ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിൽ കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ എത്തിയവരുടെ വലിയ തിരക്കുകണ്ടാൽ ആരും അദ്ഭുതപ്പെട്ടുപോകും. വാക്സിൻ സ്വീകരിക്കാനെത്തി കോവിഡ് കിട്ടാതിരുന്നാൽ ഭാ ഗ്യം. വയോധികർക്കൊപ്പം സഹായികളും വാഹനങ്ങളിൽ എത്തുന്നതോടെ തിരക്കുകൂടുന്ന സാഹചര്യമാണ്. വാക്സിൻ എടുക്കുവാൻ എത്തുന്നവർ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ മഴയും വെയിലും കൊണ്ട് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദൂരസ്ഥലങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാനെത്തിയത് ഏറെ ബഹളത്തിനിടയാക്കി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ജൂണ്‍ 10 നു മുന്‍പായി കോവാക്സിൻ ആദ്യഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനായിട്ടായിരുന്നു സൗകര്യമൊരുക്കിയിരുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി അധികൃതർ സമയക്രമവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതരുടെ നോട്ടീസ് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡയകളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ളവരടക്കമുള്ളവർ രാവിലെ മുതൽ തന്നെ ആശുപത്രിയിലേക്കു ഒഴുകിയെത്തിയത്. ഇതുമൂലം വാക്സിനേഷൻ സെന്ററിനു മുന്നിൽ വലിയ തിരക്കിനും ആരോഗ്യപ്രവർത്തകരുമായുള്ള ബഹളത്തിനും ഇടയാക്കി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ…
Read MoreCategory: Thrissur
അപർണയില്ലാതെ അപൂർണമീ വിജയപൗർണമിയെങ്കിലും..! അവളുടെ പേരില്ലാതെ നൂറുശതമാനം വിജയം ആഘോഷിച്ചിട്ടെന്തിന് ? അവളുടെ വീട്ടുകാരും ഇപ്പോൾ മനമുരുകി കരയുന്നുണ്ടാകും…
സ്വന്തം ലേഖകൻ തൃശൂർ: വിജയപൗർണമി അപൂർണമായി, അപർണയില്ലാത്തതിനാൽ… തൃശൂർ ഹോളിഫാമിലി കോണ്‍വെന്റ് ഗേൾസ് ഹൈസ്കൂളിന് ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്കു നൂറുശതമാനം വിജയം ഇല്ലാതെപോകുന്നത് അവരുടെ പ്രിയങ്കരിയായ അപർണ എന്ന കൊച്ചുമിടുക്കിയുടെ അപ്രതീക്ഷിതമായ വേർപാട് മൂലമാണ്. എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞതിനുശേഷമാണ് അസുഖബാധിതയായി അപർണ ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. രണ്ടു മോഡൽ പരീക്ഷകളിലും അപർണ എല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് നേടിയിരുന്നു. മോഡൽ പരീക്ഷയുടെ മാർക്കുകളുമായി ആശുപത്രിയിൽ തന്നെ കാണാനെത്തിയ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ഫിനോട് അപർണ പറഞ്ഞു – ഇവിടെ നിന്നു വേഗം വരണമെനിക്ക്, പരീക്ഷ എഴുതി ഫുൾ മാർക്ക് വാങ്ങണം….. പക്ഷേ, ദൈവഹിതം മറ്റൊന്നായിരുന്നു. പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി… ഹോളിഫാമിലി സ്കൂളിനും അപർണയുടെ സഹപാഠികൾക്കും ആ വേർപാട് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കുമുൻപായിരുന്നു അപ്രതീക്ഷിതമായ വേർപാട്. പരീക്ഷയെഴുതുന്ന കുട്ടികളുടെ രജിസ്ട്രേഷനടക്കം…
Read Moreവടക്കുംനാഥനിലെ ആനയൂട്ടിന് അനുമതി; ആനയൂട്ട് കാണാൻ പൊതുജനങ്ങൾക്കു പ്രവേശനമില്ല
