ന്യൂഡൽഹി: അടുത്ത വർഷം ഏപ്രിൽ മുതൽ 15 വർഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ നിലവിലുള്ളതിന്റെ എട്ടുമടങ്ങ് തുക നൽകേണ്ടിവരും. അടുത്ത വർഷം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്. വലിയ വാണിജ്യവാഹനങ്ങൾക്കും സമാനമായ നിലയിൽ കൂടുതൽ തുക ചെലവാകും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് എട്ടുമടങ്ങ് തുക നൽകണം. വിജ്ഞാപനം അനുസരിച്ച്, 15 വർഷം പഴക്കമുള്ള കാർ പുതുക്കുന്നതിന് 5000 രൂപ ഈടാക്കും. നിലവിൽ ഇത് 600 രൂപയാണ്. ബൈക്കുകൾക്ക് 300 രൂപയുടെ സ്ഥാനത്ത് ആയിരം രൂപ നൽകണം. 15 വർഷത്തിലേറെ പഴക്കമുള്ള ബസിന്റെയും ട്രക്കിന്റെയും രജിസ്ട്രേഷൻ പുതുക്കാൻ 12,500 രൂപ ഫീസായി ഈടാക്കും. നിലവിൽ 1500 രൂപയാണിത്. ട്രക്കിനും സമാനമായ നിരക്കായിരിക്കും ഈടാക്കുക. രജിസ്ട്രേഷൻ പുതുക്കുന്നതിൽ കാലതാമസം വന്നാൽ സ്വകാര്യവാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ പിഴയായി…
Read MoreCategory: Loud Speaker
മോന്സന് കേരളത്തിനു പുറത്തുനിന്നു കള്ളപ്പണം എത്തിയിരുന്നെന്നു സൂചന! പാലാ സ്വദേശിയില്‍ നിന്നും തട്ടിയെടുത്തത് 1.62 കോടി രൂപ; നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന് കേരളത്തിനു പുറത്തുനിന്നു കള്ളപ്പണം എത്തിയിരുന്നതായി സൂചന. ഇതുസംബന്ധിച്ച ചില നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചു. നിലവില്‍ മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് തുടരുന്ന അവ്യക്തത നീക്കുന്നതിന്റെ ഭാഗമായി മോന്‍സനുമായി അടുത്തബന്ധമുള്ളവരുടെയടക്കം ബാങ്ക് രേഖകള്‍ പരിശോധിക്കും. ഇതോടൊപ്പം മോന്‍സനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെ ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തലവനും തിരുവനന്തപുരം റേഞ്ച് ഐജിയുമായ സ്പര്‍ജന്‍ കുമാര്‍ ഉടന്‍ കൊച്ചിയിലെത്തും. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് പാലാ സ്വദേശി രാജീവില്‍നിന്നു 1.62 കോടി രൂപ തട്ടിയെടുത്ത കേസില്‍ മോന്‍സനെ മൂന്നു ദിവസത്തേക്കു ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് കേസുകളാണ് മോന്‍സനെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Read Moreഅയ്യായിരം രൂപ..! വാഹനാപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് കാഷ് അവാർഡ് നൽകാൻ മോട്ടോർ വാഹന വകുപ്പ്; പക്ഷേ…
കോട്ടയം: വാഹനാപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് കാഷ് അവാർഡ് നൽകാൻ മോട്ടോർ വാഹന വകുപ്പ്. “ഗുഡ് സമരിറ്റൻ’ എന്ന പുരസ്കാരമാണ് രാജ്യമെന്പാടും വ്യാപിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. അപകടത്തിൽപ്പെട്ട് ആരും സഹായിക്കാനില്ലാതെ റോഡിൽ ജീവൻ പൊലിയുന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുഡ് സമരിറ്റൻ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. അയ്യായിരം രൂപയും പ്രശംസാപത്രവുമാണ് പുരസ്കാരമായി നൽകുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആളുകളെ ആശുത്രിയിൽ എത്തിക്കുന്നവർക്കു പരമാവധി അയ്യായിരം രൂപയായിരിക്കും നൽകുക. ഒരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാവർക്കും തുല്യമായിട്ടായിരിക്കും ഈ തുക വീതിച്ചു നൽകുക. അപകടമുണ്ടായി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചിരിക്കണം. അപകടത്തിൽ ഗുരുതമായി പരിക്കേറ്റിരുന്നുവെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി പരിഗണിച്ചായിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്. കൂടാതെ ദേശീയ തലത്തിൽ 10 പേർക്ക് ഓരോ വർഷവും ഗുഡ് സമരിറ്റൻ പുരസ്കാരം നൽകും. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതായിരിക്കും ഈ പുരസ്കാരം. ഒക്ടോബർ…
Read Moreഒരുമയത്തിലൊക്കെ..! എതിരാളികൾ എന്റെ പ്രസംഗം കേട്ടാൽ തളർന്നു വീഴുമെന്ന് മോദി; ബിജെപിയെ മോദി പുകഴ്ത്തുകയും ചെയ്തു
ലക്നോ: ലഖിംപുർ ഖേരിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്നോവിൽ എക്സ്പോ ഉദ്ഘാടനം ചെയ്യവെ വികസന നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് മോദി പറഞ്ഞത്. എന്നാൽ ബിജെപിയെ മോദി പുകഴ്ത്തുകയും ചെയ്തു. ചിലർ രാവും പകലും ബിജെപിയെ എതിർക്കാൻ ഊർജം ചെലവാക്കുകയാണ്. ഇവർ തന്റെ പ്രസംഗം കേട്ടാൽ തളർന്നു പോകുമെന്നും മോദി പറഞ്ഞു. യുപിയിലെ ജനങ്ങൾ മുൻ സർക്കാരുകളോട് വീടിനായി യാചിച്ചു. ബിജെപി സർക്കാർ വന്നതോടെ ഒരു കോടി 13 ലക്ഷം വീടുകൾ അനുവദിച്ചു നൽകി. കേന്ദ്രം പാവപ്പെട്ടവർക്ക് ഒരു ലക്ഷം കോടി രൂപ നൽകിയെന്നും മോദി വ്യക്തമാക്കി.
