നെടുന്പാശേരി: സൗദിയിൽ ഭാര്യയും നവജാതശിശുവും കോവിഡ് ബാധിച്ച് മരിച്ചതിന്റെ മനോവിഷമത്തിൽ നാട്ടിലെത്തിയ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങമനാട് കപ്രശേരി വലിയവീട്ടിൽ കുഞ്ഞുമോൻഉഷ ദന്പതികളുടെ മകൻ വിഷ്ണു (31) ആണു മരിച്ചത്. സൗദി അറേബ്യയിലെ ഖത്തീഫിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന വിഷ്ണു വിവാഹശേഷം ഭാര്യ ഗാഥ (27) യെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു. ആറ് മാസം ഗർഭിണിയായിരിക്കെ ഗാഥയ്ക്കു കോവിഡ് ബാധിച്ചു. സൗദിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാകുകയും ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 26നു ഭാര്യയും 28നു കുഞ്ഞും മരിച്ചു. ദമാമിൽ ഭാര്യയുടെയും കുഞ്ഞിന്റെയും സംസ്കാരം നടത്തിയശേഷം കഴിഞ്ഞ മൂന്നിനാണ് വിഷ്ണു നാട്ടിലെത്തിയത്. ഇന്നലെ രാവിലെ വിഷ്ണു എഴുന്നേൽക്കാൻ വൈകിയതോടെ വീട്ടുകാർ കിടപ്പുമുറിയുടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്. കരങ്കുന്നം തടത്തിൽ മണിലാൽശോഭന ദന്പതികളുടെ മകളാണ് മരിച്ച ഗാഥ. വിനീഷ…
Read MoreCategory: Loud Speaker
ആകർഷകമായ വാഗ്ദാനങ്ങൾ, കുറഞ്ഞ പലിശ! ഓണ്‍ലൈൻ വായ്പാ തട്ടിപ്പ്; പ്രതികളായ മലയാളികൾ ഡൽഹിയിൽ പിടിയിൽ; പോലീസ് പറയുന്നത്…
തൃശൂർ: ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശയ്ക്കു വായ്പ സംഘടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ് തട്ടിപ്പിനു പിന്നിൽ. വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരൻ വിവേക് പ്രസാദ് (23), ചേർത്തല പട്ടണക്കാട് വെട്ടിക്കൽ പുറത്താംകുഴി വീട്ടിൽ ഗോകുൽ (25), വെസ്റ്റ് ഡൽഹി രജ്ദീർ നഗറിൽ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂർ പെരിങ്ങാല വൃന്ദാവനം വീട്ടിൽ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ എ.എ. അഷ്റഫും സംഘവും അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത്: ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നത്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകി, ഡോക്യുമെന്റേഷനോ മറ്റു നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശയ്ക്കു വായ്പ…
Read Moreകടുത്ത പനിയും ചുമയും ഉള്ളവര്‍ക്കുപോലും ടെസ്റ്റില്‍ നെഗറ്റീവ് ! ആന്റിജന്‍ ടെസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് വിദഗ്ധര്‍; കാരണങ്ങള്‍ ഇങ്ങനെ…
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പരിശോധനയിൽ പാളിച്ചകളെന്ന് ആക്ഷേപം. സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആന്റിജന്‍ ടെസ്റ്റാണ് നടത്തുന്നത്. എന്നാല്‍ ആന്റിജന്‍ ടെസ്റ്റിന്റെ ഫലപ്രാപ്തിയെകുറിച്ചാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇതിന് കൃത്യത കുറവാണ്. മികച്ച നിലവാരമുള്ള കിറ്റ് ഉപയോഗിച്ചാല്‍ പോലും കൃത്യതാ നിരക്ക് 50 ശതമാനം മാത്രമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടറെ കാണണമെങ്കിൽ ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്തി