ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിനു മുൻപായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ യൂണിവേഴ്സൽ അക്കൗണ്ട് നന്പർ (യുഎഎൻ നന്പർ) ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അംഗങ്ങൾക്ക് ഇപിഎഫുമായി ബന്ധപ്പെട്ട ഒരു ആനുകൂല്യവും ലഭിക്കില്ല. ഇപിഎഫ്ഒ പോർട്ടലിൽ ആധാർ ബന്ധിപ്പിക്കുന്നതുവരെ ജീവനക്കാരന് പിഎഫ് തുക ലഭിക്കില്ല. പിഎഫുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും. ആധാറുമായി ബന്ധിപ്പിക്കാത്ത തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്ക് പിഎഫ് വിഹിതം അടയ്ക്കാനും സാധിക്കില്ല. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇപിഎഫുമായി ബന്ധപ്പെട്ട എല്ലാ ആനൂകൂല്യങ്ങളും ലഭിക്കുന്നതിന് പിഎഫ് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്നാണു പുതിയ ചട്ടം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ 2020ലെ സാമൂഹികസുരക്ഷാ കോഡിന്റെ 142-ാം വകുപ്പ് ഭേദഗതി ചെയ്തതോടെയാണ് ആധാർ ബന്ധിപ്പിക്കണം എന്നത് നിർബന്ധിതമായത്. ആധാറുമായി ബന്ധിപ്പിക്കാത്ത പിഎഫ് അക്കൗണ്ടുകളിലേക്ക് തൊഴിലുടമയുടെ വിഹിതമോ തൊഴിലാളിയുടെ വിഹിതമോ അടയ്ക്കാൻ സാധിക്കില്ല. പ്രതിമാസ വിഹിതം അടയ്ക്കുന്നത് തടസപ്പെടുന്നതിനു പുറമേ ആധാറുമായി ബന്ധിപ്പില്ലെങ്കിൽ ഇപിഎഫ്ഒയുടെ…
Read MoreCategory: Loud Speaker
വാർഷിക വരുമാനം 1.5 കോടി രൂപ! ബച്ചന്റെ അംഗരക്ഷകനായ പോലീസുകാരനെ സ്ഥലം മാറ്റി
മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ അംഗരക്ഷകനായി 2015 മുതൽ ജോലി ചെയ്യുന്ന ഹെഡ് കോൺസ്റ്റബിളിനെ സ്ഥലം മാറ്റി. ജിതേന്ദ്ര ഷിൻഡെയെയാണ് സ്ഥലം മാറ്റിയത്. ഇയാളുടെ വാർഷിക വരുമാനം 1.5 കോടി രൂപയാണെന്നു മാധ്യമ റിപ്പോർട്ടുണ്ടായിരുന്നു. ഡിബി മാർഗ് പോലീസ് സ്റ്റേഷനിലേക്കാണു ഷിൻഡെയെ മാറ്റിയത്. 15 ദിവസം മുന്‍പു നടന്ന സ്ഥലംമാറ്റം ഇന്നലെയാണ് പോലീസ് വെളിപ്പെടുത്തിയത്. അമിതാഭ് ബച്ചന് മുംബൈ പോലീസ് എക്സ് കാറ്റഗറി സുരക്ഷ നല്‍കിവരുന്നുണ്ട്. ബച്ചന്റെ വിശ്വസ്ത അംഗരക്ഷകരിലൊരാളാണു ഷിൻഡെ. ഈ പദവിയിൽ ഒരു പോലീസ് കോൺസ്റ്റബളിന് അഞ്ചു വർഷത്തിൽ കൂടുതൽ തുടരാനാകില്ലെന്നാണു മാർഗനിർദേശമെന്നു പോലീസ് അധികൃതർ പറഞ്ഞു. ഷിൻഡെയുടെ ഭാര്യ സെക്യൂരിറ്റി ഏജൻസി നടത്തുകയാണ്. നിരവധി പ്രമുഖകർക്ക് ഇവരുടെ ഏജൻസി സുരക്ഷയൊരുക്കുന്നുണ്ട്.
