വധുവിന്റെ ഇഷ്ടപ്രകാരം വിവാഹം ഉറപ്പിക്കുക. ഒടുവില്‍ വിവാഹദിനത്തില്‍ യുവതി ഒളിച്ചോടുക… പിന്നീട് കാമുകനൊപ്പം പ്രത്യക്ഷപ്പെടുക. ഇത്തരം രംഗങ്ങള്‍ ഒരുപാട് സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു സംഭവം പത്തനംതിട്ട പുത്തന്പീടികയിലുണ്ടായി. സംഭവം ഇങ്ങനെ- പുത്തന്‍പീടിക സ്വദേശിയായ യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. തലേദിവസം എല്ലാം പതിവുപോലെ തന്നെ. എന്നാല്‍ കല്യാണദിവസം കഥമാറി. രാവിലെ പെണ്‍കുട്ടിയെ കാണാനില്ല. പരിഭ്രാന്തിയിലായ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിവരെ യുവതി വീട്ടിലുണ്ടായിരുന്നതായി മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. രാവിലെ വരന്റെ വീട്ടുകാരെ വിവരമറിയിച്ചെങ്കിലും അവര്‍ അവിടെ നിന്നും പുറപ്പെട്ടുകഴിഞ്ഞിരുന്നു. വിവാഹവേദിയിലെത്തിയ വരന്റെ വീട്ടുകാര്‍ ബഹളമായി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് വരനെയും സംഘത്തെയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. ഇവിടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ പോലീസിടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കി മടക്കിയയച്ചു. എന്നാല്‍ പ്രശ്നം…
Read MoreCategory: Editor’s Pick
ആറുദിനയുദ്ധത്തിന് അര നൂറ്റാണ്ട്! പശ്ചിമേഷ്യയുടെ രാഷ്ട്രീയചരിത്രം മാറ്റിമറിച്ച യുദ്ധം; ആധുനിക ലോകചരിത്രത്തിൽ ഏറ്റവും ഹ്രസ്വയുദ്ധത്തിന് 50 വയസ് തികയുന്നു
ഡോ. സന്തോഷ് വേരനാനി ആധുനിക ലോകചരിത്രത്തിൽ ഏറ്റവും ഹ്രസ്വയുദ്ധത്തിന് 50 വയസ് തികയുന്നു. 1967ൽ നടന്ന ആറുദിന യുദ്ധത്തിന് ഈ മാസം അരനൂറ്റാണ്ട് പിന്നിടുകയാണ്. പശ്ചിമേഷ്യയുടെ രാഷ്ട്രീയചരിത്രം മാറ്റിമറിച്ച, അറബ് ലോകത്തിനു കനത്ത തിരിച്ചടി നേരിട്ട ആറുദിന യുദ്ധം 1967 ജൂൺ അഞ്ചു മുതൽ 10 വരെയാണു നടന്നത്. ഒരുവശത്ത് ഇസ്രയേലും മറുവശത്ത് ഈജിപ്റ്റ്, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളും (പ്രത്യക്ഷത്തിൽ) ഏറ്റുമുട്ടിയ ഈ ചെറുയുദ്ധത്തിന്റെ അനുരണനങ്ങളാണ് പശ്ചിമേഷ്യൻ അശാന്തിയുടെ പ്രധാനകാരണങ്ങളായി ഇപ്പോഴും തുടരുന്നത്. യുദ്ധം ചെറുതായിരുന്നെങ്കിലും അത് ഇസ്രയേൽ എന്ന സയണിസ്റ്റ് (ജൂതവംശ മഹത്വത്തിൽ വിശ്വസിക്കുന്ന) രാഷ്ട്രത്തിനു വലിയ നേട്ടങ്ങളാണു നേടിക്കൊടുത്തത്. മറുവശത്താകട്ടെ അറബ് സേന നിലംപരിശാകുകയും പലസ്തീൻ സ്വതന്ത്രരാഷ്ട്രം ഇന്നും മരീചികയായി തുടരുകയും ചെയ്യുന്നു. ഇതാണ് ആറുദിന യുദ്ധത്തിന്റെ ബാക്കിപത്രം. ഗമാൽ അബ്ദുൾ നാസറിന്റെ ഈജിപ്റ്റിൽനിന്ന് സീനായ് മരുഭൂമിയും ഗാസയും ഇസ്രയേൽ പിടിച്ചടക്കി. (അന്നത്തെ…
Read Moreമിടുമിടുക്കി! 13ാം വയസില്‍ വീട് ഉപേക്ഷിക്കേണ്ടിവന്നവള്, ഒന്നു തട്ടിയാല്‍ ശരീരത്തിലെ അസ്ഥികള്‍ ഒടിയുന്നവള്; കുറവുകളില്‍ ചവിട്ടികയറി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഉമുല്‍ ഖേറിന്റെ ജീവിതകഥ