കഴിയുമ്പോള്‍ തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റിനു ജീവനക്കാര്‍ നിർദേശിക്കാറുണ്ടെങ്കിലും മിക്കവരും ചെയ്യാറില്ല. കടുത്ത പനിയും ചുമയും ഉള്ളവര്‍ക്കുപോലും ടെസ്റ്റില്‍ നെഗറ്റീവ് കാണിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ആന്റിജന്‍ ടെസ്റ്റിനുപയോഗിക്കുന്ന കിറ്റിന്റെ ഗുണമേന്മയിലും പൊതുജനാരോഗ്യ വിദഗ്ധനും ഓള് ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോ..എസ്.എസ്. ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിക്കുന്നു. കേരളത്തില്‍ 30 ശതമാനം ആളുകള്‍ക്കു മാത്രമേ ആര്‍ടിപിസിആര്‍ ചെയ്യുന്നുള്ളൂ. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളില്‍ ഇത് നൂറു…
Read Moreകാന്തപുരവും പിൻമാറി! ഐഎൻഎൽ എൽഡിഎഫിൽനിന്ന് പുറത്തേക്ക്; നഷ്ടം ഐഎൻഎല്ലിനു മാത്രം
ജോണ്സണ് വേങ്ങത്തടം കോട്ടയം: വിഘടിച്ചു നിൽക്കുന്ന ഐഎൻഎൽ എൽഡിഎഫിൽ നിന്നും പുറത്തേക്ക്. എ.പി. അബ്ദുൾ വഹാബ് വിഭാഗവും കാസിം ഇരിക്കൂർ വിഭാഗവും വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോകുന്നതാണു എൽഡിഎഫ് ഗൗരവമായി കാണുന്നത്. ഇരുവിഭാഗവും ഒന്നിച്ചു നിന്നാൽ മാത്രമേ എൽഡിഎഫിൽ സാധ്യതയുള്ളൂ. കൂടാതെ മന്ത്രിസ്ഥാനവും തുലാസിലാണ്. എൽഡിഎഫിലെ സിപിഎമ്മിനും സിപിഐയ്ക്കും വഹാബ് വിഭാഗത്തോടാണ് കൂടുതൽ താൽപര്യമെങ്കിലും ഒന്നിക്കാതെ ഇരുവരെയും എൽഡിഎഫിൽ പങ്കെടുപ്പിക്കില്ല. ഇതിനിടയിൽ ഇവർക്കു മാനസിക പിന്തുണ നൽകുന്ന കാന്തപുരവും ഇരുകൂട്ടരെയും ഉപേക്ഷിച്ചു. നിർദ്ദേശങ്ങൾ ഇരുവിഭാഗവും ലംഘിച്ചു സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് ഇവർക്കു മാനസിക പിന്തുണ നല്കുന്ന കാന്തപുരം പ്രശ്നപരിഹാരത്തിനായി ഇടപെട്ടത്. എന്നാൽ അനുരജ്ഞനത്തിന്റ യാതൊരുവിധ ലക്ഷണവും കാണിക്കാത്ത ഇരുവരെയും ഉപദേശിക്കാനില്ലെന്ന നിലപാടിലാണ് കാന്തപുരം. ഒത്തുതീർപ്പു ചർച്ചകളിൽ പങ്കെടുത്തിരുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്്ലിയാരുടെ മകൻ ഡോ. അബ്ദുൾ ഹക്കീം അസ്ഹരി ശ്രമം ഉപേക്ഷിച്ചു കഴിഞ്ഞു. കാന്തപുരത്തിന്റെ ആഗ്രഹപ്രകാരം മാത്രമാണ്…
Read Moreഎംഎസ്എഫ് നേതാക്കള്‍ക്ക് ‘പണി’ കൊടുത്ത് ഒടുവില്‍ ഹരിത വിജയം! മൂന്നു എംഎസ്എഫ് നേതാക്കൾക്ക് സസ്പെന്ഷൻ ? സമ്മര്‍ദത്തിനൊടുവില്‍ തടിയൂരി മുസ്ലിം ലീഗ്
മലപ്പുറം: എംഎസ്എഫിന്റെവനിതാ വിഭാഗമായ ‘ഹരിത’യും എംഎസ്എഫും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നതായി സൂചന. കഴിഞ്ഞ ദിവസം മലപ്പുറം ലീഗ് ഓഫീസില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് പ്രശ്നം രമ്യതയിലെത്തിക്കാന്‍ ശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു എംഎസ്എഫ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തേക്കും. അതോടൊപ്പം ഹരിത നേതാക്കള്‍ വനിതാ കമ്മീഷനു നല്കിയ പരാതിയും പിന്‍വലിച്ചേക്കും. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ രണ്ടാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്യും. കബീര്‍ മുതുപറമ്പ്, വി.എ. അബ്ദുള്‍ വഹാബ് എന്നി നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകും. ഇന്നു ഉച്ചയോടെ ഇതുസംബന്ധിച്ചു ലീഗ് നേതൃത്വം തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിംലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗങ്ങളുമായി കഴിഞ്ഞ ദിവസം ദൈര്‍ഘ്യമേറിയ കൂടിക്കാഴ്ച നടത്തിയിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.…