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 15 ആനകൾക്ക് ആനയൂട്ട് നടത്താം. ഇതിന് ഡിഎംഒയുടെ അനുമതി ലഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന് അനുമതി ഇന്ന് ലഭിക്കും. ശനിയാഴ്ചയാണ് ആനയൂട്ട്. പതിവിന് വിപരീതമായി തൃശൂർ ജില്ലയിലെ ആനകളെ മാത്രമാണ് ഇത്തവണ ആനയൂട്ടിന് ഉൾപ്പെടുത്തുക. 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉണ്ടായിരിക്കും. ക്ഷേത്രത്തിനകത്ത് പ്രത്യേകം തയാറാക്കിയ ഹോമകുണ്ഡത്തിൽ ആണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇത്തവണ നടത്തുന്നത്. ഗജപൂജയും ഉണ്ടായിരിക്കും. ആനയൂട്ട് കാണുന്നതിന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ ക്ഷേത്രദർശനത്തിന് വിലക്കില്ല. ശനിയാഴ്ച ആയതിനാൽ സന്പൂർണ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
Read Moreഈ ഐഡിയ കൊള്ളാമല്ലോ; ബീവറേജിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയവരെ കോവിഡ് ടെസ്റ്റ് നടത്തി കുടുംബാരോഗ്യ കേന്ദ്രം
സ്വന്തം ലേഖകൻഅയ്യന്തോൾ: രാവിലെ രണ്ടെണ്ണം അടിക്കാമെന്ന് കരുതി എത്തിയപ്പോൾ ദേ മൂക്കിനിട്ട് കുത്ത്!! അയ്യന്തോൾ പഞ്ചിക്കലിലുള്ള ബീവറേജസ് കോർപറേഷന്റെ ഒൗട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് അടിക്കാനെത്തിയവർക്ക് കുത്തുകൊള്ളേണ്ടി വന്നത്. അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ബീവറേജിലെത്തിയവരെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കിയത്.രാവിലെ തുടങ്ങിയ ടെസ്റ്റിൽ ഉച്ചവരെ 170 പേരെ പരിശോധിച്ചു. പരിശോധന റിപ്പോർട്ട് ഇവരുടെ ഫോണ്‍ നന്പറിലും അഡ്രസിലും പിന്നീട് അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഡോ.നിഹിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജീഷ് സുധീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പിപി കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് ആർടിപിസിആർ ടെസ്റ്റ് നടത്തിയത്. പോലീസിന്റെ സേവനവും ഇവിടെയുണ്ടായിരുന്നു.രാവിലെ ഉറക്കച്ചടവു പോലും മാറാതെ ഇവിടേക്കെത്തിയ ചില മദ്യപൻമാർ ഒൗട്ട്ലെറ്റിന് മുന്നിൽ പോലീസിനെ കണ്ട് അന്തംവിട്ടു. സാധനം വാങ്ങി വരുന്നവരോട് എന്താണ് പോലീസും പട്ടാളവുമെന്ന് ചോദിച്ചപ്പോൾ സാധനം വേണേൽ ആദ്യം…
Read Moreകൊടകര കുഴൽപ്പണക്കേസ്; രണ്ടു പ്രമുഖരെ കൂടി വൈകാതെ ചോദ്യം ചെയ്യും; പുറത്ത് വരുന്ന സൂചന ഇങ്ങനെ…
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ രണ്ടു പ്രമുഖരെ കൂടി ചോദ്യം ചെയ്യുമെന്ന സൂചന നൽകി പ്രത്യേക അന്വേഷണസംഘം. ഇതിലൊന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകനാണെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകും. കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തിൽ പോലീസിന് ഇനി കാര്യമായി എന്താണ് ചെയ്യാനുള്ളതെന്നും പ്രത്യേക അന്വേഷണസംഘം യോഗം ചേർന്ന് വിലയിരുത്തും. കെ.