കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരിയുടെയും സുഹൃത്ത് ജിജുവിന്റെയും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്ത്. തിരുവനന്തപുരം ജഗതി സ്വദേശി ജിജു ഗിരിരാജിനെ (32) ആണ് ഇന്നലെ വൈകിട്ട് തൈക്കൂടത്തെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്നു സ്വകാര്യ ആശുപത്രിക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ അനന്യകുമാരിയുടെ മരണത്തിന്റെ നടുക്കം വിട്ടുംമാറുംമുമ്പാണ് ജിജുവിന്റെ മരണം. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. അനന്യയുടെ മരണത്തില്‍ മനംനൊന്ത് ജിജു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിവന്നിരുന്ന ജിജു നാലു മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പുകാലം മുതല്‍ അനന്യകുമാരിക്കൊപ്പം ഇടപ്പള്ളിയിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ 20നാണ് അനന്യകുമാരിയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിജു പുറത്തുപോയ സമയത്തായിരുന്നു മരണം. തിരിച്ചുവന്ന ജിജു ആണ് അനന്യയെ…
Read MoreCategory: Loud Speaker
സർക്കാർ ജീവനക്കാർ ജോലി സമയത്ത് മൊബൈൽ ഉപയോഗം പരമാവധി കുറയ്ക്കണം! പുതിയ നിര്‍ദേശവുമായി ഈ സംസ്ഥാനം…
മുംബൈ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നതിനിടെയണ് മഹാരാഷ്ട്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് പുതിയ നിര്‍ദേശം നല്‍കിയത്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ മൊബൈല്‍ഫോണ്‍ ഓഫീസില്‍ ഉപയോഗിക്കാവു. ഓഫീസിലെ ആശയവിനിമയത്തിന് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാമെന്നും ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓഫീസ് സമയത്തിന് ശേഷമേ സ്വകാര്യ ആവശ്യങ്ങൾക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവു. കൂടാതെ മൊബൈല്‍ ഫോണിൽ സംസാരിക്കുന്നത് കുറഞ്ഞ ശബ്ദത്തില്‍ ശാന്തതയോടെയായിരിക്കണം. ഔദ്യോഗീക മീറ്റിംഗുകള്ക്കിടെയില് മൊബൈൽ ഫോണ്‍ സൈലന്റ് മോഡില്‍ വയ്ക്കണമെന്നും ഈ സമയത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നതും സന്ദേശങ്ങള്‍ പരിശോധിക്കുന്നതും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും പറയുന്നു.
Read Moreഎഡിജിപിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്! തട്ടിപ്പ് നടത്തിയതു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച്; 60 ഓളം ഫോണുകള്‍ ഉപയോഗിച്ചാണ് പ്രതികളുടെ ഓപ്പറേഷന്
കോഴിക്കോട് : എഡിജിപി വിജയ് സാക്കറയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാന്‍ ശ്രമിച്ച സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ നാസിര്‍ (22) , മുഷാഖ് ഖാന് (32) എന്നിവരെയാണ് കൊച്ചി സൈബര്‍ പോലീസ് പിടികൂടിയത്. പ്രതികളുമായി അന്വേഷണസംഘം കൊച്ചിയിലേക്ക് തിരിച്ചു. ഉത്തര്‍പ്രദേശിലെ മാതുര ചാട , ചൗകി ബംഗര്‍, നാഗ്ല ഉത്ത്വാര് ഗ്രാമത്തിലുള്ളവരാണ് പ്രതികള്‍. ഏറെ സാഹസികമായാണ് പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. കേസില്‍ മറ്റു രണ്ടുപേര്‍ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ മെയിലാണ് കേസിനാസ്പദമായ സംഭവം. എഡിജിപിയുടെ ചിത്രം ഉപയോഗിച്ച് തുറന്ന് ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കൊച്ചി കളമശേരി സ്വദേശിയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് വരികയും ഉടന്‍ റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ അക്കൗണ്ടില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചറുവഴി സന്ദേശങ്ങളും എത്തി. സൗഹൃദസംഭാഷണത്തിനിടെ 10000 രൂപ ആവശ്യപ്പെട്ടു. പണം അയയ്ക്കാന്‍ ഗൂഗിള്‍പേ…
Read Moreനവവധു വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത! രാജേഷിന്റെയും ധന്യയുടെയും പ്രണയ വിവാഹമായിരുന്നു….