ജെസ്റ്റിൻ ഏബ്രഹാം രാജസ്ഥാനിലെ വഴിയോര കച്ചവടക്കാരന്റെ മകളിൽനിന്നു സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നതുവരെയുള്ള ഉമുലിന്റെ ജീവിതം പോർക്കളത്തിൽ ശത്രുസൈന്യത്തെ ഒറ്റയ്ക്കു പൊരുതി വിജയിച്ച പോരാളിയുടേതാണ്. പഠിക്കണമെന്നു പറഞ്ഞപ്പോൾ അച്ഛൻ വീട്ടിൽനിന്നു പുറത്താക്കി. ജന്മനാ അസ്ഥി രോഗിയായ, കൗമാരക്കാരിയായ ആ പെണ്‍കുട്ടി ഇറങ്ങി നടന്നത് ഡൽഹിയിലെ ചേരിയിലേക്കാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടവൾക്ക് അഭയം നൽകാൻ കള്ളൻമാരും പിടിച്ചുപറിക്കാരും വിരാജിച്ചിരുന്ന ത്രിലോക്പുരിയിലെ ചേരിയെ ഉണ്ടായിരുന്നുള്ളു. പതിമൂന്നാം വയസിൽ കുടുംബം ഉപേക്ഷിച്ചു പഠിക്കാൻ പുറപ്പെട്ട ഉമുൽ എന്ന കൗമാരക്കാരിയെ ഇന്നു നിങ്ങൾ ഒരുപക്ഷേ അറിയും. യുപിഎസിയുടെ സിവിൽ സർവീസസ് പരീക്ഷയിൽ 420-ാം റാങ്ക് നേടിയ ആ പെണ്‍കുട്ടി തലയുയർത്തി നിൽക്കുന്നത് അഭിമാനത്തോടെയാണ്. 15 വർഷങ്ങൾക്കു മുന്‍പ് വീട് ഉപേക്ഷിച്ച് പെരുവഴിയിലേക്ക് ഇറങ്ങി നടന്ന ആ കൗമാരക്കാരിയുടെ കണ്ണുകളിൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ ഇപ്പോൾ ചിരിക്കുന്നുണ്ടാകും. കൂടുതൽ പ്രകാശത്തോടെ… അഞ്ചാം വയസിൽ ഡൽഹിയിലേക്ക് രാജസ്ഥാനിൽനിന്ന്…
Read Moreചേട്ടന് വിവാഹം ഉറപ്പിച്ച പെണ്ണുമായി അനുജന് പ്രണയത്തിലായി; ആറ് മാസങ്ങള്‍ക്ക് ശേഷം മണ്ഡപത്തില്‍ ചേട്ടന് താലികെട്ടാന്‍ നേരം അനുജന് തള്ളിമാറ്റി വധുവിനെ കെട്ടി; വിവാഹമണ്ഡപത്തില്‍ നടന്നത് നാടകീയരംഗങ്ങള്‍
സിനിമയില്‍ മാത്രമാകും ഇത്തരം ദൃശ്യങ്ങള്‍ നാം കണ്ടിരിക്കുക. എന്നാല്‍ യഥാര്‍ഥ ജീവിതത്തിലും ചേട്ടന്റെ വധുവിനെ കല്യാണം കഴിച്ച് അനുജന് നാട്ടുകാരെ ഞെട്ടിച്ചു. അതും ചേട്ടന് താലിചാര്‍ത്താന്‍ തുടങ്ങുമ്പോള്‍. തമിഴ്നാട്ടില്‍ നിന്നാണ് ഈ രസകരമായ ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരൂപ്പൂരിനടുത്ത് ചെല്ലാറപ്പാട്ടിയിലുള്ള കാമരാജിന്റെ രണ്ടാമത്തെ മകന് രാജേഷിന്റെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്. രാജപാളയം സ്വദേശിയായ കാളീശ്വരിയായിരുന്നു വധു. തിരുപ്പൂരിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി വധുവിന്റെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തിരുപ്പൂരില്‍ എത്തിയിരുന്നു. വിവാഹ ദിവസം ഇരു കുടുംബങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെത്തി. ചടങ്ങുകളനുസരിച്ച് വരനും വധുവുമൊക്കെ കാരണവന്മാരുടെ അനുഗ്രഹം വാങ്ങി. പൂജകള്‍ക്ക് ശേഷം താലി വരന്റെ കൈയ്യില്‍ കൊടുത്ത ശേഷം വധുവിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ പൂജാരി ആവശ്യപ്പെട്ട സമയത്തായിരുന്നു കഥയിലെ ട്വിസ്റ്റ്. പെട്ടെന്ന് ജേഷ്ഠന്റെ അടുത്തേക്ക് ഓടിയെത്തിയ അനിയനായ വിനോദ് രാജേഷിനെ തള്ളി താഴെയിട്ടു.…
