സ്വന്തം ലേഖകൻ സമയം രാത്രിയാണ്… കോളജ് ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങാതെ കിടക്കുന്ന പെണ്‍കുട്ടി. മൊബൈലിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഇവളുടെ മനസിൽ മറ്റുള്ളവർ ഉറങ്ങട്ടേയെന്നാണ്. മറ്റൊന്നിനുമല്ല,സഹപാഠികളുടെ ഫോട്ടോയെടുത്ത് രസിക്കാൻ. ഉറങ്ങിക്കിടക്കുന്നത്, അൽപം ചെരിഞ്ഞുകിടന്നാൽ അത്്, ഷാളൊന്നു തെറ്റുന്പോൾ അങ്ങനെ… ഒരിക്കൽ പോലും സഹപാഠികളിൽ നിന്നും ഇത് ആരും അത് പ്രതീക്ഷിക്കുന്നുണ്ടാവില്ല. എന്നാൽ അതിനെക്കാൾ അപ്പുറത്ത് ഏവരേയും ഞെട്ടിച്ചത് ഈ ചിത്രങ്ങൾ കണ്ട് രസിക്കുന്നവരുടെ കൂട്ടത്തിൽ അവരുടെ അധ്യാപകനും ഉണ്ടെന്നതാണ്. മൊബൈലിൽ എടുത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ എത്തുന്നത് വിദ്യാർഥികൾക്ക് മാതൃകയാവേണ്ട അധ്യാപകന്റെ ഫോണിലെ വാട്ട്സ് ആപ്പിലേക്കും…. ഇതെല്ലാം നടന്നതാകട്ടെ കോഴിക്കോട് ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളജിൽ. ഒരു ഗവ. സ്ഥാപനത്തിലെ അവസ്ഥയിതാണെങ്കിൽ മറ്റുള്ള സ്വകാര്യസ്ഥാപനങ്ങളിൽ നടക്കുന്നതെന്തെല്ലാമെന്ന് ഉൗഹിക്കാൻപോലുമാകില്ല. അധ്യാപകരും വിദ്യാർഥിനികളും തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും സീമകൾ ലംഘിക്കുന്ന വാർത്തകൾ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട്ട് നടന്നത്. ഇതുകൊണ്ട്…
Read MoreCategory: Editor’s Pick
എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി ശ്രീധരന്? രാഷ്ട്രപതിസ്ഥാനാർഥിയായി മെട്രോമാനെ പരിഗണിക്കുന്നെന്നു ദേശീയ മാധ്യമങ്ങൾ ; പരിഗണിക്കുന്നവരിൽ മുന്നിൽ സുഷമാ സ്വരാജ്
ന്യൂഡൽഹി: മെട്രോമാൻ ഇ. ശ്രീധരൻ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകൾ.ഇന്ത്യ ടുഡെ, ടൈംസ് ഓഫ് ഇന്ത്യ, സീ ന്യൂസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇ. ശ്രീധരൻ രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽനിന്ന് ആദ്യം ഒഴിവാക്കിയതെന്നാണ് വിവരം. രാഷ്ട്രപതി സ്ഥാനാർഥിയെ എൻഡിഎ പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതിനാൽതന്നെ കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയിൽ തനിക്കൊപ്പം ശ്രീധരൻ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നു പ്രധാനമന്ത്രി കരുതിയിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം വേദിയിൽനിന്ന് ഒഴിവാക്കിയത്. ഇക്കാര്യം ശ്രീധരന് അറിയാമായിരുന്നെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.എന്നാൽ ഈ വാർത്തയോട് ബിജെപി ദേശീയ വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന നേതൃത്വം ദേശീയ മാധ്യമങ്ങളുടെ വാർത്ത സ്ഥിരീകരിച്ചിട്ടുമില്ല. പ്രധാനമന്ത്രിക്ക് ഇ. ശ്രീധരനോടുള്ളത് ബഹുമാനം മാത്രം: ശ്രീധരൻ പിള്ള കോഴിക്കോട്: മെട്രോമാൻ ഇ.…
