തിരുവനന്തപുരം: തിരുവല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ അബ്ദുൾ റഹ്മാൻ (42), വള്ളക്കടവ് കൽമണ്ഡപം ഖദീജ മൻസിലിൽ റംസി (24) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് ഉച്ചയ്ക്ക് രണ്ടിന് കാറിലെത്തിയ പ്രതികൾ വണ്ടിത്തടം അപര്ണ ഫൈനാൻസിൽ 36 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണ്ണാഭരണങ്ങൾ പണയംവച്ച് 1,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ പണം വാങ്ങി പുറത്തിറങ്ങിയ സമയം ഫിനാൻസ് ഉടമ പണയ രസീത് പരിശോധിച്ചു നോക്കിയപ്പോൾ പ്രതികൾ നൽകിയ മൊബൈൽ നമ്പരിൽ ഒന്പത്അക്കമേ ഉണ്ടായിരുന്നുള്ളൂ. അവരെ തിരികെ വിളിക്കാനായി സ്ഥാപന ഉടമ പുറത്തിറങ്ങിയപ്പോൾ പ്രതികൾ കാറിൽ കയറി അതിവേഗം ഓടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് സ്വർണ്ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നും നൽകിയ…
Read MoreCategory: TVM
മാലിന്യക്കൂമ്പാരത്തിൽ പോലീസ് രേഖകൾ; മാലിന്യം തള്ളിയ നാലുപേർ അറസ്റ്റിൽ; രേഖകൾ വന്ന വഴിയെക്കുറിച്ച് അറസ്റ്റിലായവർ പറഞ്ഞ കഥയറിഞ്ഞാൽ…
കാട്ടാക്കട : മാലിന്യക്കൂന്പാരത്തിൽ പോലീസ് രേഖകൾ കണ്ടെത്തിയ സംഭവത്തിൽ മാലിന്യം തള്ളാനെത്തിയ നാലുപേരെ മലയിൻകീഴ് പോലീസ് പിടികൂടി. റിപ്പബ്ലിക് ദിനത്തിൽ രാവിലെയാണ് മലയിൻകീഴ് മേപ്പൂക്കട താലൂക്ക് ആശുപത്രി റോഡിൽ ഹോട്ടലിലെ ഭക്ഷ്യാവശിഷ്ടമടങ്ങിയ ചാക്കുകെട്ടുകൾക്കൊപ്പം ഇരവിപുരം പോലീസ് സ്റ്റേഷനിലെ രേഖകളും കണ്ടെത്തിയത്.മലയിൻകീഴ് പഞ്ചായത്ത് നൽകിയ പരാതിയിലാണ് നാലുപേരെ അറസ്റ്റ് ചെയ്തത്. വാഹനത്തിന്റെ ഡ്രൈവർ പേയാട് പനയ്ക്കാവിള സനൂജ മൻസിലിൽ എസ്.മുബിൻ(28), പാറശാല കാരാളി നടുത്തോട്ടം ഗവ. ജിഎച്ച്എസ്എസിനു സമീപത്തെ തേവറത്തലയ്ക്കൽ വീട്ടിൽ ടി.ഷാജി(45), ഇയാളുടെ സഹോദരൻ ടി.രാജീവ്(48), പരശുവയ്ക്കൽ മേലേക്കോണം വഴുതോട്ടുകോണം പുത്തൻവീട്ടിൽ എസ്.സജി(42) എന്നിവരെയാണ് മലയിൻകീഴ് സ്റ്റേഷൻ ഇൻസ്പെക്ടർ സൈജു എ.വി. അറസ്റ്റ് ചെയ്തത്. ഇരവിപുരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വീടുമാറിയപ്പോൾ ഉണ്ടായിരുന്ന കടലാസുകൾ നശിപ്പിക്കാൻ പാറശ്ശാലയിലേക്ക് ഹോട്ടൽ മാലിന്യം കൊണ്ടുപോകാനെത്തിയവരെ ഏൽപ്പിക്കുകയായിരുന്നു. ഫോൺ നമ്പർ ശേഖരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.സംഭവത്തെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം…
Read Moreകുറ്റിക്കാട്ടിൽ നാലുമാസം വളർച്ചയുള്ള ഭ്രൂണം! യുവതിക്കെതിരെ കേസ്
തിരുവനന്തപുരം: വലിയതുറ കടൽപാലത്തിന് സമീപത്തെ തുറമുഖ വളപ്പിലെ ഗോഡൗണുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നാലുമാസം വളർച്ചയുള്ള ആൺകുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ യുവതിക്കെതിരെ വലിയതുറ പോലീസ് കേസെടുത്തു. വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ ശ്രമിച്ചതിനും ആരെയും അറിയിക്കാതെ മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചതിനും ഗർഭിണിയായിരിക്കെ ചികിത്സ തേടാതിരിക്കെയും ചെയ്തിനാണ് വലിയതുറ പോലീസ് യുവതിക്കെതിരെ കേസെടുത്തത്.