Read Moreഅന്ന് ഒരുദിവസം നവീന്‍ റൂമില്‍ വന്നു, അവര്‍ തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചു, എങ്ങനെ അത്ര നേരം സംസാരിച്ചുവെന്നത് ഇപ്പോഴും അത്ഭുതം, ആ കൂടിക്കാഴ്ച്ചയെ കുറിച്ച് ഭാവനയ്ക്കു പറയാനുള്ളത്
പ്രതിസന്ധികളെ മറികടന്ന് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് നടി ഭാവന. പിന്നിട്ട വഴികളിലെ കല്ലും മുള്ളും താണ്ടിയ ഈ തൃശൂര്ക്കാരിയോട് മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ്. കന്നഡ സിനിമയിലെ പ്രൊഡ്യൂസര്‍ കൂടിയായ നവീനുമായുള്ള പ്രണയം വിവാഹത്തിലേക്ക് മാറുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പ്രതിസന്ധി ഘട്ടത്തിലും ഭാവനയൊക്കൊപ്പം നിന്നു കാമുകന്. അഞ്ചു വര്‍ഷമായുള്ള പരിചയമാണ് ഇരുവരും തമ്മില്‍. തന്റെ പ്രണയം തുടങ്ങിയതിനെ കുറിച്ചു ഭാവന ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. റോമിയോയുടെ കഥപറയാന്‍ നവീനും സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തില്‍ കണ്ട ഗുണം സിനിമയുമായി ബന്ധപ്പെട്ടല്ലാതെ ഒരുവാക്കോ മെസേജോ പോലും അയക്കാറില്ല എന്നതാണ് എന്നും ഭാവന പറയുന്നു. റോമിയോയുടെ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമില്‍ വന്നു. അമ്മ…
Read Moreരണ്ട് വയസുകാരന്റെ കാലും കയ്യും മാതാവും അടുപ്പക്കാരനും തല്ലിയൊടിച്ചു, കുറ്റം പാവം ഭര്‍ത്താവിന്റെ തലയില്‍ വച്ചുകെട്ടി, സത്യം പുറത്തു വന്നത് പാസ്റ്ററിന്റെ വെളിപ്പെടുത്തല്‍, വൈപ്പിനില്‍ ഹസീനയും കൊച്ചുകാമുകനും കുടുങ്ങിയത് ഇങ്ങനെ
മാതാവും അടുപ്പക്കാരനായ യുവാവും ചേര്‍ന്ന് രണ്ടു വയസുള്ള ബാലന്റെ കാലും കയ്യും തല്ലിയൊടിച്ചശേഷം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പിതാവിനെ പ്രതിയാക്കി കേസെടുപ്പിച്ച സംഭവത്തില്‍ സത്യം പുറത്തുവന്നു. ഭര്‍ത്താവിനെ ഒളിവിലാക്കി സുഖജീവിതം നയിച്ച 33കാരിയും 26കാരന് കാമുകനും ഒടുവില്‍ അഴിക്കുള്ളിലുമായി. എറണാകുളം വൈപ്പിനിലാണ് സംഭവം. എടവനക്കാട് കരിപ്പാലപ്പറമ്പില്‍ ഹസീന (33), നായരമ്പലം അറക്കല്‍ ഡെന്നി (26) എന്നിവരാണ് റിമാന്‍ഡിലായത്. ജുവനൈല്‍ ആക്ടും ഐപിസി 326ാം വകുപ്പുമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കുട്ടിയുടെ പിതാവായ എടവനക്കാട് കരിപ്പായിപ്പറമ്പില്‍ നസീറിനെ കേസില്‍ നിന്നും ഒഴിവാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആറിനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹസീനയും ഡെന്നിയും കാലും കയ്യും ഒടിഞ്ഞ കുട്ടിയെയും കൊണ്ട് ചികിത്സക്കായി എത്തി. തയ്യല്‍ മെഷ്യനില്‍ നിന്നും വീണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയില്‍ അടിയേറ്റാണ് എല്ല് ഒടിഞ്ഞതെന്നും പഴക്കമുള്ള ഒടിവാണെന്നും തെളിഞ്ഞു. ഡോക്ടര്‍…