Read Moreആ ദൃശ്യം പുറത്ത് ! വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത് പ്രിയങ്ക ഗാന്ധി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗും ചെയ്തു…
ലഖിംപുർ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാല്‍നടയായി പോകുന്ന കര്‍ഷകരെ വാഹനം ഇടിച്ചു തെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ വാഹനത്തിന്റെ പുറകെ മറ്റൊരു വാഹനം പോകുന്നതും വീഡിയോയില്‍ കാണാം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് പ്രിയങ്ക വീഡിയോ പങ്കുവച്ചത്. സമരക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ എന്നാല്‍ ഇതു തന്നെയാണോ യഥാര്‍ത്ഥ ദൃശ്യങ്ങളെന്ന് പോലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
Read Moreവാടകവീടുകളിലെ താമസക്കാർക്കു റേഷൻ കാർഡ്! ഇനി കെട്ടിട ഉടമകളുടെ സമ്മതപത്രമോ വാടക കരാറോ വേണ്ട
സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനത്തു വാടക വീടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് കിട്ടാൻ ഇനി കെട്ടിട ഉടമകളുടെ സമ്മതപത്രമോ വാടക കരാറോ വേണ്ട. വാടക വീടുകളുടെ കെട്ടിട നമ്പറിൽ നേരെത്തെ റേഷൻ കാർഡ് ഉള്ളതിന്റെ പേരിൽ നിലവിലെ താമസക്കാർക്കു കാർഡ് നിഷേധിച്ചിരുന്നു. വാടകക്കാരുടെ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും കാർഡിൽ ഉൾപ്പെടേണ്ടവരുടെ ആധാർ കാർഡിലെ വിവരങ്ങളും മാനദണ്ഡമാക്കി ഇനി കാർഡ് അനുവദിക്കും. അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള പേരുകൾ മറ്റു റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തും. ഇക്കാര്യത്തിൽ പൊതുവിതരണ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. അതേസമയം വാടകക്കാർക്ക് അനുവദിക്കുന്ന റേഷൻ കാർഡ്, റേഷൻ ആനുകൂല്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാനാവുക. തിരിച്ചറിയൽ രേഖയായോ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾക്കുള്ള അവകാശമായോ ഈ റേഷൻ കാർഡുകൾ ഉപയോഗിക്കാൻ ആവില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വാടക വീടുകളുടെ…
Read Moreമോൻസൻ വിഷയം നിയമസഭയിൽ! മോൺസണെതിരെ അന്വേഷണം ആവശ്യപ്പെട്ടത് ബെഹ്റ; പുരാവസ്തുക്കൾ വ്യാജമാണോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മോൻസൻ വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും പി.ടി.തോമസാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മോൻസൻ- പോലീസ് ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ശബരിമല ചെന്പോല മോൻസൻ വ്യാജമായി ഉണ്ടാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഇതിന് മറുപടിയായി ചെന്പോല സർക്കാർ ദുരുപയോഗം ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്പോലയും മറ്റു പുരാവസ്തുക്കളും വ്യാജമാണോയെന്ന് അന്വേഷിക്കാൻ പുരാവസ്തു വകുപ്പിനോട് നിർദേശിച്ചിട്ടുണ്ടെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസനെ ആരെല്ലാം കണ്ടു,ആരെല്ലാം ചികിത്സ തേടി എന്നീ കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. ഇക്കാര്യം ഇപ്പോൾ പറയുന്നില്ല. ഈ സമയം ഭരണപക്ഷം സുധാകരന്റെ പേര് വിളിച്ച് പറയുന്നുണ്ട ായിരുന്നു. കെ.സുധാകരന് ഒന്നും പേടിക്കാനില്ലെന്ന് പി.ടിതോമസ് പറഞ്ഞു. മോൻസൻ തട്ടിപ്പുകാരനെന്ന് അറിയാതെയാണ് സുധാകരൻ ചികിത്സക്ക് പോയതെന്നും പി.ടി.തോമസ് വ്യക്തമാക്കി. മോൺസണെതിരെ അന്വേഷണം…