Read Moreലഹരിയില്‍ മയങ്ങി ഒരുഗ്രാമം! പുരുഷന്മാരിൽ 90 ശതമാനത്തിൽ അധികം പേരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഒരു ഗ്രാമം…ഇതിൽ മിക്കവരും 14നും 30നും ഇടയിൽ പ്രായമുള്ളവർ…
പറന്പിൽനിന്നു പറിച്ചെടുത്ത ചെറുനാരങ്ങ ഒരു ചാക്കിൽകെട്ടി പിറ്റേദിവസം ചന്തയിൽ എത്തിക്കാനായി അടുക്കളയുടെ ചായ്പിൽ വച്ചിട്ടാണ് നഞ്ചോക്ക് ഉറങ്ങാൻ പോയത്. രാവിലെ നോക്കിയപ്പോൾ ചാക്കുകാണാനില്ല. നഞ്ചോക്കിനു മാത്രമല്ല തായ്ലാൻഡിലെ പട്ടാണി ഗ്രാമത്തിലുള്ള മിക്കയാളുകൾക്കും ഇത്തരം അനുഭവങ്ങൾ പതിവാണ്. നാണ്യവിളകൾ മുതൽ ഭക്ഷണ സാധനങ്ങൾവരെ എന്തും മോഷണം പോകാം. മോഷ്ടിച്ചെടുത്ത സാധനങ്ങൾ വിൽക്കാൻ ചെല്ലുന്പോൾ കടക്കാർക്കറിയാം ഇത് മോഷണവസ്തുവാണെന്ന്. പക്ഷെ അവർ കണ്ണടയ്ക്കും. ഈ കള്ളന്മാർക്കൊക്കെ ഒറ്റ ലക്ഷ്യമേയുള്ളു. മോഷണവസ്തു വിറ്റുകിട്ടുന്ന പണത്തിന് മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും വാങ്ങണം. പട്ടാണി അടക്കം നിരവധി തായ്ലാൻഡ് ഗ്രാമങ്ങൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇവിടത്തെ ലഹരിക്കടിമകളായ യുവജനങ്ങൾ. ഇവരുടെ എണ്ണം ദിവസംതോറും കൂടിവരുകയാണ്. ഇവിടത്തെ മിക്ക റബർതോട്ടങ്ങളുടേയും നടുവിൽ ചെറിയ കുടിലുകളുണ്ടാകും. യുവാക്കളെല്ലാം ചേർന്ന് ലഹരി നുരയുന്ന ഇടങ്ങളാണിവ. നമ്മുടെ നാട്ടിലെ കഞ്ചാവുപോലെ ഇവിടെ വളരുന്ന കരാട്ടം എന്ന ചെടിയുടെ…
Read Moreജൂണ്‍ 14: ലോക രക്തദായക ദിനം! ഇവർക്ക് പ്രതിഫലമായി വേണ്ടത് ചെറുപുഞ്ചിരി മാത്രം
റോബിൻ ജോർജ് തങ്ങളുടെ സിരകളിലൂടെ ഒഴുകുന്ന രക്തം മറ്റുള്ളവർക്കു ജീവനേകുമെങ്കിൽ ഈ യുവാക്കൾക്കു സന്തോഷമേയുള്ളൂ… പ്രതിഫലം മോഹിക്കാതെ പ്രവർത്തിക്കുന്പോഴും ഇവരുടെ മനസിലുള്ളത് ചെറിയൊരു ആഗ്രഹംമാത്രം…കുടുംബാംഗങ്ങളുടെ മനസ് നിറഞ്ഞുള്ള ഒരു ചെറുപുഞ്ചിരി. പറഞ്ഞുവരുന്നതു മറ്റൊന്നുമല്ല മൂവാറ്റുപുഴ റെഡ്ക്രോസ് യൂണിറ്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന യൂത്ത്് വിംഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ്. ആവശ്യക്കാർക്ക് ഏതു സമയത്തും രക്തം ലഭ്യമാക്കുകയാണ് ഈ സംഘത്തിലുള്ളവർ. ഇതിനു സഹായകരമാകുന്നതാകട്ടെ ഏകദേശം തൊള്ളായിരത്തോളം പേരടങ്ങുന്ന അംഗങ്ങളുടെ പിൻബലവും. മുവാറ്റുപുഴ ഈസ്റ്റ് മാറാടി സ്വദേശികളായ ക്ലിന്റണ്, സഹോദരൻ ക്ലീറ്റസ്, സുഹൃത്തുക്കളായ ജോ അലൻ ജിമ്മി, ആൽബർട്ട് കിരണ്‍ എന്നിവരാണ് ബ്ലഡ് ഡൊണേറ്റ് കോഓർഡിനേറ്റർമാരായി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. സംഘത്തിന്റെ സഹായഹസ്തത്താൽ തിരികെ ജീവിതത്തിലേക്കു മടങ്ങിയെത്തിയവരുടെ എണ്ണം ചെറുതല്ലെന്നു മാത്രമല്ല എറണാകുളം ജില്ലയ്ക്കു പുറമെ സമീപ ജില്ലകളിൽവരെ ഇവരുടെ പ്രവർത്തനങ്ങൾ തിളങ്ങിനിൽക്കുന്നു. രക്തം ദാനം നൽകാൻ യുവാക്കൾ മുന്നോട്ടുവരുന്നതാണു സംഘത്തിന്റെ യഥാർത്ഥ ശക്തിയെന്നു…
Read Moreശബരീനാഥിന്റെയും ദിവ്യ എസ് അയ്യരുടെയും പ്രണയ സാഫല്യം പൂവണിയുന്നത് കുമാര കോവിലിൽ; കന്യൂകുമാരി ജില്ലയിലെ കുമാരകോവിൽ തിരഞ്ഞെടുത്തതിന് പിന്നിലെ ശാസ്ത്രം ഇതാണ്…
