കോയന്പത്തൂർ : പൊള്ളാച്ചിയിൽ ദന്പതികളിൽ നിന്നും അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടത്തികൊണ്ടു പോയ സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. അംഗലക്കുറിച്ചി ജെ.ജെ.നഗർ രാമർ (45), സേത്തു മട മുരുകേഷ് (29), മുത്തു പാണ്ഡി (51) എന്നിവരാണ് മൈസൂർ സ്വദേശികളായ മണികണ്ഠൻസംഗീത ദന്പതികളുടെ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടത്തികൊണ്ടു പോയതിനെ തുടർന്ന് അറസ്റ്റിലായത്. സെപ്റ്റംന്പർ 28നാണ് ആനമല മുക്കോണം ബസ് സ്റ്റോപ്പിനരികിൽ വെച്ച് സംഗീതയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സംഭവ സ്ഥലത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിയ്ക്കുകയും തുടർന്ന് അംഗലക്കുറിച്ചിൽയിൽ നിന്നും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കുഞ്ഞിനെ ദന്പതികൾക്ക് കൈമാറി. വിവാഹം കഴിഞ്ഞ് 20 വർഷമായിട്ടും കുട്ടികളില്ലാതിരുന്ന മുത്തു പാണ്ഡിക്കു നൽകുന്നതിനായാണ് കുഞ്ഞിനെ മോഷ്ടിച്ചത്. ഇതിനായി രാമറും മുരുകേഷും മുത്തു പാണ്ഡിയിൽ നിന്നും ഒരു ലക്ഷം…
Read MoreCategory: Loud Speaker
കോവിഡ് വാക്സിന് ആധാർ വേണോ? സാധാരണക്കാരും പാവങ്ങളും ഇതിന്റെ പേരിൽ കഷ്ടപ്പെടുന്നുണ്ട്; കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോവിഡ് -19 പ്രതിരോധ കുത്തിവയ്പിനായുള്ള കോവിൻ പോർട്ടലിൽ ആധാർ വിശദാംശങ്ങൾ നിർബന്ധമായും സമർപ്പിക്കണമെന്നത് ഒഴിവാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിനും യുഐഡിഎഐക്കും സുപ്രീംകോടതി നോട്ടീസ്.ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇലക്ട്രോണിക്സ്-വിവര സാങ്കേതിക മന്ത്രാലയം, യുഐഡിഎഐ എന്നിവരോടു ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡും ബി.വി. നാഗരത്തനയും ഉൾപ്പെട്ട ബെഞ്ച് പ്രതികരണം തേടി. വാക്സിൻ എടുക്കുന്നതിന് ആധാർ നിർബന്ധമാക്കിയിരുന്നത് ഒഴിവാക്കി കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തോടു നിർദേശിക്കണമെന്ന ഹർജിയിൽ ആവശ്യപ്പെട്ടു. കോവിഡ് -19 വാക്സിൻ എടുക്കുന്നതിന് ആധാർ കാർഡ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കണം. പൗരന് ഇഷ്ടമുള്ള മറ്റു തിരിച്ചറിയൽ കാർഡുകളും സ്വീകരിച്ചു കുത്തിവയ്പ് നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു. പൂനയിലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ സിദ്ധാർഥ ശങ്കർ ശർമയാണു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. ആധാർ അടക്കം ഏഴു നിർദിഷ്ട ഫോട്ടോ ഐഡി…
Read Moreചുട്ട മറുപടി..! ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റൈൻ; പ്രശ്നം വാക്സിന്റേ തല്ല …
ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലേക്കെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് കര്‍ശനമായ കോവിഡ് നിബന്ധനകള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാർ. വാക്സിന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും സ്വന്തം ചെലവിൽ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലു മുതല്‍ ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന ആളുകള്‍ രണ്ടു ഡോസ് വാക്സിനുകള്‍ സ്വീകരിക്കുന്നതിന് പുറമേ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലും, വിമാനത്താവളത്തിലെത്തിയതിനു ശേഷവും ക്വാറന്റൈനില്‍ പ്രവേശിച്ച് എട്ടാമത്തെ ദിവസവും ആർടിപിസിആര്‍ ടെസ്റ്റിനു വിധേയമാകണം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ബ്രിട്ടണോടുള്ള പ്രതികരണമാണിതെന്നാണ് പൊതുവഭിപ്രായം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വാക്സിന് സ്വീകരിച്ചിട്ടുള്ള യാത്രകാര്‍ക്ക് യാത്രാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബ്രിട്ടണ് കടുത്ത വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. കോവിഷീല്‍ഡ് വാക്സിന് ബ്രിട്ടണ് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും വാക്സിന് സ്വീകരിച്ച യാത്രക്കാര്‍ക്ക് ബ്രിട്ടണ് ക്വാറന്റൈന് ഏര്‍പ്പെടുത്തിയിരുന്നു. പ്രശ്നം വാക്സിന്റേ…
Read Moreലോക്കൽ സമ്മേളനങ്ങൾ തുടങ്ങുന്നു ! നേതാക്കളെ ശിക്ഷിച്ചതിൽ സിപിഎമ്മിൽ മുറുമുറുപ്പ്; ഒതുങ്ങാതെ നടപടി നേരിട്ട നേതാക്കൾ
ജോണ്സണ് വേങ്ങത്തടം കോട്ടയം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളിലെ നടപടികൾ 11 ജില്ലകളിൽ ഏകദേശം പൂർത്തിയായി. ഇവയിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, വയനാട് ജില്ലകളിൽ കടുത്ത നടപടികളാണുണ്ടായത്. ഇനി നടപടികൾ വരാനുള്ള കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഈ അടുത്ത ദിവസങ്ങളിൽത്തന്നെ നടപടിയുണ്ടായേക്കും. പ്രതിഫലിക്കും എന്നാൽ സിപിഎം നേതാക്കളെ ശിക്ഷിച്ചതോടെ പാർട്ടിക്കുള്ളിൽ അണികളുടെ മുറുമുറുപ്പ് ആരംഭിച്ചു കഴിഞ്ഞു. പാർട്ടിക്കുള്ളിൽ രണ്ടു വിഭാഗമായി പോരാട്ടം നടത്താനാണ് ശിക്ഷിക്കപ്പെട്ട ഭൂരിപക്ഷം നേതാക്കളുടെയും തീരുമാനം. ഇതു ലോക്കൽ സമ്മേളനങ്ങളിൽ പ്രതിഫലിക്കാനുള്ള സാധ്യതയേറി. എന്നാൽ കോടിയേരി ബാലകൃഷ്ണനെ രംഗത്തിറക്കി പാർട്ടിയെ കൈപ്പിടിയിലൊതുക്കാനാണ് ഒൗദ്യോഗിക പക്ഷത്തിന്റെ തീരുമാനം. ആലപ്പുഴയിൽ എളമരം കരീം കമ്മീഷനും മലപ്പുറത്ത് പി.കെ സൈനബ കമ്മിഷനുമാണ് റിപ്പോർട്ടുകൾ നൽകിയിട്ടുള്ളത്. കൊല്ലം ജില്ലയിൽ കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തെരഞ്ഞെടുപ്പ് പരാജയങ്ങളാണ് അന്വേഷിക്കുന്നത്. കൊല്ലത്ത് ഇന്നലെനടന്ന ജില്ലാ സെക്രട്ടേറിയറ്റിൽ…
Read Moreഅമരീന്ദർ വെള്ളം കലക്കും, ബിജെപി ചൂണ്ടയിടും! തുടർഭരണം സ്വപ്നം കാണുന്ന കോൺഗ്രസിന് തിരിച്ചടിയായേക്കും
നിയാസ് മുസ്തഫ അടുത്ത നാൾ വരെ പഞ്ചാബ് കോൺഗ്രസിന്റെ എല്ലാമെല്ലാമായ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നത് തുടർഭരണം സ്വപ്നം കാണുന്ന കോൺഗ്രസിന് തിരിച്ചടിയായേക്കും. തമ്മിലടികൊണ്ട് ഇതിനോടകം തന്നെ കലുഷിതമാണ് പഞ്ചാബ് കോൺഗ്രസ് രാഷ്ട്രീയം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രധാന പ്രതിപക്ഷമായ ആം ആദ്മി പഞ്ചാബിൽ അടുക്കും ചിട്ടയുമായി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുകയാണ്. ആം ആദ്മിയുടെ കരങ്ങളിലേക്ക് പഞ്ചാബിന്റെ ഭരണം വരാൻ അധികനാൾ കാത്തിരിക്കേണ്ടതില്ലായെന്ന ആത്മവിശ്വാസമാണ് ആം ആദ്മി ക്യാന്പ് നൽകുന്നത്. അതേസമയം, അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തിയത് ആശങ്കയോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡും കാണുന്നത്. ബിജെപിയിലേക്ക് താനില്ലെന്നും കോൺഗ്രസിൽ തുടരാൻ ആഗ്രഹമില്ലായെന്നും പറയുന്ന അമരീന്ദറിന്റെ മനസിൽ പുതിയ പാർട്ടി എന്നതു തന്നെയാണുള്ളത്. ബിജെപിയുടെ രഹസ്യപിന്തുണ തേടുന്നതിന്റെ…
