വൈ​ദ്യു​തി പ്ര​തി​സ​ന്ധി ; മേ​ഖ​ല തി​രി​ച്ച് നി​യ​ന്ത്ര​ണം വന്നേക്കും; ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് വിദഗ്ധർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി, മേ​ഖ​ല തി​രി​ച്ചു നി​യ​ന്ത്ര​ണ​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് കെഎ​സ്ഇ​ബി. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വൈ​ദ്യു​തി മ​ന്ത്രി​യു​ടെ​യും തീ​രു​മാ​നം കാ​ക്കു​ക​യാ​ണ് കെഎസ്ഇ​ബി ഉ​ന്ന​ത നേ​തൃ​ത്വം. വൈ​ദ്യു​ത ഉ​പ​ഭോ​ഗം കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളെ മേ​ഖ​ല തിരി​ച്ചു നി​യ​ന്ത്ര​ണം കൊ​ണ്ടു വ​രാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 150 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി ഉ​പ​ഭോ​ഗം വീ​തം കു​റ​യ്ക്കാ​നാ​ണ് കെഎസ്ഇ​ബി ലക്ഷ്യമിടുന്നത്. വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പീ​ക്ക് ടൈ​മി​ൽ പ​ര​മാ​വ​ധി ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും. നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നു​ള്ള സ​ർ​ക്കു​ല​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ണി​യ​റ​യി​ൽ ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വൈ​ദ്യു​തിമ​ന്ത്രി​യു​ടെ​യും അ​ന്തി​മ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കു​ല​ർ ഇ​റ​ക്കു​ക. വൈ​ദ്യു​ത ഉ​പ​ഭോ​ഗം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ട് നി​ല​വി​ലു​ണ്ടെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​ലും ഉ​ഷ്ണ​ത്തി​ലും ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം കൂ​ടി വ​രു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ…

Read More

പ​രി​ഷ്കാ​രം ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി;​ നി​സാ​ര​മാ​യി ലൈ​സ​ൻ​സ് ന​ൽ​കാ​നാ​വി​ല്ലെന്ന് ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലൈ​സ​ൻ​സ് നി​സാ​ര​മാ​യി ന​ൽ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ ക​ച്ച​വ​ട താ​ത്പ​ര്യ​ത്തി​ന് വേ​ണ്ടി ആ​ളു​ക​ളു​ടെ ജീ​വ​ൻ ബ​ലി​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ്രൈ​വി​ങ് സ്കൂ​ളു​ക​ളു​ടെ ഗ്രൗ​ണ്ടി​ൽ ടെ​സ്റ്റ് വേ​ണ്ടെ​ന്നും സ​ർ​ക്കാ​ർ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്ത് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി ഗു​ണ്ടാ​യി​സം സ​ർ​ക്കാ​രി​നോ​ട് ന​ട​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് ഒ​രു മാ​ഫി​യ ഉ​ണ്ട്. അ​വ​രാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. അ​ത് വി​ല​പ്പോ​കി​ല്ല.​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ത് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​ദി​ന ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തും ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​തും അ​ത്ഭു​ത​പ്പെ​ടു​ത്തി. ടെ​സ്റ്റി​ന് സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​ണ്ടാ​ക്കും. മ​ല​പ്പു​റം ആ​ർ ടി ​ഓ​ഫീ​സി​ൽ വ​ലി​യ വെ​ട്ടി​പ്പി​ന് ശ്ര​മം ന​ട​ന്നു. അ​ത് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ല. ക്ര​മ​ക്കേ​ട് കാ​ണി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടു​മെ​ന്നും…

