പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ റാന്നി പെരുമ്പുഴ പാലത്തിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു മനോജ് (24) മുഹമ്മദ് ആഷിഖ് (19) എന്നിവർ പിടിയിലായത്. സഞ്ജു ഇന്നു നടക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പോലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സിഐ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വിളിച്ചപ്പോഴാണ് കസ്റ്റഡിയിലായ വിവരം അറിഞ്ഞത്.
Read MoreCategory: Loud Speaker
ശബരിമല സ്വർണക്കൊളള കേസ്: കട്ടിളപ്പാളി മാറ്റിയിട്ടില്ല, പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്ന് എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് അദ്ദേഹം എസ്ഐടിക്ക് മൊഴി നൽകി. പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും മൊഴിയിൽ പറയുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോറ്റി ഇക്കാര്യം എസ്ഐടിയോട് പറഞ്ഞത്. അതേസമയം ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്.
Read Moreമുൻ വൈരാഗ്യത്തെ തുടർന്ന് കൂട്ടുകാരനെ കൊന്നു: കൊലപാതകത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെ കുറ്റസമ്മതം നടത്തി പ്രതി
ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുറ്റസമ്മതം നടത്തി പ്രതി. ഫൈസാൻ (24) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി സമൂഹമാധ്യമങ്ങളിലൂടെ കുറ്റസമ്മതം നടത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി രാജ്യതലസ്ഥാനത്തെ മൗജ്പുറിൽ ആണ് സംഭവമുണ്ടായത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ഫൈസാനെ കൊന്നതെന്നാണ് യുവാവ് പറഞ്ഞത്. തന്നെ നാല് മാസം മുമ്പ് ഫൈസാൻ മർദിച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് ഫൈസാനെ കൊലപ്പെടുത്തിതെന്നുമാണ് പ്രതി വ്യക്തമാക്കിയത്. കൊലപാതകവുമായി തന്റെ കുടുംബത്തിനോ സുഹൃത്തുകൾക്കോ യാതൊരും ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രതി പറയുന്നത് കള്ളമാണെന്നും സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് ഇയാൾ കൊല നടത്തിയതെന്നുമാണ് മരിച്ച ഫൈസാന്റെ സഹോദരൻ സൽമാൻ പറഞ്ഞത്. വ്യാഴാഴ്ചയായിരുന്നു ഫൈസാൻ വെടിയേറ്റ് മരിച്ചത്. മൗജ്പുറിലെ ഒരു കഫേയിൽ വച്ച് പ്രതി ഫൈസാനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസാനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ്…
Read Moreവി. കൃഞ്ഞികൃഷ്ണൻ എഴുതുന്നു, ‘നേതൃത്വത്തെ അണികൾ തിരുത്തണം’; സിപിഎമ്മിനെതിരെയുള്ള ബോംബ്?
കണ്ണൂര്‍: കുറേക്കാലമായി പയ്യന്നൂരില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് താനെഴുതുന്ന ” നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്കതത്തിലുള്ളതെന്ന് സിപിഎം ജില്ലാക്കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പായി പയ്യന്നൂരില്‍ വീഴുന്ന ബോംബായി പുസ്തകം മാറുമെന്നാണ് വിലയിരുത്തല്‍. പയ്യന്നൂരിലെ വിഭാഗീയത, സാമ്പത്തിക ക്രമക്കേടുകള്‍, തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ് പുസ്തകത്തിലുള്ളതെന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ കുഞ്ഞികൃഷ്ണന് പറയുന്നു. മേല്പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ വായടപ്പിക്കാന്‍ തെളിവുകളുള്‍പ്പെടെയുള്ള കൃത്യമായ കണക്കുകളായിരിക്കും പുസ്തകത്തിലൂടെ പുറത്ത് വരുന്നതെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്. അടുത്തയാഴ്ച പുസ്തകം പുറത്തിറങ്ങുമെന്ന് പറയുന്ന കുഞ്ഞികൃഷ്ണന് ഇതോടെ പാര്‍ട്ടിക്കകത്ത് താന്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നേരിട്ട് ജനങ്ങളോട് സംവദിക്കുന്ന അവസ്ഥയാണുണ്ടാകുക.പയ്യന്നൂരിലെ നേതൃത്വം തെറ്റിലേക്കു പോകുന്നു എന്ന ബോധ്യത്തിലാണ് പാര്‍ട്ടിക്കകത്ത് സമരം ചെയ്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ മാധ്യമങ്ങളെ കാണാനിടയാക്കിയതെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന് പറയുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താനെഴുതുന്ന പുസ്തകത്തിന്റെ പേരുതന്നെ നേതൃത്വത്തെ…