കൊല്ലം: നവവധുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട നെടിയവിള രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ ധന്യാ ദാസ് (22) ആണ് മരിച്ചത്. പുലർച്ചെ 4.30 ഓടെയാണ് സംഭവം. വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചുവെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. രാജേഷിന്റെയും ധന്യയുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read Moreവിവാഹചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്കു കയർ
സാഗർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ സാഗറിലെ കോടതിയാണ് 24കാരനായ യുവാവിന് ശിക്ഷ വിധിച്ചത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രതി കൃത്യം നടത്തിയത്. പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം പ്രതിക്ക് ഏഴ് വര്‍ഷത്തെ കഠിന തടവും കോടതി വിധിച്ചു. പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പീഡിപ്പിച്ചതിന് കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2019ലാണ് സംഭവം നടന്നത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
Read Moreകോവിഡ് വൈറസിന്റെ ഉദ്ഭവം എവിടെ നിന്ന് ? ലോകാരോഗ്യ സംഘടന വീണ്ടും അന്വേഷണത്തിന്; എതിർത്ത് ചൈന
ബെയ്ജിംഗ്: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താനുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ പരിഹസിച്ച് ചൈന. സാമാന്യബോധത്തെ അവഹേളിക്കുന്ന ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും ചൈന അംഗീകരിക്കില്ലെന്നും ആരോഗ്യവകുപ്പ് സഹമന്ത്രി സെംഗ് യിഷിൻ പറഞ്ഞു. രണ്ടാം ഘട്ട അന്വേഷണത്തിൽ തുറന്ന മനസോടെ സഹകരിക്കാൻ ചൈന തയാറാകണമെന്നു ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രോസ് ഗെബ്രെയേസൂസ് ആവശ്യപ്പെട്ടിരുന്നു. ആദ്യ അന്വേഷണത്തിൽ ചൈന കൈമാറാൻ വിസമ്മതിച്ച രോഗികളുടെ വിവരങ്ങൾ പങ്കുവയ്ക്കണമെന്നും രോഗം ആദ്യം കണ്ടെത്തിയ സ്ഥലത്തെ ഗവേഷണ കേന്ദ്രങ്ങൾ ഓഡിറ്റിനു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ ടീം ഈ വർഷമാദ്യം വുഹാനിൽ പോയി അന്വേഷണം നടത്തി. വുഹാനിലെ ഗവേഷണ കേന്ദ്രത്തിൽനിന്നു പുറത്തുവന്നതാണു വൈറസ് എന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
Read Moreമദ്യപിച്ച് വണ്ടിയോടിച്ച് അപകടം ഉണ്ടായാൽ കുറ്റം കാർ കന്പനിക്കോ? ന്യായീകരണവുമായി പെഗാസസ്
ലണ്ടൻ: ഉപയോക്താക്കൾ നടത്തുന്ന ചാരപ്രവർത്തനത്തിന് തങ്ങളെ കുറ്റപ്പെടുത്തരുതെന്നു പെഗാസസ് സോഫ്റ്റ്വേറിന്റെ നിർമാതാക്കളായ ഇസ്രേലി കന്പനി എൻഎസ്ഒ. മദ്യപൻ ഓടിക്കുന്ന കാർ അപകടത്തിൽപ്പെടുന്പോൾ കാർ നിർമാതാക്കളെ കുറ്റം പറയുന്നതു പോലെയാണിതെന്നു കന്പനി വക്താവ് പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. സോഫ്റ്റ്വേർ ദുരുപയോഗിച്ചവരെയാണു കുറ്റപ്പെടുത്തേണ്ടത്. മനുഷ്യാവകാശപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ചോർത്താൻ വിവിധ സർക്കാരുകൾ പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ കന്പനി വിമർശനശരങ്ങൾക്കു നടുവിലാണ്. ചോർത്തലിനു വിധേയമാക്കപ്പെട്ടു എന്നു കരുതുന്ന 50,000 ഫോൺ നന്പറുകൾ അടങ്ങിയ പട്ടികയാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നന്പറും ഇതിൽ ഉൾപ്പെടുന്നു. തീവ്രവാദികളെയും കുറ്റവാളികളെയും പിടിക്കാനാണ് ഈ സോഫ്റ്റ്വേർ ഉപയോഗിക്കുന്നതെന്നാണ് എൻഎസ്ഒ കന്പനിയുടെ അവകാശവാദം. സൈപ്രസിലുള്ള എൻഎസ്ഒ സെർവർ ഹാക്ക് ചെയ്താണു ഫോൺ നന്പർ പട്ടിക ചോർത്തിയത്. എന്നാൽ, തങ്ങൾക്കു സൈപ്രസിൽ സെർവറില്ലെന്നു കന്പനി വക്താവ് പറഞ്ഞു. അന്‍പതിനായിരം…