സുരേന്ദ്രനെ ഇന്നലെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടേയും സുരേന്ദ്രൻ നൽകിയ ഉത്തരങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും കേസന്വേഷണത്തിന്റെ ഇനിയുള്ള മുന്നോട്ടു പോക്ക്. നേരത്തെ ചോദ്യം ചെയ്ത നേതാക്കളിൽനിന്നു വ്യത്യസ്തമായി സുരേന്ദ്രനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ധർമ്മരാജനെ അറിയാമെന്നും തെരഞ്ഞെടുപ്പു സാമഗ്രികൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ധർമ്മരാജനുമായി ഇടപെട്ടതെന്നുമാണ് മറ്റുള്ളവരെ പോലെ സുരേന്ദ്രനും പോലീസിന് മൊഴി നൽകിയത്. പണത്തിന്റെ ഇടപാടുകൾ തനിക്കറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. കോന്നിയിൽ വെച്ച് ധർമ്മരാജനെ കണ്ടിരുന്നോ എന്ന…
Read Moreകുഴൽപ്പണക്കവർച്ച കേസ്: കെ. സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
തൃശൂർ: കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൃശൂർ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. പോലീസിന്റേത് വെറും രാഷ്ട്രീയ നാടകമാണെന്നും ബിജെപിയെ നാണം കെടുത്തുകയാണ് ലക്ഷ്യമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreലോക്ക് പൊളിക്കും..! വ്യാപാരി സമൂഹം കൂട്ട ആത്മഹത്യയുടെ വക്കിൽ; വ്യാഴാഴ്ച മുതൽ എല്ലാ കടകളും ദിവസവും തുറക്കുമെന്ന് വ്യാപാരികൾ
തൃശൂർ: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അതിനു മുന്‍പ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് അനുഭാവപൂർണമായ നടപടികൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. കോവിഡ് നിയന്ത്രണത്തിന് എന്ന പേരിൽ വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്ന അശാസ്ത്രീയമായ നടപടികൾമൂലം വ്യാപാരികളും തൊഴിലാളികളും ദുരിതത്തിലാണ്. സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദനുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന നേതാക്കൾ തിങ്കളാഴ്ച ചർച്ച ചെയ്തിരുന്നു. രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുമെന്ന ഉറപ്പാണ് ലഭിച്ചത്. തുറക്കാത്ത വ്യാപാരസ്ഥാപനങ്ങളിലെ വില്പനക്കുള്ള ഉല്പന്നങ്ങൾ ഉപയോഗശൂന്യമായിരിക്കുന്നു. ബാങ്കു വായ്പകൾ തിരിച്ചടയ്ക്കാനാകാതെ പലിശ കുമിഞ്ഞു കൂടി. അതോടൊപ്പം കുത്തക ഓണ്‍ലൈൻ വ്യാപാരികൾക്ക് എല്ലാ ഉല്പന്നങ്ങളും വിൽക്കാൻ സർക്കാർ…
Read Moreവാളയാർ കേസ്: സിബിഐ അമ്മയുടെ മൊഴിയെടുത്തു; നീതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ
തൃശൂർ: പീഡനത്തിനിരയായ പെണ്‍കുട്ടികൾ വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. നീതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. 2017ലാണ് കേസിന് ആസ്പദമായ സംഭവം. 