Read Moreബിജെപിക്ക് കോടികൾ കുമിഞ്ഞുകൂടി; കോണ്‍ഗ്രസിന്റെ വരുമാനം ഇടിഞ്ഞു; മറ്റ് ആറ് ദേശീയ പാർട്ടികളും വരുമാനത്തിൽ വളരെ പിന്നില്‍
ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയുടെ വരുമാനം 2019-20 വർഷത്തിൽ 50.34 ശതമാനം വർധിച്ച് 3,623.28 കോടിയിലെത്തി. അതേസമയം, കോണ്‍ഗ്രസിന്റെ വരുമാനം 25.69 ശതമാനം കുറഞ്ഞ് 682.21 കോടി രൂപയിലെത്തി. ബിജെപി, കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, എൻസിപി, സിപിഎം, സിപിഐ, ബിഎസ്പി എന്നീ ഏഴ് ദേശീയ പാർട്ടികൾക്ക് കഴിഞ്ഞ സാന്പത്തിക വർഷം സംഭാവനകളിലൂടെയും തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയും ലഭിച്ചത് 4758.20 കോടി രൂപയാണ്. ഇതിൽ 76.15 ശതമാനം പണവും എത്തിയത് ബിജെപിയുടെ കൈകളിലാണ്. മറ്റ് ആറ് ദേശീയ പാർട്ടികളും വരുമാനത്തിൽ വളരെ പിന്നിലാണ്. കോണ്‍ഗ്രസിന് 14.24 ശതമാനം ലഭിച്ചപ്പോൾ മറ്റുള്ള പാർട്ടികളുടെ പങ്ക് 3.33 ശതമാനം മാത്രമാണ്. 2018-19 വർഷത്തിൽ ബിജെപിയുടെ വരുമാനം 2410.08 കോടി ആയിരുന്നതാണ് 2019-20 വർഷത്തിൽ വർധിച്ച് 3623.28 കോടി രൂപയായത്. അതേസമയം 2018-19 വർഷത്തിൽ കോണ്‍ഗ്രസിന്റെ വരുമാനം 918.03 കോടി രൂപ ആയിരുന്നതിൽ നിന്ന് കുറഞ്ഞ്…
Read Moreസര്‍ക്കാര്‍ വിരുദ്ധര്‍ എറിഞ്ഞുടച്ചത് നാലു കോടി! ഈ വര്‍ഷം ഓഗസ്റ്റ് ആദ്യവാരം വരെ സര്‍ക്കാര്‍ വിരുദ്ധര്‍ നശിപ്പിച്ചത് 9,50,630 രൂപയുടെ പൊതുമുതല്‍
കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിനെതിരേയും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും മറ്റും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ ഖജനാവിന് നഷ്ടമായത് നാല് കോടി! ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മുതല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ 100 ദിവസം പിന്നിടുന്നതുവരെയുള്ള കാലയളവിലാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തിനിടെ ഇത്രയും വലിയ നഷ്ടം സംഭവിച്ചത്. 4,01,34,242 രൂപയാണ് സമരങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വിരുദ്ധര്‍ നശിപ്പിച്ച പൊതുമുതലിന്റെ ആകെ മൂല്യം. സമരങ്ങളുമായി ബന്ധപ്പെട്ട് 7,318 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മാത്രം 838 കേസുകളാണുള്ളത്. ഈ കേസുകളില്‍ നിലവിലെ നിയമസഭാംഗമായ ടി. സിദ്ദിഖ്, മുന്‍ നിയമസഭാംഗങ്ങളായ ശബരീനാഥ്, എല്‍ദോ ഏബ്രഹാം, പി.കെ. അബ്ദുറബ് എന്നിവരുള്‍പ്പെടെ 4,470 പേര് പ്രതികളാണ്. ശിക്ഷിക്കപ്പെട്ടവരാകട്ടെ 85 പേര് മാത്രം! വടകര എംഎല്‍എ കെ.കെ. രമയ്ക്ക് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സര്‍ക്കാരിനു…
Read Moreഅഫ്ഗാനിൽ ഇനിയെത്ര ഇന്ത്യക്കാർ? കൃത്യം കണക്ക് തനിക്കറിയില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇനിയും എത്ര ഇന്ത്യക്കാരുണ്ടെന്ന് അറിയില്ലെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാനിൽ തുടരുന്ന പൗരന്മാരുടെ കൃത്യമായ എണ്ണം അറിയില്ല. എന്നാൽ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിച്ചവരിൽ ഭൂരിപക്ഷം പേരെയും തിരികെ എത്തിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മടങ്ങിവരാൻ ആഗ്രഹിച്ച ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തൽ. ഇനിയും ചിലർ അഫ്ഗാനിലുണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കൃത്യം കണക്ക് തനിക്കറിയില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സാഹചര്യം വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും അഫ്ഗാൻ പൗരന്മാരെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞു. ഇവരിൽ പലരും സിക്കുകാരും ഹിന്ദുക്കളും ആയിരുന്നെന്നും ബാഗ്ചി പറഞ്ഞു. ഇന്ത്യ ഇതുവരെ 550 ൽ അധികം പേരെ അഫ്ഗാനിൽനിന്നും ഒഴിപ്പിച്ചു. അതിൽ 260 ഇന്ത്യക്കാരും ബാക്കിയുള്ളവർ അഫ്ഗാനികളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരുമാണ്.
