ജനീവ: വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങൾ പുതുക്കി ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നടപടി. കർശന നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ മാനദണ്ഡങ്ങൾ. ഗുണനിലവാരം കണക്കാക്കുന്നതിന് വായുവിലുള്ള പാർട്ടിക്കുലേറ്റ് മെറ്റീരിയൽ, ഓസോൺ, നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയവയുടെ അളവിന്റെ പരിധിയാണ് പുതുക്കിയത്. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണ് വായു മലിനീകരണം. ഇത് ശ്വാസകോശ അർബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകും.വായു മലിനീകരണം മൂലമുള്ള രോഗങ്ങൾ ബാധിച്ച് പ്രതിവർഷം 70 ലക്ഷം പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.
Read MoreCategory: Loud Speaker
നരേന്ദ്ര മോദി വാഷിംഗ്ടണിൽ; ഊഷ്മള വരവേൽപ്; പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് പര്യടനം
വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിൽ എത്തി. രാത്രി വൈകി വാഷിംഗ്ടണിൽ വന്നിറങ്ങിയ ഉടൻ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിലും പങ്കെടുത്തു. ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുക്കാനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി നിർണായക ചർച്ചകൾക്കുമായാണു പ്രധാനമായും മോദിയുടെ സന്ദർശനം. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് പര്യടനമാണിത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസിലെ ഇന്ത്യൻ സമൂഹവും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളം വിട്ടത്. യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും സന്ദർശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ,…
Read Moreഡാറ്റാ ബേസ് തയാറാക്കി എക്സൈസ്; മയക്കുമരുന്നു കേസുകളില്‍ കുടുങ്ങിയാല്‍ ഇനി എളുപ്പം തിരിച്ചറിയാം
കൊച്ചി: സംസ്ഥാനത്ത് ലഹരിക്ക ടത്ത് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെടുന്ന പ്രതികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് എക്സൈസ്. പ്രതികളുടെ ഡാറ്റാ ബേസ് തയാറാക്കിയാണ് ഈ മാറ്റത്തിലേക്ക് എക്സൈസ് ചുവടുവയ്ക്കുന്നത്. മുന്‍കാലങ്ങളില്‍ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും മറ്റും പരിശോധിക്കാന്‍ സമയമെടുക്കുന്നത് എക്സൈസിനു തലവേദനയായിരുന്നു. ഡാറ്റാ ബേസ് സംവിധാനം നിലവില്‍ വരുന്നതോടെ സമയനഷ്ടം ഉള്‍പ്പെടെയുള്ളവ മറികടക്കാനാകും. കേസുകളിലെ പ്രതികളുടെ ചിത്രവും ഇവര്‍ ഉള്‍പ്പെട്ട കേസുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറിനു മുന്നില്‍ ഇനി മുതല്‍ സെക്കന്‍ഡുകൾക്കുള്ളിൽ തെളിയും. കഞ്ചാവ് കടത്തില്‍ കുടുങ്ങിയവരുടേതുമാത്രം മതിയെങ്കില്‍ അങ്ങനെയും കിട്ടും. പ്രതികള്‍ മുമ്പും കേസുകളില്‍ പ്രതിയായിരുന്നോ എന്നു കണ്ടെത്താന്‍ ഇവരുടെ മൊഴികളാണ് നിലവിലെ ഏക ആശ്രയം. പിന്നെ ഉദ്യോഗസ്ഥരുടെ ഓര്‍മയും.എക്സൈസ് കേസുകളിലെ പ്രതികളുടെ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. എക്സൈസ്തന്നെ അന്വേഷിക്കുന്ന കേസില്‍ മറ്റ് ഓഫീസുകളില്‍നിന്നു കുറ്റവാളികളുടെ വിവരങ്ങള്‍…
Read Moreതിയറ്ററുകളിലേക്കു ബിഗ് ബജറ്റ് ചിത്രങ്ങളുടെ നീണ്ട ക്യൂ; ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം സാധ്യതകള്‍ തേടി കൊച്ചു ചിത്രങ്ങൾ
കോഴിക്കോട്: തിയറ്ററുകള്‍ തുറക്കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെ കൂടുതല്‍ സിനിമകള്‍ ഒടിടി പ്ലാറ്റ് ഫോമിലേക്ക്. തിയറ്ററുകള്‍ പ്രതീക്ഷിച്ചു ചിത്രീകരണം ആരംഭിച്ച ജയസൂര്യ ചിത്രം ‘സണ്ണി’ ഇന്ന് ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ റിലീസാകും. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന, ജയസൂര്യയുടെ നൂറാമത്തെ സിനിമയാണിത്. കഴിയാഴ്ച ബോബി -സഞ്ജയ് ടീം തിരക്കഥയൊരുക്കിയ ടോവിനോ-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘കാണെക്കാണെ’യും ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു. തിയറ്ററുകള്‍ തുറന്നാല്‍ തന്നെ സൂപ്പര്‍താര ചിത്രങ്ങളടക്കം ഒരു പിടിചിത്രങ്ങള് റിലീസിനായി തയാറെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍പ്ലാറ്റ് ഫോം തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് ചെറുചിത്രങ്ങളുടെ അണിയറക്കാര്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ മികച്ച പ്രേക്ഷക പ്രശംസ നേടിയ മൂന്നു മലയാളം ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ റിലീസ് ചെയ്തുകഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരിച്ചുവരവാകുമെന്ന് കരുതപ്പെടുന്ന നിതിൻ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ഓണ ലൈന്‍ റിലീസിന് തയാറെടുക്കുന്നുവെന്ന…
Read Moreഅലർജിയുളളവർക്ക് വാക്സിൻ എടുക്കാം, ക്രമീകരണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്! ഭക്ഷണ സാധനങ്ങളോട് ഏതെങ്കിലും തരത്തിലുള്ള അലർജികൾ വാക്സിനേഷന് തടസമല്ല
കോട്ടയം: ഭക്ഷണം, വിവിധ മരുന്നുകൾ എന്നിവയോട് മുന്‍പ് അലർജിയുണ്ടായിട്ടുള്ളവർക്ക് കോവിഡ് വാക്സിനേഷന് പ്രധാന സർക്കാർ ആശുപത്രികളിൽ ഇന്നും നാളെയും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം, ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രത്യേക ക്രമീകരണം ഒരുക്കുന്നത്. പ്രധാന സർക്കാർ ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മുൻപ് അലർജികൾ ഉണ്ടായതുമൂലം വാക്സിൻ എടുക്കാൻ കഴിയാതിരുന്നവരെ പരിശോധിച്ച് വാക്സിൻ നൽകും. വാക്സിനേഷനു ശേഷം ഇവരുടെ ആരോഗ്യനില നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഇവിടങ്ങളിൽ ഒരുക്കും. വിവിധ ഭക്ഷണ സാധനങ്ങളോട് ഏതെങ്കിലും തരത്തിലുള്ള അലർജികൾ വാക്സിനേഷന് തടസമല്ല. മുന്‍പ് പാരസെറ്റമോൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിച്ചതിനെത്തുടർന്നുണ്ടായ ചൊറിച്ചിൽ, തടിപ്പ് എന്നിവയും വാക്സിനേഷന് തടസമല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. എന്നാൽ മരുന്നോ ഭക്ഷണമോ കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീഴുകയോ ആശുപത്രിയിലോ ഐസിയുവിലോ പ്രവേശിക്കപ്പെടുകയോ ചെയ്തവർ…
Read Moreപഞ്ചാബിന് പിന്നാലെ രാജസ്ഥാനിലെ കലഹം! ഗെഹ്ലോട്ട് തെറിക്കില്ല, സച്ചിന് വൻ ഓഫറുകൾ