Read More‘പരാതിക്കാർക്ക് ഭയമില്ലാതെ അധികാരികളെ സമീപിക്കാൻ കഴിയണം’ വനിതാ കമ്മീഷൻ അധ്യകപി. സതീദേവി
തിരുവനന്തപുരം: ഭയമില്ലാതെ പരാതിക്കാർക്ക് അധികാരികളെ സമീപിക്കാൻ കഴിയണമെന്ന് നിയുക്ത വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ പി.സതീദേവി. ആ സാഹചര്യമാണ് ഉണ്ടകേണ്ട തെന്ന ബോധ്യം എല്ലാവർക്കും ഉണ്ടകണമെന്നും സതീദേവി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വർധിച്ച് വരുന്ന സ്ത്രീപീഡനങ്ങൾ ഭീതിദ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെ ന്നും അവർ വ്യക്തമാക്കി. പോലീസിൽ സ്ത്രീപക്ഷ സമീപനം ഉണ്ടകണമെന്നും സതീദേവി വ്യക്തമാക്കി. പുതിയ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreകേരളത്തിലേക്ക് ഒഴുകിയെത്തുന്ന കഞ്ചാവ് വിളയുന്നത് ആന്ധ്ര-ഒറീസ ബോര്ഡറിൽ; കാവലായി എകെ 47 തോക്കേന്തിയ മാവോയിസ്റ്റുകൾ; പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകന്‍കോഴിക്കോട് : കേരളത്തിലെ യുവാക്കളെ മയക്കികിടത്താന് വിളഞ്ഞു നില്ക്കുന്ന കഞ്ചാവിന് എകെ 47 തോക്കേന്തിയ മാവോയിസ്റ്റുകളുടെ കാവല്‍. ആന്ധ്ര പോലീസിന്റെ രഹസ്യാന്വേഷണത്തില്‍ എഒബിയിലെ (ആന്ധ്ര-ഒറീസ ബോര്‍ഡര്‍ ) വനാതിര്‍ത്തികളിലാണ് കേരളത്തിലേക്കു സുലഭമായെത്തുന്ന കഞ്ചാവ് കൃഷിയെന്നാണ് കണ്ടെത്തല്‍. എക്സൈസ് ക്രൈംബ്രാഞ്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആന്ധ്ര പോലീസിനെ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അതേസമയം, കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലത്തേക്കു പോവാന്‍ ആന്ധ്രപോലീസ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘത്തെ അനുവദിച്ചില്ല. മാവോയിസ്റ്റുകള്‍ കൈയടക്കിയിട്ടുള്ള പ്രദേശത്തേക്കു പുറത്തു നിന്നുള്ളവരെത്തിയാല് പോരാനാവി ല്ലെന്ന മുന്നറിയിപ്പാണ് ആന്ധ്രപോലീസ് നല്‍കിയത്. വിശാഖപട്ടണത്തെമാവോ ഏജന്റ് ആന്ധ്ര-ഒറീസ മേഖലയില്‍ വിളയുന്ന കഞ്ചാവ് നേരിട്ട് കേരളത്തില്‍ എത്തുന്നില്ല. അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നു ലോറികളില്‍ വിശാഖപട്ടണത്താണ് കഞ്ചാവ് വന്‍തോതില്‍ എത്തുന്നത്. വിശാഖപട്ടണത്ത് കഞ്ചാവ് എത്തിക്കുന്നതിന് മാവോയിസ്റ്റുകളുടെ ഏജന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഏജന്റിനെയാണ് കേരളത്തിലേക്കു കഞ്ചാവ് എത്തിക്കുന്ന ലഹരിക്കടത്ത് സംഘം സ്ഥിരമായി ബന്ധപ്പെടുന്നതെന്നാണ്…