Read Moreക്രിസ്മസ്, ന്യൂ ഇയര്‍ കേക്ക് വില്പന: കുടുംബശ്രീക്കു വിറ്റുവരവ് 90,70,754 രൂപ
കൊച്ചി: ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മധുരമേകി സംസ്ഥാനത്ത് ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകള്‍ വഴിയുള്ള വിറ്റുവരവ് 90,70,754 രൂപ. കുടുംബശ്രീയുടെ കീഴിലുള്ള 1526 യൂണിറ്റുകള്‍ കേക്ക് വിപണനമേളയുടെ ഭാഗമായി. നാലായിരത്തോളം സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വിറ്റുവരവ് നടന്നത്. ഇവിടെ 15,21,195 രൂപയുടെ വിറ്റുവരവ് ഉണ്ടായി. 14,96,520 രൂപയുടെ കേക്കു വില്പനയുമായി ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കാസര്‍ഗോഡ് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. 12,39,846 രൂപയുടെ കേക്ക് വില്പന ഇവിടെ നടന്നു. 2025 ഡിസംബര്‍ 20 മുതല്‍ 2026 ജനുവരി ഒന്നുവരെയുള്ള കണക്കാണിത്. കുടുംബശ്രീയുടെ പോക്കറ്റ് മാര്‍ട്ട് ആപ്പ് വഴി നടത്തിയ ഓണ്‍ലൈന്‍ കേക്കു വില്പനയിലെ വിറ്റുവരവ് 16,36,348 രൂപയാണ്. കുടുംബശ്രീയുടെ 618 കേക്കു യൂണിറ്റുകള്‍ വഴി 1,886 ഓണ്‍ലൈന്‍ ഓര്‍ഡറുകളാണ് ലഭിച്ചത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍…
Read Moreശ്രീനിവാസന് വധക്കേസ്: പിടികിട്ടാപ്പുള്ളികള്‍ക്കായി ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ
കൊച്ചി: പാലക്കാട് ശ്രീനിവാസന് വധക്കേസില്‍ പിടികിട്ടാപ്പുള്ളികളായ പിഎഫ്ഐ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). പറവൂര്‍ മുപ്പത്തടം വടക്കേയില്‍ വീട്ടില്‍ അബ്ദുല്‍ വഹാബ് (38), പാലക്കാട് പട്ടാമ്പി ശങ്കരമംഗലം ഇട്ടിലത്തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മന്‍സൂര്‍ (43), പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടില്‍ കെ. അബ്ദുല്‍ റഷീദ് (35), എറണാകുളം അലങ്ങാട് പുളിക്കപറമ്പില്‍ വീട്ടില്‍ മുഹമ്മദ് യാസര്‍ അറാഫത്ത് (34), എറണാകുളം എടവനക്കാട് എഎഎസ്എം റോഡ് തൈപ്പറമ്പില്‍ വീട്ടില്‍ ടി.എ. അയൂബ് (52), മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടില്‍ വീട്ടില്‍ പി. മൊയ്ദീന്‍കുട്ടി (52) എന്നിവര്‍ക്കായാണ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ അബ്ദുല്‍ വാഹാബ്, അബ്ദുല്‍ റഷീദ്, ടി.എ. അയൂബ് എന്നിവരെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. മുഹമ്മദ് മന്‍സൂറിന്റെ ഇനാം മൂന്ന് ലക്ഷംരൂപയാണ്. മറ്റ് രണ്ടുപേര്‍ക്ക്…
Read Moreചരക്കുനീക്കത്തിനു ‘ട്രക്ക്സ് ഓൺ ട്രെയിൻസ്’: ഫ്ലാറ്റ് വാഗണുകളിൽ ലോഡ് ചെയ്ത ട്രക്കുകൾ കൊണ്ടുപോകാം
പരവൂർ: ചരക്കുനീക്കത്തിനു ‘ട്രക്ക്സ് ഓൺ ട്രെയിൻസ്’ എന്ന പേരിൽ പുതിയ സേവനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. സമർപ്പിത ചരക്ക് ഇടനാഴികളിലൂടെ പ്രത്യേകം പരിഷ്കരിച്ച് നിർമിച്ച ഫ്ലാറ്റ് വാഗണുകളിൽ ലോഡ് ചെയ്ത ട്രക്കുകൾ കൊണ്ടുപോകാൻ അനുവദിക്കുന്നതാണ് ഈ സേവനം. ഇതുവഴി ദീർഘവും തിരക്കേറിയതുമായ ഹൈവേ യാത്രകൾ ട്രക്കുകൾക്ക് ഒഴിവാക്കാൻ കഴിയും. മാത്രമല്ല, അതിവേഗം ചരക്കുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനും സാധിക്കുമെന്ന നേട്ടവുമുണ്ട്. നിലവിൽ വെസ്റ്റേൺ റെയിൽവേയിലെ സമർപ്പിത ചരക്ക് ഇടനാഴിയിൽ ന്യൂറെവാരിക്കും ന്യൂ പാലൻപുരിനും മധ്യേയാണ് ട്രക്ക്സ് ഓൺ ട്രെയിൻസ് (ടിഒടി) സേവനം ആരംഭിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നത് അനുസരിച്ച് ഇത് കൂടുതൽ സോണുകളിലേക്കു വ്യാപിപ്പിക്കാനാണു റെയിൽവേ ലക്ഷ്യമിടുന്നത്. ന്യൂ പാലൻപുർ – ന്യൂ റെവാരി ഇടനാഴിയിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള സേവനം ഏകദേശം 636 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇത് റോഡ് വഴിയുള്ള എൻഡ് ടു എൻഡ് ഗതാഗത…
