രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്റി ഓക്സി ഡന്റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്. ചർമത്തിന്റെ അഴകിന്ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച്…
Read MoreCategory: Health
പേവിഷം അതിമാരകം; നേരിയ പോറൽ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ കാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക. കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ– പ്രതിരോധ കുത്തിവയ്പ് എടുക്കണം കാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി– ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ…
Read Moreവീട്ടിലെ പ്രസവം സുരക്ഷിതമോ? അശാസ്ത്രീയം; അപകടം ക്ഷണിച്ചുവരുത്തരുത്
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം. പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം. അപകടങ്ങളുണ്ട് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാക്കുക. പ്രസവം അത്ര ലളിതമല്ല പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി…
Read Moreവീട്ടിലെ പ്രസവം സുരക്ഷിതമോ? ഏതുതരം സങ്കീർണതയുമുണ്ടാകാം
ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം ജില്ലയില്‍ വീട്ടില്‍ നടന്ന ഒരു പ്രസവത്തില്‍ അമ്മ മരിച്ച സംഭവം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സമാനമായ രീതിയില്‍ തിരുവനന്തപുരത്തും സംഭവിച്ചിരുന്നു. ഇതിന്റെയൊക്കെ പ്രധാന കാരണം വീട്ടിലെ പ്രസവം കൂടിക്കൂടി വരുന്നതാണ്. ഒരാള്‍ എവിടെ പ്രസവിക്കണം എന്നു തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട്. പക്ഷേ, ആ തീരുമാനം അഭികാമ്യമാണോ എന്നുള്ളത് ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത് ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എത്രഅമ്മമാര് മരിക്കുന്നു (Maternal Mortality Ratio) എന്നതിനെ ആശ്രയിച്ചാണ്. പണ്ടുകാലത്ത് അമ്മമാര്‍ വീടുകളില്‍ പ്രസവിച്ചിരുന്നു എന്നത് നാം മറക്കുന്നില്ല. 1947 കാലഘട്ടത്തില്‍ ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 2000 അമ്മമാര്‍ക്കാണു മരണം സംഭവിച്ചിരുന്നത്. പക്ഷേ, ഇന്ന് ആ…
Read Moreവീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം. ചീസ് ഒഴിവാക്കിപിസ പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം. സ്കൂൾ കുട്ടികൾക്ക്… ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല. ഇടനേരങ്ങളിൽ നട്സ്… ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്. ബ്രഡ് സാൻഡ് വിച്ച് മല്ലിയില, പുതിനയില മുതലായവ…
Read Moreപഞ്ചകർമ ചികിത്സ
ശാരീരികവും മാനസികവുമായി നല്ല ആരോഗ്യം കൈവരിക്കുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനുമായി പ്രകൃതിദത്തമായ ചില ചികിത്സാരീതികൾ ആയുർവേദശാസ്ത്രത്തിൽ പരാമർശിക്കുന്നു. അതിൽ ഒന്നാണ് പഞ്ചകർമ ചികിത്സ.ശരീരത്തിന് സന്തുലിതാവസ്ഥ കൈവരിക്കാൻ അഞ്ച് രീതികളുടെ ഒരു സംയോജനമാണ് പഞ്ചകർമ. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ചികിത്സകൾ ഇതിൽ ഉൾപ്പെടുന്നു. ദോഷകരമായ മാലിന്യങ്ങളെ ശരീരത്തിനുള്ളിൽ നിന്നു പുറന്തള്ളുന്നതിന് ഈ ചികിത്സ സഹായകം. ഓരോ വ്യക്തിയുടേയും പ്രകൃതി, പ്രായം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ചു ചികിത്സ വ്യത്യാസപ്പെട്ടിരിക്കും. പഞ്ചകർമ ചികിത്സയിലൂടെ ശരീരത്തിലെ കോശങ്ങൾക്ക് ഉണർവ് വരികയും ശാരീരിക ചക്രങ്ങളെ ഉണർത്തുകയും ചെയ്യുന്നു. അതുപോലെ ശാരീരികവും മാനസികവുമായി ഉന്മേഷം പഞ്ചകർമ ചികിത്സയിലൂടെ ലഭിക്കുന്നു. 21 ദിവസം നീണ്ടുനിൽക്കുന്ന ഈ ചികിത്സയിൽ കൃത്യമായി ചില നിയന്ത്രണങ്ങളും പഥ്യങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. അതിനാൽ രോഗപ്രതിരോധശേഷി കൂട്ടാനും ശരീര ബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നു കഞ്ഞി ഔഷധപ്രയോഗം, ശോധന…
Read Moreപത്തിലത്തോരന്റെ ആരോഗ്യവിശേഷങ്ങൾ
