വേ​ദ​ന​യി​ൽ പു​ള​ഞ്ഞ​ത് ര​ണ്ട് മാ​സം; ശ​സ്ത്ര​ക്രി​യ​യി​ൽ രോ​ഗി​യു​ടെ കാ​ലി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത് മ​ര​ക്ക​ഷ്ണം

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ രോ​ഗി​യു​ടെ കാ​ലി​ൽ നി​ന്ന് മ​ര​ക്ക​ഷ്ണം പു​റ​ത്തെ​ടു​ത്തു. ഭ​ര​ത​ന്നൂ​ർ ക​രി​ങ്ക​ട മ​ഹേ​ഷ് ഭ​വ​നി​ൽ മ​ധു (57)വി​ന്‍റെ കാ​ലി​ൽ നി​ന്നാ​ണ് മ​ര​ക്ക​ഷ്ണം പു​റ​ത്തെ​ടു​ത്ത​ത്.

മാ​ർ​ച്ച് 21ന് ​മ​ര​ത്തി​ൽ നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്ന് മ​ധു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ പ​ത്തി​ല​ധി​കം തു​ന്ന​ലി​ട്ട ശേ​ഷം പാ​ലോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ടു. മൂ​ന്ന് ദി​വ​സം പാ​ലോ​ട് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​തി​ന് ശേ​ഷം വീ​ട്ടി​ൽ വി​ട്ടു.

തു​ട​ർ​ന്ന് മ​ധു വീ​ട്ടി​ന് അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡ്ര​സിം​ഗ് ചെ​യ്തു. വീ​ണ്ടും മു​റി​വി​ൽ നി​ന്ന് പ​ഴു​പ്പ് വ​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്കാ​ൻ ഡോ​ക്ട​ർ അ​റി​യി​ച്ച​തോ​ടെ ആ​ണ് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

ക​ഴി​ഞ്ഞ 14ന് ​നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ക​ണ്ടു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ഇ​ന്ന​ലെ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ.​വി.​എ​സ്.​അ​ജി​ത് കു​മാ​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തി രോ​ഗി​യു​ടെ കാ​ലി​ൽ നി​ന്ന് മ​ര​ക​ഷ​ണം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment