പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികിത്സ തേടേണ്ടതാണ്. അണുബാധഅണുബാധ കാരണം ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യൂമോണിയ. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കല്ന്യൂമോണിയ തടയാന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് നല്കി വരുന്നു. ഇപ്പോള്‍ഈ വാക്സിന് എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്. എന്താണ് ന്യൂമോണിയ?അണുബാധ നിമിത്തം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുകയും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ന്യൂമോണിയ. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെയോ ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടു കൂടിയോ ന്യൂമോണിയ പ്രത്യക്ഷപ്പെടാം. വിവിധ തരത്തിലുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് ന്യൂമോണിയക്ക് കാരണമാകുന്നത്. ആര്‍ക്കൊക്ക?ആര്‍ക്കു വേണമെങ്കിലും ന്യൂമോണിയ വരാമെങ്കിലും 5 വയസിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും സി.ഒ.പി.ഡി, പ്രമേഹം, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരേയും…
Read MoreCategory: Health
മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ഫോണിന് അടിമയാകുന്നതോടെ സംഭവിക്കുന്നത്…
വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയന്റ് അധിക സമ്മർദത്തിലാക്കുന്നതായി കാണുന്നു. കൈ പെരുപ്പുള്ള പലർക്കും രോഗം വർധിക്കുന്നതിന് ഇത് ഇടയാക്കും. മൊബൈൽ ഫോൺ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് കൂടുതൽ നല്ലത്. സെർവൈക്കൽ സ്പോണ്ടിലോസിസ്, കാർപൽ ടണൽ സിൻഡ്രോം തുടങ്ങിയവയുള്ളവർ പ്രത്യേകിച്ചും അങ്ങനെതന്നെ ശീലിക്കണം. പവർ വ്യത്യാസമറിയാതെമൊബൈൽ ഫോണിന്റെ അമിത ഉപയോഗം കണ്ണിന്റെ നിലവിലുള്ള പവറിന് വ്യത്യാസം വരുത്തുന്നതാണ്. എന്നാൽ അതൊന്നും തിരിച്ചറിയാതെ നേരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണ്ണട തന്നെ തുടർന്നും ഉപയോഗിക്കുന്നതിലൂടെ കാഴ്ചവൈകല്യം കാര്യമായി വർധിക്കുകയും തലവേദനയും അനുബന്ധപ്രശ്നങ്ങളും കൂടുകയും ചെയ്യും. തുടർച്ചയായി മൊബൈൽഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അരമണിക്കൂറിലൊരിക്കൽ മുഖം കഴുകുകയോ അര മിനിറ്റെങ്കിലും കണ്ണടച്ചിരിക്കുകയോ ചെയ്യണം. നേത്രസംബന്ധമായ പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കാവുന്ന വിധത്തിലും ചെവികൾക്ക് പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കുന്ന വിധത്തിലുമുള്ള എണ്ണയാണ് തലയിൽ തേച്ചുകുളിക്കാൻ ഉപയോഗിക്കേണ്ടത്. കണ്ണിൽ ആയുർവേദ തുള്ളി മരുന്നുകൾ…
Read Moreമൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ശരിയായി ഇരുന്ന് മൊബൈൽ ഉപയോഗിച്ചില്ലെങ്കിൽ
വളരെ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതാണ് മൊബൈൽഫോൺ. മൊബൈൽ ഫോൺ കാരണമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വിവേകം അനിവാര്യംതന്നെ. പണ്ടെങ്ങുമില്ലാത്തവിധം മൊബൈൽ ഫോൺ ഉപയോഗം ഇപ്പോൾ വർധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ നെറ്റ്വർക്ക് കവറേജ് കുറവായിരിക്കുക, എങ്ങനെയൊക്കെ ഉപയോഗിക്കുന്നു, എത്രനേരം ഉപയോഗിക്കുന്നു എന്നുതുടങ്ങി മൊബൈൽ ഫോണിന്റെ വലുപ്പം പോലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കണ്ണിനും ചെവിക്കും കഴുത്തിനും മനസിനുംഓൺലൈൻ ക്ലാസുകൾ കാരണം കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഇമേജിന് പ്രകാശം കൂട്ടുന്നതും ക്ലാസുകളും ട്രെയിനിംഗുകളും മീറ്റിംഗുകളും മണിക്കൂറുകളോളം നീണ്ടു നിൽക്കുന്പോൾ റീചാർജ് ചെയ്യുന്നതിനായി ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ പ്ലഗ് ചെയ്യുന്നതും ഇയർഫോണോ ഹെഡ് ഫോണോ ഉപയോഗിക്കുന്നതും അവയുടെ വോളിയം കൂട്ടിവച്ച് കേൾക്കുന്നതും കണ്ണിനും ചെവിക്കും കഴുത്തിനും മനസിനു പോലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രകാശം കുറച്ച് ഉപയോഗിക്കാംപരമാവധി ഫോണിന്റെ പ്രകാശം കുറച്ച് ഉപയോഗിച്ചും ഇയർഫോണും…
Read Moreചെവിയുടെ ആരോഗ്യം (1) ചെവി പഴുക്കുന്ന രോഗത്തിനു പിന്നിൽ..
.പാതിവഴിയിൽ ചികിത്സ നിർത്തി “വരുന്നിടത്ത് വെച്ച് കാണാം” എന്ന രീതിയിൽ പിന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം സഹിക്കുന്ന ചിലരുണ്ട്. ചില രോഗങ്ങൾ അങ്ങനെയാണെന്നതാണ് കാരണം. എത്ര ചികിത്സിച്ച് ഭേദമാക്കി വച്ചാലും ഒരു സുപ്രഭാതത്തിൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് വീണ്ടുമുണ്ടാകുന്ന അവ വലിയ മനോവിഷമവും സാമ്പത്തികനഷ്ടവും രോഗാതുരതയും ഉണ്ടാക്കുന്ന രോഗങ്ങളാണ്. അതിൽ ശൈശവകാലം മുതൽ പലരിലും കാണുന്ന ഒരു രോഗമാണ് പൂതീകർണം അഥവാ ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ എന്ന ചെവി പഴുക്കുന്ന രോഗം. മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേക്ക് ചലം അഥവാ പഴുപ്പ് ഒലിച്ചുവരുന്ന അവസ്ഥയാണിത്. കർണപുടത്തിൽ ദ്വാരം ജലദോഷം, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ്, തൊണ്ടയും ചെവിയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേക്കിയൻ ട്യൂബിലുണ്ടാകുന്ന വീക്കം തുടങ്ങിയ ശ്വസന പഥത്തിന്റെ ആദ്യഭാഗത്തുണ്ടാകുന്ന രോഗങ്ങൾ കാരണം കർണപുടത്തിൽ ദ്വാരം വീഴാനുള്ള സാധ്യതയുണ്ടാകുന്നു.…
Read Moreമാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം(2) കംഗാരു മദർ കെയർ നല്കുമ്പോൾ അമ്മയ്ക്ക് ഭക്ഷണം കഴിക്കാമോ?
കംഗാരു മദർ കെയറിനായുള്ള ഒരുക്കം– കംഗാരു മദർ കെയർ നല്‍കുന്നവരുടെ മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .– മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഈ രീതിയെകുറിച്ച് പറഞ്ഞു കൊടുക്കുക. – സംശയങ്ങള്‍ ദൂരീകരിച്ച് ആത്മവിശ്വാസം വളര്‍ത്തുക. – കംഗാരു മദർ കെയർ നല്കിക്കൊണ്ടിരിക്കുന്ന മറ്റ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുമായി സംസാരിക്കാന്‍ സാഹചര്യം നല്‍കുക. – മുന്‍ഭാഗം തുറക്കാവുന്ന അയഞ്ഞ വസ്ത്രമാണ് അമ്മമാര്‍ ധരിക്കേണ്ടത്.– കുഞ്ഞിന് തുണിതൊപ്പി, കാലുറ, മുന്‍ഭാഗം തുറക്കുന്നകുഞ്ഞുടുപ്പ് എന്നിവ അണിയിക്കാം. – അരയില്‍ കെട്ടാനുള്ള തുണിയും കരുതുക. 45 ഡിഗ്രി ചാരിയിരുന്ന്…സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില്‍ ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്‍കാം. * അമ്മയുടെ സ്തനങ്ങള്‍ക്കിടയിലായി കുഞ്ഞിനെ കമഴ്ത്തി കിടത്തുന്നു.* തല ഒരു വശത്തേയ്ക്കും അല്പം മുകളിലേയ്ക്കും ചരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാന്‍ സഹായിക്കും.* കുഞ്ഞിന്റെ കാലുകള്‍…
Read Moreമാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം(1) കംഗാരു മദർ കെയർ എന്തിന്?
നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്. ശരീര ഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളില്‍, ശരീരോഷ്മാവ് നിശ്ചിത അളവില്‍ ക്രമീകരിക്കുന്നത് അവരുടെ ദീര്‍ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനു കൃത്യമായി ചൂട് നല്കുന്ന ഇൻക്യുബേറ്റർ (Incubator )പോലെയുള്ള ഉപകരണങ്ങള്‍ വളരെ നാളായി പ്രചാരത്തിലുണ്ട്. പക്ഷേ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോലെയുള്ള ചികിത്സാരീതികള്‍ക്ക് പ്രചാരം ഏറിവരുന്നു. തുടക്കം കൊളംബിയയിൽ1970 കളില്‍ ‘കൊളംബിയ’യിലാണ് Skin to Skin Care എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗര്‍ലഭ്യവും അന്നത്തെ ആശുപത്രികളിലെ തിരക്ക് മൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്. ക്രമേണ ഇതിന് പ്രചാരമേറി. 1996 ല്‍ ഇറ്റലിയില്‍ നടന്ന ആദ്യ അന്താരാഷ്്ട്ര ശില്‍പ്പശാലയില്‍ കംഗാരു മദർ കെയർ…
Read Moreവായ്നാറ്റത്തിനു പരിഹാരമുണ്ടോ?
വായ്നാറ്റത്തിനു പിന്നിൽ* പല്ലിലും മോണയിലും വായ്ക്കുള്ളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ കാരണമുള്ള ബാക്ടീരിയ * പുകയില ഉൽപ്പന്നങ്ങൾ, പുകവലി* ശരിയായി വൃത്തിയാക്കാത്ത വായ* ദന്തരോഗങ്ങൾ * വായ വരൾച്ച, * പ്രമേഹം * കുടൽ രോഗങ്ങൾ * അർശസ്* ചില മരുന്നുകൾ*വായ്ക്കുള്ളിലെ അണുബാധ* ടോൺസിലൈറ്റിസ്* സൈനസൈറ്റിസ് തുടങ്ങിയവയാണ് വായനാറ്റം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. വർധിച്ചാൽ ചീഞ്ഞ മുട്ടയുടെ മണം പോലെയാണ് വായ്നാറ്റം അനുഭവപ്പെടുന്നത്. ശരിയായി പല്ലുതേക്കാംശരിയായി പല്ലുതേയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങൾ മാറ്റി വായ വൃത്തിയാക്കുക, വായ ഈർപ്പമുള്ളതാക്കി സംരക്ഷിക്കുക എന്നിവയാണ് വായനാറ്റം മാറ്റുന്നതിനുള്ള പരിഹാരമാർഗം. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാംസോഫ്റ്റ് അഥവാ മൃദുവായ ബ്രഷുകൾ പല്ല് തേയ്ക്കുന്നതിന് ഉപയോഗിക്കുക. മൂന്നുമാസമാകുമ്പോഴോ അതിനുമുമ്പുതന്നെ ബ്രഷിന്റെ ബ്രിസിൽസ് വളഞ്ഞു തുടങ്ങുമ്പോഴോ ബ്രഷ് മാറ്റുക. പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക…മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ലു കുത്തുന്നത് നല്ലതല്ല. പ്രത്യേക നൂൽ ഉപയോഗിച്ച് ഫ്ളോസിംങ് ചെയ്യുകയാണ് വേണ്ടത്. വേപ്പിന്റെ ഇലയുടെ…
Read Moreവൈറസ് കാരണമുള്ള തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?
