പത്തു രൂപ നാണയങ്ങള്‍ നിരോധിച്ചോ? പലരും നാണയം വാങ്ങാന്‍ മടിക്കുന്നു, പണി കിട്ടുമെന്ന് ഭയം, സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന്റെ സത്യാവസ്ഥ എന്താണ്? വാസ്തം ഇതാണ്

പത്തു രൂപയുടെ നാണയങ്ങള്‍ നിരോധിച്ചോ? രാഷ്ട്രദീപികഡോട്ട്‌കോമിലേക്ക് അടുത്തിടെയായി നിരവധി പേര്‍ മെസേജുകളിലൂടെ ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പത്തുരൂപ നാണയം നിരോധിച്ചെന്നും എടുത്താല്‍ പണികിട്ടുമെന്നും സോഷ്യല്‍മീഡിയയിലൂടെ പ്രചരണം ശക്തമാകുകയാണ്. സത്യത്തില്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ്? പത്തു രൂപ നാണയങ്ങള്‍ നിരോധിക്കാന്‍ ഒരു നീക്കവുമില്ലെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം വാസ്തവവിരുദ്ധമാണ്. പത്തുരൂപയുടെ പുതിയ നാണയം വാങ്ങാന്‍ മടിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നാണയം പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. കടക്കാരും ടാക്‌സി ഡ്രൈവര്‍മാരും പത്തുരൂപ നാണയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് ഇത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തുരൂപ നാണയം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് നാണയം സ്വീകരിക്കാന്‍ പലരും മടികാണിച്ചത്. വാട്‌സാപ്പ് വഴിയാണ് ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്. പത്തുരൂപ നാണയം റദ്ദാക്കിയിട്ടില്ലെന്നും റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും റിസര്‍വ്…

Read More

മിണ്ടാതെ അവിടെ ഇരുന്നുകൊള്ളണമെന്ന് മുകേഷിനും ഇന്നസെന്റിനും നിര്‍ദ്ദേശം; അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഗണേഷ് തന്നെയെന്ന് പോലീസ്; അന്വേഷണ സംഘത്തെ ഞെട്ടിച്ച് ശ്രീനിവാസന്‍

കൊച്ചി: ദിലീപിനെ പുറത്തെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന്റെ സന്ദര്‍ശനം ഇതിന്റെ മുന്നോടിയായാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ കരുതലോടെ നീങ്ങാനാണ് പോലീസിന്റെ നീക്കം. വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നാണ് മുകേഷിന് സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം. സൗഹൃദത്തിന്റെ പുറത്ത് ജയിലിലെത്തി നടനെ കാണരുതെന്നാണ് നിര്‍ദ്ദേശം. ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ മുകേഷും ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അമ്മയുടെ യോഗത്തിന് ശേഷം ദിലീപിനെ പരസ്യമായി പിന്തുണച്ച് മാധ്യമങ്ങളോട് തട്ടികയറിയത് മുകേഷും ഗണേശുമായിരുന്നു. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോടും വിവാദങ്ങളില്‍ ചാടരുതെന്ന് സിപിഎം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നസെന്റ് ജയിലിലെത്താഞ്ഞതിന്റെ കാരണവും ഇതുതന്നെ. സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ജയിലില്‍ ദിലീപിനെ കാണാനെത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിച്ചു. ഇവരെയും നിരീക്ഷിക്കാനാണ്…

Read More

ജാമ്യ പ്രതീക്ഷ അസ്തമിച്ചുതുടങ്ങി! ഇനി കോടികളുടെ സ്വത്ത് നഷ്ടപ്പെടാതെ നോക്കണം; ബിസിനസ് സാമാജ്രത്തിന്റെ നിയന്ത്രണം കാവ്യയെ ഏല്‍പ്പിക്കാനൊരുങ്ങി ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജിയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് അറുപത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കേ തന്റെ ബിസിനസ് ശൃംഖല തകരാതിരിക്കാനുള്ള നടപടികളിലേയ്ക്ക് ദിലീപ് കടക്കുന്നതായി സൂചന. ഭാര്യ കാവ്യാ മാധവനെയാണ് ദിലീപ് തന്റെ ബിസിനസ് ഏല്‍പ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജാമ്യത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമാവാത്തതോടെ ഭാര്യയെയും മാനേജര്‍ അപ്പുണ്ണിയേയും തന്റെ ബിസിനസ് കാര്യങ്ങള്‍ പൂര്‍ണ്ണമായും ഏല്‍പ്പിക്കാനാണ് ദിലീപ് തീരുമാനിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകള്‍ നിശ്ചിത ഇടവേളകളില്‍ ജയിലിലെത്തി തന്നെ അറിയിക്കണമെന്നും ദിലീപ് ഇവരെ അറിയിച്ചിട്ടുണ്ട്. ആയിരം കോടി രൂപയുടെ സ്വത്താണ് നിലവില്‍ ദിലീപിന് ഉള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിലേറെ രൂപയുടെ സ്വത്ത് ബിനാമി ഇടപാടുകളിലുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍, ആയിരം കോടി രൂപയില്‍ 300 കോടി രൂപയോളം വിവിധ ബിസിനസുകളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ദിലീപ് ജയിലിലായതോടെ ഈ വ്യവസായ ശൃംഖല തകര്‍ച്ചയുടെ വക്കിലാണ്. വന്‍…

