നവാസ് മേത്തർതലശേരി: എളിമയോടെയുള്ള പെരുമാറ്റം, സാധാരണക്കാരിൽ സാധാരണക്കാരനായുള്ള ജീവിതചര്യകൾ…സഹായം തേടിയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിഹാരം കാണുന്ന പ്രകൃതം. പറമ്പിൽ തോർത്തു മുണ്ടുടുത്ത കർഷകൻ. വിദേശ രാജ്യങ്ങളിൽ പടർന്നു പന്തലിച്ച് കിടക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെത്തിയാൽ വ്യവസായിയും. ശനിയാഴ്ച മരണമടഞ്ഞ പാനൂർ എലാങ്കോട്ടെ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജി. ഒരു പാഠപുസ്തകമാണ് ലോകത്തിന്.മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് നൽകി ആദരിച്ച വ്യക്തിത്വം. ഈ മനുഷ്യന്റെ തണലിൽ വളർന്ന് പന്തലിച്ചവർ ഏറെയാണ്. മനുഷ്യർക്ക് ഉപകാരപ്രദമായ ഏത് പദ്ധതിക്കൊപ്പവും ഈ നല്ല മനസുണ്ടാകും. മലബാർ കാൻസർ സെന്ററിന് മുന്നിലെ സിഎച്ച് സെന്റർ, തന്റെ വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഡയാലിസ് സെന്ററും അനാഥാലയവും… എല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. പാനൂർ മേഖലയിലെ സർക്കാർ ഓഫീസുകളിൽ മിക്കതും സ്ഥിതി ചെയ്യുന്നത് കുഞ്ഞബ്ദുള്ള ഹാജി നൽകിയ സ്ഥലത്താണ്. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളോടൊപ്പം അതേയളവിൽ സാധാരണക്കാരെയും…
Read MoreCategory: Loud Speaker
അമ്മഞ്ചേരി സിബിയുടെ മരണത്തോടെ ഇല്ലാതാകുന്നത് ഉന്നതരുടെ ബ്ലാക്ക് മണിയെക്കു റിച്ചുള്ള വിവരങ്ങൾ; ബ്ലേഡ് എടുത്തവർ ഇനി പണം കൊടുക്കുകയും വേണ്ട, പേടിക്കുകയും
ഗാന്ധിനഗർ: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയുടെ മരണത്തോടെ ഇല്ലാതാകുന്നത് പല ഉന്നതരുടെ ബ്ലാക്ക് മണിയെക്കുറിച്ചുള്ള വിവരങ്ങൾ. ജില്ലയിലും അയൽപക്ക ജില്ലകളിലുമുള്ള പല ഉന്നതരായ വ്യക്തികളുടേയും അനധികൃത പണമിടപാടിലെ മുഖ്യ പങ്കാളിയായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട സിബി ജി. ജോണി (39) എന്ന അമ്മഞ്ചേരി സിബി. വിവിധ സ്ഥലങ്ങളിലായി ലക്ഷങ്ങളുടെ ബ്ലേഡ് പലിശ ഇടപാടാണ് ഇയാൾ നടത്തി വന്നിരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് ഇയാൾക്കു നിരവധിപേർ ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും ആത്മഹത്യ ആണെന്നുമാണ് പോലീസിന്റെ പ്രഥമിക നിഗമനം. കോടികളുടെ ഇടപാടാണ് ഇയാൾ നടത്തി വന്നിരുന്നത്. മണർകാട് ക്രൗണ്‍ ക്ലബിൽ 2020 ജൂലൈയിൽ നടന്ന 18 ലക്ഷത്തിൽപ്പരം രൂപയുടെ ചീട്ടുകളി കേസിലെ പ്രതിയുമാണ്.
