പ്ര​വേ​ശ​നോ​ത്സ​വ​ ദിനം സ്കൂളിന്‍റെ ചുമർ ഇടിഞ്ഞുവീണ സംഭവം: ഉന്നതതല അന്വേഷണം വരും; സമരത്തിനൊരുങ്ങി ബിജെപിയും കോൺഗ്രസും

 
കാ​ട്ടാ​ക്ക​ട: ക​ണ്ട​ല ഹൈ​സ്‌​കൂ​ൾ ഹൈ​ടെ​ക് പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ ചു​മ​ർ പ്ര​വേ​ശ​നോ​ത്സ​വ​ത്ത​ലേ​ന്ന് ഇ​ടി​ഞ്ഞു വീ​ണ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വ​രും.

ഇ​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ ഉ​ട​ൻ നി​യോ​ഗി​ക്കും. പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള സം​ഘ​മാ​യി​രി​ക്കും അ​ന്വേ​ഷി​ക്കു​ക.

അ​തി​നി​ടെ സം​ഭ​വ​ത്തി​ൽ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. വേ​ണ്ട​ത്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​മ്മാ​ണ ച​ട്ട​ങ്ങ​ളും മ​തി​യാ​യ മേ​ൽ​നോ​ട്ട​വും ഇ​ല്ലാ​തെ ന​ട​ത്തി​യ നി​ർ​മാ​ണ​മാ​ണി​തെ​ന്ന് ഇ​വ​ർ വി​ല​യി​രു​ത്തു​ന്നു.

ക​ണ്ട​ല സ​ർ​ക്കാ​ർ ഹൈ​സ്‌​കൂ​ളി​ന്‍റെ മൂ​ന്ന് കോ​ടി ചെ​ല​വ​ഴി​ച്ചു നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​ഞ്ഞു വീ​ണ​ത്. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്‌​കൂ​ളി​ലെ​ത്തി​യ പി​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ചു​മ​ർ ഇ​ടി​ഞ്ഞു വീ​ണ​ത് കാ​ണാ​നി​ട​യാ​യ​ത്്.

മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. സ്‌​കൂ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഓ​ടി​ട്ട കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യ​ശേ​ഷം ബ​ഹു​നി​ല നി​ർ​മാ​ണ​ത്തി​ന്‍റെ ജോ​ലി​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.

വ​യ​റിം​ഗ് ജോ​ലി ഉ​ൾ​പ്പ​ടെ തീ​ർ​ത്ത ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​തേ മു​റി​യി​ൽ വ​ശ​ത്ത് കൂ​ടെ വെ​ള്ളം ചോ​ർ​ന്നു ഒ​ലി​ക്കു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​ൽ മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ ചോ​ർ​ച്ച​യു​ണ്ട്.

വൈ​ദ്യു​തീ​ക​ര​ണം ന​ട​ത്തി​യ​തി​നും പി​ഴ​വു​ക​ളും ഉ​ണ്ടെ​ന്നും നേ​ര​ത്തെ ത​ന്നെ ആ​രോ​പ​ണ ഉ​യ​ർ​ന്നി​രു​ന്നു. കെ​ട്ടി​ട​ത്തി​ന് പു​റ​കു​വ​ശ​ത്ത് മ​ഴ​വെ​ള്ളം ഉ​ൾ​പ്പ​ടെ ഒ​ഴു​കി പോ​കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തും വെ​ള്ളം താ​ണ് കെ​ട്ടി​ട​ത്തി​ന്റെ ഭി​ത്തി ത​ക​രാ​ൻ കാ​ര​ണ​മാ​കും എ​ന്നും പൊ​തു പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി കാ​ട്ടി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ന്റെ ഒ​രു​ഭാ​ഗം ഭി​ത്തി പൊ​ളി​ഞ്ഞു വീ​ണ​ത്.

സ്‌​കൂ​ളി​ലെ ചു​മ​ർ ഇ​ടി​ഞ്ഞു വീ​ണ​തി​നെ​തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടി ത​ന്നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ക​ർ സ്ഥ​ലം പ​രി​ശോ​ധ​ന ന​ട​ത്തി.

നി​ല​വി​ൽ നി​ർ​മ്മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് യാ​തൊ​രു കേ​ടു​പാ​ടും സം​ഭ​വി​ച്ചി​ട്ടി​ല്ല​ന്നും പു​റ​ത്തേ​ക്ക് ഭം​ഗി കൂ​ട്ടു​ന്ന​തി​നു​വേ​ണ്ടി ത​ള്ളി നി​ർ​മ്മി​ച്ച ക​നം കു​റ​ഞ്ഞ ചു​മ​രാ​ണ് ഇ​ടി​ഞ്ഞു വീ​ണ​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Related posts

Leave a Comment