നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി കായലോരത്തെ കൊറ്റില്ലം, കൊറ്റില്ലം സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിച്ചു. നേമം, തിരുവല്ലം പോലീസ് സ്റ്റേഷനുകളിലെ അതിർത്തിയിൽ വരുന്ന ഈ പ്രദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പരാതി നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി ഉണ്ടാകുന്നില്ലെന്ന് പരാതി. സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ചു ഒരു വർഷം മുൻപാണ് ഈ പദ്ധതി ഇവിടെ നടപ്പാക്കിയത്.വെള്ളായണി കായൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വിദേശത്തുനിന്ന് ഉൾപ്പെടെ നിരവധി ദേശാടനക്കിളികൾ ആണ് പല കാലഘട്ടങ്ങളിലായി എത്തിയിരുന്നത്. ഇവയ്ക്ക് വിശ്രമിക്കുന്നതിനും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവയെ നേരിൽ കാണുന്നതിനും ഉദ്ദേശിച്ചുള്ളതാണ് കൊറ്റില്ലം. പ്രകൃതി സൗഹൃദപരമായ നിർമാണമാണ് നടത്തിയിരിക്കുന്നത്. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് ഇതു സംബന്ധിച്ച് യോഗം ചേർന്ന് ഇതിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ നടപ്പാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.ഒരുകൊല്ലം മുമ്പ് സിനിമാനടൻ സുരേഷ് ഗോപിയുടെ മകനാണ് ഈ കൊറ്റില്ലം ഉദ്ഘാടനം ചെയ്തത്.
Read MoreCategory: TVM
താത്കാലിക നിയമനത്തിനായി തടിച്ചുകൂടിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതോടെ അധികൃതര്‍ ചെയ്തത് ഇങ്ങനെ…
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ താത്കാലിക നിയമനത്തിനായി തടിച്ചുകൂടിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ. സാമൂഹിക അകലം പാലിക്കുന്നത് പരാജയപ്പെട്ടതോടെ ഇന്റർവ്യൂ നിർത്തിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വാർഡിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങളാണ് അനിയന്ത്രിതമായ ആൾക്കൂട്ടം കാരണം ഇന്നലെ നിർത്തിവച്ചത്. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സ വാർഡിലേക്ക് നഴ്സുമാരുടെയും ക്ളീനിംഗ് സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കുന്നതിനായാണ് ഇന്നലെ ഇന്റർവ്യൂ സംഘടിപ്പിച്ചിരുന്നത്. നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തിരമായിരുന്നു ഈ താത്കാലിക നിയമനങ്ങൾ നടത്താൻ ലക്ഷ്യമിട്ടിരുന്നത്. ഒഴിവുകളിൽ താത്കാലികമായി നിയമനത്തിന് താൽപ്പര്യമുള്ളവരെ ക്ഷണിച്ചു മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് അധികൃതർ അറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളും രക്ഷിതാക്കളുമടക്കം 2,000ത്തോളം പേരാണ് ജില്ലയ്ക്കകത്തും പുറത്തും നിന്നായി രാവിലെ മെഡിക്കൽ കോളജിലെ പഴയ ഓഡിറ്റോറിയത്തിൽ എത്തിയത്. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരും പോലീസും ഉദ്യോഗാർഥികളുടെ തിരക്ക് നിയന്ത്രിക്കാൻ…
Read Moreബാര്‍ലൈസന്‍സിന് അനുമതി തേടി സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനനന്തപുരം: ബാര്‍ലൈസന്‍സിന് സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഭരണ സമിതിയാണ് സർക്കാരിന് അപേക്ഷ നൽകിയത്. കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി ക്ലബ് ലൈസന്‍സ് നല്‍കാമെന്ന് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചു. ഐഎഎസ്, ഐപിഎസ്,ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സ്ഥാപനമാണ് സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്സ്റ്റിറ്റ്യട്ട്.