13 വയസുള്ള പെണ്‍കുട്ടിയെ ജനുവരി 13നും, ഒന്‍പതുവയസുകാരിയായ സഹോദരിയെ മാർച്ച് നാലിനുമാണ് ഓടിട്ട വീടിന്റെ മേൽക്കൂരയ്ക്കു താഴെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇപ്പോൾ സിബിഐ നടത്തുന്ന അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി കുട്ടികളുടെ അമ്മ രംഗത്തുവന്നിരുന്നു. അതിനിടെ കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള രണ്ടു പ്രതികളുടെ അപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി വാളയാർ കല്ലങ്കാട് സ്വദേശി വലിയ മധുവെന്ന വി. മധു, രണ്ടാം പ്രതി ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരുടെ അപേക്ഷയാണ് പാലക്കാട് പോക്സോ കോടതി തള്ളിയത്. പ്രതികൾക്കു ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കുമെന്നും കുട്ടികളുടെ…
Read Moreചുമതലയേറ്റ് നിമിഷങ്ങൾക്കം കർമ്മനിരതയായി പുതിയ കളക്ടർ; തൃശൂരിൽ തിരിച്ചെത്തിയസന്തോഷവുമായി ഹരിത
സ്വന്തം ലേഖകൻഅയ്യന്തോൾ: പുതിയ കളക്ടറായി ചുമതലയേറ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഹരിത വി. കുമാർ കർമ്മനിരതയായി. കളക്ടർ ചുമതലയേൽക്കുന്ന ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങൾ കഴിയുന്പോഴേക്കും കളക്ടറുടെ ചേംബറിലേക്ക് നാട്ടികയിൽ നിന്നുള്ള പ്രായമായ ഒരാൾ അപേക്ഷയുമായി എത്തി. ചേംബറിനകത്തെ കസേരകളും മറ്റും ഫോട്ടോഗ്രാഫർമാർക്കും ചാനലുകാർക്കും ചിത്രങ്ങൾ പകർത്താനുള്ള സൗകര്യാർത്ഥം പിന്നിലേക്ക് നീക്കിയിട്ടിരിക്കുകയായിരുന്നു. അപേക്ഷയുമായി എത്തിയ വൃദ്ധനിൽ നിന്നും അപേക്ഷ വാങ്ങി വായിച്ച പുതിയ കളക്ടർ ജീവനക്കാരോട് വൃദ്ധന് ഇരിക്കാൻ കസേര കൊണ്ടുവന്നു കൊടുക്കാനും നിർദ്ദേശം നൽകി. ഉടൻ ജീവനക്കാർ കസേരയെത്തിക്കുകയും വൃദ്ധനോട് അതിലിരിക്കാൻ കളക്ടർ പറയുകയും അദ്ദേഹത്തോട് ഹരിത കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അയ്യന്തോൾ: സബ് കളക്ടറായി സേവനമനുഷ്ഠിച്ച തൃശൂരിലേക്ക് കളക്ടറായി തിരിച്ചെത്താൻ കഴിഞ്ഞതിന്റെ ത്രില്ലിലും സന്തോഷത്തിലുമായിരുന്നു പുതിയ കളക്ടർ ഹരിത വി കുമാർ. 2016ലാണ് ഹരിത തൃശൂരിൽ സബ് കളക്ടറായി സേവനമനുഷ്ഠിച്ചത്. ഒരു വർഷത്തോളം പ്രവർത്തിച്ച തൃശൂരിലേക്ക്…
Read Moreവിടപറയുന്നത്കുന്നംകുളത്തിന്റെ സ്വന്തം പിതാവ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ആയി അവരോധിക്കപ്പെട്ട ശേഷം 1985ൽ അഭിവന്ദ്യ പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ( പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ) കുന്നംകുളത്ത് നൽകിയ സ്വീകരണത്തിലെ ചിത്രം. കുന്നംകുളം: 1985ലാണ് കുന്നംകുളം ഭദ്രാസനം തുടങ്ങിയത്. അന്ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ ഈ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായി ഇദ്ദേഹം തന്നെയാണ് എല്ലാ സഭാ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്‍കിയത്. കാതോലിക്കാ ബാവായിട്ടും കുന്നംകുളം ഭദ്രാസനത്തിലെ അവസാന വാക്ക് അദ്ദേഹത്തിന്റെ തന്നെയായിരുന്നു. ബാവാ മുൻകൈയെടുത്ത് ഈ മേഖലയിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയിരുന്നു. കുന്നംകുളത്ത് ജാതിമത വ്യത്യാസം നോക്കാതെ ജീവകാരുണ്യ രംഗത്ത് പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. അടുപ്പുട്ടിയിൽ ഒരു കുടുംബത്തിന്റെ വിഷമസന്ധിയിൽ ഇവർക്കു വീടു വയ്ച്ചു നല്കാൻ ഇദ്ദേഹം തന്നെ മുന്നിട്ടിറങ്ങി.…
Read More