എബിവിപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസിന്‍റെ ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം: അഭിമന്യൂ വധക്കേസിലെ പ്രതികളെ പോലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ച് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെ പ്രവർത്തകർ പ്രകോപിതരായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് നേരിയ പരിക്കേറ്റു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. അഭിമന്യൂ കൊലക്കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണെന്നായിരുന്നു എബിവിപിയുടെ ആക്ഷേപം. കേസിലെ മുഖ്യപ്രതികളെ എത്രയും വേഗം പിടികൂടണമെന്നും എസ്ഡിപിഐ എന്ന ഭീകര സംഘടനയെ നിരോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

Read More

മന്ത്രിസഭാ പുനഃസംഘടന അജണ്ടയിലില്ല; സഹകരിച്ചു നിൽക്കുന്നവരെ എങ്ങനെ പ്രായോഗികമായി സഹകരിപ്പിക്കാമെന്നതാണ് ആലോചനയെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യാഴാഴ്ച തുടങ്ങുന്ന മുന്നണി നേതൃയോഗങ്ങളിൽ ഇക്കാര്യങ്ങൾ ചർച്ചയാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുമായി സഹകരിച്ചു നിൽക്കുന്നവരെ എങ്ങനെ പ്രായോഗികമായി സഹകരിപ്പിക്കാമെന്ന് ആലോചിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Read More

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മധ്യകേരളത്തിൽ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: മധ്യകേരളത്തിൽ നാലാം ദിവസവും ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാപഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read More

​പിണ​റാ​യി വി​ജ​യ​ന് തി​ണ്ണ മി​ടു​ക്കു മാ​ത്രം; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കേ​ര​ള​ത്തോ​ട് ചി​റ്റ​മ്മ​ന​യ​വുമെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കേ​ര​ള​ത്തോ​ട് ചി​റ്റ​മ്മ​ന​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേന്ദ്രത്തോട് ഒ​ന്നും ചോ​ദി​ച്ച് വാ​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് തി​ണ്ണ മി​ടു​ക്കു മാ​ത്ര​മെ​ന്നും അദ്ദേഹം പ​രി​ഹ​സി​ച്ചു. സാ​യി​പ്പി​നെ കാ​ണു​മ്പോ​ൾ ക​വാ​ത്ത് മ​റ​ക്കു​ന്ന​തു പോ​ലെ മോ​ദി​യെ കാ​ണു​മ്പോ​ൾ പി​ണ​റാ​യി എ​ല്ലാ മ​റ​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല വിമർശിച്ചു.

Read More

തരൂരിന്‍റെ ഓഫീസ് ആക്രമിച്ചത് പ്രതിഷേധാർഹം; സംഘപരിവാർ സംഘടനകൾ രാജ്യവ്യാപകമായി കാണിക്കുന്ന അസഹിഷ്ണുതയുടെ തുടർച്ചയെന്ന് എം.ബി.രാജേഷ്

തിരുവനന്തപുരം: ശശി തരൂർ എംപിയുടെ തിരുവനന്തപുരത്തെ ഓഫീസിനുളളിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിനെതിരേ എം.ബി.രാജേഷ് എംപി രംഗത്ത്. സംഘപരിവാർ സംഘടനകൾ രാജ്യവ്യാപകമായി കാണിക്കുന്ന അസഹിഷ്ണുതയുടെ തുടർച്ചയാണ് കേരളത്തിലെ സംഭവമെന്നും തരൂരിന്‍റെ ഓഫീസിനെതിരായ അക്രമം പ്രതിഷേധാർഹമാണെന്നും രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിന്‍റെ പേരിൽ തരൂരിന്‍റെ ഓഫീസിന് നേരെ യുവമോർച്ച ആക്രമണം നടത്തിയത്. ഓഫീസിന് മുന്നിലും തരൂരിന്‍റെ ചിത്രം പതിച്ച ബോർഡിലും പ്രവർത്തകർ കരി ഓയിൽ ഒഴിക്കുകയായിരുന്നു. തരൂർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Read More

വെള്ളിയാഴ്ച വരെ മഴ തുടരും; ന്യൂ​ന​മ​ര്‍​ദ്ദം വീണ്ടും രൂ​പ​പ്പെടാൻ സാധ്യതയെന്ന് കാ​ലാവ​സ്ഥാ നി​രീ​ക്ഷ​ക​ര്‍

തി​രു​വ​ന​ന്ത​പു​രം: 20 വ​രെ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം. മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ കു​റ​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും 19ന് ​വീ​ണ്ടും ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്. അ​ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് ഇ​ട​യാ​ക്കും. ഒ​ഡീ​ഷ തീ​ര​ത്തു ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റാ​ണു കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ​യ്ക്ക് കാ​ര​ണം. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 16 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് ഇ​തി​നോ​ട​കം ല​ഭി​ച്ച​ത്.