Read Moreമൂന്നാം തരംഗം സെപ്റ്റംബറിൽ! രണ്ടാം തരംഗത്തെപ്പോലെ ഗുരുതരമാകില്ല; രാജ്യത്തെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധന്റെ പ്രവചനം ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഉണ്ടായേക്കാമെന്ന് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയ. രണ്ടാം തരംഗത്തെപ്പോലെ ഗുരുതരമാകില്ല മൂന്നാം തരംഗമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ വേഗത്തിൽ നടക്കുന്നതും രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടിനും കോവിഡിനെ പ്രതിരോധിക്കാൻ ശരീരത്തിൽ ആന്റിബോഡി ഉണ്ടായതായി കണ്ടെത്തിയതും പ്രതീക്ഷ നൽകുന്നതാണെന്നും രണ്‍ദീപ് ഗുലേരിയ പറഞ്ഞു. കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ അത്ര ഗുരുതരമാകില്ലെന്നാണ് രാജ്യത്തെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധൻ പ്രവചിച്ചത്. ഐസിഎംആറിന്റെ സിറോ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവചനം. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടിനും കോവിഡിനെ ചെറുക്കാൻ ശരീരത്തിൽ ആന്റിബോഡി ഉണ്ടായിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതാണെന്ന് എയിംസ് ഡയറക്ടർ പറയുന്നു. എന്നാൽ, സംസ്ഥാനങ്ങൾ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതും ജനം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതിരിക്കുന്നതും കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സെപ്റ്റംബർ- ഒക്ടോബർ…
Read Moreസിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടു; കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ രാജിവച്ചു
കാഞ്ഞങ്ങാട്: കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്കിയ സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിവാദ തീരുമാനം സംസ്ഥാന നേതൃത്വം ഇടപെട്ട് മരവിപ്പിച്ചു. ഇതേത്തുടര്‍ന്ന് മൂവരും രാജിവച്ചു. പെരിയ കല്യോട്ട് ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി എ. പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാംപ്രതി സജി ജോര്‍ജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാംപ്രതി കെ.എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവരാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ജോലി രാജിവച്ചത്. മേയ് 17 നാണ് മൂവരും ജോലിയില്‍ പ്രവേശിച്ചത്. 465 അപേക്ഷകരില്‍നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. കേസിലെ ആദ്യ മൂന്നു പ്രതികളുടെയും ഭാര്യമാരുടെ പേരുകള്‍ പട്ടികയിലെ ആദ്യ മൂന്നു സ്ഥാനത്തെത്തിയത് ഏറെ വിവാദമായിരുന്നു. കൊലക്കേസ് പ്രതികളെ സിപിഎം തള്ളിപ്പറഞ്ഞതും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതും നാടകമായിരുന്നെന്നും പാര്‍ട്ടിയുടെ ക്വട്ടേഷന്‍ നടപ്പാക്കിയതിന്റെ കൂലിയാണ് പ്രസ്തുത നിയമനമെന്നും വ്യാപകമായി വിമര്‍ശനമുയര്‍ന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍…
Read Moreകരുവന്നൂരിൽ നിന്ന് കോടികൾ ഒഴുകിയത് തേക്കടിയിലേക്ക്? എട്ട് ഏക്കറിൽ ഒരുങ്ങുന്നത് ഫൈവ് സ്റ്റാർ റിസോട്ട്; തെളിവുകൾ പുറത്ത് വിട്ട് ബിജെപി
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തി സന്പാദിച്ച കോടികളിൽ നല്ലൊരു ഭാഗവും തേക്കടിയിലെ ആഡംബര റിസോർട്ട് നിർമാണത്തിന് ചെലവഴിച്ചതായി സൂചന. മുൻ ബ്രാഞ്ച് മാനേജർ ബിജു മുഖാന്തിരം തേക്കടിയിൽ റിസോർട്ട് നിർമിക്കാനാണ് കോടികൾ ശേഖരിച്ചിരുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തൈത്തി. ഇതിന് തെളിവായി തേക്കടിയിൽ ഒരുങ്ങുന്ന റിസോർട്ടിന്റെ ബ്രോഷറും പാർട്ടി പുറത്തുവിട്ടു. ബാങ്കിലെ വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണം ഇതിനുപിന്നിൽ കളിച്ചവരെല്ലാം തേക്കടി റിസോർട്ട് നിർമാണത്തിന് മുടക്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കോടികളുടെ തട്ടിപ്പു നടത്തിയ പണം എവിടെയാണിപ്പോഴുള്ളത്, എവിടെ നിക്ഷേപിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തേക്കടി റിസോർട്ട് നിർമാണമെന്ന് ക്രൈംബ്രാഞ്ചും കരുതുന്നു. ഇതെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ബാങ്കിൽ ഒരു കോടിക്കു മീതെ ഇടപാടു നടത്തുന്നവരോട് റിസോർട്ടിന്റെ ഷെയറെടുക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ ചിലർ നിർബന്ധിച്ചിരുന്നതായും പലരേയും ഇത്തരത്തിൽ ഷെയർ ഹോൾഡർമാരാക്കിയെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഷെയർ ഹോൾഡർമാർക്ക്…
Read More