Read Moreഇതുവരെ മരണം 10..! യുവാവിന്റെ മരണം ആത്മഹത്യ അല്ല; പിന്നെ എങ്ങനെയാണ് ഉണ്ടായത് ? മരണക്കയമായി കുറ്റിച്ചക്കോണം കുളം
പേരൂർക്കട: കുടപ്പനക്കുന്നിലെ കുറ്റിച്ചക്കോണം കുളം മൂലമുള്ള അപകടഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ചുറ്റുവേലി ഇല്ലാതെ കിടക്കുന്ന കുളം ആണ് ഇപ്പോൾ പ്രദേശവാസികൾക്കും മറ്റു ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞദിവസം കുടപ്പനക്കുന്ന് ഹൗസ് നമ്പർ 221 ഗ്രീൻ ലാൻഡിൽ ഡാനിയേൽ ജോസഫിന്റെ മകൻ ഫ്രാൻസിസ് ജോസഫ് (43) ഇവിടെ മുങ്ങിമരിച്ചിരുന്നു. നിലവിൽ കുളം ഒരു സ്വകാര്യവ്യക്തിക്ക് മീൻ വളർത്തലിനായിട്ട് നഗരസഭ നൽകിയിരിക്കുകയാണ്. അതേസമയം കുളം നവീകരണ പ്രവർത്തനങ്ങൾ ഒന്നും അടുത്തകാലത്ത് നടത്തിയിട്ടുമില്ല. കുളത്തിൽ നിന്നും പായലും വള്ളിപ്പടർപ്പുകളും നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. യുവാവിന്റെ മരണം എങ്ങനെയാണ് ഉണ്ടായതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും ആത്മഹത്യ അല്ല എന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10 പേരാണ് ഇവിടെ മുങ്ങിമരിച്ചത്. കുളത്തിന് സംരക്ഷണ വേലി ഇല്ലാത്തതും അധികം ആൾക്കാർ ഇവിടേക്ക് തിരിഞ്ഞുനോക്കാത്തതുമാണ് ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടുത്താൻ കഴിയാത്തതിനു കാരണം. കുളത്തിന് സംരക്ഷണഭിത്തി നിർമിക്കുകയും…
Read Moreപാറശാലയിലെ പതിനാറുകാരിയുടെ മരണം! കാമുകനും പെണ്‍കുട്ടിയുടെ സഹോദരനും കുടുങ്ങി…
പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കാമുകൻ മുര്യങ്കര പാതിരിയോട് കോളനിയിൽ കിരണും (21)പെൺകുട്ടിയുടെ സഹോദരനുമാണ് അറസ്റ്റിലായത്. പാറശാലയിൽ 2018ലാണ് സംഭവം. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതാണ് പ്രതികളുടെ അറസ്റ്റിലേക്കെത്തിയത്. ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreഓടയിലെ മണ്ണ് നീക്കാനെത്തിയ നഗരസഭാ ജീവനക്കാർ പുതുക്കി പണിത റോഡ് വെട്ടിപ്പൊളിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
നെടുമങ്ങാട്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കാനെത്തിയ നഗരസഭ പൊതുമരാമത്ത് റോഡ് വെട്ടിപ്പൊളിച്ചു. തിരുവനന്തപുരം-നെടുമങ്ങാട് റോഡിൽ വാളിക്കോടിന് സമീപമാണ് അടുത്തിടെ ബിഎം ആൻഡ് ബിസി പ്രകാരം പുതുക്കി പണിത റോഡ്, എസ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചത്. ടെലിഫോൺ കേബിളുകളും വാട്ടർ അഥോറിറ്റിയുടെ പൈപ്പു ലൈനും തകർന്നു. പ്രദേശത്ത് കുടിവെള്ളം മുടക്കി ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ വീടിനും കടകൾക്കും മുന്നിലുള്ള ഓടയിലെ സ്ലാബുകൾ നീക്കാതിരിക്കാനാണ് ഇത്തരത്തിൽ റോഡ് പൊളിച്ച് വർഷങ്ങൾക്കു മുമ്പ് പൊതുമരാമത്തു വകുപ്പ് അടച്ച കലുങ്ക് കണ്ടെത്താൻ ശ്രമം നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ തവണ റോഡ് പുനർ നിർമിച്ചപ്പോൾ ഇവിടെ നല്ല നിലയിൽ കോൺക്രീറ്റ് ചെയ്ത് ഓട പണിയുകയും വെള്ളം സമീപത്തുള്ള പെട്രോൽ പമ്പിനു ചേർന്നുള്ള കലുങ്കിലൂടെ ഒഴുകി കിള്ളിയാറ്റിൽ പതിക്കാൻ സംവിധാനം ഒരുക്കുകയും…
Read Moreനാട്ടുകാരുടെ മാലിന്യ നിക്ഷേപകേന്ദ്രമായി തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പ്
മെഡിക്കൽ കോളജ്: ആശുപത്രി ക്യാമ്പസിൽ മാലിന്യനിക്ഷേപം രൂക്ഷമായി തുടരുന്നു. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. ശ്രീ ചിത്ര ആശുപത്രിക്കു പിന്നിലായി കെ.എസ്.ഇ.ബി ഓഫീസിനു സമീപമാണ് പുറത്തു നിന്നുള്ളവർ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച നടത്തിയ നിരീക്ഷണത്തിൽ ബൈക്കിലെത്തി മാലിന്യം നിക്ഷേപിച്ചതിന് ഒരാളെ പിടികൂടി. മെഡിക്കൽ കോളജ് വളപ്പിൽ അറവു മാലിന്യമുൾപ്പെടെയുള്ള നിക്ഷേപം രൂക്ഷമാണെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും.
Read Moreഓൺലൈനിൽ പഠിച്ചുകൊണ്ടിരുന്നകുട്ടികളെ പോലീസ് തല്ലിച്ചതച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
കാട്ടാക്കട: ഓൺലൈനിൽ പഠിച്ചു കൊണ്ടിരുന്ന നാല് പ്ലസ് വൺ വിദ്യാർത്ഥികളെ പോലീസ് തല്ലിച്ചതച്ച സംഭവം വിവാദത്തിലേക്ക്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കം നടപടിയുണ്ടാകുമെന്നാണ് സൂചന. ഇന്നലെ സംസ്ഥാന ബാലവകാശ കമ്മീഷനും പോലീസ് നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇവർക്കെതിരെ നടപടി എടുക്കുന്നത്. കാട്ടാക്കട സിഐ, എസ്.ഐ എന്നിവർക്കെതിരെ നടപടി വേണമെന്ന് പരക്കെ ആവശ്യമുയർന്നിട്ടുണ്ട്. രക്ഷിതാക്കളും ഈ ആവശ്യം മുന്നോട്ടു വയ്ക്കുന്നുണ്ട്. സ്ഥലം എം എൽ എ ഐ.ബി സതീഷും കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിലാണ് നടപടിയ്ക്ക് സാധ്യത. കേബിൾ ഉപയോഗിച്ചു മർദനംകഴിഞ്ഞ ദിവസം 17വയസുള്ള കുട്ടികളെ മുതുകിലും തുടയിലും കാലിലുമൊക്കെ പോലീസ് കേബിൾ വയർ ഉപയോഗിച്ച് മൃഗീയമായി മർദിച്ചത് മാതാപിതാക്കളുടെ മുന്നിലിട്ട്.കഞ്ചാവ് കച്ചവടമാണോടാ, അശ്ലീല വീഡിയോ കാണുകയായിരുന്നോ എന്നിങ്ങനെ ആക്രോശിച്ചും, അസഭ്യം വിളിച്ചുമായിരുന്നു മർദ്ദനം. വീടിനുള്ളിൽ മൊബൈൽ റെയ്ഞ്ചില്ലാത്തതിനാൽ…
Read Moreഅച്ഛൻ ഉപേക്ഷിച്ച ആകാശും അഞ്ച് വയസുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും; അമ്മൂമ്മയുടെ തുച്ഛമായ വരുമാനവും! ആകാശിന് ഫോൺ നൽകാൻ മന്ത്രി എത്തി