Read More

മ​ഴ ശ​ക്ത​മാ​യി​ തു​ട​രും;  70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശും; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി​ത​ന്നെ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം തി​ങ്ക​ളാ​ഴ്ച അ​തി​ശ​ക്ത​മാ​യി​രു​ന്നു. വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​ത്യ​ന്തം ക​ന​ത്ത​മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​തു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 70 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കേ​ര​ള​തീ​ര​ത്തും അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ, മ​ധ്യ, വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

വാ​ഹ​ന​മി​ടി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ച സം​ഭ​വം: കാ​ർ ക​സ്റ്റ​ഡി​യി​ൽ; അപകടം ഉണ്ടാക്കിയത് തന്‍റെ കാർ അല്ലെന്ന് ഉടമ;  മൊബൈയിൽ ലൊക്കേഷൻ പരിശോധിക്കുമെന്ന് പോലീസ്

പ​രി​യാ​രം: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ല്‍ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന മാ​രു​തി റി​സ്റ്റ് കാ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ന് ചി​ല കേ​ടു​പാ​ടു​ക​ള്‍ ക​ണ്ടെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​ല്‍ താ​ന്‍ അ​തു​വ​ഴി പോ​യി​ട്ടി​ല്ലെ​ന്നാ​ണ് കാ​റു​ട​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ സൈ​ബ​ര്‍​സെ​ല്‍ വ​ഴി പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​രി​യാ​രം എ​സ്‌​ഐ വി.​ആ​ര്‍.​വി​നീ​ഷ് പ​റ​ഞ്ഞു. മ​റ്റൊ​രു വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ഉ​ദ​യ​ന്‍​കു​ള​ങ്ങ​ര​യി​ലെ ശേ​ഖ​ര​ന്‍​നാ​യ​ർ-​കൃ​ഷ്ണ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എ​സ്.​ഹ​രി​കു​മാ​ര്‍(42)​ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. പാ​പ്പി​നി​ശേ​രി-​പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ല്‍ പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ല്‍ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി ഒ​ന്‍​പ​ത​ര​ക്കാ​യി​രു​ന്നു അ​പ​ക​ടം. ചു​മ​ടു​താ​ങ്ങി​യി​ലെ പ​വി​ഴം സി​മ​ന്‍റ് ഡി​സൈ​ന്‍ വ​ര്‍​ക്‌​സ് ഉ​ട​മ​യാ​യ ഹ​രി​കു​മാ​ര്‍ 25 വ​ര്‍​ഷ​മാ​യി ഇ​വി​ടെ ജോ​ലി​ക്കാ​രോ​ടൊ​പ്പം വാ​ട​ക​ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി പാ​ര്‍​സ​ല്‍ ഭ​ക്ഷ​ണം വാ​ങ്ങി റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​ക​വെ​യാ​ണ് ഹ​രി​കു​മാ​റി​നെ അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ച​ത്. തെ​രു​വ് വി​ള​ക്കു​ക​ളി​ല്ലാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ല്‍ റോ​ഡി​ല്‍ വീ​ണു​കി​ട​ക്കു​ന്ന​ത്…

Read More

വ​ക്കം ഷ​ബീ​ർ വ​ധം;  വിദേശത്തേക്ക് കടന്ന പ്രതി  രണ്ട് വർഷത്തിന് ശേഷം തിരികെ നാട്ടിലേക്ക് വരാൻ മുംബൈ എയർപോട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്

ആ​റ്റി​ങ്ങ​ൽ: വ​ക്കം ഷ​ബീ​ർ വ​ധ​ക്കേ​സി​ലെ ഏ​ഴാം പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു .വ​ക്കം രാ​മ​ർ വി​ളാ​ക​ത്ത് വി​ഷ്ണു(27) ആ​ണ് പി​ടി​യി​ലാ​യ​ത്.​സം​ഭ​വത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന വി​ഷ്ണു ക​ഴി​ഞ്ഞ​ദി​വ​സം മും​ബ​യ് സ​ഹ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യി​രു​ന്നു.​തു​ട​ർ​ന്ന് ക​ട​യ്ക്കാ​വൂ​ർ സി.​ഐ ജി.​ബി. മു​കേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് കൈ​മാ​റി. 2016 ജ​നു​വ​രി 31നാ​യി​രു​ന്നു സം​ഭ​വം.​ഇ​തോ​ടെ ഈ ​വ​ധ​ക്കേ​സ്സി​ലെ മു​ഴു​വ​ൻ പേ​രേ​യും അ​റ​സ്റ്റു ചെ​യ്തു. ഏ​ഴ് പേ​രി​ൽ ഒ​രാ​ൾ വി​ചാ​ര​ണ​യ്ക്കി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഒ​രാ​ളെ വെ​റു​തെ​വി​ട്ടു.

Read More

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു; വ്യാ​പ​ക​നാ​ശം; ബു​ധ​നാ​ഴ്ച വ​രെ മ​ഴ തു​ട​രു​മെ​ന്ന് കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച വ​രെ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. കേ​ര​ളാ, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം. തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ലും വ്യാ​പ​ക നാ​ശ​മു​ണ്ട്. എ​റാ​ണാ​കു​ളം ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ൾ ഒ​റ്റ​പ്പെ​ട്ടു. മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്തും പൊ​ന്നാ​നി​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി. മ​ര​ങ്ങ​ൾ പി​ഴു​തു​വീ​ണ​തി​നെ​ത്തു​ട​ർ​ന്നു റോ​ഡ് ഗ​താ​ഗ​ത​വും പ​ലേ​ട​ത്തും ത​ട​സ​പ്പെ​ട്ടു. കോ​ട്ട​യം ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മീ​ന​ച്ചി​ലാ​ർ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്നു പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും ട്രെ​യി​നു​ക​ൾ നാ​ല് മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ ച​ന്തി​രൂ​രി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മം​ഗ​ലാ​പു​രം-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ…

Read More