Read Moreനാലുമാസം വളർച്ചയുള്ള ഭ്രൂണം കാടുപിടിച്ച പറമ്പിൽ കണ്ടെത്തിയ സംഭവം; സമീപവാസിയായ യുവതിയെ പരിശോധനയ്ക്ക് അയച്ച് പോലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: നാലു മാസത്തോളം വളർച്ച തോന്നുന്ന ഭ്രൂണം വലിയതുറ കടൽപ്പാലത്തിനു സമീപമുള്ള കാടുപിടിച്ച പ്രദേശത്തു നിന്ന് കണ്ടത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് വലിയതുറ കടൽപാലത്തിന് സമീപത്തെ തുറമുഖ വകുപ്പിന്റെ ഗോഡൗണ് സമീപത്തു ചോരകുഞ്ഞിനെ വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാലു മാസത്തോളം വളർച്ച തോന്നുന്ന ഭ്രൂണമാണ് ഉപേക്ഷിച്ചതെന്നു വ്യക്തമായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ പ്രദേശത്തു താമസിക്കുന്ന യുവതിയെ പോലീസ് വൈദ്യപരിശോധനക്കായി തൈയ്ക്കാട് സർക്കാർ ആശുപത്രിയിലെക്ക് മാറ്റി. തുടർ പരിശോധനകൾക്കായി രാത്രിയോടെ ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി. ദുരിതാശ്വാസ ക്യാന്പിൽ താമസിക്കുന്ന യുവതിയാണെന്നും സൂചനയുണ്ട്. സംഭവത്തെ കുറിച്ചു വിശദ അന്വേഷണം ആവശ്യമായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ലെന്നു വലിയതുറ പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം ശേഖരിച്ചു കൂടുതൽ അന്വേഷണം…
Read Moreകാണാതായ വയോധികയുടെ മൃതദേഹം കടൽക്കരയിൽ ; മൃതദേഹത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും നഷ്ടപ്പെട്ട നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
വിഴിഞ്ഞം: കാണാതായ വയോധികയുടെ മൃതദേഹം കടൽക്കരയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പൂവാർ എരിക്കലുവിള എമിൽഡാലാന്റിൽ എമിൽഡ (60) ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ പൂവാർ പൊഴിക്കരയിൽ കണ്ടെത്തിയത്. അവിവാഹിതയായ എമിൽഡ സഹോദരന്റെ മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെയോടെയാണ് എമിൽഡയെ കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്. സമീപത്ത് താമസിക്കുന്ന ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള കടൽക്കരയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നതും ആഭരണങ്ങൾ കാണാതായതും സംശയത്തിനിടവരുത്തി. പൂവാർ തീരദേശ പോലീസ് എത്തി ഇൻക്വിസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. കോസ്റ്റൽ സിഐ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ മൃതശരീരത്തിൽ കണ്ട ചെറിയ മുറിവുകളുടെയും മറ്റും ദുരൂഹത നീക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. എപ്പോഴും കണ്ണട ധരിക്കുന്ന എമിൽ…
Read Moreരഹസ്യ വിവരം കൃത്യമായി; ബേക്കറിയുടെ മറവിൽ വ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ ദിലീപിനെ കുടുക്കി പോലീസ്