Read More

സി​പി​എ​മ്മി​ലെ ക​ണ്ണൂ​ർ ലോ​ബി ത​ക​ർ​ന്നു; ഇ.​പി.​ജ​യ​രാ​ജ​നെ ത​ള്ളാ​നും കൊ​ള്ളാ​നും വ​യ്യാ​ത്ത അ​വ​സ്ഥ​യെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: എ​ക്കാ​ല​വും സി​പി​എ​മ്മി​ലെ ശാ​ക്തി​ക ചേ​രി​യാ​യ ക​ണ്ണൂ​ർ ലോ​ബി അ​ന്തച്ഛി​ദ്രം മൂ​ലം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. പി​ണ​റാ​യി​യു​ടെ ഉ​റ്റ​മി​ത്ര​ങ്ങ​ളാ​യ ജ​യ​രാ​ജ​ന്മാ​ർ മൂ​ന്നു ത​ട്ടി​ലാ​ണ്. ഇ.​പി.​ ജ​യ​രാ​ജ​നെ ത​ള്ളാ​നും കൊ​ള്ളാ​നും വ​യ്യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ണ്ണൂ​ർ ലോ​ബി​യി​ലെ സം​ഘ​ർ​ഷം മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു. 2005-ൽ ​മ​ല​പ്പു​റം സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി​യെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനി​ന്നു മാ​റ്റാ​ൻ വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ശ​ക്ത​മാ​യ പ്ര​തി​രോ​ധം സൃ​ഷ്ടി​ച്ച​ത് ഇ.​പി.​ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ത​ന്നേ​ക്കാ​ൾ ജൂ​നി​യ​റാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, എ.​ വി​ജ​യ​രാ​ഘ​വ​ൻ എം.​വി. ​ഗോ​വി​ന്ദ​ൻ എ​ന്നി​വ​രെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​ക്കി​യ​പ്പോ​ഴാ​ണ് ത​ഴ​യ​പ്പെ​ട്ട ജ​യ​രാ​ജ​ൻ കു​പി​ത​നാ​യ​ത്. പി​ണ​റാ​യി​യെ ത​ക​ർ​ക്കാ​ൻ വി.​എ​സി​ന്‍റെ കോ​ടാ​ലി​യാ​യി പ്ര​വ​ർ​ത്തി​ച്ച ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റു​മാ​യു​ള്ള ജ​യ​രാ​ജ​ന്‍റെ വ​ഴിവി​ട്ട ബ​ന്ധ​മാ​ണ് പി​ണ​റാ​യി​യെ പ്ര​കോ​പി​ച്ച​ത്. എ​ന്നാ​ൽ, ബിജെപി നേ​താ​വ് ജാ​വേ​ദ്ക്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളെ പി​ണ​റാ​യി​യോ പാ​ർ​ട്ടി​യോ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ല- ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു. എ.കെ.​ജി, സി.​എ​ച്ച്. ക​ണാ​ര​ൻ, അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ,…

Read More

മേ​യ​റു​ടെ വാ​ദ​ങ്ങ​ളെ​ല്ലാം സി​സി​ടി​വി പൊ​ളി​ച്ചു; ​ആ​ര്യ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​ൽ വ​ൻ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ​രാ​ജേ​ന്ദ്ര​ൻ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് മേ​യ​റും ഡ്രൈ​വ​റും ത​മ്മി​ൽ രാ​ത്രി​യി​ൽ ന​ടു​റോ​ഡി​ൽ ത​ർ​ക്ക​മു​ണ്ടാവുകയും തുടർന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞി​ട്ട് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കുകയും ചെയ്ത സം​ഭ​വ​ത്തി​ൽ മേ​യ​ർ​ക്കും എം​എ​ൽ​എ​യ്ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ത്ത പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ഡ്രൈ​വ​ർ യ​ദു​കൃ​ഷ്ണ​നാ​ണ് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​ക്കെ​തി​രെ​യും സം​ഭ​വ​ദി​വ​സം പ​രാ​തി ന​ൽ​കി​യ​ത്. മേ​യ​റു​ടെ പ​രാ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ത​ങ്ങ​ൾ ബ​സ് ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും റെ​ഡ് സി​ഗ്ന​ൽ ആ​യി​രു​ന്നു​വെ​ന്നു​മു​ള്ള മേ​യ​റു​ടെ വാ​ദം പൊ​ളി​ച്ച് കൊ​ണ്ടു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. കേസെടുക്കാത്തതിൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫ് ഇ​ന്ന് കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സി​ലേ​ക്കും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ണ്‍​മെ​ന്‍റ്…