Read Moreഎടുത്തുവച്ചത് വയ്യാവേലി ? ഘടകകക്ഷികളില്‍ കുരുങ്ങി സിപിഎം; മന്ത്രിസ്ഥാനം കൊടുത്തു, പണി കിട്ടി
സ്വന്തം ലേഖകൻ കോഴിക്കോട്: സിപിഐ കയ്യാളുന്ന വനം, റവന്യൂ വകുപ്പുകള്‍ വരുത്തിവച്ച മരംമുറി വിവാദം കെട്ടടങ്ങും മുന്‍പേ മറ്റു ഘടകകക്ഷികളായ ഐഎന്‍എല്‍, എന്‍സിപി എന്നിവയിലെ വിവാദങ്ങളില്‍ കുടുങ്ങി സിപിഎം. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും കോഴവിവാദവുമാണ് ആദ്യമായി ഇടതുസര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിക്കുന്ന ഐഎന്‍എലിന് പ്രശ്നം സൃഷ്ടിച്ചത്. ഇതോടെ ഇന്നലെ പാര്‍ട്ടി ഔദ്യോഗികമായി തന്നെ പിളര്‍ന്നു.നേതൃയോഗത്തില്‍ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് അബ്ദുൾ വഹാബും അബ്ദുൾ വഹാബിനെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കാസിം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനൊപ്പമാണ്. ഔദ്യോഗികമായി മുന്നണിയില്‍ ഉള്പ്പെടുത്താതിരിക്കുമ്പോഴും പരാതിയും പരിഭവവുമില്ലാതെ എല്‍ഡിഎഫിനൊപ്പം വര്‍ഷങ്ങളോളം ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ മന്ത്രി സ്ഥാനം അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ചതോടെ ചേരി തിരിയുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് ദേവര്‍…
Read Moreഐഎന്‍എല്ലിലെ തമ്മിലടിയിലും പിളര്‍പ്പും; സിപിഎം തീരുമാനിക്കും; ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ഇരുപക്ഷവും
കൊച്ചി: ഐഎന്‍എല്ലിലുണ്ടായ തമ്മിലടിയിലും പിളര്‍പ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി. അടുത്ത മുന്നണി യോഗം ഇക്കാര്യം ചര്‍ച്ചയ്ക്കെടുക്കും. മന്ത്രിസ്ഥാനം നല്കിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കള്‍ക്ക് ഉണ്ട്. അതേസമയം മുന്നണിയില്‍ തുടരാനുള്ള നീക്കങ്ങള്‍ ഇരു പക്ഷവും സജീവമാക്കി. അടുത്തമാസം മൂന്നിനു കോഴിക്കോട്ട് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തീരുമാനം. കാസിം ഇരിക്കൂറിന്റെ നിലപാടുകളെല്ലാം ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വഹാബിനും അനുയായികള്‍ക്കും മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നാണ് കാസിം ഇരിക്കൂറിന്റെ ആരോപണം. ഓഫീസ് പിടിക്കാൻ ശ്രമം തുടങ്ങിപിളര്പ്പിനെ തുടര്‍ന്നു കമ്മറ്റി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ഇരുപക്ഷവും ശ്രമം തുടങ്ങി. ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്നും അഖിലേന്ത്യാ സംവിധാനമാണെന്നും മന്ത്രി ദേവര്‍കോവില്‍ പറയുന്നത്. അഖിലേന്ത്യാ നേതൃത്വം കൂടെ നിന്നാല്‍ മന്ത്രിസ്ഥാനം തെറിക്കില്ലെന്ന ഉറപ്പാണ് ദേവര്കോവിലുള്ളത്. താന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്നും മന്ത്രി പറയുന്നു. എന്നാല്‍ സിപിഎം ഇരുവിഭാഗത്തെയും പുറത്താക്കുമെന്ന…
Read Moreജല ബോംബ് നിറയുന്നു; പ്രദേശവാസികൾ ഭീതിയിൽ; ജലനിരപ്പ് 142 അടിയായാല്‍ സംഭവിക്കുന്നത്…
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 142 അടിയായാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും.ഞായറാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് 135.80 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും. 141 എത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കും. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തഹസീല്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read Moreവീട്ടുകാര്‍ ഉപേക്ഷിച്ചുപോയി, ഒരുമാസമായി ഒറ്റയ്ക്കാണ് താമസം! മന്ത്രി ഇടപെട്ടു; ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിക്ക് സംരക്ഷണം
തിരുവനന്തപുരം: പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ (15) ആരോഗ്യ -വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ ത്തുടര്‍ന്നു മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്നത്തിലിടപെട്ടത്. വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശുസംരക്ഷണ യൂണിറ്റ് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.
