കേ സ്റ്റാൻഡിലെ ബസിൽ പ്രതീകാത്മക വിവാഹമാണ് നടത്തിയത്. നാദസ്വരവും പ്രതീകാത്മകമായി താലികെട്ടിന് അകന്പടിയായി. അസോസിയേഷൻ പ്രസിഡന്റ് ജനീഷ്, സെക്രട്ടറി റിജോ, ട്രഷറർ പിന്േറാ തുടങ്ങി ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. വിവാഹചടങ്ങുകൾ നടത്താൻ ഇവന്റ് മാനേജ്മെന്റുകൾക്ക് അനുവാദം നൽകുക, ലോണ്‍ അനുവദിക്കുക, ലോണുകളുടെ തിരിച്ചടവിന് ആറുമാസ ഇളവനുവദിക്കുക, ഇവന്റ് മാനേജ്മെന്റ് മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, വൈദ്യുതി ബിൽ കുടിശിക തവണ…
Read Moreമായാത്ത പ്രൗഢി… “സ്റ്റാർട്ടും കട്ടു’മില്ലാതെ വരിക്കാശേരി മന; കോവിഡ് കാലത്ത് നഷ്ടം ലക്ഷങ്ങൾ
മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം: വരിക്കാശേരിയിൽ ഇപ്പോൾ ആളനക്കങ്ങളില്ല, സ്റ്റാർട്ടും കട്ടും താരപ്രഭാവങ്ങളും നിലച്ചിരിക്കുന്നു.അഭൗമമായൊരു ശാന്തതയും മോഹിപ്പിക്കുന്നൊരു നിശബ്ദതയുമാണ് മനയിലിപ്പോൾ. സന്ദർശന വിലക്ക് തുടരുന്ന വരിക്കാശേരി മനയുടെ പടിപ്പുരവാതിൽ തുറന്നുകിട്ടാൻ ഇനിയും കാത്തിരിക്കണ്ടിവരും.ചലച്ചിത്ര അഭ്രപാളികളിൽ മലയാളത്തിന്റെ തിടന്പേന്തി നിൽക്കുന്ന വരിക്കാശേരി മനയിലേക്കു സന്ദർശകർ ഒറ്റയ്ക്കും കൂട്ടായും എത്താൻ തുടങ്ങിയിട്ടു ദിവസങ്ങളായി. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ സിനിമാചിത്രികരണവും സന്ദർശകരെയും നിരോധിച്ചിരിക്കുകയാണ്. വിവാഹം അടക്കമുള്ള ഫോട്ടോ ഷൂട്ടുകൾക്കും അനുമതിയില്ല. മന കാണാൻ എത്തുന്നവർ നിരാശയോടെ പുറമേനിന്ന് വരിക്കാശേരിയുടെ സൗന്ദര്യം നുകർന്നു മടങ്ങുകയാണിപ്പോൾ. മനയുടെ അറ്റകുറ്റപ്പണികൾ നടത്തി മര ഉരുപ്പടികളിൽ ചിതൽ വരാതിരിക്കാനുള്ള പെയിന്റിംഗും മറ്റു സംരക്ഷണ പ്രവർത്തനങ്ങളുമാണിപ്പോൾ നടക്കുന്നത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് അടച്ചിടൽ മൂലം കോവിഡ് കാലം വരിക്കാശേരി മനയ്ക്കു സമ്മാനിച്ചത്.വരിക്കാശേരിയുടെ പൂമുഖത്തു “മംഗലശേരി നീലകണ്ഠനി’രുന്ന കസേരയും നീക്കം ചെയ്തിരിക്കുന്നു. അന്യഭാഷകളടക്കം മൂന്നൂറിലേറെ സിനിമകൾ ഉയിർകൊണ്ട ഭൂമികയാണിത്. വള്ളുവനാടൻ ദൃശ്യസൗന്ദര്യം…
Read Moreകരടിയോട് വനത്തിലെ മരംകൊള്ള; വിവാദം പുകയുന്നു, തടിയൂരാൻ വനംവകുപ്പ്
മണ്ണാർക്കാട്: തിരുവിഴാംകുന്ന് കരടിയോട് ആദിവാസി കോളനിയ്ക്കു സമീപം വനത്തിനകത്തെ മരംകൊളള സംബന്ധിച്ച് വിവാദം പുകയുന്നു. തടിയൂരാൻ വനംവകുപ്പ് തീവ്രശ്രമത്തിൽ. വനംവകുപ്പിന്റെ അനധികൃത ജണ്ട നിർമാണത്തിനെതിരേ പ്രതികരിക്കാൻ അന്പലപ്പാറ ഫോറസ്റ്റ് ഒൗട്ട് പോസ്റ്റിന് മുന്പിൽ കർഷകസംരക്ഷണ സമിതി നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് മരംകൊള്ള