വൈറസ് കാരണമുള്ള തൊണ്ടവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, ചുമ, കണ്ണിൽ നിന്നു വെള്ളം വരുക, കണ്ണ് ചുവപ്പ്, തുമ്മൽ, പനി, ശബ്ദവ്യത്യാസം, ശരീരവേദന എന്നിവയും കാണാം. മറ്റുള്ളവ പൊതുവേ പുകവലി, വായുമലിനീകരണം, അലർജിക്ക് കാരണമായ മറ്റു വസ്തുക്കൾ എന്നിവ കൊണ്ട് ഉണ്ടായതായിരിക്കും. തൊണ്ടവേദനയ്ക്കു പരിഹാരം* ധാരാളം വെള്ളം കുടിക്കുക, * ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിൾകൊള്ളുക* ആശ്വാസം നൽകുന്ന ഔഷധങ്ങൾ അലിയിച്ചിറക്കുക * കഷായം കവിൾകൊള്ളുകയും കുടിക്കുകയും ചെയ്യുക * ചെറിയ ചൂടുള്ള വെജിറ്റബിൾ സൂപ്പ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് കുടിക്കുക * വാഴപ്പഴം, പപ്പായ എന്നിവ കഴിക്കുക* ചുമയുള്ളപ്പോൾ ഉപയോഗിക്കുന്ന സിറപ്പുകൾ തുള്ളിതുള്ളിയായി കുടിച്ചിറക്കുക * ഇഞ്ചിനീർ ചേർത്ത വെള്ളമോ ചായയോ കുടിക്കുക * തൊണ്ടയ്ക്ക് വിശ്രമം ലഭിക്കുന്ന വിധം മാത്രംസംസാരിക്കുക* തൊണ്ടയിൽ പുറമേ മരുന്ന് പുരട്ടുക തുടങ്ങിയവയും തൊണ്ട വേദനയെ ശമിപ്പിക്കും. വേദന സംഹാരികൾ ആവശ്യമാണോ?‘തൊണ്ടവേദനയും വേദന…
Read Moreതൊണ്ടവേദനയുള്ളപ്പോൾ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം?
തൊണ്ടവേദനയുണ്ടാകുന്നതിന് പ്രത്യേകിച്ചെന്തെങ്കിലും ഒരു രോഗം ഉണ്ടായിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല.വളരെ ഒച്ചയിലും ദീർഘ നേരവും സംസാരിക്കുന്നത് കൊണ്ടോ ചൂടുള്ളവ കഴിച്ചതു കാരണം തൊണ്ട പൊള്ളുന്നaമോ വായ തുറന്നു കിടന്ന് ഉറങ്ങുന്നത് കൊണ്ടോ ചില രോഗങ്ങളുടെ ലക്ഷണമായോ തൊണ്ടവേദനയുണ്ടാകാം. ഭക്ഷണം ഇറക്കുമ്പോഴോ അല്ലാതെയോ… ഭക്ഷണം പോലുള്ള എന്തെങ്കിലും ഇറക്കുമ്പോഴോ അല്ലാതെയോ തൊണ്ടയുടെ ഭാഗത്ത് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നതിനെയാണ് പൊതുവേ തൊണ്ട വേദന എന്നു പറയുന്നത്.ജലദോഷം, പകർച്ചപ്പനി, അണുബാധ എന്നിവയും തൊണ്ടവേദനയ്ക്ക് കാരണമാകാം. ടോൺസിലുകൾ ചുവന്നുവീർക്കുന്പോൾപനി,തലവേദന, ടോൺസിലുകളിൽ വെളുത്ത പൊട്ടുകൾ പോലെ കാണുക, ടോൺസിലുകൾ ചുവന്നുവീർക്കുക എന്നിവയും തൊണ്ടവേദനയുള്ളവരിൽ കാണാം. ഫാരിഞ്ചൈറ്റിസ്താൽക്കാലികമായും പെട്ടെന്നുമുണ്ടാകുന്ന തൊണ്ടവേദനയെ ഫാരിഞ്ചൈറ്റിസ് എന്നുപറയും. അവ പെട്ടെന്നുതന്നെ ശമിക്കുന്നതുമാണ്. ദീർഘനാൾ നിലനിൽക്കുന്ന തൊണ്ട വേദനയാണെങ്കിൽ അതുണ്ടാകുന്നതിനുള്ള രോഗകാരണത്തെ തന്നെ ചികിത്സിച്ചു മാറ്റിയാൽ മാത്രമേ ഭേദമാകുകയുള്ളൂ. വൈറസും ബാക്ടീരിയയുംവൈറസ് ബാധ കൊണ്ടുണ്ടാകുന്ന തരത്തിലുള്ള തൊണ്ടവേദന 3 മുതൽ 10…
Read Moreഹൃദ്രോഗസാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ്പത്തിൽ ഹൃദയം സ്ഥിതി ചെയ്യുന്നു. ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. ഹൃദ്രോഗങ്ങള്‍ ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു. വില്ലന്മാർ!പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.* ദിവസവും അര മണിക്കൂര്‍ നടക്കുക.* സൈക്കിള്‍ ചവിട്ടുക * നീന്തുക *ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ഉപ്പുംഅന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.മുഴുവനായോ, സാലഡുകളായോ ആവിയില്‍ വേവിച്ചോ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.* പുകവലി, മദ്യപാനം, മയക്കുമരുന്ന്…
Read More