Read Moreഇടപെടൽ കാര്യക്ഷമമായില്ലെന്ന്! ബ്ലോക്ക് ഭരണവും നഷ്ടപ്പെട്ടു, കോന്നിയില്‍ കോണ്‍ഗ്രസ് നേരിടുന്നത് വന്‍ തിരിച്ചടി; മുതലെടുത്ത് എൽഡിഎഫ്
കോന്നി: ബ്ലോക്ക് പഞ്ചായത്ത്് ഭരണം കൂടി നഷ്ടമായതോടെ കോന്നി നിയോജകമണ്ഡല പരിധിയില്‍ യുഡിഎഫിന് വന്‍ നഷ്ടം. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുശേഷം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത് കോന്നിയിലും കോയിപ്രത്തും മാത്രമായിരുന്നു. കോന്നിയിലെ ഗ്രാമപഞ്ചായത്തുകളില്‍ കോന്നി, തണ്ണിത്തോട്, ചിറ്റാര്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും ചിറ്റാറില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മൈലപ്രയില്‍ ഭരണത്തിലെത്താനുണ്ടായിരുന്ന സാഹചര്യവും നഷ്ടമാക്കി. ഇടപെടൽ കാര്യക്ഷമമായില്ലെന്ന് നേരത്തെ 2019ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിന് കോന്നി നിയമസഭ മണ്ഡലവും നഷ്ടമായി. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിച്ചതോടെ യുഡിഎഫിന് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരു മെംബറുടെ പിന്തുണയില്‍ ഭരണത്തിലുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് നിലനിര്‍ത്താന്‍ നേതൃത്വത്തി ന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ കാര്യക്ഷമമല്ലായിരുന്നുവെന്ന ്പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇളകൊള്ളൂര്‍ ഡിവിഷനില്‍ ജിജി സജിക്ക് സീറ്റ് നല്കുന്നതില് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. യുഡിഎഫിന് അധികാരം ലഭിച്ചതോടെ പ്രസിഡന്റു സ്ഥാനത്തേക്ക്…
Read Moreകുപ്രചരണങ്ങളിൽ വീഴരുതേ… ഫേസ്ബുക്കിൽ അഭ്യർഥനയുമായി സുധാകരൻ
തിരുവനന്തപുരം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന കുപ്രചരണങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും വീണു പോകരുതെന്ന അഭ്യർഥനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മാധ്യമങ്ങളിൽ വരുന്ന ഊഹാപോഹങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എല്ലാക്കാലത്തും കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും അകാരണമായി വേട്ടയാടിയിട്ടുള്ള മാധ്യമങ്ങളുടെയും ചില സ്ഥാപിത താത്പര്യക്കാരുടെയും കുപ്രചരണങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.സുധാകരൻ അഭ്യർഥിച്ചിരിക്കുന്നത്. പരിഗണിച്ചതു സംഘടനാശേഷിഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിന്റെ ആവശ്യം ഓരോ കോൺഗ്രസുകാരനും തിരിച്ചറിയണം. കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണ്. സമുന്നതരായ നേതാക്കൾ ദിവസങ്ങളോളം കൂടിയാലോചിച്ച്, സംഘടനാ ശേഷി മാത്രം പരിഗണിച്ച് മികച്ചൊരു പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്. വ്യാജവാർത്തകൾഎന്നാൽ മാധ്യമ ലോകത്തിലെ…