കാട്ടാക്കട: പുരാണങ്ങളിൽ സുബ്രഹ്മണ്യന്റെ വിവാഹം നടന്നതായി പറയുന്ന കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപമുള്ള ക്ഷേത്രമായ കുമാരകോവിലിൽ അരുവിക്കര എംഎൽഎ ശബരീനാഥ് തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ്. അയ്യർക്ക് താലിചാർത്തും. ഈ മാസം 30-നാണ് വിവാഹം. സഹ്യപർവത സാനുവിന് കീഴെയുള്ള കുമാരകോവിലിൽ വച്ചാണ് വള്ളിയുമായി പ്രണയത്തിലായ സുബ്രഹ്മണ്യന്റെ വിവാഹം നടന്നത്. ഇവിടെ എല്ലാ വർഷവും തൃക്കല്യാണം എന്ന ചടങ്ങ് നടത്താറുണ്ട്. അതിനാലാണ് പ്രണയ സാഫല്യത്തിന്റെ പിന്നാലെയുള്ള കല്യാണമായതിനാൽ തൃക്കല്യാണം നടക്കുന്ന കുമാരകോവിലിൽ വച്ച് ഇവർ ദന്പതിമാരാകുന്നത്. കമിതാക്കളുടെ ആഗ്രഹ സാഫല്യ ക്ഷേത്രമായാണ് കുമാരകോവിൽ അറിയപ്പെടുന്നത്. 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം. ആദിവാസി ഊരുകളിൽ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് ഇരുവരും മാതൃകയായി. തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സൽക്കാരം നടക്കും. ജൂണ്‍ 30ന് വൈകുന്നേരം 4 മുതൽ നാലാഞ്ചിറ ഗീരിദീപം കണ്വൻഷണ് സെന്ററിലും…
Read Moreഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ… അശ്ലീല സംഭാഷണത്തിനായി അളുകളെ പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എല്‍ സേവനത്തിനെതിരേ പരാതി വ്യാപകമാവുന്നു
അശ്ലീല സംഭാഷണത്തിനായി ആളുകളെ പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എലിന്റെ പ്രത്യേക സേവനത്തിനെതിരേ പരാതി വ്യാപകമാവുന്നു. ഇത് ഫോണ്‍ ലൈംഗികതയിലേക്ക് ആളുകളെ നയിക്കുന്നു എന്ന ആക്ഷേപമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. ബിഎസ്എന്‍എല്‍ ഫോണുകളില്‍ ഇടയ്ക്കിടെ എത്തുന്ന സന്ദേശം (എസ്എംഎസ്) വഴിയാണു വരിക്കാര്‍ക്ക് ഫോണ്‍ ലൈംഗികതയിലേക്കുള്ള ക്ഷണം. മറ്റു സ്വകാര്യ കമ്പനികളും ഇത്തരത്തിലുള്ള ‘സേവനങ്ങള്‍’മുമ്പേ നല്‍കുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എല്‍എല്‍ ഇത്തരത്തില്‍ തരംതാഴ്ന്ന സേവനം ലാഭത്തിനായി ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ ’ തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക 11 അക്ക കോഡ് നമ്പരും നല്കിയിട്ടുണ്ടാകും. ഇതില്‍ വിളിച്ചാല്‍ ആദ്യം ബിഎസ്എല്‍എല്‍ കേന്ദ്രത്തിലേക്കും തുടര്‍ന്ന് ഒരു ഫോണ്‍ നമ്പരിലേക്കു കോള്‍ കണക്ട് ചെയ്യപ്പെടും. ഫോണ്‍ എടുക്കുന്ന യുവതിയാണു പിന്നീടുള്ള ‘സേവനങ്ങള്‍’ നല്‍കുന്നത്. വിളിക്കുന്ന ആള് യുവതിയുടെ പേര് ചോദിച്ചാല്‍ ഓരോ തവണയും ഓരോ…
Read Moreഇനി കുടുംബജീവിതത്തിന്റെ ഗോദയില്‍! യുവസംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു; വിവാഹത്തിലെത്തിയത് എലിസബത്തുമായുള്ള കോളജ് പഠനകാലത്തെ സൗഹൃദം
