തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യമന്ത്രി ക്വാറന്റൈനിൽ പ്രവേശിച്ചു. ശൈലജ ടീച്ചർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ യോഗങ്ങൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെടൽ നടത്തുമെന്ന് അവർ ഫേസ്ബുക്കിൽ പറഞ്ഞു.
Read MoreCategory: TVM
ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയത് ബീഹാറിലെ ‘റോബിൻ ഹുഡ്’! മോഷണം പോയത് രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയും
തിരുവനന്തപുരം: ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ബീഹാർ സ്വദേശിയായ ഇർഫാനാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ബീഹാറിൽ ഇയാൾ റോബിൻ ഹുഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരള പോലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ14 നാണ് ജ്വലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.
Read Moreരാഷ്ട്രീയ അഭയം നൽകിയ പിണറായിയെ തള്ളിപ്പറയില്ല; രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നു ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എ.കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വിമർശിച്ചത് തെറ്റെന്ന് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ അഭയം നൽകിയ പിണറായിയെ തള്ളിപ്പറയില്ലെന്നും ചെറിയാൻ പറഞ്ഞു. കോൺഗ്രസിലേക്ക് ക്ഷണിച്ച വീക്ഷണം ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാല്യം മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണെന്നും ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശരീരത്തിലും മനസിലും കറ പുരളാത്തതിനാൽ മരണം വരെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.
Read Moreലോവർ ഡിവിഷൻ ക്ലാർക്ക്, ഹൈസ്കൂൾ ടീച്ചർ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഉൾപ്പെടെ 54 തസ്തികകളിലേക്കു പിഎസ്സി വിജ്ഞാപനം വരുന്നു
തിരുവനന്തപുരം: 54 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പ്രഫസർ (കൗമാര ഭൃത്യ, രോഗനിധാൻ, ശാലക്യതന്ത്ര, ശല്യതന്ത്ര, പ്രസൂതി ആൻഡ് സ്ത്രീരോഗ്, ദ്രവ്യഗുണ, സ്വസ്ഥവൃത, കായ ചികിത്സ, ക്രിയാശരീർ, രചനശരിർ, അഗധതന്ത്ര ആന്റ് വിധി ആയുർവേദ), നഴ്സിംഗ് ട്യൂട്ടർ, സ്റ്റേറ്റ് ടാക്സ് ഓഫീസർ, അസിസ്റ്റന്റ് എൻജിനിയർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജൂനിയർ മാനേജർ (അക്കൗണ്ട്സ്) ലക്ചർ ഗ്രേഡ് രണ്ട് (ഹോം സയൻസ്), റിസർച്ച് അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ജൂണിയർ ഹെൽത് ഇൻ ഗ്രേഡ് 2, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ഓവർസിയർ ഗ്രേഡ് മൂന്ന്, ഡ്രാഫ്സ്റ്റ്മാൻ ഗ്രേഡ് 3, ബീ കീപ്പിംഗ് ഫീൽഡ് മാൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി ടു മാനേജിംഗ് ഡയറക്ടർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്, ജൂണിയർ ക്ലാർക്ക്, മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, സർജന്റ്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്…
Read Moreഅധിക കോവിഡ് വാക്സിൻ; ഗവർണർ സമ്മർദ്ദം ചെലുത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിന് അധിക കോവിഡ് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകിയെന്നും ഉപരാഷ്ട്രപതി വിളിച്ച യോഗത്തിൽ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ഏർപ്പെടുത്തിയിരുന്ന ആറ് മാസത്തെ കോവിഡ് ഇൻഷുറൻസ് കവറേജിന്റെ കാലാവധി നീട്ടണം. കാർഷിക ആവശ്യത്തിന് നബാഡ് നൽകിയ വായ്പകൾ കോവിഡ് കാലത്ത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read Moreശങ്കരനാരായണൻ പണ്ടേ മുക്കുകാരൻ; തിരുവാഭരണം മോഷ്ടിച്ച താൽക്കാലിക പൂജാരി അറസ്റ്റില്‍
നെയ്യാറ്റിന്‍കര: തിരുവാഭരണം മോഷ്ടിച്ച താത്കാലിക പൂജാരി അറസ്റ്റില്‍. മോഷണത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പെരുന്പഴുതൂര്‍ വിഷ്ണുപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണം മോഷ്ടിച്ച കേസിലാണ് കൊട്ടാരക്കര വാളകം തേവന്നൂര്‍ കണ്ണംകര മഠത്തില്‍ ശങ്കരനാരായണ (39) നെ പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പുറത്തും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്. ആന്‍ഡമാന്‍, ഡല്‍ഹി, മുംബൈ, ഫരീദാബാദ് മുതലായവിടങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളിലെ പൂജാരിയായിരുന്നു. അരുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ പൊട്ട് മോഷ്ടിച്ച കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പോലീസ് അറിയിച്ചു. മറ്റു ക്ഷേത്രങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മോഷണം ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
Read Moreകേരള സർവകലാശാല ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാല ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ മുഴുവൻ സർവകലാശാലകളോടും നിർദ്ദേശിച്ചിട്ടുണ്ട്. കേരള സർവകലാശാല യൂണിയനും വിദ്യാർഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരള സർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.