നെടുമങ്ങാട്: ആകാശിന് ഫോൺ നൽകാൻ മന്ത്രി ജി.ആർ. അനിൽ എത്തി. നഗരസഭയിലെ ചിറക്കാണി വാർഡിലെ ചെന്തുപ്പൂര് പെരുനെല്ലിവിള അനില ഭവനിൽ ആറാം ക്ലാസ് വിദ്യാർഥി ആകാശാണ് ഓൺലൈൻ പറനത്തിന് ഫോൺ വേണമെന്ന് മന്ത്രി ജി.ആർ. അനിലിനെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മന്ത്രി വീട്ടിലെത്തി ഫോൺ കൈമാറി. അച്ഛൻ ഉപേക്ഷിച്ച ആകാശും അഞ്ച് വയസുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും അമ്മൂമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് കഴിയുന്നത്. ആകാശ് അരുവിയോട് സെന്റ് റീത്താസ് യുപി സ്കൂളിലെ വിദ്യാർഥിയാണ്. മന്ത്രി ആവശ്യപ്പെട്ട പ്രകാരം പ്രാദേശിക എൽഡിഎഫ് പ്രവർത്തകർ സുമനസുകളുടെ സഹായത്തോടെ ഫോൺ വാങ്ങി നൽകുകയായിരുന്നു. അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട അമ്പരപ്പോടെ കുടുംബവും അയൽവാസികളും സന്തോഷം പങ്കിട്ടു. മന്ത്രി വീട്ടിൽ വന്ന് ഫോൺ നൽകണമെന്ന ആകാശിന്റെ ആഗ്രഹമാണ് സഫലമായത്. സിപിഎം പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.ബിജു, കൗൺസിലർ…
Read Moreസമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം! പോലീസ് കാട്ടിയത് കൊടും ക്രിമിനലുകളോടുപോലും കാട്ടാത്ത ക്രൂരത; പോലീസ് അതിക്രമത്തിന് ന്യായീകരണമില്ല; ബാലാവകാശ കമ്മീഷൻ
കാട്ടാക്കട: അഞ്ചുതെങ്ങിന്മൂടില് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളോട് കൊടും ക്രിമിനലുകളോടുപോലും കാട്ടാത്ത ക്രൂരതയാണ് പോലീസ് കാട്ടിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ റെഞ്ച് ഇല്ലാത്തതിനാല്‍ സമീപത്തെ യോഗേശ്വര ക്ഷേത്രത്തിലെ പടിക്കെട്ടില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടികളെ ലോക്ഡൗണിന്റെ പേരില്‍ മര്‍ദിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണ്. കേബിള്‍ വയര്‍കൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടി മെതിക്കുകയും വാഹനത്തില്‍ കയറ്റി മര്‍ദിക്കുകയും ചെയ്തത് കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമം ഒരിക്കലും നീതികരിക്കാനാകില്ല. കോവിഡിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ എന്തും ചെയ്യാന്‍ കയറൂരി വിട്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്. മര്‍ദനം കണ്ട് ഓടിയെത്തിയ കുട്ടികളുടെ മാതാപിതാക്കളെ പോലീസുകാര്‍ അസഭ്യം വിളിച്ച് ആട്ടിയോടിച്ചു. വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ എത്തിക്കാതെ മണിക്കൂറുകളോളം പോലീസ് വാഹനത്തില്‍ കയറ്റി വിവിധ…
Read More