പുറത്തറിയുന്നത്. സമരത്തിൽ പങ്കെടുത്ത മുസ്ലിം ലിഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായൻ തന്റെ ആശംസാ പ്രസംഗത്തിൽ ഇക്കാര്യം സൂചിപ്പിക്കുകയും വനംവകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ വ്യാപകമായി മരം കടത്തിയതായി കണ്ടെത്തി. സമാനമായ രീതിയിൽ അന്പലപ്പാറയിലും തെങ്കരയിലും മരം മുറിച്ച് കടത്തിയതായി വിവരമുണ്ട്. വനത്തിൽ നിന്ന് മരം മുറിച്ചതിനു പുറമെ രണ്ട് വർഷം മുന്‍പുണ്ടായ ഉരുൾപൊട്ടലിൽ വനത്തിൽ നിന്നും ഒലിച്ചുവന്ന കൂറ്റൻ കാട്ടുമരങ്ങളും മുറിച്ചു കടത്തിയതായി പരാതിയുണ്ട്. കരടിയോട് ആദിവാസി കോളനിക്ക് സമീപമുള്ള വനത്തിനകത്തുനിന്നാണ് തേക്ക്, ചടച്ചി, പൂള തുടങ്ങിയ മരങ്ങൾ…
Read Moreതൊഴിലവസരങ്ങളിലൂടെ സ്ത്രീകളുടെ ശാക്തീകരണം: വനിതകൾ മാത്രമുള്ള ഡെലിവറി സ്റ്റേഷനുകളുമായി ആമസോണ്‍
തൃശൂർ: തൊഴിലവസരങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യ, സംസ്ഥാനത്ത് വനിതകൾ മാത്രമുള്ള ഡെലിവറി സ്റ്റേഷനുകൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലും ആറ·ുളയിലും വനിതകൾ മാത്രമുള്ള രണ്ട് ഡെലിവറി സ്റ്റേഷനുകൾ ആരംഭിച്ചു. ഡെലിവറി സർവീസ് പാർട്ണർമാർ (ഡിഎസ്പി) നടത്തുന്ന ഈ സ്റ്റേഷനുകളിൽ അന്‍പതിലേറെ സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും. ആമസോണ്‍ ഉപഭോക്താക്കൾക്ക് പാക്കേജുകൾ എത്തിക്കുന്നതിനായി ആമസോണ്‍ ഇന്ത്യ ചെറുകിട, ഇടത്തരം ബിസിനസുകളുമായി പങ്കാളികളാകുന്ന ലാസ്റ്റ് മൈൽ ഡെലിവറി മോഡലാണ് ഡിഎസ്പി പ്രോഗ്രാം. ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിലാണ്. ഉപഭോക്തൃ സേവനം, പാക്കേജുകൾ കൈകാര്യം ചെയ്യൽ, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇവർക്കു പരിശീലനം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകൾക്ക് ആമസോണ്‍ തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്ന് ആമസോണ്‍ ഇന്ത്യാ ലാസ്റ്റ് മൈൽ ഓപ്പറേഷൻസ് ഡയറക്ടർ പ്രകാശ് റോച്ച് ലാനി പറഞ്ഞു.
Read Moreകോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരേ ബോചെ ബ്രാൻഡ് സൗജന്യ മാസ്കുകൾ
തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരിൽ നടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ തൃശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.ജെ. ബേബിക്ക് നൽകിക്കൊണ്ട് മാസ്ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ഫാൻസ് ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്കു സൗജന്യമായി മാസ്ക് ലഭ്യമാക്കും. സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്.
Read More