വിതുര :വിതുര തൊളിക്കോട് പ്രദേശങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവും പാൻമസാലയും മറ്റ് ലഹരിവസ്തുക്കളും വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ. വിതുര മുളക്കോട്ടുകര ആസിയ മൻസിൽ ദിലീപ് ( 43)ആണ് പോലീസ് പിടിയിലായത്. ഒന്നാം പ്രതിയായ വിതുര മുളക്കോട്ടുകര താഹിറ മൻസിലിൽ ഷഫീഖ് ( 36 ) പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.വിതുര ചന്തമുക്ക് ജംഗ്ഷനിൽ പ്രതികൾ നടത്തിവന്നിരുന്ന ബേക്കറിയുടെ മറവിലാണ് കഞ്ചാവും ലഹരിവസ്തുക്കളും വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വിൽപ്പനയെ പറ്റി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കടയിൽ നടത്തിയ റെയ്ഡിലാണ് 100 പാക്കറ്റ് പാൻമസാല പിടിച്ചെടുത്തത് .തുടർന്ന് പ്രതികളുടെ മുളക്കോട്ടുകരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും 200 ഗ്രാം കഞ്ചാവും 250 പാക്കറ്റ് പാൻമസാലയും പിടിച്ചെടുത്തത്. ദിലീപിന്റെ വീട്ടിലെ പരിശോധനയിൽ കഞ്ചാവും പാൻമസാലയും പിടിച്ചെടുത്തു. വിതുര സി ഐ…
Read Moreപോലീസിനെ വട്ടംചുറ്റിച്ച് പതിനാലുകാരിയുടെ നാടുവിടൽ; വിഴിഞ്ഞത്തെ പെൺകുട്ടി ചെന്നൈയിലെത്തിയപ്പോൾ പണിപാളി, പിന്നെ സംഭവിച്ചത്
വിഴിഞ്ഞം: വീടുവിട്ടിറങ്ങിയ പതിനാലുകാരി പോലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. കളിയിക്കാവിള, നാഗർകോവിൽ വഴി ചെന്നൈക്ക് വണ്ടി കയറിയ വിദ്യാർഥിനി വൈകുന്നേരത്തോടെ ഒരു ട്രാവൽ ഏജൻസിയിൽ അഭയം തേടിയതോടെ ഒരു പകൽ മുഴുവൻ നീണ്ടു നിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും വിരാമമായി. വിഴിഞ്ഞം സ്വദേശിനിയായ പതിനാലുകാരിയാണ് അധികൃതരെ ഒരു ദിവസംവെള്ളം കുടിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെയോടെ കാണാതായ കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. കൂടാതെ വാട്സ് ആപ് കൂട്ടായ്മകളുടെ സഹായവും ബന്ധുക്കൾ തേടിയിരുന്നു. വിഴിഞ്ഞം പോലീസ് പെൺകുട്ടിയെ കണ്ടെത്തുന്നതിന് പ്രത്യേക ടീമും രൂപീകരിച്ചു. തമിഴ്നാട്ടിലെ ഏർവാടി ,ആറ്റിൻകര പള്ളി എന്നിങ്ങനെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ മുൻപ് പോയിരുന്നതായും കുട്ടി അങ്ങോട്ട് പോയിരിക്കാമെന്ന വീട്ടുകാരുടെ സംശയത്തിന്റെ ഭാഗമായി വിഴിഞ്ഞം പോലീസ് രാവിലെ തന്നെ അങ്ങോട്ട് തിരിച്ചു. സിഐയുടെ നേതൃത്വത്തിൽ കളിയിക്കാവിള കേന്ദ്രികരിച്ചും നിരീക്ഷണം തുടർന്നു.എന്നാൽ വിഴിഞ്ഞത്തുനിന്ന് കളിയിക്കാവിള വഴി…
Read Moreമകളെ വിളിക്കാനെത്തിയ പിതാവായ അധ്യാപകനു നേരേ പോലീസ് അതിക്രമം : ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ്ഐക്കും അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പോലീസിനുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. പൂന്തുറ സെന്റ് തോമസ് സ്കൂളിലെ അധ്യാപകനായ ജാക്സൻ, 2021 ഏപ്രിൽ 22ന് താൻ നേരിട്ട അപമാനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ്ഐയും ഒരു പോലീസുകാരനും ചേർന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ മ്യൂസിയം പോലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും പോലീസ് നടപടിയെ ന്യായീകരിച്ചതു കാരണം…
