മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ നരേന്ദ്ര പ്രജാപതിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആരോപണവിധേയരില്‍ ഒരാള്‍ പോലീസ് പിടിയിലായി. രണ്ടാമന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. സ്വാമി സൂര്യനാഥ് ഹനുമാന് ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇവിടെ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രജാപതി. അന്നേ ദിവസം എംഎല്‍എയുടെ ജന്മദിനമായിരുന്നതിനാല്‍ ആഘോഷപരിപാടികളും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലേയ്ക്ക് മോട്ടോര്‍സൈക്കിളില്‍ എത്തിയ റിങ്കു സിംഗ്, ഗുഡ്ഡു എന്നിവരാണ് എംഎല്‍എയ്ക്കു നേരെ അധിക്ഷേപം ചൊരിയാന്‍ ആരംഭിച്ചത്. തുടർന്ന്, ഇത് തടയാന്‍ ശ്രമിച്ചവരെ ഇവര്‍ ആക്രമിക്കുകയായിരുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തുന്നതിലൂടെ എംഎല്‍എ പൊതുജനങ്ങളുടെ പണം പാഴാക്കുകയാണെന്ന ആരോപണമുന്നയിച്ചായിരുന്നു ആക്രമണം. അക്രമികള്‍ സ്ഥിരം കുറ്റവാളികളാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Read MoreCategory: Loud Speaker
ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളിൽ നിന്ന് പിടിച്ചെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് ഇഡി
കൊച്ചി: ശബരിമല സ്വര്‍ണകൊള്ളയില്‍ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. അടുത്തയാഴ്ച മുതല്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ പ്രതികളായവരുടെയും പ്രതികളാകാന്‍ സാധ്യതയുള്ളവരുടെയും ചോദ്യം ചെയ്യലുകള്‍ തുടങ്ങും. പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചൂണ്ടികാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനുള്‍പ്പെടെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം, 21 ഇടങ്ങള്‍ കേന്ദ്രീകരിച്ച് ഇഡി നടത്തിയ പരിശോധനയില്‍ സ്വര്‍ണം ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള സാമ്പത്തിക ഇടപാടിലും ഇഡി അന്വേഷണം ഊർജിതമാക്കി. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളിയെ വിളിച്ചു വരുത്താനാണ് തീരുമാനം. കേസില്‍ ശാസ്ത്രീയ പരിശോധനയുടെ അന്തിമ ഫലം ലഭിക്കുന്ന മുറയ്ക്ക് എസ്ഐടി കുറ്റപത്രം…
Read Moreമെന്റലിസ്റ്റ് ആദിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; കോടതി ചെലവ് ഉൾപ്പെടെയുള്ള പണം തിരികെ നല്‍കേണ്ടി വന്നു
കൊച്ചി: ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന മെന്റലിസ്റ്റ് ആദിക്കെതിരായ പരാതി ഒത്തുതീര്‍പ്പിലേക്ക്. പരാതിക്കാരന് കോടതി ചെലവ് ഉള്‍പ്പെടെയുള്ള തുക ആദി മടക്കി നല്‍കിയതോടെ കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മെന്റലിസം പരിപാടി നടത്തിപ്പിനായി പണം കൈപ്പറ്റിയ ശേഷം നിക്ഷേപത്തുകയും ലാഭവിഹിതവും നല്‍കാതെ വഞ്ചിച്ചുവെന്ന് കാണിച്ച് ഇന്ത്യേനേഷ്യയില്‍ ബിസിനസ് ചെയ്യുന്ന മറൈൻഡ്രൈന് ബ്ലൂ ക്രഷ് ടവറില്‍ താമസിക്കുന്ന വി.ജെ. മാത്യു(ബെന്നി) വാഴപ്പിള്ളില്‍ ആണ് മെന്റലിസ്റ്റ് ആദി, സംവിധായകന് ജിസ് ജോയി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ മിഥുന്, അരുണ്‍ എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ആദിയടക്കമുള്ളവര് ഒത്തുതീര്‍പ്പിനായി വിളിച്ചതായി പരാതിക്കാരന് പറഞ്ഞു. ഇതോടെ ഇന്‍സോംനിയ എന്ന പരിപാടിയുടെ പേരില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്നും വാങ്ങിയ 35 ലക്ഷം രൂപ തിരികെ നല്കിയാല് കേസ് പിന്‍വലിക്കാമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് കോടതി…
Read Moreവാരിക്കോരി… ഹരിതകര്‍മസേനയ്ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്; റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ അഞ്ചുദിവസം സൗജന്യ ചികിത്സ; ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബാലഗോപാല്‍ അവതരിപ്പിച്ച ആറാമത്തെ ബജറ്റാണിത്. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിലെ പ്രസക്തഭാഗങ്ങള്‍ ** എംസി റോഡ് വികസന നിര്‍മാണത്തിന് 5317**വേഗ…
Read Moreരൂപയ്ക്ക് റിക്കാർഡ് ഇടിവ്: ഡോളറിനെതിരേ 92 രൂപ; ആഭ്യന്തര വിപണിയിൽ സ്വർണം, വെള്ളി വിലകൾ റിക്കാർഡ് ഉയരത്തിലെത്തി
മുംബൈ: ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലേക്ക്. ഡോളറിനെതിരേ 92 രൂപ താഴ്ചയിലേക്ക്. ഇന്നു വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ 92 രൂപ എന്ന എക്കാലത്തെയും കുറഞ്ഞ നിലവാരത്തിലാണ് രൂപ എത്തിനിൽക്കുന്നത്. കഴിഞ്ഞ ദിവസം 31 പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണു രൂപ വീണ്ടും ദുർബലമായത്. ചൊവ്വാഴ്ച 91.68 എന്ന നിലയിൽ നേരിയ തിരിച്ചുവരവ് നടത്തിയെങ്കിലും വിപണിയിലെ സമ്മർദം രൂപയെ വീണ്ടും തളർത്തുകയായിരുന്നു. രൂപയുടെ മൂല്യത്തകർച്ചയ്ക്കൊപ്പം ആഭ്യന്തര വിപണിയിൽ സ്വർണം, വെള്ളി വിലകൾ റിക്കാർഡ് ഉയരത്തിലെത്തി. സാമ്പത്തിക മേഖലയിൽ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ചൊവ്വാഴ്ചയാണ് ഏറെക്കാലമായി കാത്തിരുന്ന കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചത്. വസ്ത്രങ്ങൾ, രാസവസ്തുക്കൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 27 യൂറോപ്യൻ രാജ്യങ്ങളിലേക്കു നികുതിരഹിതമായി…
