ശ്രീകുമാർ മേനോനെതിരേ മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി: ആ​ന്‍റ​ണി പെ​രുമ്പാ​വൂ​രിന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോലീസ്

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ ന​ടി മ​ഞ്ജു​വാ​ര്യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ സാ​ക്ഷി മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. ഒ​ടി​യ​ൻ സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ സ​ജി, നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സി​പി സി.​ഡി. ശ്രീ​നി​വാ​സ​നാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.

ഒ​ക്ടോ​ബ​ർ 21നാ​ണ് മ​ഞ്ജു വാ​ര്യ​ർ ശ്രീ​കു​മാ​ർ മേ​നോ​ൻ ത​ന്നെ​യും ത​ന്‍റെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും സി​നി​മ​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി ന​ൽ​കി​യ​ത്.

Related posts