Read More

ഡിഎസ്എ! പുതിയ വിദ്യാര്‍ഥി സംഘടന; സംഘടനയുടെ പ്രസിഡന്റ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍; കാമ്പസുകളിലെ പ്രവര്‍ത്തനം നിരീക്ഷണത്തില്‍

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ രൂ​പേ​ഷി​ന്‍റെ​യും ഷൈ​ന​യു​ടെ​യും മ​ക​ള്‍ ആ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് രൂ​പീ​ക​രി​ച്ച ഡെ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നെ​തി​രേ (ഡി​എ​സ്എ) കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തോ​ട് റി​പ്പോ​ർ​ട്ട് നേ​ടി. സം​ഘ​ട​ന​യ്ക്ക് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഓ​ഗ​സ്റ്റ് 26 ന് ​കൊ​ച്ചി സി. ​അ​ച്യു​ത​മേ​നോ​ൻ ഹാ​ളി​ലാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ രൂ​പീ​ക​ര​ണ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം. സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​ങ്കെ​ടു​ത്ത​താ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ നെ​ടു​വാ​സ​ൽ സ​മ​ര​നാ​യി​ക സ്വാ​തി​യെ​യാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രെ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നെ​ടു​വാ​സ​ൽ സ​മ​ര​പ്ര​വ​ർ​ത്ത​കനും ത​മി​ഴ്നാ​ട്ടി​ലെ സ്റ്റു​ഡ​ന്‍റ്സ് അ​പ് റൈ​സിം​ഗ് ഫോ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ നേ​താ​വുമായ ദി​നേ​ശ​നാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സം​സ്ഥാ​ന​ത്ത് തീ​വ്ര​ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന…

Read More

കമല്‍ഹാസന്‍ തിരുവനന്തപുരത്തെത്തിയത് രാഷ്ട്രീയ പ്രവേശനത്തിനല്ല, ലക്ഷ്യം ജനപ്രിയ നായകനെ രക്ഷിക്കല്‍, തൊട്ടുപിന്നാലെ കുടുംബനായകന്‍ ഓണക്കോടിയുമായി ജയിലിലെത്തിയത് സന്ദേശം കൈമാറാന്‍, ഗൂഡാലോചന ചെന്നൈ കേന്ദ്രീകരിച്ച്

പ്രത്യേക ലേഖകന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍ എന്തിനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്നത്. തമിഴ്‌നാട്ടില്‍ യാതൊരു പ്രസക്തിയുമില്ലാത്ത സിപിഎം നേതാവിനെ കേരളത്തിലെത്തി കാണേണ്ട എന്തു രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന സന്ദേശം നല്കാനാണ് ഉലകനായകന്‍ വന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് അനുകൂലമായി ഭരണതലത്തില്‍ സമ്മര്‍ദം ചൊലുത്താനാണെന്ന് സിനിമക്കാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. കമലിന്റെ വരവ് ദിലീപിന് സഹായമൊരുക്കാനാണെന്ന് പ്രമുഖ നിര്‍മാതാവ് രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. എന്നാല്‍ പേരു വെളിപ്പെടുത്താന്‍ അദേഹം വിസമ്മതിക്കുകയും ചെയ്തു. കമല്‍ഹാസനും ചെന്നൈയില്‍ താമസിക്കുന്ന ഒരു മലയാളം നടനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ദിലീപുമായും കമലിന് നല്ല ബന്ധമാണുള്ളത്. ആ സൗഹൃദമാണ് കമലിനെ തലസ്ഥാനത്തെത്തിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. പോലീസും സര്‍ക്കാരും ദിലീപ് കേസില്‍ ശക്തമായ…

