പത്തനംതിട്ട: വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം താന്‍ തന്നെയാകും നയിക്കുകയെന്ന സൂചനയും പിണറായി വിജയന് നല്കി. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മുഖ്യമന്ത്രി എത്തിയത്.ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദ വിഷയങ്ങള്‍ നിലനില്ക്കുമ്പോള് മുഖ്യമന്ത്രിയുടെ സാന്നിധ്യം ശ്രദ്ധേയമായി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ചു നടത്തുന്ന മേഖല ജാഥയുടെ ക്രമീകരണം അടക്കം ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.പത്മകുമാറിനെതിരേ ആദ്യം നടപടി ആവശ്യപ്പെട്ടതടക്കമുള്ള വിഷയങ്ങള്‍ പത്തനംതിട്ടയില്‍ നിന്നുയര്‍ന്നിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും യോഗത്തില്‍ പങ്കെടുത്തു. ഇന്ന് ജില്ലാ കമ്മിറ്റിയോഗം ചേരും.
Read MoreCategory: Loud Speaker
പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം: രാജസ്ഥാനിൽ ഒരാൾ പിടിയിൽ
ന്യൂഡൽഹി: പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സാൽമീറിൽനിന്നാണ് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്. നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സിഐഡി-ഇന്റലിജൻസ് സംഘങ്ങൾ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പുരിലേക്കു കൊണ്ടുപോയി. ഇയാളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ നാലു വർഷമായി ഗ്രാമത്തിൽ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാൾക്ക് നിരവധി സർക്കാർ പദ്ധതികളിലേക്കും രേഖകളിലേക്കും പ്രവേശനമുണ്ടായിരുന്നു. പാക്കിസ്ഥാൻ സ്വദേശിനിയായ ഒരു വനിതയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ പറഞ്ഞു.
Read Moreനെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; നാല് കോടിയുടെ മെത്വാക്വലോണുമായി വിദേശ വനിത പിടിയില്‍; ലാതിഫാറ്റോ അന്താരാഷ്ട്ര സംഘത്തിലെ കണ്ണി?
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. നാല് കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളുമായി വിദേശ വനിത അറസ്റ്റില്‍. ദോഹയില്‍ നിന്ന് എത്തിച്ച നാല് കിലോയുടെ മെത്താക്വലോണ്‍ ആണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയായ ലാതിഫാറ്റോ ഓറോ(44) ആണ് പിടിയിലായത്. എയര്‍പോര്‍ട്ട് കസ്റ്റംസും സിയാല്‍ സെക്യൂരിറ്റി വിഭാഗവും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ലഹരിവസ്തു. ദോഹ കൊച്ചി വിമാനത്തില്‍ എത്തി ഡല്‍ഹിക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെയും ഇവര്‍ ദില്ലിയിലേക്ക് രാസലഹരി കടത്തിയിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കസ്റ്റംസ് പറയുന്നു. ബാഗിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ചു കടത്തിദോഹയില് നിന്നു കൊച്ചി വഴി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് ലഹരി മരുന്ന് കസ്റ്റംസ് പിടികൂടിയത്. ലാതി ഫാറ്റോ ഓറോയുടെ ബാഗില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച…
Read Moreഹിമാചലിൽ കനത്ത മഞ്ഞുവീഴ്ച: 1,250 റോഡുകൾ അടച്ചു; ജനജീവിതം ദുസഹം
ഷിംല: ഹിമാചൽ പ്രദേശിൽ തുടരുന്ന ശക്തമായ മഞ്ഞുവീഴ്ചയെയും മഴയെയും തുടർന്ന് സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രധാന പാതകൾ ഉൾപ്പെടെ 1,250ലേറെ റോഡുകൾ അടച്ചതായാണ് റിപ്പോർട്ട്. ഗതാഗതം തടസപ്പെട്ടതോടെ പലയിടങ്ങളിലും വിനോദസഞ്ചാരികൾ കുടുങ്ങി. ഗതാഗതം പുനഃസ്ഥാപിക്കാൻ സർക്കാർ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു. ജെസിബി, സ്നോ ബ്ലോവറുകളും ഉൾപ്പെടെ 3,500-ഓളം യന്ത്രങ്ങൾ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളുമായും പോലീസുമായും ചേർന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു.
