വൈക്കം: പ്രണയം നിരസിച്ചതിനെ തുടർന്ന് അരുംകൊല ചെയ്യപ്പെട്ട നിതിനമോളുടെ മാതാവ് ബിന്ദുവിനെ സാന്ത്വനിപ്പിക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി നിതിനയെ സംസ്കരിച്ച വൈക്കം തുറുവേലിക്കുന്നിലെ വീട്ടിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് വനിതാ കമ്മീഷൻ അധ്യക്ഷ എത്തിയത്. മാധ്യമ പ്രവർത്തകരെ ഒഴിവാക്കി അധ്യക്ഷ അടച്ചിട്ട മുറിയിൽ ബിന്ദുവുമായി അര മണിക്കൂറോളം സംസാരിച്ചു. പിന്നീട് മാധ്യമ പ്രവർത്തകരെ കണ്ട പി.സതീദേവി എല്ലാ അസുഖവും മറക്കാൻ ബിന്ദുവിനെ സഹായിച്ചിരുന്ന മുഖമാണ് അവർക്ക് നഷ്ടമായതെന്ന് അഭിപ്രായപ്പെട്ടു. നിഷ്ഠൂരമായ ഈ സംഭവം നടത്തിയ ശേഷമുള്ള പ്രതി അഭിഷേകിന്റെ പെരുമാറ്റവും തെളിവെടുപ്പിനു ശേഷമുള്ള പെരുമാറ്റവും കണ്ടുകഴിഞ്ഞാൽ വളരെ ആസൂത്രിതമായിട്ടാണ് നിഷ്ഠൂരമായ പ്രവൃത്തി ചെയ്തതെന്ന് മനസിലാകും.ഈ ഹീനകൃത്യം ചെയ്യാനുള്ള പക രൂപപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കപ്പെടണം. തന്നോട് ബിന്ദു പറഞ്ഞ ചില കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. അക്കാര്യങ്ങൾ ബിന്ദു മജിസ്ട്രേറ്റിന്റെ മുന്നിൽ പറയും. പോലിസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ വനിതാ…
Read MoreCategory: Loud Speaker
കോടികളുടെ പുരാവസ്തു തട്ടിപ്പ്;മോന്സന് മാവുങ്കലിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; പീഡന പരാതിയിൽ ബിസിനസ് പങ്കാളിയെക്കുറിച്ചും അന്വേഷണം
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു നടത്തിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊരുങ്ങുന്നുവെന്ന് സൂചന. പ്രതിയുടെ മൊബൈല്‍ ഫോണുകള്‍, ഐപാഡ്, ലാപ്ടോപ്പ് എന്നിവ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവെങ്കിലും ഇതില്‍നിന്നൊന്നും തെളിവുകള്‍ ലഭിച്ചിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ മോന്സന് നശിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അത്തരം സാഹചര്യം ഉണ്ടെങ്കില്‍ അവ വീണ്ടെടുക്കുമെന്നും അന്വേഷണസംഘം പറയുന്നു. തെളിവുകൾ നശിപ്പിച്ചുവ്യാജ ബാങ്ക് രേഖകള്‍ നിര്‍മിച്ചതിന്റെ തെളിവുകള്‍ മോന്സന് നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് നല്കുന്ന വിവരം. ലാപ്ടോപ്പിലെയും ഡെസ്ക് ടോപ്പിലേയും വിവരങ്ങള്‍ ഇയാള്‍ നീക്കം ചെയ്തുവെന്നും മൊഴി നല്‍കിയിരുന്നു.ബാങ്കില്‍ പണമുണ്ടെന്നു കാണിക്കാന്‍ ഇയാൾ വ്യാജരേഖ ചമച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. അതേസമയം മോന്‍സന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കളിൻമേലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. പുരാവസ്തുക്കളിലേറെയും വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മോന്‍സന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽകൊച്ചി:…
Read Moreഓപ്പറേഷൻ കുബേര നിലച്ചു; ബ്ലേഡ് മാഫിയയുടെ മുറിവേറ്റ് കേരളം! കിടപ്പാടം വരെ കൈയടക്കി മാഫിയ; ചീട്ടുകളി കേന്ദ്രങ്ങളില്‍ കോടികളുമായി കുബേരന്മാര് സജ്ജം
സ്വന്തംലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയയുടെ “ഓപ്പറേഷന്’ ! ഇരുചക്രവാഹനങ്ങള്‍ മുതല്‍ വസ്തുവകകളുടെ രേഖകള്‍ വരെ ഈടായി സ്വീകരിച്ചാണ് കൊള്ളപ്പലിശക്കാര്‍ വീണ്ടും സജീവമായത്. കോവിഡ് പ്രതിസന്ധിയിലായ ജനങ്ങൾ വളരെപ്പെട്ടെന്നു ബ്ലേഡ് മാഫിയയുടെ കൈയിൽ അകപ്പെടുന്ന സ്ഥിതിയാണ്. ചീട്ടുകളി കേന്ദ്രങ്ങളിലും ഇത്തരം സംഘങ്ങൾ സജീവമാണ്. കോടികള്‍ ‘നിക്ഷേപിച്ചാണ്’ ഇത്തരം സംഘങ്ങള്‍ ലാഭം കൊയ്യുന്നത്. കോഴിക്കോടുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോടികളുടെ ചീട്ടുകളിയാണ് ദിനംപ്രതി നടക്കുന്നതെന്നും ഇത്തരം കേന്ദ്രങ്ങളില്‍ വന്‍ തുക നിക്ഷേപിക്കുകയും കിടപ്പാടത്തിന്റെ രേഖകള്‍ വരെ ഈടായി സ്വീകരിച്ചു വന്‍ തുക നല്കുന്ന മാഫിയാസംഘം സജീവമായുണ്ടെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് യുവാവിനെ പിടികൂടിയതോടെയാണ് ബ്ലേഡ് മാഫിയയുടെ പുതിയ “ഓപ്പറേഷനെ’ കുറിച്ച് പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. എടിഎമ്മുമായി ബ്ലേഡുകാര്‍ ചീട്ടുകളി കേന്ദ്രങ്ങളില്‍ ലക്ഷങ്ങളുമായാണ് ബ്ലേഡ് മാഫിയ സജ്ജമായുള്ളത്.…
Read Moreനിങ്ങൾ പിന്മാറില്ലെന്ന് എനിക്കറിയാം, നിങ്ങളുടെ ധൈര്യത്താൽ അവർ ഞെട്ടിപ്പോയി; പ്രിയങ്കയെ അഭിനന്ദിച്ച് രാഹുൽ
ന്യൂഡൽഹി: ലഖിംപുർ സന്ദർശിക്കാനുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ തീരുമാനത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി രംഗത്ത്. നിങ്ങളുടെ നിശ്ചയദാർഢ്യത്തിൽ ഉത്തർപ്രദേശ് ഭരണകൂടം ഭയന്നിരിക്കുകയാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. പ്രിയങ്ക, നിങ്ങൾ പിന്മാറില്ലെന്ന് എനിക്കറിയാം, നിങ്ങളുടെ ധൈര്യത്താൽ അവർ ഞെട്ടിപ്പോയി. നീതിക്കുവേണ്ടിയുള്ള ഈ അഹിംസാത്മക പോരാട്ടത്തിൽ, ഞങ്ങൾ രാജ്യത്തിന്റെ അന്നദാതയെ വിജയിപ്പിക്കുമെന്നാണ് രാഹുലിന്റെ ട്വീറ്റ്. നോ ഫിയർ എന്ന ഹാഷ് ടാഗും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് യുപി പോലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് ഘടകം അറിയിച്ചത്. പ്രിയങ്കയെ സീതാപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെതായാണ് വിവരം. അതേസമയം പ്രിയങ്കയുടെ അറസ്റ്റ് യുപി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Read Moreആര്യന്റെ അറസ്റ്റ്; ജാമ്യ ഹർജിയുമായി പ്രതികൾ; ലഹരിമരുന്ന് വിതരണം ചെയ്തയാൾ പിടിയിൽ
മുംബൈ: മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിന് പിന്നാലെ നടന്ന വ്യാപക പരിശോധനയിൽ ലഹരിമരുന്ന് വിതരണക്കാരൻ അറസ്റ്റിൽ. ബാന്ദ്ര, അന്ധേരി, ലോഖണ്ഡ്വാല എന്നിവിടങ്ങളില്‍ നാർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി) നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കപ്പലിലെ പാർട്ടിലേക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയതും ഇയാളാണെന്നാണ് സംശയിക്കുന്നത്. ഇയാൾക്കൊപ്പം ഇരുത്തി ആര്യനെയും കേസിൽ അറസ്റ്റിലായ മറ്റുള്ളവരെയും ചോദ്യം ചെയ്യുകയാണ്. അതേസമയം, ആര്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടി കിട്ടാൻ എൻസിബി അപേക്ഷ നൽകിയേക്കും. കൂടാതെ ആര്യൻ ഖാനും മറ്റ് പ്രതികളും ഇന്ന് ജാമ്യ ഹർജി സമർപ്പിക്കും.
Read Moreകർഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഇടിച്ചുകയറ്റി; രണ്ട് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു
ലക്നോ: ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ ഓടിച്ച വാഹനം ഇടിച്ചുകയറ്റി, രണ്ട് കർഷകർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാഖിംപുർ ഖേരിയിലായിരുന്നു സംഭവം. ഉപമുഖ്യമന്ത്രി കേശവ് മൗര്യ, കേന്ദ്രമന്ത്രി അജയ് മിശ്ര എന്നിവരുടെ സന്ദർശനത്തോടനുബന്ധിച്ച് കർഷകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് കർഷകർക്കുമുകളിലേക്ക് പാഞ്ഞുകയറിയത്. വഴിയരികിൽ നിൽക്കുകയായിരുന്ന പ്രതിഷേധക്കാർക്ക് നേരെയാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ട്വീറ്റ് ചെയ്തു. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. രണ്ട് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ വാഹനങ്ങൾക്ക് തീയിട്ടു. കൂടുതൽ കർഷകർ ലാഖിംപുർ ഖേരിയിലേക്ക് തിരിച്ചിട്ടുണ്ട്.