Read Moreമുഹമ്മദിന്റെ ചികിത്സയ്ക്ക് ലഭിച്ചത് 46.78 കോടി രൂപ ! പണം അയച്ചത് 7,77,000 പേര്; ബന്ധുക്കൾ പറയുന്നത് ഇങ്ങനെ…
കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി സുമനസുകൾ സംഭാവനയായി നൽകിയത് 46.78 കോടി രൂപ. രണ്ട് അക്കൗണ്ടിലെയും മുഹമ്മദിന്റെ മാതാപിതാക്കളുടെ കൈവശം പണം നൽകിയവരുടെയും കൂട്ടിയാണ് 46.78 കോടി രൂപ. പതിനെട്ടു കോടി രൂപയായിരുന്നു മുഹമ്മദിന്റെ മരുന്നിനായി വേണ്ടിയിരുന്നത്. കുഞ്ഞിനുള്ള സോൾജെൻസ്മ മരുന്ന് അടുത്ത മാസം ആറിനെത്തുമെന്നു മാതാപിതാക്കൾ അറിയിച്ചു. 7,77,000 പേരാണു കുട്ടികളുടെ ചികിത്സയ്ക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഒറ്റത്തവണയെത്തിയ ഏറ്റവും വലിയ തുക. അഫ്രയ്ക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കു ശേഷമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സയ്ക്കായി നൽകുമെന്ന് ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Read Moreലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കാൻ മോദി സർക്കാർ നീക്കമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ലോക്സഭാ അംഗങ്ങളുടെ എണ്ണം ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി കോൺഗ്രസ്. നിലവില്‍ 545 അംഗങ്ങളാണ് ലോക്സഭയില്‍ ഉള്ളത്. ഇത് ആയിരമാക്കി ഉയര്‍ത്താനാണ് നീക്കമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.വിശാല കൂടിയാലോചന ഇല്ലാതെ ഇത്തരം നീക്കം നടത്തരുതെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തിയ ശേഷം മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം നൽകാനാണ് കേന്ദ്ര നീക്കമെന്നാണ് റിപ്പോർട്ടുകൾ.
Read Moreഅന്വേഷണസംഘം തറപ്പിച്ചു പറഞ്ഞ ആ കാര്യം കൊടകര കുറ്റപത്രത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്തൃശൂര്: കൊടകര കുഴല്‍പ്പണ കേസില്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പിച്ച കുറ്റപത്രം ബിജെപിക്ക് കനത്ത തിരിച്ചടി. നേതാക്കള്‍ പ്രതിസ്ഥാനത്ത് വരുമെന്ന് കരുതിയതില്‍നിന്ന് തലയൂരാന്‍ സാധിച്ചെങ്കിലും മൂന്നരക്കോടിയുടെ ഉത്തരവാദിത്വം ബിജെപിക്ക് തന്നെയാണെന്ന് അന്വേഷണസംഘം തറപ്പിച്ചു പറഞ്ഞത് പാര്‍ട്ടിക്ക് ആഘാതമായി. കൊടകര കേസില്‍ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം വിളിപ്പിച്ച ജില്ലാ, സംസ്ഥാന നേതാക്കളും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരും അണുവിട വ്യത്യാസമില്ലാത്ത ഒരേ മൊഴിതന്നെയാണ് നല്‍കിയത്. കവര്‍ച്ച ചെയ്യപ്പെട്ടതും പിന്നീട് കണ്ടെടുത്തതുമായ പണം ബിജെപിയുടേതാണെന്ന് തെളിയിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്നു തന്നെയാണ് പാര്‍ട്ടി കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാർട്ടിയുടെ പങ്ക് എടുത്തു പറഞ്ഞതോടെ ഇനിയങ്ങോട്ട് കൊടകരയിലെ കോടികളുടെ പേരില്‍ ബിജെപിയും സംഘപരിവാറും വിയര്‍ക്കാന്‍ തുടങ്ങുകയാണ്.ഇത് തങ്ങളുടെ പണമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഇപ്പോള്‍ ബിജെപിക്കുണ്ട്. ആവശ്യമെങ്കില്‍ തുടരന്വേഷണത്തിനും അന്വേഷണ സംഘം ശിപാര്‍ശ ചെയ്യുന്നത് ബിജെപിക്കു വന്ന ഫണ്ട്…
Read Moreഅനന്യകുമാരിയുടെയും സുഹൃത്തിന്റെയും മരണം; സമഗ്ര അന്വേഷണം വേണമെന്നു ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരിയുടെയും സുഹൃത്ത് ജിജുവിന്റെയും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്ത്. തിരുവനന്തപുരം ജഗതി സ്വദേശി ജിജു ഗിരിരാജിനെ (32) ആണ് ഇന്നലെ വൈകിട്ട് തൈക്കൂടത്തെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്നു സ്വകാര്യ ആശുപത്രിക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ അനന്യകുമാരിയുടെ മരണത്തിന്റെ നടുക്കം വിട്ടുംമാറുംമുമ്പാണ് ജിജുവിന്റെ മരണം. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. അനന്യയുടെ മരണത്തില്‍ മനംനൊന്ത് ജിജു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിവന്നിരുന്ന ജിജു നാലു മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പുകാലം മുതല്‍ അനന്യകുമാരിക്കൊപ്പം ഇടപ്പള്ളിയിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ 20നാണ് അനന്യകുമാരിയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിജു പുറത്തുപോയ സമയത്തായിരുന്നു മരണം. തിരിച്ചുവന്ന ജിജു ആണ് അനന്യയെ…
Read More