കൽപ്പറ്റ: കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ ആസ്വാദകഹൃദയം കീഴടക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവൽ-സാറാമ്മ ദന്പതികളുടെ മകൾ എലിസബത്താണ് വധു. ഓഗസ്റ്റ് 17ന് സുൽത്താൻബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം. ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട.അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളിൽ ഇളയതാണ് ബേസിൽ. ഫാ. ജോസഫിന്റെ കാർമികത്വത്തിലായിരിക്കും വിവാഹം. തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ പഠനകാലത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയതെന്ന് ബേസിൽ പറഞ്ഞു. ബേസിൽ തിരുവനന്തപുരത്ത് ഇലക്ട്രിക്കൽ എൻജിനിയറിംഗിനു പഠിക്കുന്പോൾ രണ്ട് വർഷം ജൂണിയറായിരുന്നു എലിസബത്ത്. എൻജിനീയറിംഗ് പൂർത്തിയാക്കിയ ഇവർ നിലവിൽ ചെന്നൈയിൽ ചേരിനിവാസികൾക്കിടയിൽ സാമൂഹികസേവനം നടത്തിവരികയാണ്. സിനിമയിൽ എത്തിയത് അവിചാരിതമായി കൽപ്പറ്റ: അവിചാരിതമായി സിനിമാരംഗത്ത് എത്തിയതാണ് ബേസിൽ. ബത്തേരി സെന്റ് ജോസഫസ് സ്കൂളിൽ സെക്കൻഡറിയും കൽപറ്റ എസ്കെ എംജെ സ്കൂളിൽ ഹയർ…
Read Moreഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മാര്‍ക്ക് 99.9 ശതമാനം! ഗുജറാത്ത് സ്വദേശിയായ ഈ വിദ്യാര്‍ഥി ഇനി പോവുന്നത് സന്ന്യാസിയാവാന്‍; വര്‍ഷില്‍ ഷാ എന്ന മിടുമിടുക്കന്‍ സുവര്യ മാഹാരാജ് ആയതിനെക്കുറിച്ചറിയാം
പ്ലസ്ടു പരീക്ഷയില്‍ 99.9 ശതമാനം മാര്‍ക്കോടെ സംസ്ഥാനത്ത് ഒന്നാമതെത്തിയാല്‍ പിന്നീട് ഒരു വിദ്യാര്‍ത്ഥിയ്ക്ക് തിരിഞ്ഞുനോക്കേണ്ട കാര്യമില്ലാത്തതാണ്. കാരണം, അങ്ങനെയൊരു വിദ്യാര്‍ത്ഥിയ്ക്ക് ലോകത്തിലെ എത്ര പ്രശസ്ത യൂണിവേഴ്സിറ്റിയിലും എത്രമികച്ച കോഴ്സിനും പ്രവേശനം ലഭിക്കും. അതും മികച്ച സ്കോളര്‍ഷിപ്പോടെ. ചിലപ്പോള്‍ തികച്ചും സൗജന്യമായി. അങ്ങനെയൊക്കെ മാര്‍ക്കു വാങ്ങുന്ന കുട്ടികളുണ്ടോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. എന്നാല്‍ ഗുജറാത്ത് സ്വദേശിയായ വര്‍ഷീല്‍ ഷാ എന്ന 17കാരന് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ പ്ലസ് ടു സയന്‍സ് സ്ട്രീമില്‍ 99.9 ശതമാനം മാര്‍ക്ക് നേടി ഒന്നാം റാങ്ക് സ്വന്തമാക്കുകയുണ്ടായി. ഈ കുട്ടി ഇത്രയും മാര്‍ക്ക് വാങ്ങിയതല്ല വാര്‍ത്ത. റാങ്കൊക്കെ സ്വന്തമാക്കിയെങ്കിലും വീട്ടില്‍ യാതൊരു ആഘോഷവുമുണ്ടായില്ല. കാരണം, വര്‍ഷീല്‍ ഷാ എന്ന 17 കാരന്റെ തീരുമാനം ലൗകിക ജീവിതം ഉപേക്ഷിച്ച് ഒരു ജൈന സന്യാസിയായി തീരാനായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വര്‍ഷീല്‍ തീരുമാനിച്ചുറപ്പിച്ച കാര്യമായിരുന്നു അത്. പന്ത്രണ്ടാം ക്ലാസു…
Read Moreകഴിഞ്ഞ ആറുമാസത്തെ ഞങ്ങളുടെ അദ്ധ്വാനത്തെ ഇങ്ങനെ ചെറുതായികാണരുത്! ‘ഇതളുകള്‍ക്കപ്പുറം’ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോഴും സംവിധായകന്റെ നെഞ്ചില്‍ തീ; അമല്‍ ജോയിയ്ക്ക് പറയാനുള്ളതിത്