Read Moreപെരിയ ഇരട്ടക്കൊല, ഷുഹൈബ് വധക്കേസ്: അഭിഭാഷകർക്കു വേണ്ടി ചെലവാക്കിയ കോടികളുടെ തുകയിലും വൈരുദ്ധ്യം
സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിലെ കേസ് വാദിക്കാനെത്തിയവർക്കു വേണ്ടി ചെലവാക്കിയതായി സംസ്ഥാന സർക്കാർ പറയുന്ന കണക്കുകളിലും വൈരുദ്ധ്യം. കേസ് വാദിക്കുന്നതിനായി സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകർക്ക് നൽകിയതായി പറയുന്ന തുകയിലാണ് വൈരുദ്ധ്യമുള്ളത്. കെപിസിസി സെക്രട്ടറി സി.ആർ. പ്രണകുമാറിനു വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെരിയ ഇരട്ടക്കൊല, ഷുഹൈബ് വധക്കേസ് എന്നിവ അടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വാദിക്കാൻ 2016 മുതൽ 2021 വരെയുള്ള കാലത്ത് 5.03 കോടി രൂപ ചെലവാക്കിയെന്നായിരുന്നു പ്രണകുമാർ ആദ്യം നൽകിയ അപേക്ഷയ്ക്ക് സർക്കാർ മറുപടി നൽകിയത്. ഇതു വിശ്വനീയമല്ലെന്നു ചൂണ്ടിക്കാട്ടി നിയമസഭ മുഖേനെ നൽകിയ അപ്പീലിൽ കേസ് നടത്തിപ്പിനായി 18.97 കോടി ചെലവായതായി അറിയിക്കുകയായിരുന്നു. അഡ്വക്കേറ്റ് ജനറൽ ഓഫീസ് മുഖേനെയാണ് ആദ്യ അപേക്ഷയ്ക്കുള്ള ഉത്തരങ്ങൾ നൽകിയിട്ടുള്ളത്്. രണ്ടാമത്തേത് നിയമ മന്ത്രി പി. രാജീവാണ് മറുപടി നൽകിയത്. രാഷ്ട്രീയ…
Read Moreകോവിഡ്; ആശയക്കുഴപ്പമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി; കേരളം ചെയ്തത് വീഴ്ചയെങ്കിൽ ആ വീഴ്ച അഭിമാനം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചില അനാവശ്യവിവാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും ടിപിആര്‍ നിരക്ക്, ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയര്‍ന്നു നില്ക്കുന്നതും ആശങ്കാജനകമാണെന്നു പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചിലരെന്നും പാർട്ടി പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ പിണറായി വിജയൻ പറയുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ഇന്ത്യയില്‍ത്തന്നെ കോവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാള്‍ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തില്‍ പോലും ചികിത്സയുടെ കാര്യത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നേരിടുകയാണ്. ലഭ്യമായ വാക്സിന് ഇത്ര മെച്ചപ്പെട്ട രീതിയില്‍, കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനവുമില്ല. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിനും കേരളം ഇന്നു സജ്ജമാണ്. കോവിഡിന്റെ ഒന്നാം…
Read Moreഎൽഡിഎഫിൽ ബോർഡ്, കോർപറേഷൻ വിഭജനം; ഉഭയകക്ഷി ചർച്ചയ്ക്കു സിപിഎം; ചെറുകക്ഷികൾക്ക് ആശങ്ക