Read More

2000 രൂപ പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തം, റിസര്‍വ് ബാങ്ക് 2000ത്തിന്റെ നോട്ടുകളുടെ കൈമാറ്റം കുറച്ചു, മനസുതുറക്കാതെ അരുണ്‍ ജെയ്റ്റ്‌ലി, ഡിസംബറില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിരോധിക്കാന്‍ പോകുകയാണോ? കുറച്ചുനാളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹമാണിത്. കേന്ദ്രസര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇക്കാര്യത്തില്‍ കാര്യമായൊന്നും പറയുന്നില്ല. എന്നാല്‍ ഒരുകാര്യം സത്യമാണ്. വിപണിയില്‍നിന്ന് 2000 രൂപയുടെ പുതിയ നോട്ടുകള്‍ പതിയെ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. എടിഎം, ബാങ്കുകള്‍ എന്നിവയില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്നതിലേറെയും 500 രൂപ നോട്ടുകളാണ്. ഡിസംബര്‍ ആദ്യത്തോടെ 2000 രൂപ നോട്ടുകള്‍ നിരോധിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതിന്റെ സൂചനകളാണിതെന്നാണ് അഭ്യൂഹങ്ങള്‍. ബാങ്കുകളിലേക്ക് 2000 രൂപ നോട്ടുകള്‍ കൈമാറുന്നത് റിസര്‍വ്വ് ബാങ്ക് കുറച്ചിരിക്കുകയാണ്. ബാങ്കുകള്‍ ആവശ്യപ്പെടുന്നതിന്റെ പത്തിലൊന്ന് ശതമാനം 2000 രൂപ നോട്ടുകള്‍ മാത്രമാണ് റിസര്‍വ്വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് കൈമാറുന്നത്. എന്നാല്‍ 500ന്റെയടക്കം മറ്റുനോട്ടുകള്‍ ഒരു തടസവുമില്ലാതെ റിസര്‍വ്വ് ബാങ്ക് കൈമാറുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷമാണ് 2000 ന്റെ പുതിയ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. നോട്ടുകള്‍ പെട്ടെന്ന് മുഷിയുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും പരാതിക്ക് ഇടയാക്കിയിരുന്നു. പുതിയ…

Read More

നിഷാം കല്യാണം കഴിച്ചത് വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന്, മുതലാളി ജയിലിലായതോടെ കമ്പനികള്‍ ഒന്നൊന്നായി തകരുന്നു, നിഷമിന്റെ ഭാര്യയെ അടുപ്പിക്കാതെ സഹോദരങ്ങളും, കൊലപാതകി നിഷാമിന്റെ സാമ്രാജ്യത്തിന്റെ അവസ്ഥ ഇങ്ങനെ

തൃശൂര്‍ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമെന്ന ശതകോടീശ്വരന്റെ ബിസിനസ് സാമ്രാജ്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. ബീഡി, റിയല്‍ എസ്‌റ്റേറ്റ്, ജുവലറി, ഹോട്ടല്‍ അടക്കമുള്ള ബിസിനസിന്റെ നടത്തിപ്പ് സംബന്ധിച്ച തര്‍ക്കവും കൂടിയായതോടെ വന്‍തിരിച്ചടിയാണ് നിഷാം നേരിടുന്നത്. ഭാര്യ അമലിനെയും കുട്ടിയെയും സഹോദരങ്ങള്‍ കമ്പനി കാര്യങ്ങളില്‍ അടുപ്പിക്കാത്തതാണ് നിഷാമിന്റെ നിയന്ത്രണം കൈമോശം വരാന്‍ കാരണം. ബീഡി കച്ചവടം പൊതുവേ കുറഞ്ഞതാണ് ആദ്യ പ്രതിസന്ധിക്ക് കാരണം. കിംഗ് ബീഡിയുടെ മുതലാളി നിഷാമാണെന്ന് അറിഞ്ഞതോടെ പലരും ഇത് വലിക്കുന്നത് നിര്‍ത്തുകയോ വേറെ കമ്പനിയുടെ ഉല്പന്നത്തിലേക്ക് പോകുകയോ ചെയ്തു. വില്പന കുറഞ്ഞതോടെ കിംഗ് ബീഡി സാമ്പത്തികപ്രതിസന്ധിയിലായി. ജോലിക്കാരില്‍ കുറെ പേരെ പറഞ്ഞുവിടുകയും ചെയ്തു. പല ഏജന്‍സികളും ഇപ്പോള്‍ ചരക്ക് എടുക്കുന്നില്ലെന്നാണ് വിവരം. ബീഡി കച്ചവടം മാത്രമല്ല പ്രതിസന്ധിയെ നേരിടുന്നത്. നിഷാമിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസും താറുമാറായി. നിഷാമിന്റെ ബ്രാന്‍ഡായതോടെ…