Read More

ഇ​ടി​വ​ള കൊ​ണ്ട് മു​ഖ​ത്ത് ഇ​ടി​ച്ചു: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ൽ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ ആ​ക്ര​മ​ണം; യു​വാ​വ് കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ യുവാവിന്‍റെ ക്രൂ​ര മ​ർ​ദ​നം. എം​ആ​ർ​ഐ സ്കാ​നിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജ​യ​കു​മാ​രി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പൂ​വാ​ർ സ്വ​ദേ​ശി അ​നി​ൽ ജ​യ​കു​മാ​രി​യു​ടെ മു​ഖ​ത്ത് ഇ​ടി വ​ള ഉ​പ​യോ​ഗി​ച്ച് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്തെ എ​ല്ലു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ജ​യ​കു​മാ​രി​യെ മെ​ഡി​ക്ക​ൽ കോ​ളജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​വാ​ർ സ്വ​ദേ​ശി അ​നി​ലി​നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജ​യ​കു​മാ​രി​യെ സ്കാ​നിം​ഗി​ന് തീ​യ​തി ന​ൽ​കാ​ൻ വൈ​കി എ​ന്നാ​രോ​പി​ച്ചാ​ണ് അ​നി​ൽ ആ​ക്ര​മി​ച്ച​ത്.

Read More

മേ­​യ​ര്‍ ആ­​ര്യ­​യു­​ടെ പ്ര­​വ​ര്‍­​ത്തി പൊ­​തു­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് അ­​പ­​മാ​നം; ഡ്രൈ​വ­​റെ കു­​റ്റ­​പ്പെ­​ടു­​ത്തു​ന്ന­​ത് എ­​ന്തി­​നാ­​ണെ­​ന്ന് ത­​നി­​ക്ക് മ­​ന­​സി­​ലാ­​കു­​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത­​ല

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റും തി​രു​വ​ന​ന്ത​പു​രം മേ­​യ­​ര്‍ ആ­​ര്യാ രാ­​ജേ­​ന്ദ്ര­​നു­​മാ­​യു­​ള്ള ത​ര്‍­​ക്ക­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ര­​മേ­​ശ് ചെ­​ന്നി­​ത്ത­​ല. ഡ്രൈ­​വ­​റു­​ടെ ഭാ​ഗ­​ത്ത് ഒ­​രു തെ­​റ്റു­​മി­​ല്ലെ­​ന്നാ­​ണ് പു­​റ­​ത്തു­​വ­​ന്ന ദൃ­​ശ്യ­​ങ്ങ​ള്‍ വ്യ­​ക്ത­​മാ­​ക്കു­​ന്ന­​തെ­​ന്ന് ചെ­​ന്നി­​ത്ത­​ല പ്ര­​തി­​ക­​രി​ച്ചു. എം­​എ​ല്‍­​എ­​യും മേ­​യ​റും കു­​റേ­​ക്കൂ­​ടി ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​ത്തോ­​ടെ പ്ര­​വ​ര്‍­​ത്തി­​ക്കേ­​ണ്ട ആ­​ളു­​ക­​ളാ­​ണ്. പൊ­​തു­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് അ­​വ­​മ­​തി­​പ്പു­​ണ്ടാ­​ക്കാ­​നെ ഇ­​വ­​രു­​ടെ പ്ര­​വ­​ര്‍­​ത്തി സ­​ഹാ­​യ­​ക­​മാ­​കൂ. ഡ്രൈ​വ­​റെ കു­​റ്റ­​പ്പെ­​ടു­​ത്തു​ന്ന­​ത് എ­​ന്തി­​നാ­​ണെ­​ന്ന് ത­​നി­​ക്ക് മ­​ന­​സി­​ലാ­​കു­​ന്നി​ല്ല. വി­​ഷ­​യ­​ത്തി​ല്‍ ഡ്രൈ­​വ­​റു­​ടെ ഭാ­​ഗം കേ​ള്‍­​ക്കാ​ന്‍ പോ​ലും പോ­​ലീ­​സ് ത­​യാ­​റാ­​കാ​ത്ത­​ത് ദൗ​ര്‍­​ഭാ­​ഗ്യ­​ക­​ര­​മാ­​ണെ​ന്നും ചെ­​ന്നി­​ത്ത­​ല പ­​റ​ഞ്ഞു.  