Read Moreപതിനാറ് ലക്ഷം രൂപ..! സരിതനായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസില്‍ സിപിഐ പഞ്ചായത്തംഗം അറസ്റ്റില്‍
വെള്ളറട: സരിതനായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ സിപിഐ പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാല്‍ പഞ്ചായത്ത് പാലിയോട് വാര്‍ഡ് അംഗം ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ രതീഷ്(32) ആണ് അറസ്റ്റിലായത്. കെടിഡിസി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാന ചെയ്ത് ഓലത്താന്നി, തിരുപുറം സ്വദേശികളികളില് നിന്ന് പണം തട്ടിച്ചകേസിലാണ് അറസ്റ്റ്. കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപയും, ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.
Read Moreഎൻഎസ്എസിനെതിരായ വിജയരാഘവന്റെ നിലപാട് അപക്വവും തെറ്റിദ്ധാരണാജനകവുമെന്ന് പാലോട് രവി
തിരുവനന്തപുരം: എൻഎസ്എസിനെതിരായ സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ നിലപാട് അപക്വവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യുട്ടി സ്പീക്കറുമായ പാലോട് രവി. വർഗീയശക്തികളെ സഹായിക്കുന്നതാണ് വിജയരാഘവന്റെ ലേഖനത്തിലെ പരാമർശങ്ങൾ. ചരിത്രത്തെ വളച്ചൊടിക്കാനുള്ള സിപിഎമ്മിന്റെ ദുഷ്ടലാക്കാണ് ലേഖനത്തിലുടനീളം പ്രതിഫലിക്കുന്നത്. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടിയേക്കാൾ പാരമ്പര്യവും ആത്മാർത്ഥതയും ആർജവവുമുള്ള പ്രസ്ഥാനമാണ് എൻഎസ്എസ്. കമ്മ്യുണിസ്റ്റ് പാർട്ടി രൂപംകൊള്ളുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വർഗീയതയ്ക്കും വിവേചനങ്ങൾക്കുമെതിരെ പോരാടി പുരോഗമനപ്രസ്ഥാനങ്ങൾക്ക് മാതൃകകാട്ടികൊണ്ടാണ് എൻഎസ്എസ് സമൂഹത്തിൽ വേരുറപ്പിച്ചത്. എൻഎസ്എസ് എന്ത് പറയണമെന്നും പ്രവർത്തിക്കണമെന്നും ആജ്ഞാപിക്കാനുള്ള മാർക്സിസ്റ്റുപാർട്ടിയുടെ ശ്രമം ഔദ്ധത്യത്തിൽ കുറഞ്ഞൊന്നുമല്ല-പാലോട് രവി പ്രസ്താവനയിൽ പറഞ്ഞു.
Read Moreതുടർ ഭരണം ഉറപ്പ്; 80 സീറ്റുകൾ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് സർക്കാരിന് തുടർഭരണമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. 80 സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗത്തിൽ വിലയിരുത്തി.രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികൾ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാൽ അത് അധികാരത്തിലെത്താൻ മാത്രമുള്ള നേട്ടമുണ്ടാക്കാനായില്ലെന്നും യോഗത്തിൽ വിലയിരുത്തി.
Read More