Read Moreയുഎസിൽ സന്പത്തിലും വിദ്യാഭ്യാസത്തിലും മുന്നിൽ ആരാണെന്ന് അറിയാമോ? യുഎസിലുള്ളത് വീസ കൈവശമുള്ള 16 ലക്ഷം ഉൾപ്പെടെ 40 ലക്ഷം പേര്
വാഷിംഗ്ടൺ: സന്പത്തിലും വിദ്യാഭ്യാസത്തിലും യുഎസിലെ മറ്റെല്ലാ ജനവിഭാഗങ്ങളെയും പിന്തള്ളി ഇന്ത്യൻ വംശജർ. രാജ്യത്തെ ഇന്ത്യൻ വംശജരുടെ ശരാശരി വരുമാനം 91,86,320 രൂപയാണെന്നും ഈ വിഭാഗക്കാരിൽ 79 ശമാനവും ബിരുദം പൂർത്തിയാക്കിയവരാണെന്നും ഏറ്റവും പുതിയ സെൻസസ് കണക്കുകൾ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. മൂന്നു ദശകത്തിനിടെ യുഎസിൽ ഏഷ്യൻ വംശജരുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നു. രാജ്യത്തെ പ്രധാനപ്പെട്ട നാലു വംശീയ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ച ഏഷ്യൻ വംശജരുടേതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വീസ കൈവശമുള്ള 16 ലക്ഷം ഉൾപ്പെടെ 40 ലക്ഷം ഇന്ത്യൻ വംശജരാണു യുഎസിലുള്ളത്.
Read Moreഎംപിമാരും എംഎൽമാരും പ്രതികളായ 36 കേസുകൾ അനുമതിയില്ലാതെ കേരളം പിൻവലിച്ചു; കേരള ഹൈക്കോടതി സുപ്രീംകോടതിക്ക് നല്കിയ കണക്ക് ഇങ്ങനെ…
ന്യൂഡൽഹി: എംപിമാരും എംഎൽമാരും പ്രതികളായ 36 കേസുകൾ സംസ്ഥാന സർക്കാർ അനുമതിയില്ലാതെ പിൻവലിച്ചതായി കേരള ഹൈക്കോടതി. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതി സുപ്രീംകോടതിക്ക് കണക്ക് നൽകി. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകൾ പിൻവലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.
Read Moreകടവന്ത്രയില്‍ ഭാര്യയും മക്കളുമുള്ള സത്താര്‍ രഹസ്യമായി..! കാഞ്ഞങ്ങാട്ടെ ഹണിട്രാപ്പ് കേസ്: തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് വിവാഹത്തിന് കൂട്ടുനിന്ന മുസ്ല്യാരും കുടുങ്ങി
കാഞ്ഞങ്ങാട്: കൊവ്വല്‍പള്ളിയില്‍ കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കുമ്പള കോയിപ്പാടി പെര്‍വാഡ് കടപ്പുറത്തെ ചായിന്റടി അബ്ദുള്‍ ഹമീദ് മുസ്ല്യാര്‍(41), ഇരിട്ടി മുഴക്കുന്ന് വിളക്കോട്ടെ പി.സി. അഷ്റഫ്(50) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്ഐ കെ.പി. സതീഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സി.എ. സത്താറിനെ(58) ഹണിട്രാപ്പില്‍ കുടുക്കി മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്റെ സ്വര്‍ണമാലയും 15,700 രൂപയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍ഗോഡ് നായന്മാര്മൂലയിലെ സാജിദ(30), ഉദുമ അരമങ്ങാനത്തെ ഉമ്മര്‍(41), ചെറുതാഴത്തെ ഇക്ബാല്‍(35) എന്നിവരെ കഴിഞ്ഞ 19 ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ അഷ്റഫാണ് സാജിദയെ സത്താറുമായി പരിചയപ്പെടുത്തിയത്. അബ്ദുള്‍ഹമീദ് മുസ്ല്യാരുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് വിവാഹത്തിന് കൂട്ടുനിന്നതിനാണ് മുസ്ല്യാരെ അറസ്റ്റ്…
Read More