Read More

മാ​താ​വ് ആ​ഹാ​രം ന​ല്‍​കി​യില്ല; വാക്കുതർക്കത്തിനിടെ മ​ദ്യ​ല​ഹ​രി​യിലായ മ​ക​ന്‍ വീ​ടി​നു തീ​യി​ട്ടു

പേ​രൂ​ര്‍​ക്ക​ട: മാ​താ​വ് ആ​ഹാ​രം ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് മ​ക​ന്‍ സ്വ​ന്തം വീ​ടി​ന് തീ​യി​ട്ടു. തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് മാ​താ​വ് വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പ്പെ​ട്ടു.ഇ​ന്ന​ലെ രാ​ത്രി ഒന്പതോടു​കൂ​ടി വ​ട്ടി​യൂ​ര്‍​ക്കാ​വ് വ​യ​ലി​ക്ക​ട ഹ​രി​ത​ന​ഗ​റി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50കാരനായ മകനെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് : ഹ​രി​ത​ന​ഗ​റി​ലെ ഓ​ടു​പാ​കി​യ വീ​ട്ടി​ല്‍ സം​ഭ​വ​ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ മകൻ ത​നി​ക്ക് ആ​ഹാ​രം ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മാ​താ​വു​മാ​യി വാ​ക്കു​ത​ര്‍​ക്കം തു​ട​ങ്ങി. ഒ​ടു​വി​ല്‍ വീ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ ത​ടി​യു​രു​പ്പ​ടി​ക​ള്‍, വ​സ്ത്ര​ങ്ങ​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു.തീ ​ക​ണ്ട് മാ​താ​വ് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്്‌ടം ക​ണ​ക്കാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍ നി​ന്ന് ഗ്രേ​ഡ് എഎ​സ്ടിഒ അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ ​കെ​ടു​ത്തി​യ​ത്.മകനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

തിരുവനന്തപുരത്ത്  മി​ക​ച്ച മാ​ർ​ജി​നി​ൽ ജയിക്കും; മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് യു​ഡി​എ​ഫി​നെ ബാ​ധി​ക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​യം അ​വ​കാ​ശ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് യു​ഡി​എ​ഫി​നെ ബാ​ധി​ക്കും. ത​രൂ​രി​ന് വോ​ട്ട് ചെ​യ്തി​രു​ന്ന ആ​ളു​ക​ളു​ടെ മ​ന​സ് മ​ടു​ത്തു. കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​ന്ന തീ​ര​ദേ​ശ വോ​ട്ടു​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​യി അ​ത് ബി​ജെ​പി​യി​ലേ​ക്കും എ​ൽ​ഡി​എ​ഫി​ലേ​ക്കും പോ​യി. മി​ക​ച്ച മാ​ർ​ജി​നി​ൽ ഞാ​ൻ ജ​യി​ക്കും-​പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന് മേ​ല്‍​ക്കൈ ല​ഭി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​വാ​ണ്. കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് ഇ​പ്പോ​ള്‍ ബി​ജെ​പി​യു​മാ​യി അ​ങ്ങ​നെ​യൊ​രു ബ​ന്ധ​മു​ണ്ട​ല്ലോ. അ​പ്പോ​ള്‍ ആ ​വ​ഴി അ​വ​രു​ടെ കു​റെ വോ​ട്ടു​ക​ള്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കും. ബി​ജെ​പി ജ​യി​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ത​രൂ എ​ന്നു​ള്ള ക​ളി ക​ഴി​ഞ്ഞ ത​വ​ണ​യൊ​ക്കെ അ​വ​ര്‍ പ​യ​റ്റി. ഇ​ത്ത​വ​ണ​യും അ​ത് ന​ട​ത്തി. അ​തു​കൊ​ണ്ട് ബി​ജെ​പി വ​ലി​യ ഫോ​ഴ്സ് ആ​യി വ​രു​മെ​ന്ന് ഒ​ന്നും തോ​ന്നു​ന്നി​ല്ല. ബി​ജെ​പി​ക്ക് കി​ട്ടാ​വു​ന്ന പ​ര​മാ​വ​ധി വോ​ട്ട് ന​മു​ക്ക് അ​റി​യാ​മ​ല്ലോ -പ​ന്ന്യ​ൻ പ​റ​ഞ്ഞു. .