Read Moreഇനി മുതല്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം: ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ അഹിന്ദുക്കൾക്ക് വിലക്ക്; സനാതന ധര്‍മത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിലക്ക്
ഡെറാഡൂൺ: ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തി. ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി ആണ് ഈ പുതിയ നയം പ്രഖ്യാപിച്ചത്. സനാതന ധര്‍മത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സമിതി വ്യക്തമാക്കി. ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി ഭക്തരുടെ തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കും. ക്ഷേത്ര പരിസരങ്ങളില്‍ താമസിക്കുന്നവരും കച്ചവടം നടത്തുന്നവരും അഹിന്ദുക്കളല്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധനയും ശക്തമാക്കും. പുണ്യസ്ഥലങ്ങളുടെ ആത്മീയമായ അന്തരീക്ഷം നിലനിര്‍ത്താനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്ന് ക്ഷേത്രസമിതി അധ്യക്ഷന്‍ അജേന്ദ്ര അജയ് അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ‘ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം’ എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.
Read More‘ചാനലിൽ ഇപ്പോൾ കണ്ട വിവരം മാത്രമേ അറിയാവൂ,പൂർണരൂപം അറിഞ്ഞതിനു ശേഷം മറുപടി പറയാം,ഈ ചർച്ച ഇപ്പോൾ വേണ്ട’: വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വിഷയത്തിൽ തത്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചാനലിൽ ഇപ്പോൾ കണ്ട വിവരം മാത്രമേ അറിയാവൂ. ചാനലിൽ കണ്ടതുകൊണ്ട് മാത്രം അതിൽ ഒരു മറുപടി പറയുന്നത് ശരിയല്ല. പൂർണരൂപം അറിഞ്ഞതിനു ശേഷം മറുപടി പറയാം. അതിനാൽ ഇതിനെപ്പറ്റി ഒരു ചോദ്യങ്ങളോ മറുപടിയോ പറയുന്നത് അപ്രസക്തമാണ്. ഈ ചർച്ച ഇപ്പോൾ വേണ്ട. കുറച്ചു കഴിയട്ടെയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം, , പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. ഐക്യശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പരാജയമാകുമെന്നാണ് വിലയിരുത്തൽ.
Read More‘വീണ്ടുമൊരു ഐക്യശ്രമം പരാജയമാകും’: എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്
കോട്ടയം: എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. ഐക്യശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പരാജയമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ചേര്‍ന്ന എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യനീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വെള്ളാപ്പള്ളി നടേശന് മലപ്പുറം വിഷയത്തില്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകളുള്ളവരുമായി സഹകരിക്കുന്നത് സംഘടനയുടെ അന്തസിന് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങളും പങ്കുവച്ചത്. സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള യാതൊരു ഐക്യത്തിനും എന്‍എസ്.എസ് തയാറല്ലെന്ന് ജി. സുകുമാരന്‍ നായര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ, ഇരു സംഘടനകളും കൈകോര്‍ക്കുന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. നേരത്തെ സിപി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഈ ഐക്യനീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പുതിയ നിലപാട്…
Read More‘പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ്, അതാണ് അച്ഛന്റെ യഥാർഥ പത്മം’: വി. എ. അരുൺ കുമാർ
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ പ്രതികരിച്ച് മകന് വി. എ അരുണ്‍ കുമാര്‍. അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ അഭിമാനമുണ്ടെന്ന് അരുൺ പറഞ്ഞു. ‘അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ ‘പത്മ’പുരസ്കാരം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു അരുൺ കുമാറിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ ‘പത്മ’പുരസ്കാരം.അച്ഛന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. ഒരു മകൻ എന്ന നിലയിൽ, അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ വലിയ അഭിമാനമുണ്ട്. പുന്നപ്ര-വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മർദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക്…
Read Moreഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വടക്കു കിഴക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ…
Read Moreലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര ചട്ടം:സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ; സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.ബി. ഗണേഷ് കുമാര്‍
തിരുവനന്തപുരം: വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത കേന്ദ്ര നടപടിയില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും ഗണേഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ. മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂ. എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ല. അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ച്, ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
Read More