നാക്കുകൾകൊണ്ട് പയറ്റി നേതാക്കൾ..! ബിജെപി ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് കോടിയേരി; പോ​ലീ​സ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തു​ന്നുവെന്ന്​ ഒ. രാജഗോപാൽ

ബിജെപി ആസൂത്രിത ആക്രമണം നടത്തുന്നു: കോടിയേരി
തി​രു​വ​നന്തപു​രം: ഒ​രു ആ​ക്ര​മ​ണ​ങ്ങ​ളെ​യും സി​പി​എം പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത് ബി​ജെ​പി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ബി​ജെ​പി​ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള അ​ഴി​മ​തി പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ടി​ട്ടു​ള്ള​ത്.

പാ​ർ​ട്ടി ഓ​ഫീ​സു​ക​ളും വീ​ടു​ക​ളും ആ​ക്ര​മി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന​താ​യി കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. ബി​ജെ​പി ആ​സൂ​ത്രി​ത​മാ​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പോ​ലീ​സ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​: ഒ. രാജഗോപാൽ
തി​രു​വ​നന്തപു​രം: പോ​ലീ​സ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​വെ​ന്ന് ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് സി​പി​എം കൗ​ണ്‍​സി​ല​റും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​ണ്. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണ രം​ഗ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ആ​റ് മാ​സം മു​ൻ​പും ഈ ​കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പാ​ർ​ട്ടി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ത​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​ല്ല. പോ​ലീ​സ് നി​ഷ്ക്രി​യ​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് സി​പി​എ​മ്മി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​രു​ന്ന​ത്. ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ൽ നാ​ല് പോ​ലീ​സു​കാ​ർ കാ​വ​ലു​ണ്ടാ​യി​ട്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ എ​ത്തി​യ കൗ​ണ്‍​സി​ല​റെ ത​ട​ഞ്ഞ​ത് ഒ​രു പോ​ലീ​സു​കാ​ര​ൻ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.

കോ​ടി​യേ​രി​യു​ടെ വീ​ടി​ന് നേ​രെ ബി​ജെ​പി ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഡ​ൽ​ഹി​യി​ൽ സീ​താ​റാം യെ​ച്ചൂ​രി​യെ ആ​ക്ര​മി​ച്ചു എ​ന്ന സം​ഭ​വം പോ​ലെ ആ​സൂ​ത്രി​ത​മാ​യി സി​പി​എം പ​റ​ഞ്ഞ് പ​ര​ത്തു​ന്ന​താ​ണ്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സു​ക​ൾ എ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Related posts