നിയാസ് മുസ്തഫ രാജസ്ഥാനിൽ നേതൃമാറ്റം ഉണ്ടാകില്ല, പക്ഷേ, മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാവും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അശോക് ഗെഹ്ലോട്ടിനെ മാറ്റി തനിക്ക് അവസരം നൽകണമെന്ന് സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് കാലങ്ങളായി ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നതാണ്. എന്നാൽ എംഎൽഎമാരിൽ ഭൂരിപക്ഷം പേരും ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നതിനാൽ പഞ്ചാബിലേതുപോലെ മുഖ്യമന്ത്രിയെ മാറ്റാൻ ഹൈക്കമാൻഡ് മുതിരില്ല. പകരം സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്ന എംഎൽഎമാരെ മന്ത്രിസഭയിൾ ഉൾപ്പെടുത്തി സച്ചിനെ കൂടെ നിർത്താനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ഇതോടൊപ്പം രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സച്ചിന് വീണ്ടും കടന്നുവരാനുള്ള സാധ്യതയും ഹൈക്കമാൻഡ് ഒരുക്കുന്നുണ്ട്. പക്ഷേ ഈ മാറ്റങ്ങളെല്ലാം വരാനിരിക്കുന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും സംഭവിക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം. കഴിഞ്ഞയാഴ്ച പഞ്ചാബിൽ നേതൃത്വ പുനഃസംഘടന നടക്കുമ്പോൾ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ…
Read Moreസിപിഎമ്മിന് സന്തോഷം… സുധാകരനിലൂടെ മുരളീധരനെ കുത്തി അനില്‍കുമാര്‍; കരുണാകരട്രസ്റ്റ് അഴിമതി സജീവമാക്കിയത് തന്ത്രമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: കെ.പി.അനില്‍കുമാറിലൂടെ കോണ്‍ഗ്രസിനെ അടിക്കാനൊരുങ്ങി സിപിഎം. കോഴിക്കോട് ജില്ലയില്‍ എം.കെ.രാഘവനെതിരേയും സിപിഎമ്മിന്റെ പ്രധാന ശത്രുവായ കെപിസിസി പ്രസിഡനന്റ് കെ.സുധാകരനെതിരേയും ഉള്ള പ്രധാന ആയുധമായി അനില്‍ കുമാറിനെ മാറ്റാനാണ് സിപിഎം നീക്കം. ഇന്നലെ കോഴിക്കോട് അനില്‍കുമാറിന് സ്വീകരണം നല്കിയതും ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തിനു പുറമേയായിരുന്നു ഇതെന്നതും ശ്രദ്ദേയമാണ്. സ്വീകരണയോഗത്തില്‍ ആകട്ടെ സുധാകരനെതിരേ അഴിമതി ആരോപണമുള്‍പ്പെടെ ഉയര്‍ത്തി അനില്‍കുമാര്‍ ‘പ്രതീക്ഷ’ കാക്കുകയും ചെയ്തു. തന്നെ സിപിഎമ്മില്‍ എത്തിക്കാന്‍ ചരടുവലിച്ച എളമരം കരീം എംപിയുള്‍പ്പെടെയുള്ള നേതാക്കളുടെ മുന്നില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കുകയും പുതിയ ആരോപണങ്ങള്‍ അനില്‍കുമാര്‍ ഉയര്‍ത്തുകയും ചെയ്തത്. കെ.മുരളീധരനെയും വി.ഡി. സതീശനെയും അനില്‍കുമാര്‍ വിമർശിച്ചു. കെ.കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണം. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ്…
Read Moreപി.സി. ചാക്കോയ്ക്കെതിരേ പാർട്ടിയിൽ പട; ഏകാധിപതിയായി പെരുമാറുന്നെന്നു ചൂണ്ടിക്കാട്ടി എ.കെ. ശശീന്ദ്രൻ വിഭാഗം
സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയ്ക്കെതിരേ പാർട്ടിയിൽ പടയൊരുക്കം. ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചത് അടക്കമുള്ള വിഷയങ്ങളിൽ ചാക്കോ ഏകാധിപതിയായി പെരുമാറുന്നെന്നു ചൂണ്ടിക്കാട്ടി എ.കെ. ശശീന്ദ്രൻ വിഭാഗമാണ് രംഗത്തെത്തിയത്. ചാക്കോയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറി ബിജു ആബേൽ ജേക്കബ് പാർട്ടി പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ശശീന്ദ്രൻ വിഭാഗം പറയുന്നത്കോൺഗ്രസിൽ നിന്നെത്തിയ പി.സി. ചാക്കോ സംസ്ഥാന പ്രസിഡന്റായതിനു ശേഷം മുതിർന്ന നേതാക്കളെ പോലും അവഗണിച്ച് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആരോപണം. പി.സി. ചാക്കോ പ്രസിഡന്റായതിനു ശേഷം ജില്ലാ പ്രസിഡന്റുമാരെ മാറ്റിനിയമിച്ചു. നേരത്തെയുള്ള പല നേതാക്കളെയും മാറ്റിനിർത്തി കോൺഗ്രസിൽ നിന്ന് എത്തിയവർക്കാണ് സ്ഥാനം നൽകിയത്. മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനുമായും മന്ത്രി എ.കെ. ശശീന്ദ്രനുമായും ഇക്കാര്യത്തിൽ ചർച്ച നടത്താൻ ചാക്കോ തയാറായില്ലെന്നും തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read Moreവരുന്നു… ബിജെപിയിലും അച്ചടക്കം! സമിതി രൂപീകരിച്ചു, നേതാക്കളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും പരിശോധിക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: ബിജെപി കേരളഘടകത്തിലും അച്ചടക്കവാള്‍ ഉയരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും പ്രചരണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാനാണ് തീരുമാനം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിച്ച് മുഴുവന്‍ മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുടെ നിര്‍ദേശവും അഭിപ്രായവും ക്രോഡീകരിച്ചാണ് പുനസംഘടനയും തുടര്‍ നടപടികളും തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലയളവില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന രീതിയിലുള്ള മനോഭാവം മാറ്റിയെടുക്കണം. കുമ്മനം രാജശേഖരന് പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയാല്‍ അച്ചടക്കനടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സമിതിയും പ്രവര്‍ത്തിക്കും. കുമ്മനത്തിനു പുറമേ ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ എന്നിവരും അച്ചടക്ക സമിതിയില്‍ അംഗമാണ്. മുന്‍പ് നടന്ന അച്ചടക്കലംഘനങ്ങളും സമിതിയുടെ പരിഗണനയില്‍ വരും. കാലതാമസമില്ലാതെ നടപടിയെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ്…
Read Moreആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഭവം: പ്രതികളെ കണ്ടെത്താനായില്ല; ‘അന്വേഷണം മോഷണസംഘങ്ങളെ കേന്ദ്രീകരിച്ച്’; പോലീസിനെതിരെ ബന്ധുക്കളുടെ പരാതി
കായംകുളം : കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിടയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. പ്രധാനമായും മോഷണ സംഘങ്ങളെ യും സി സി ടി വി നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ആക്രമണത്തിനിടയിൽ അക്രമി സംഘം ആരോഗ്യ പ്രവർത്തകയോട് ആഭരണങ്ങൾ ആവശ്യപ്പെട്ടിരുന്നു.അതിനാലാണ് മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നത്.. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി കെ ബീന കുമാരി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് പറയുന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ സുബിന പതിവായി ഡ്യൂട്ടി കഴിഞ്ഞ് തനിച്ച് സ്കൂട്ടറിലാണ് വീട്ടിലേക്ക് പോകുന്നത്.…
Read More