Read Moreകളിക്കുന്നതിനിടെ കാറിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു
മുംബൈ: പുനെയിൽ കളിക്കുന്നതിനിടെ കാറിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. നിഷ്കർഷ് അശ്വത് സ്വാമി എന്ന കുട്ടിയാണ് മരിച്ചത്. റസിഡൻഷ്യൽ സൊസൈറ്റിയുടെ പരിസരത്ത് കുട്ടി കളിക്കുന്നതിനിടെ പെട്ടെന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറോടിച്ചയാൾ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണസംഭവിച്ചു. അപകടസമയം കുട്ടിക്കൊപ്പം മുത്തശിയുണ്ടായിരുന്നു. കുട്ടിയുടെ പിതാവ് അശ്വത് നാരായൺ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read Moreഅഡ്ജസ്റ്റ്മെന്റ് ഭരണത്തിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ബിജെപി അധികാരത്തിൽ വരണം; മാറാത്തത് ഇനിമാറുമെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ബിജെപി യുടെ വിജയം ഐതിഹാസികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ നിന്നും തിരുവനന്തപുരത്തെ മോചിപ്പിച്ച് ബിജെപിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംഘടിപ്പിച്ച വികസിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിവരിച്ചു. കേരളത്തിൽ മാറ്റം വന്നുകഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നു തുടങ്ങിക്കഴിഞ്ഞു. ഇനി കേരളം ബിജെപിയുടെ കൈയിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തെ ഏഴ് പതിറ്റാണ്ടായി ഇരുമുന്നണികളും അവഗണിച്ചു. ഇന്ത്യയിലെ വലിയ നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള കോർപറേഷൻ ഭരണസമിതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയിച്ച അദ്ദേഹം മാറാത്തത് ഇനി മാറുമെന്ന് മലയാളത്തിൽ പറഞ്ഞു. ഇരുമുന്നണികളും ഇപ്പോൾ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് ഭരണത്തിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണം.…
Read Moreസ്വര്‍ണം ചരിത്ര വിലയിലേക്ക്; പവന് 1,17,120 രൂപ; ഇന്ന് വര്‍ധിച്ചത് ഒറ്റ ദിവസം കൂടുന്ന ഏറ്റവും വലിയ വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണം ചരിത്ര വിലയിലേക്ക്. ഇന്ന് ഗ്രാമിന് 495 രൂപയും പവന് 3960 രൂപയമാണ് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 14,640 രൂപയും പവന് 1,17,120 രൂപയുമായി. ഒറ്റ ദിവസം കൂടുന്ന ഏറ്റവും വലിയ വിലയാണ് ഇന്ന് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5000 ഡോളറിനോട് അടുത്തു. ഇതോടെ സ്വര്‍ണവില പുതിയ റിക്കാര്‍ഡിലേക്ക് എത്തുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,950 ന് മുകളില്‍ ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണം റിക്കാര്‍ഡ് നേട്ടം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 405 രൂപ വര്‍ധിച്ച് 12,030 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 315 രൂപ വര്‍ധിച്ച് 9,365 രൂപയുമായി. 9 കാരറ്റ് സ്വര്‍ണത്തിന് 205 രൂപ വര്‍ധിച്ച് 6,040 രൂപയാണ് വിപണി വില. തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സുരക്ഷിതമായ നിക്ഷേപങ്ങള്‍ക്ക്…
Read More