കർക്കടക മാസത്തിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന വിഭവമാണ് പത്തിലതോരൻ.ചേരുവകൾകോവലിന്റെ തളിരില, മത്തന്റെ തളിരില, തഴുതാമ, മുള്ളൻ ചീര, കാട്ടുതാൾ, കുളത്താൾ, തകര, പയറില, സാമ്പാർ ചീര, കുന്പളത്തിന്റെ ഇല.കോവലിന്റെ ഇലഉദര രോഗങ്ങൾ കുറയ്ക്കാനും ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ, അലർജി, അണുബാധ എന്നിവ ഇല്ലാതാക്കാനും ഉപയോഗിക്കാം. ഇതിൽ വിറ്റാമിൻ എ, സി എന്നിവയും അസ്ഥികൾ, പേശികൾ, എന്നിവയ്ക്ക് അവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിച്ച് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെ പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. മത്തന്റെ ഇലമത്തന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണപ്രദം. കൂടാതെ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും അടങ്ങിയിട്ടുണ്ട്. തകരയിലതകരയില ദഹനം മെച്ചപ്പെടുത്തുന്നു. ചർമ രോഗങ്ങൾ, ശ്വസന പ്രശ്നങ്ങൾ,…
Read Moreകർക്കടകവും ആരോഗ്യവും: ചികിത്സയ്ക്കും ആരോഗ്യം നിലനിർത്താനും
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണനിരക്ക് കൂടുന്ന കാലഘട്ടം കൂടിയാണിത്. എന്താണ് ഋതുചര്യ ആയുർവേദ പ്രകാരം ഓരോ ഋതു അനുസരിച്ച് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഋതുചര്യ എന്നുപറയുന്നത്. വർഷ ഋതുചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട ജീവിതചര്യകളാണ്. കേരളത്തിൽ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.അതുകൊണ്ടുതന്നെ വർഷ ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം കർക്കടക മാസമാണ്. ആയുർവേദ പ്രകാരം കാലത്തെ രണ്ടായി തരംതിരിക്കാം. ആദാന കാലഘട്ടം എന്നും വിസർഗ കാലഘട്ടമെന്നും. വിസർഗ കാലഘട്ടത്തിലെ ഭാഗമാണ് കർക്കടക മാസം. സൂര്യന്റെ ദക്ഷിണായന കാലഘട്ടം കൂടിയാണിത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ കോപം (ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ)ശരീരത്തിൽ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷിയും അഗ്നിബലവും(ദഹനശേഷി) കുറയുകയും ചെയ്യുന്ന മാസം കൂടിയാണിത്. ശ്വസന സംബന്ധമായ രോഗങ്ങളും അസ്ഥിസന്ധി രോഗങ്ങൾ,വിവിധ…
Read Moreഫാസ്റ്റ്ഫുഡ് കഴിക്കുന്പോൾ; എന്നും കഴിക്കാനുള്ളതല്ല ഫാസ്റ്റ്ഫുഡ്
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യത യാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇതൊക്കൊണ് വെറ്ററിനറി റസിഡ്യു. ആൺകുട്ടികൾക്കുംഅമിത സ്തനവളർച്ച! ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികൾക്കും അമിത സ്തനവളർച്ച ഉണ്ടാകും. കൈ കഴുകണം ഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററന്റ് ഉടമകൾക്കും ജീവനക്കാ ർക്കും കൃത്യമായ അറിവുണ്ടായിരിക്കണം. ഭക്ഷ്യവിഷബാധ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. റസ്റ്ററന്റ് ജീവനക്കാരുടെ വ്യക്തിശുചിത്വവും പ്രധാനം. ടോയ്ലറ്റിൽ പോയ ശേഷവും… ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്്ലറ്റിൽ പോയശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം. മാലിന്യം കലരാം.മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും…
Read Moreഅരിഞ്ഞ ഉള്ളി തുറന്നുവച്ചാൽ..?
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയസാന്നിധ്യമുണ്ടാകും. ഉള്ളി വയട്ടിയതാണെങ്കിലും കഥ മാറില്ല. ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉള്ളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉള്ളി മുറിച്ചുവച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉള്ളിയുടെ ശേഷി അപാരമാണ്. ഉള്ളി അരിയേണ്ടത് എപ്പോൾ?സാലഡുകളിൽ ഉള്ളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. അധികനേരം ഉള്ളി അരിഞ്ഞു തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്‍പു മാത്രമേ ഉള്ളി അരിഞ്ഞു ചേർക്കാൻ പാടുള്ളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം. സാലഡിനുള്ള പച്ചക്കറികൾ…ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത…
Read More