സ്പീ​ക്ക​ർ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല; സ​ഭ​യി​ലി​രു​ന്ന് രാ​ജ​ഗോ​പാ​ൽ; ബ​ഹി​ഷ്ക​രി​ച്ച് പി.​സി. ജോ​ർ​ജ്


തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇ​ന്ന് വ​രെ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു സ്പീ​ക്ക​റും നേ​രി​ടാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് സ്പീ​ക്ക​ർ നേ​രി​ടു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​പ​ക്വ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് ആ​രെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്നും ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ​ഭ​യി​ലി​രു​ന്ന് രാ​ജ​ഗോ​പാ​ൽ; ബ​ഹി​ഷ്ക​രി​ച്ച് പി.​സി. ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ച്ച യു​ഡി​എ​ഫി​നൊ​പ്പം പി.​സി ജോ​ർ​ജും സ​ഭ വി​ട്ട് പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ സ​ഭ​യി​ലെ ഏ​ക ബി​ജെ​പി അം​ഗ​മാ​യ ഒ.​രാ​ജ​ഗോ​പാ​ൽ സ​ഭ​യി​ൽ തു​ട​ർ​ന്നു.

ഇ​തു പോ​ലൊ​രു അ​ഴി​മ​തി സ​ർ​ക്കാ​ർ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ഭ വി​ട്ട് പു​റ​ത്തി​റ​ങ്ങി​യ പി.​സി ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. യു​ഡി​എ​ഫി​നൊ​പ്പം ചേ​രാ​ൻ ശ്ര​മി​ക്കു​ന്ന പി.​സി ജോ​ർ​ജി​ന്‍റെ ഇ​ന്ന​ത്തെ സ​ഭാ ബ​ഹി​ഷ്ക​ര​ണം രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ കൗ​തു​ക​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് യു​ഡി​എ​ഫ് ഇ​തു​വ​രെ പി.​സി ജോ​ർ​ജി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടാ​തെ നി​ൽ​ക്കു​ന്പോ​ഴാ​ണ് പി.​സി ജോ​ർ​ജി​ന്‍റെ ഇ​ന്ന​ത്തെ സ​ഭാ ബ​ഹി​ഷ്ക​ര​ണം.

Related posts

Leave a Comment