Read Moreസ്ത്രീകള്‍ ജാഗ്രത പാലിക്കുക! റോഹിപ്നോള് അഥവാ റേപ്ഡ്രഗ് ഇപ്പോള്‍ കേരളത്തിലും സുലഭം; ശരീരത്തെ തളര്‍ത്തി ഓര്‍മ്മ നഷ്ടപ്പെടുത്തുന്ന ഈ മരുന്ന് പ്രധാനമായും ഉപയോഗിച്ച് വരുന്നത് ബലാത്സംഗത്തിന്
പഴയകാലത്തെ അപേക്ഷിച്ച് സ്ത്രീകളും പെണ്‍കുട്ടികളും വളരേെയറെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞെങ്കിലും ഈ ആധുനികകാലഘട്ടത്തില്‍ ഇക്കൂട്ടര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് സ്ത്രീസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കുന്നത്. ഒരു പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. പിന്നീട് അവശയായി കിടന്ന കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറുകള്‍ക്കുശേഷം ബോധം വീണെങ്കിലും തലേദിവസം സംഭവിച്ച കാര്യങ്ങള്‍ യാതൊന്നും ഓര്‍ത്തെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഡോക്ടര്‍മാരും പോലീസും റിപ്പോര്‍ട്ട് ചെയ്തത് അവള് തുടര്‍ച്ചയായി ക്രൂര ബലാത്സംഗത്തിന് വിധേയയാിരുന്നു എന്നാണ്. പിന്നീട് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനകളില്‍ നിന്ന്് ”റോഹിപ്നോള്” എന്ന മരുന്നിന്റെ അവശിഷ്ടം ആ കുട്ടിയില്‍ കണ്ടെത്തുകയുണ്ടായി. റേപ്ഡ്രഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡ്രഗാണ് റോഹിപ്നോള്. റേപ്ഡ്രഗ് എന്ന പേരുണ്ടാവാനുള്ള കാരണം തന്നെ…
Read Moreസോഷ്യല്‍മീഡിയയില്‍ പരക്കുന്ന ആ സ്കൂള്‍ യൂണിഫോമിന്റെ സത്യാവസ്ഥ ഒടുവില്‍ പുറത്ത്, ഒരു വിരുതനിട്ട പോസ്റ്റില്‍ സ്കൂളിനെ വിമര്‍ശിച്ചവര്‍ ഒറിജിനല്‍ യൂണിഫോം കണ്ടാല്‍ എന്തു പറയും?
കോട്ടയം: യൂണിഫോമിന്റെ പേരിൽ സ്കൂളിനെതിരേ വ്യാജപ്രചാരണം നടത്തുന്നതായി പരാതി. മാന്യമല്ലാത്ത രീതിയിൽ പെൺകുട്ടികളുടെ യൂണിഫോം ഡിസൈൻ ചെയ്തു എന്ന പേരിലാണ് സോഷ്യൽ മീഡിയ വഴി വ്യാജപ്രചാരണം നടക്കുന്നതെന്നു സ്കൂൾ അധികൃതർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. അശ്ലീലമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന യൂണിഫോം എന്ന പേരിൽ ചിത്രം സഹിതമാണു ഫേസ്ബുക്കിലും മറ്റും പ്രചരിച്ചത്. ഇതു കണ്ട പലരും സോഷ്യൽ മീഡിയയിൽ സ്കൂളിനെതിരേ പ്രതിഷേധവും ഉയർത്തി. എന്നാൽ, മാന്യമായി ഡിസൈൻ ചെയ്തിരിക്കുന്ന യൂണിഫോമിന്റെ ഫോട്ടോയിൽ കൃത്രിമം നടത്തിയാണു ചിലർ പ്രചരിപ്പിച്ചതെന്നു സ്കൂൾ അധികൃതരുടെ പരാതിയിൽ പറയുന്നു. അരുവിത്തുറ സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിലെ യൂണിഫോമുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയ വഴിയും ഓണ്‍ലൈൻ മാധ്യമങ്ങൾ വഴിയും കുപ്രചരണം നടത്തിയെന്ന പരാതിയിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റ് കഴിഞ്ഞ ദിവസമാണു പോലീസിനു പരാതി നൽകിയത്.…