Read Moreഅധ്യക്ഷ സ്ഥാനത്തേക്കില്ല, ഇപ്പോഴത്തെ ജോലിയിൽ സംതൃപ്തനാണ്! സുരേഷ് ഗോപി പറയുന്നു…
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ വളരെയധികം സംതൃപ്തനാണ്. അതു തുടരാൻ അനുവദിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന ബിജെപി നേതാവ് പി.പി. മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കണ്ണൂരിൽ സുരേഷ് ഗോപിയുടെ പ്രതികരണം. കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങൾ ചർച്ചയായില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Moreകോവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല! കുട്ടികളിലെ കോവിഡ് വാക്സിനേഷന് വേഗത്തിലാക്കണമെന്ന് എയിംസ് മേധാവി
ന്യൂഡൽഹി: രാജ്യത്ത് എട്ടുമുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് വാക്സിനേഷന് നടപടി വേഗത്തിലാക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ പ്രതിരോധശേഷി മുതിര്‍ന്നവരുടേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കോവിഡ് വാക്സിന്റെ ലഭ്യത അനുസരിച്ച് കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണം. അതില്‍ തന്നെ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ അടുത്ത മാര്‍ഗം അതാണെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് മേധാവി കൂട്ടിച്ചേർത്തു.
Read Moreഅഗ്നിപർവതസ്ഫോടനം! സ്പാനിഷ് ദ്വീപ് വലുതാകുന്നു; വരും ദിവസങ്ങളിൽ കാറ്റിന്റെ ഗതി മാറിയേക്കുമെന്ന് ആശങ്ക
മാഡ്രിഡ്: അഗ്നിപർവതസ്ഫോടനത്തിൽ ലാവയൊഴുക്കു തുടരുന്ന സ്പെയിനിലെ ലാ പാമ ദ്വീപിന്റെ വിസ്തൃതി വർധിക്കുന്നു. ദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് അറ്റ്്ലാന്റിക് സമുദ്രത്തിലേക്കാണ് ലാവ ഒഴുകിവീഴുന്നത്. ലാവ ഉറച്ച് 835 ഏക്കർ വിസ്തൃതിയിൽ പാറ രൂപംകൊണ്ടതായി ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നതായി യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ഭൗമനിരീക്ഷണ പദ്ധതി അധികൃതർ അറിയിച്ചു. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാമയിലെ കുംബ്രെ വിയ്യ അഗ്നിപർവതം കഴിഞ്ഞമാസം 19നാണ് പൊട്ടിത്തെറിച്ചത്. ലാവയൊഴുക്ക് നിലച്ചിട്ടില്ല. 1800 ഡിഗ്രി സെൽഷസ് ചൂടുള്ള ലാവ കടലിൽ പതിച്ച് വിഷപ്പുക ഉയരുന്നുണ്ട്. നിലവിൽ കാറ്റിന്റെ ഗതി മൂലം ദ്വീപുനിവാസികളെ ഇതു ബാധിക്കുന്നില്ല. വരും ദിവസങ്ങളിൽ കാറ്റിന്റെ ഗതി മാറിയേക്കുമെന്ന ആശങ്കയുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡ് അടങ്ങിയ പുക ചർമത്തിലും കണ്ണിലും ചൊറിച്ചിലിനിടയാക്കും. അഗ്നിപർവതം മുതൽ കടൽ വരെയുള്ള 30 കിലോമീറ്റർപ്രദേശത്തെ 855 കെട്ടിടങ്ങളടക്കം നശിച്ചു. ആറായിരം പേരെ ഒഴിപ്പിച്ചുമാറ്റി. ദ്വീപിൽ 85,000 നിവാസികളുണ്ട്.
Read Moreകാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ തിളക്കം കുറയ്ക്കുന്നു! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയൊക്കെ…
വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രജലം ചൂടുപിടിക്കുന്നതു ഭൂമിയുടെ തിളക്കം കുറയ്ക്കുന്നതായി പഠനം. 20 വർഷം മുന്‍പ് ഭൂമിക്കുണ്ടായിരുന്ന തിളക്കത്തേക്കാൾ അര വാൾട്ട് തിളക്കം കുറവാണ് ഇപ്പോഴുള്ളതെന്നു ജിയോഫിസിക്കൽ റിസേർച്ച് ലെറ്റേഴ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭൂമിയിൽനിന്നു പ്രതിഫലിച്ച് ചന്ദ്രനിൽ പതിക്കുന്ന പ്രകാശത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തി ന്യൂജേഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രകാശത്തെ പ്രതിഫലിക്കുന്നതിനുള്ള ഭൂമിയുടെ കഴിവിൽ അരശതമാനം കുറവ് വന്നിട്ടുണ്ടെന്നാണു കണ്ടെത്തൽ. ഭൂമിയിൽ പതിക്കുന്ന പ്രകാശത്തിന്റെ 30 ശതമാനം പ്രതിഫലിക്കുന്നുണ്ട്.
Read More