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ര​ണ്ടാം ഘ​ട്ട വോ​ട്ടിം​ഗ്; പ്രമുഖർ വോട്ട് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട വോ​ട്ടിം​ഗ് ന​ട​ക്കു​ന്ന ഇ​ന്ന് കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല പ്ര​മു​ഖ​രും രാ​വി​ലെ ത​ന്നെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​ടും​ബ​സ​മേ​തം രാ​വി​ലെ 8നു ​ത​ന്നെ വീ​ടി​ന​ടു​ത്തു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ 161-ാം ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. വി​വി​ഐ​പി പ​രി​ര​ക്ഷ​യൊ​ന്നു​മി​ല്ലാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, മു​സ്‌​ളിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ പ്ര​മു​ഖ​രി​ൽ​പ്പെ​ടു​ന്നു. പ​റ​വൂ​ര്‍ കേ​സ​രി ബാ​ല​കൃ​ഷ്ണ മെ​മ്മോ​റി​യ​ല്‍ കോ​ളേ​ജി​ല്‍ 109-ാം ബൂ​ത്തി​ലാ​ണ് സ​തീ​ശ​ന്‍ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശി​ഹാ​ബ് ത​ങ്ങ​ള്‍ ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​റാ​യാ​ണ് വോ​ട്ട് ചെ​യ്ത​ത്. ലീ​ഗ് നേ​താ​വ് കു​ഞ്ഞാ​ലി​കു​ട്ടി, പ​ത്ത​നം​തി​ട്ട എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി തോ​മ​സ് ഐ​സ​ക്, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​രും രാ​വി​ലെ​ത​ന്നെ ത​ങ്ങ​ളു​ടെ വോ​ട്ടു​ചെ​യ്തു. ഷാ​ഫി പ​റ​ന്പി​ൽ, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ൻ എ​ന്നി​വ​രും രാ​വി​ലെ…

Read More

കേ​ര​ള​ത്തി​ൽ ഇ​ട​തി​ന് 18 സീ​റ്റ് വ​രെ ല​ഭി​ക്കും;  ന​രേ​ന്ദ്ര​മോ​ദി ജീ​വി​ക്കു​ന്ന​ത് സ​ങ്ക​ല്‍​പ സ്വ​ര്‍​ഗ​ത്തി​ലാണെന്ന് യച്ചൂരി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ല്‍ ഇ​ച​തു​മു​ന്ന​ണി​ക്ക് 18 സീ​റ്റ് വ​രെ ല​ഭി​ക്കു​മെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​ന​ങ്ങ​ളു​ടെ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​റ​യു​ന്ന​തെ​ന്നും 2004ലേ​തു പോ​ലെ ഇ​ട​തു​മു​ന്ന​ണി​ക്ക് 18 സീ​റ്റ് വ​രെ കി​ട്ടു​ന്ന സ്ഥി​തി​യു​ണ്ടെ​ന്നും യ​ച്ചൂ​രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്തെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. രാ​ഹു​ൽ- പി​ണ​റാ​യി വാ​ക്പോ​ര് ഇ​ന്ത്യ മു​ന്ന​ണി​യെ ബാ​ധി​ക്കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ജീ​വി​ക്കു​ന്ന​ത് സ​ങ്ക​ല്‍​പ സ്വ​ര്‍​ഗ​ത്തി​ലാ​യ​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ല്‍ ര​ണ്ട​ക്ക സീ​റ്റ് കി​ട്ടു​മെ​ന്ന് പ​റ​യു​ന്ന​തെ​ന്നും യെ​ച്ചൂ​രി പ​രി​ഹ​സി​ച്ചു.

Read More