വ്യത്യസ്തമായ കഥാതന്തുവിലൂടെയും അവതരണരീതിയിലൂടെയും അഭിനയമികവിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ ഹ്രസ്വചിത്രമാണ് നവാഗതനായ അമല്‍ ജോയ് സംവിധാനം ചെയ്ത ഇതളുകള്‍ക്കപ്പുറം. വളരെ മികച്ച പ്രതികരണമാണ് റിലീസ് ചെയ്തദിവസം മുതല്‍ ഈ ഹ്രസ്വചിത്രത്തിന് സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് ലഭിച്ചുവന്നത്. ഹ്രസ്വചിത്രത്തിന്റെ അണിയറക്കാര്‍ വിചാരിച്ചതുപോലെതന്നെ യുവജനങ്ങളെ ഹ്രസ്വചിത്രം ഏറെ സ്വാധീനിക്കുകയും ചെയ്തു. യൂട്യൂബിലും ട്രെന്‍ഡിങ് ആയ ഈ ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ ചില പ്രതിസന്ധികളിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പല യൂട്യൂബ് ചാനലുകളും സംവിധായകന്റെ അനുവാദം കൂടാതെ അവരുടേതായ രീതിയില്‍ ഷോര്‍ട്ട് ഫിലിം വ്യാപകമായി അപ്ലോഡ് ചെയ്യുകയാണ്. ചില ഫേസ്ബുക്ക് പേജുകളുടെ പ്രമോഷനുവേണ്ടിയും ഷോര്‍ട്ട് ഫിലിമിലെ പല പ്രധാന സീനുകളും ആളുകള്‍ അപ്പ്ലോഡ് ചെയ്യുകയാണ്. ഒരു സംവിധായകന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും നാളുകള്‍നീണ്ട അദ്ധ്വാനത്തെയും പരിശ്രമത്തെയുമാണ് ഇവര്‍ ഒരു വില പോലും കൊടുക്കാതെ നിസാരവത്കരിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് അമല്‍ ജോയി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവണതകള്‍…
Read Moreകഷ്ടിച്ച 13 വയസ് തികയാത്ത, ലൈസന്‍സില്ലാതെ സിനിമാതാരം മീനാക്ഷിയുടെ ബൈക്കോടിക്കല്‍ സോഷ്യല്‍മീഡിയയില്‍, സെലിബ്രിറ്റികള്‍ക്ക് എന്തുമാകാമോയെന്ന് ആരാധകര്‍, മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തിലേക്ക്
പ്രായപൂര്‍ത്താകാത്തവര്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷയാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, സെലിബ്രിറ്റികളാണ് ഇത്തരത്തില്‍ വാഹനമോടിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇതൊന്നും ബാധകമല്ലേ ചോദിക്കുന്നത് മറ്റാരുമല്ല ആരാധകര്‍ തന്നെയാണ്. സോഷ്യല്‍മീഡിയയില്‍ വൈറലായ ബാലതാരം മീനാക്ഷിയുടെ ഡ്രൈവിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ താരമായി മാറിയ ബാലതാരം മീനാക്ഷിയുടെ ബൈക്കോടിക്കലാണ് ഇപ്പോള്‍ വിവാദങ്ങള്‍ വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് പതിമൂന്ന് വയസ് പോലും തികയാത്ത മീനാക്ഷി യമഹ ആര്15 ബൈക്ക് ഓടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ ഹിറ്റായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ മാതാപിതാക്കള്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് നിയമം. നാദിര്‍ഷയുടെ ആദ്യചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുകുട്ടിയെന്ന റോളിലാണ് മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയായത്. മൂന്നര വയസില്‍ അഖില്‍ എസ്. കിരണിന്റെ മധുരം നൊമ്പരം എന്ന ആല്‍ബത്തിലൂടെ കാമറക്കു മുന്നിലെത്തുന്നത്.…
Read More