Read More‘വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരണം’: വി.എസ് അച്യുതാനന്ദന്റെ സ്മരണാർഥം തിരുവനന്തപുരത്ത് വിഎസ് സെന്റര്‍: 20 കോടി അനുവദിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണാർഥം തിരുവനന്തപുരത്ത് വിഎസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചു. വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്റര്‍ ആരംഭിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അതേസമയം, വയനാട് ദുരന്തബാധിതർക്ക് ആദ്യബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം മുതൽ നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Read Moreമൂന്നാമൂഴത്തിനായി എല്‍ഡിഎഫ് എംഎല്‍എമാരുടെ ജാഥ; ധര്‍മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റൻ; മന്ത്രിമാര്‍ അതതു മണ്ഡലങ്ങളില്‍ ജാഥ നയിക്കും
കോട്ടയം: മൂന്നാം തുടര്‍ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിച്ച് വോട്ടര്‍മാരിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥയുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും. പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്. എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായിരിക്കും ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തുക. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്.…
Read Moreതന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ എസ്ഐടി അന്വേഷിക്കുന്നു; രണ്ടര കോടി തട്ടിയെടുത്ത ധനകാര്യ സ്ഥാപനത്തിനെതിരേ പരാതി ഇല്ല
പത്തനംതിട്ട: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടി പ്രത്യേക അന്വേഷണസംഘം. ഇക്കാര്യത്തില്‍ തന്ത്രിയുടെ വിശദീകരണം എസ്ഐടി തേടിയെങ്കിലും വ്യക്തമായ മറുപടികള്‍ ലഭിച്ചിട്ടില്ല. മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്നതും സമീപകാലത്ത് അടച്ചുപൂട്ടിയതുമായ സ്വകാര്യ പണമിടപാട സ്ഥാപനത്തില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ടരകോടി രൂപയുടെ നിക്്ഷേപം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടിയിട്ടും തന്ത്രി പരാതി നല്‍കിയിരുന്നില്ല. പരാതി എന്തുകൊണ്ട് നല്‍കിയെന്ന ചോദ്യത്തിന് തന്ത്രി വ്യക്തമായ ഉത്തരവും നല്‍കിയിട്ടില്ല. ഇതാണ് എസ്ഐടി അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തന്ത്രി വെളിപ്പെടുത്തലിനു തയാറായിട്ടുമില്ല. ശബരിമലയില്‍ തന്ത്രി എന്ന നിലയില്‍ ലഭിച്ചിട്ടുള്ള ദക്ഷിണയാണോ ഇതെന്നതിലും അവ്യക്തത ഉണ്ട്. തന്ത്രിയും എംപിയും തമ്മില്‍ സാമ്പത്തിക ഇടപാടെന്ന് ഉദയഭാനുപത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരരും ആന്റോ ആന്റണി എംപിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എസ്ഐടി അന്വേഷിക്കണമെന്ന സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. ഉദയഭാനു. തന്ത്രി…
Read Moreരാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം; പതിനെട്ട് ദിവസത്തെ ജയിൽ വാസത്തിൽ നിന്നും മോചനം
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍.
Read Moreകെപിസിസി പ്രസിഡന്റും മത്സരരംഗത്തേക്ക് ; ആന്റോ ആന്റണിക്കോ കൊടിക്കുന്നിലിനോ ചുമതല നൽകും
തിരുവനന്തപുരം: സിറ്റിംഗ് എംഎൽഎമാരെയെല്ലാം മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണയായ സ്ഥിതിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരരംഗത്തേക്ക്. സണ്ണി ജോസഫ് തെരഞ്ഞെടുപ്പു പോരാട്ടത്തിന് ഇറങ്ങുന്പോൾ കെപിസിസി പ്രസിഡന്റിന്റെ ചുമതല പത്തനംതിട്ടയിൽ നിന്നുള്ള എംപി ആന്റോ ആന്റണിക്കോ മാവേലിക്കരയുടെ ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷിനോ നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച അന്തിമതീരുമാനം വൈകാതെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്റുമാർ മത്സരരംഗത്ത് ഇറങ്ങുന്പോൾ പ്രസിഡന്റിന്റെ താത്കാലിക ചുമതല മുതിർന്ന നേതാക്കളിൽ ഒരാൾക്കു നൽകുന്നതാണ് കീഴ് വഴക്കം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന പേരുകളാണ് ആന്റോ ആന്റണിയുടെയും കൊടിക്കുന്നിൽ സുരേഷിന്റെയും. സണ്ണി ജോസഫ് വീണ്ടും ജയിക്കുകയും യുഡിഎഫ് അധികാരത്തിൽ എത്തുകയും ചെയ്താൽ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ പുതിയ ചുമതലയിൽ എത്തുന്നയാൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നേക്കും. കെപിസിസി വർക്കിംഗ്…
Read More