Read Moreസംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ വ്യാപകമായ രീതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് അടുത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകാനാണ് സാധ്യത. അതേസമയം, ബംഗാൾ ഉൾക്കടലിൽ നിന്നു ന്യൂനമർദ്ദമായി അറബിക്കടലിൽ എത്തിയ ഗുലാബ് അതിതീവ്ര ന്യൂനമർദമായി മാറിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വരും മണിക്കൂറുകൾക്കുള്ളിൽ ഇത് ഷഹീൻ ചുഴലിക്കാറ്റായി മാറും. അതിനാൽ, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ശക്തമായ ഇടിമിന്നൽ…
Read Moreമോന്‍സനു പിന്നിലുള്ള വമ്പന്മാരെ തപ്പി ക്രൈംബ്രാഞ്ച്; മോൻസൺ ഡോക്ടറും ആഡംബരകാറുകളും വ്യാജനെന്ന് സൂചന
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിനു പിന്നിലുള്ള വമ്പന്മാരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മോന്‍സന്റെ കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്കു കൂടി നീട്ടിക്കിട്ടിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് നീങ്ങുന്നത്. വ്യാജരേഖ ചമയ്ക്കാന്‍ ഇയാള്‍ക്കു കൂട്ടുനിന്നവർ ആരൊക്കെയാണ് എന്നും അന്വേഷിക്കുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. മോന്‍സനു പിന്നില്‍ ആളുകളുണ്ടെന്നു തന്നെയാണ് ക്രൈബ്രാഞ്ചിന്റെ നിഗമനം. വ്യാജ ഡോക്ടർ ആണോ?മോന്‍സനെ ചോദ്യം ചെയ്യുന്നത് ഇന്ന് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേസുകളെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്കുന്ന സൂചന. നിലവില്‍ മോന്‍സനെതിരേ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മോന്സന് മാത്രമാണ് പ്രതിയായിട്ടുള്ളത്. 2016ല്‍ ഇയാള്‍ തുടങ്ങിയ തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകുമെന്നാണ് സൂചന. അതോടൊപ്പം തന്നെ മോന്സന് വ്യാജ ഡോക്ടര്‍ ആണോ എന്നതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. നിലവില്‍…
Read Moreനവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ : ഹാജരും യൂണിഫോമും നിർബന്ധമല്ല; ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ മുതൽ ഉച്ചവരെ മാത്രം
തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്പോൾ ആദ്യഘട്ടത്തിൽ വിദ്യാർഥികളുടെ ഹാജർ, യൂണിഫോം എന്നിവ നിർബന്ധമാക്കില്ല. ഇന്നലെ ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യമറിയിച്ചത്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടുള്ള മാർഗരേഖ ഈ മാസം അഞ്ചിനകം പുറപ്പെടുവിക്കും. നവംബർ ഒന്നിന് ഒന്നു മുതൽ ഏഴുവരെയും 10,12 ക്ലാസുകളുമാണ് ആരംഭിക്കുന്നത്. മറ്റു ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ മുതൽ ഉച്ചവരെയായിരിക്കും. ക്ലാസിൽ വിദ്യാർഥികളുടെ എണ്ണം 20 മുതൽ 30 വരെയായി നിജപ്പെടുത്തും. ഹയർ സെക്കൻഡറി ബാച്ചുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിലായിരിക്കും. സ്കൂൾ തുറക്കലിനു മുന്നോടിയായി രക്ഷിതാക്കൾ, സ്റ്റാഫ് അംഗങ്ങൾ, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം ചേരും. സ്കൂളിൽ കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവയ്ക്കുന്നത് ഒഴിവാക്കും. സ്കൂളിനു സമീപത്തെ കടകളിൽ കുട്ടികൾ ഒത്തുകൂടാൻ അനുവദിക്കില്ല. നിലവിലുള്ള അക്കാഡമിക് കലണ്ടറും വിക്ടേഴ്സ്…
Read More