ജോണ്സണ് വേങ്ങത്തടം കോട്ടയം: ഓണത്തിന്റെ തിരക്കൊഴിയുകയും ഇടതുകക്ഷികളുടെ സംസ്ഥാന സമ്മേളനങ്ങളും ദേശീയ കൗണ്‍സിലുകളിലും ആരംഭിക്കുന്നതിനു മുന്‍പും എൽഡിഎഫിൽ കോർപ്പറേഷൻ, ബോർഡ് വീതം വയ്പ് ആരംഭിക്കുന്നു. വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും അധ്യക്ഷപദവികളും ഡയറക്ടർ ബോർഡ് പ്രാതിനിധ്യവും വിഭജിക്കുന്നതിനും മറ്റുമായി സിപിഎം, സിപിഐ ചർച്ച അടുത്ത ദിവസം ആരംഭിക്കും. ഈയാഴ്ച്ച ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. നഷ്ടപ്പെടുമോ?മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുൻസിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ചർച്ച നടത്തി തീരുമാനമെടുക്കും. ഇതിനുശേഷമാകും മറ്റു ഘടകകക്ഷികളുമായുള്ള ചർച്ച. എന്നാൽ സിപിഎമ്മിനും സിപിഐയ്ക്കും കേരള കോണ്‍ഗ്രസിനും ലഭിക്കുന്ന പ്രധാന്യം ലഭിക്കില്ലെന്ന ആശങ്ക ചെറുകക്ഷികൾക്കുണ്ട്. മുൻകാലങ്ങളിൽ സിപിഎമ്മും സിപിഐയും വഹിച്ചിരുന്ന കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങളും ബോർഡുകളും ഇരുവരും നിലനിർത്താനുള്ള സാധ്യതയുണ്ട്. എന്നാൽ കേരള കോണ്‍ഗ്രസ് എം കടന്നു വന്നതോടെ മറ്റു കക്ഷികളെക്കാൾ പ്രാധാന്യം കൊടുക്കേണ്ടിവരും. സിപിഎമ്മിനും സിപിഐയ്ക്കും…
Read Moreപാളിയതെവിടെ ? ഇന്ത്യയുടെ ആശങ്കയായി കേരളം; കേരളത്തിലെ കോവിഡിന്റെ കുതിപ്പിനു കാരണമായി വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്തെയാകെ ആശങ്കയിലാഴ്ത്തി നിയന്ത്രണമില്ലാതെ കേരളത്തിലെ കോവിഡ് കുതിപ്പ്. രാജ്യത്തെ 46,164 പുതിയ കോവിഡ് കേസുകളിൽ 31,445ഉം കേരളത്തിൽ. തൊട്ടുപിന്നിൽ നിൽക്കുന്ന മഹാരാഷ്ട്ര യിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 5,031 മാത്രം. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3,33,725ൽ എത്തി നിൽക്കുന്പോൾ കേരളത്തിൽ മാത്രം ഇത് 1,70,292 ആണ്. മഹാരാഷ്ട്ര യിലെ ആക്ടീവ് കേസുകളുടെ എണ്ണം 50,183. രാജ്യത്തെ കോവിഡ് രോഗികളിൽ പകുതിയിലേ റെയും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ കോവിഡ് കേസുകളിൽ 58.4 ശതമാനവും ആക്ടീവ് കേസുകളിൽ 51.19 ശതമാനവും കേരളത്തിലാണ്. ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിൽ കൂടുതലുള്ള ഏക സംസ്ഥാനവും കേരളമാണ്. കേരളത്തിൽ പരിശോധനകൾ കൂട്ടണം. രോഗികളുടെ സന്പർക്കപ്പട്ടിക തയ്യാറാക്കുന്നതിലെ പിഴവ് പരിഹരിക്കണം. കേരളത്തിലെ രോഗികളിൽ ഭൂരിഭാഗവും വീടുകളിൽ ഐസലേഷനിലാണ് കഴിയുന്നത്. ഇവർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന…
Read Moreരാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നം; കൂട്ടബലാത്സംഗത്തിൽ ഇരയെ കുറ്റപ്പെടുത്തി ആഭ്യന്തരമന്ത്രി
ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗത്തിൽ ഇരയെ കുറ്റപ്പെടുത്തി കർണാടക ആഭ്യന്തരമന്ത്രി അരാഗ ജ്ഞാനേന്ദ്ര. ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?. രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നമെന്നും എന്ന വിവാദ പ്രസ്താവനയാണ് മന്ത്രി നടത്തിയത്.പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു. ഇരുവരും തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണക്കാരെന്നും മന്ത്രി പറഞ്ഞു. ചാമുണ്ഡി ഹിൽസിലെ സംഭവത്തെ കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read More