Read Moreമരണ സർട്ടിഫിക്കറ്റിൽ വ്യക്തതയില്ലെങ്കിലും കോവിഡ് ധനസഹായം നിഷേധിക്കരുത്..! സുപ്രീംകോടതി പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് മരണ സർട്ടിഫിക്കറ്റിൽ മരണ കാരണമായി കോവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കു ധനസഹായം നൽകണമെന്നു സുപ്രീംകോടതി. ആർടിപിസിആർ പരിശോധനാ ഫലം ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റിൽ ആവശ്യമായ മാറ്റം വരുത്താമെന്നും കോടതി നിർദേശിച്ചു. മരണ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരാതി നിലനിൽക്കുന്നു എങ്കിൽ ഇതുമായി ബന്ധപ്പെട്ട പരിഹാരസമിതിയെ സമീപിക്കണം. മതിയായ മെഡിക്കൽ രേഖകൾ പരിശോധിച്ചശേഷം പരാതിപരിഹാര സമിതി 30 ദിവസത്തിനുള്ളിൽ തീർപ്പു കൽപ്പിക്കണം. ഈ സമിതികൾക്ക് ആശുപത്രികളിൽ നിന്ന് മെഡിക്കൽ രേഖകൾ ആവശ്യപ്പെടാനുള്ള അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ ധനസഹായം നൽകുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇ ക്കാര്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തി നൽകുന്ന സഹായങ്ങൾക്കു പുറമേയാണ് 50,000 രൂപ നൽകേണ്ടതെന്നും ജസ്റ്റീസുമാരായ എം.ആർ ഷാ,…
Read Moreഏഴ് മണിക്കൂറുകള്‍..! ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി; വാട്സ്ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍; ക്ഷമ ചോദിച്ച് സക്കർബർഗ്
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ സിഇഒ സക്കർബർഗ് ക്ഷമ ചോദിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഇവ പ്രവർത്തനരഹിതമായത്. ഏഴ് മണിക്കൂറിന് ശേഷം ഇന്ന് പുലർച്ചെ നാലോടെ സേവന തടസം നീങ്ങി. അതേസമയം, വാട്സ്ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞിരുന്നു. ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല. വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയക്കാനോ, പുതിയ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാനോ ഇൻസ്റ്റഗ്രാം റിഫ്രഷ് ആക്കാനോ കഴിഞ്ഞിരുന്നില്ല. ഇതോടെ ആഗോളതലത്തിൽ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്,…
Read Moreപോലീസിനു നേരേ പെട്ടിത്തെറിച്ചു പ്രിയങ്ക; കസ്റ്റഡിയിലായിട്ട് 24 മണിക്കൂർ കഴിഞ്ഞു; പ്രതിഷേധം കനക്കുന്നു
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് പാർപ്പിച്ച ഗസ്റ്റ്ഹൗസിൽ നിരാഹാരമിരുന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. കഴിഞ്ഞ 24 മണിക്കൂറായിട്ടും പോലീസ് കസ്റ്റഡിയിൽനിന്നും വിടാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ നീക്കം. തിങ്കളാഴ്ച പുലർച്ചെ ലക്നോയിൽനിന്നു 90 കിലോമീറ്റർ അകലെ സീതാപുരിൽ വച്ചാണു പ്രിയങ്കയെയും സംഘത്തെയും യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്താൻ ശ്രമിച്ച പോലീസിനു നേരേ പ്രിയങ്ക പെട്ടിത്തെറിച്ചു. “നിങ്ങൾ കൊലപ്പെടുത്തിയവരേക്കാൾ പ്രധാനപ്പെട്ട ആരുമല്ല ഞാൻ; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതു തടയുന്ന വാറന്റോ മറ്റു രേഖകളോ ഇല്ലാതെ ഒരടി പോലും പിന്നിലേക്കു പോകാൻ തയാറല്ല. ബലം പ്രയോഗിച്ചു നീക്കാനാണ് ഉദ്ദേശ്യമെങ്കിൽ തട്ടിക്കൊണ്ടുപോയെന്നു കേസുകൊടുക്കും…” പ്രിയങ്ക പ്രതികരിച്ചു.
Read More