Read More

ദിലീപിനായി നിയമങ്ങള്‍ അട്ടിമറിച്ച് ജയില്‍ സൂപ്രണ്ട്, രാവിലെ സൂപ്രണ്ടിന്റെ എസി മുറിയില്‍ കയറുന്ന ജനപ്രിയ നായകന്‍ തിരികെ സെല്ലിലേക്ക് പോകുന്നത് രാത്രി ഉറങ്ങാന്‍ മാത്രം ആരോപണങ്ങള്‍ ഇങ്ങനെ

ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി ആരോപണം. ആലുവ സ്വദേശി ടി.ജെ. ഗിരീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരന്‍ പറയുന്നു. രാവിലെ നേരത്തെ ഉറക്കമെണീല്‍ക്കുന്ന ദിലീപ് പ്രഭാതകൃത്യത്തിനുശേഷം സൂപ്രണ്ടിന്റെ മുറിയിലേക്ക് പോകും. എസി റൂമാണിത്. പുറത്തുനിന്നും വാങ്ങിക്കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നത് അവിടെ വച്ചാണ്. ഭക്ഷണത്തിനുശേഷം വിശ്രമിക്കുന്ന ദിലീപ് ഉച്ചയ്ക്കാണ് പിന്നെ ഉണരുക. ഉച്ചഭക്ഷണവും ഇവിടെ തന്നെ. നഗരത്തിലെ വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നാണ് വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ടുവരുന്നത്. അതേസമയം ദിലീപിന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. ദിലീപിനെ കാണാന്‍ ജയിലില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്നു സൂപ്രണ്ട് പി.പി. ബാബുരാജ് പറഞ്ഞു. തടവുകാരെ കാണാന്‍ ഒരു…

Read More

ദിലീപിനെ കാണാന്‍ ജയിലില്‍ വന്‍ താരനിര! നടന്‍ ജയറാമെത്തിയത് ഓണക്കോടിയുമായി; സേവ് ദിലീപ് ഫോറം രൂപീകരിക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ആശ്വാസവുമായി സഹനടന്മാര്‍ ജയിലില്‍ എത്തിയതായി റിപ്പോര്‍ട്ട്. കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ജയിലിലെത്തി താരത്തെ കണ്ടതിന് പിന്നാലെയാണ് സിനിമാക്കാര്‍ ഒന്നിന് പുറകേ ഒന്നായി ജയിലിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ നടുക്കം രേഖപ്പെടുകത്തിയ ജയറാം അടക്കമുള്ളവര്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തി. ജാമ്യം കിട്ടാതെ തിരുവോണ നാളില്‍ ഉള്‍പ്പെടെ ദിലീപിന് ജയിലില്‍ കഴിയേണ്ടിവരുന്ന അവസരത്തിലാണ് സിനിമാക്കാര്‍ ആലുവ സെന്‍ട്രല്‍ ജയിലിലേക്ക് ഒഴുകിയെത്തിയത്. ദിലീപുമായുള്ള ജയറാമിന്റെ കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു. എല്ലാ ഓണക്കാലത്തും ഓണപ്പുടവ കൈമാറുകയെന്നത് തങ്ങളുടെ പതിവാണെന്ന് ദിലീപിനെ സന്ദര്‍ശിച്ചശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുള്ള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത്. ജയിലിനുള്ളില്‍ ദിലീപ് സന്തോഷവാനാണോ എന്നുള്ള…

Read More

കാവ്യയുടെ സഹോദരന്റെ വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്, കാവ്യയുടെ ഫോണ്‍ ചോര്‍ത്തിയപ്പോള്‍ പോലീസിന് ലഭിച്ചത് നിര്‍ണായക രേഖകള്‍, ദിലീപിന് പിന്നാലെ ഭാര്യയും അഴിക്കുള്ളിലേക്ക്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുരുക്കിലാക്കാന്‍ പോലീസിന് ലഭിച്ച ശക്തമായ തെളിവുകള്‍ ഏതൊക്കെയാണന്ന് പുറത്തുവരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ദിലീപിനെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ പോലീസ് കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാവ്യയുമായും കുടുംബവുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ കല്യാണത്തിന് പള്‍സര്‍ സുനി സജീവമായി പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യയുടെ നിലപാടിനെ പൊളിച്ചടുക്കാന്‍ ഈ ദൃശ്യങ്ങള്‍ പോലീസിനെ സഹായിക്കും. അതേസമയം കാവ്യയെ അറസ്റ്റ് ചെയ്യാന്‍ നീക്കമുള്ളതായും സൂചനയുണ്ട്. ഓണത്തിനുശേഷമായിരിക്കും ഇത്. 2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പോലീസിന്റെ…

Read More