Read Moreതലസ്ഥാനത്തു രണ്ടിലൊരാൾ പോസിറ്റീവാകുന്ന സാഹചര്യം! ലക്ഷണമുള്ളവരെ പോസിറ്റീവായി കണക്കാക്കും
തിരുവനന്തപുരം: ജലദോഷവും പനിയും ചുമയും മൂക്കടപ്പുമുള്ളവർ തിരുവനന്തപുരത്തു പുറത്തിറങ്ങാതിരിക്കു ന്നതാണ് ഉചിതം. എന്തെങ്കിലും കോവിഡ് രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കാനാണ് സർക്കാരിന്റെ നിർദേശം. പരിശോധിക്കുന്നമെന്നും ജില്ലയിൽ സിൻഡ്രോമിക് മാനേജ്മെന്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം പറയുന്നു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെയാണ് ഈ നടപടികൾ. രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയാൽ പരിശോധന കൂടാതെ ഹോം ഐസൊലേഷൻ അടക്കമുള്ളവ ഏർപ്പെടു ത്തുന്നതാണ് സിൻഡ്രോമിക് മാനേജ്മെന്റ്. ആരോഗ്യ വകുപ്പിന്റെ കർമ്മ പദ്ധതിയിലാണ് സിൻഡ്രോമിക് മാനേജ്മെന്റ് നിർദേശിക്കുന്നത്. ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളവർ പരിശോധന നടത്തുകയും കൃത്യ സമയങ്ങളിൽ ചികിത്സ തേടുകയും ചെയ്യണം. കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവർക്കു പരിശോധനകളിലും ചികിത്സയിലും മുൻഗണന നൽകും. ഇതിനായി താഴേത്തട്ടിൽ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേ ശിച്ചിട്ടുണ്ട്.
Read Moreനാട്ടിലെ താരമായി 12 അടിയോളം പൊക്കമുള്ള വാഴയും ഒൻപതിയടിയോളം നീളമുള്ള ഭീമന് വാഴക്കുലയും; ചിത്രങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാരും…
ആറ്റിങ്ങൽ: ഒൻപതടിയോളം നീളമുള്ള ഭീമന് വാഴക്കുല കൗതുക കാഴ്ചയാകുന്നു. ആറ്റിങ്ങൽ അയിലം കുന്നുംപുറത്ത് പാലൂർ വീട്ടിൽ സുനിൽ കുമാറിന്റെ കൃഷിയിടത്തിലാണ് വമ്പൻ വാഴക്കുല ഉണ്ടായത്. ഒരൊറ്റ വാഴക്കുലയില് ആയിരത്തിലേറെ പഴങ്ങള്.പിസാങ് സെറിബു അഥവാ ആയിരം കാ പൂവൻ ഇനത്തിൽപെട്ട വാഴയാണിത്.അഞ്ചു മാസമായി ഈ കുല വിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനിയും വിരിയാൻ ബാക്കിയുണ്ട്.ആറ്റിങ്ങൽ സബ് കോടതി ജീവനക്കാരനായ സുനിൽകുമാറിന് വ്യത്യസ്തമായ വാഴയിനങ്ങൾ കൃഷിചെയ്യുന്ന കർഷകനായ സുഹൃത്ത് ഉണ്ണിക്കൃഷ്ണനാണ് ഈ അപൂർവ വാഴയുടെ തൈ നൽകിയത്. പ്രശസ്ത വാഴ കർഷകനായ പാറശാല സ്വദേശി വിനോദ് ആണ് ഇത്തരം കൃഷികൾക്കുള്ള പ്രോത്സാഹനം ഇവർക്ക് നൽകുന്നത്. 12 അടിയോളം പൊക്കമുള്ള വാഴയും ഒൻപതിയടിയോളം നീളമുള്ള ഭീമന് വാഴക്കുലയും ഇപ്പോൾ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്. അത്ഭുത വാഴക്കുല കാണാനും ചിത്രങ്ങൾ പകർത്താനുമൊക്കെ ധാരാളം ആളുകൾ സുനിൽകുമാറിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്.
Read More