Read Moreമെഡുസ! പെരുമ്പാമ്പുകളുടെ തലൈവി; നീളം 7.67 മീറ്ററും ഭാരം 158.8 കിലോഗ്രാമും; നിരവധി ഹോളിവുഡ് സിനിമകളിലെ നായികകൂടിയായ മെഡുസയുടെ വിശേഷങ്ങള്‍
ഇതുവരെ പിടിക്കപ്പെട്ടിട്ടുള്ള പാന്പുകളിൽവച്ച് ഏറ്റവും നീളവും വലിപ്പവുമുള്ളത് മെഡുസ എന്ന പെണ് പെരുന്പാന്പിനാണ്. അതിന്റെ നീളം 7.67 മീറ്ററും (25 അടി രണ്ടിഞ്ച്) ഭാരം 158.8 കിലോഗ്രാമും (350 പൗണ്ട്) ആണ്. അമേരിക്കയിലെ മിസോറിയിലുള്ള കൻസാസ് സിറ്റിയിലെ ഫുൾമൂണ്‍ പ്രൊഡക്്ഷൻസ് എന്ന ഫിലിം നിർമാണ കന്പനിയാണ് ഇതിന്റെ സംരക്ഷണച്ചുമതല വഹിക്കുന്നത്. നിരവധി ഹോളിവുഡ് സിനിമകളിലെ സ്ഥിരം നായികകൂടിയാണ് മെഡുസ. മെഡുസയുടെ തലയുടെ ഭാഗത്തുനിന്നു നോക്കുന്ന ഒരാൾക്ക് അതിന്റെ വാൽ കാണാൻ സാധിക്കുകയില്ല. ഇരുപതിലേറെ ആളുകൾ ചേർന്ന് പൊക്കിയെടുത്താലേ മെഡുസയെ പൂർണരൂപത്തിൽ കാണാൻ സാധിക്കൂ. ഇഷ്ടികകൊണ്ട് പൂർണമായി നിർമിച്ച എഡ്ജ് ഓഫ് ഹെൽ എന്ന പ്രത്യേക പാർപ്പിടത്തിലാണ് മെഡുസയെ സൂക്ഷിച്ച് സംരക്ഷിച്ചുവരുന്നത്. 11 വയസുള്ള മെഡുസയ്ക്ക് രണ്ടാഴ്ച കൂടുന്പോൾ മുയലുകളെയും ചെറു മീനുകളെയും ഭക്ഷണമായി നൽകും. വയർ നിറഞ്ഞുകഴിഞ്ഞാൽപ്പിന്നെ കുറേ ദിവസത്തേക്ക് ശാന്തമായ വിശ്രമവും ഉറക്കവുമായിരിക്കും. പരിചാരകരോടും പരിശീലകരോടും…
Read Moreകൂടെ ജോലി ചെയ്യുന്ന മെയില്‍ നേഴ്സ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതി പൊളിച്ചടുക്കി കോടതി, കുടുക്കിയതിനു പിന്നിലെ കാരണം കേട്ട് ഏവരും ഞെട്ടി, പത്തനംത്തിട്ട സ്വദേശി ലണ്ടനില്‍ രക്ഷപ്പെട്ടത് ഇങ്ങനെ
നിരവധി മലയാളികളാണ് ലണ്ടനില്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ മലയാളികള്‍ തമ്മില്‍ നല്ല ബന്ധമാണ് താനും. എന്നാല്‍ അടുത്തിടെ നടന്ന ഒരു സംഭവം മലയാളികളുടെ വില കളഞ്ഞു. കേരളത്തില്‍ നിന്നെത്തി വാറ്റ്ഫോര്‍ഡിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന രണ്ടു നേഴ്സുമാരാണ് ഈ സംഭവത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒരാള്‍ മെയില്‍ നേഴ്സും മറ്റൊരാള്‍ സ്ത്രീയുമാണ്. പുരുഷനേഴ്സിന്റെ ഭാര്യയും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ വാര്‍ഡില്‍ ആയിരുന്നു. 2015 മേയ് മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും ഒരുമിച്ച് ജോലിയിലുണ്ടായിരുന്ന ഒരു ദിവസം ഇവിടെ നഴ്സ് ആയി ജോലി ചെയ്തിരുന്ന മലയാളി തന്നെയായ പരാതിക്കാരി മേലധികാരികളുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്ത ഒരു പരാതിയില്‍ നിന്നാണ് ആണ് സംഭവങ്ങളുടെ തുടക്കം. യുവാവ് തന്റെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന റിപ്പോര്‍ട്ട് ആണ് ഈ മലയാളി…
Read More