അ​സ​മി​ന്‍റെ മ​ണ്ണ് കോ​ൺ​ഗ്ര​സ് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് ന​ൽ​കി: മോ​ദി

ക​ലി​യ​ബോ​ർ (അ​സം): കോ​ൺ​ഗ്ര​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 6,957 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന കാ​സി​രം​ഗ എ​ലി​വേ​റ്റ​ഡ് കോ​റി​ഡോ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കാ​ൻ ഇ​ന്ന​ലെ അ​സ​മി​ലെ​ത്തി​യ​താ​യി​രു​ന്നു മോ​ദി. ര​ണ്ട് അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളും അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​മി നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് ന​ൽ​കി​യ​വ​രാ​ണ് കോ​ൺ​ഗ്ര​സ്. വോ​ട്ടി​നു വേ​ണ്ടി​യാ​ണ് ഇ​തെ​ല്ലാം ചെ​യ്ത​തെ​ന്നും പ​തി​റ്റാ​ണ്ടു​ക​ളോ​ളം ഇ​തു​മൂ​ലം നു​ഴ​ഞ്ഞു​ക​യ​റ്റം വ​ർ​ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. “അ​സ​മി​ന്‍റെ സ്വ​ത്വ​വും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കു​ക​യാ​ണു ബി​ജെ​പി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ ജ​ന​സം​ഖ്യ സ​ന്തു​ല​നം താ​ളം​തെ​റ്റി​ക്കു​ക​യും സം​സ്കാ​ര​ത്തെ ആ​ക്ര​മി​ക്കു​ക​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും യു​വാ​ക്ക​ളു​ടെ​യും തൊ​ഴി​ൽ ത​ട്ടി​യെ​ടു​ക്കു​ക​യും അ​ന​ധി​കൃ​ത​മാ​യി ആ​ദി​വാ​സി ഭൂ​മി കൈ​യേ​റു​ക​യും ചെ​യ്യു​ന്നു. ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ബി​ഹാ​റി​ൽ റാ​ലി​ക​ൾ ന​ട​ത്തി​യ​വ​രാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ. പ​ക്ഷേ, അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ ത​ള്ളി​ക്ക​ള​ഞ്ഞു. അ​സ​മി​ൽ​നി​ന്നു ശ​ക്ത​മാ​യ മ​റു​പ​ടി അ​വ​ർ​ക്ക് ല​ഭി​ക്കും’’- മോ​ദി പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്‌​ട്ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ…

Read More

​അമ്മയുടെ വിധി… ഒന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ക​ട​ൽ ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്നു: വിധി ഇന്ന്

ക​ണ്ണൂ​ർ: ത​യ്യി​ലി​ൽ ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ക​ട​ൽ ഭി​ത്തി​യി​ൽ എ​റി​ഞ്ഞു കൊ​ന്ന കേ​സി​ൽ ത​ളി​പ്പ​റ​മ്പ് അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ത​യ്യി​ൽ സ്വ​ദേ​ശി ശ​ര​ണ്യ​യും സു​ഹൃ​ത്ത് വ​ലി​യ​ന്നൂ​രി​ലെ നി​ധി​നു​മാ​ണ് പ്ര​തി​ക​ൾ. 2020 ഫെ​ബ്രു​വ​രി 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ഒ​ന്ന​ര​വ​യ​സു​ള​ള മ​ക​ൻ വി​യാ​നെ ക​ട​ൽ തീ​ര​ത്തെ പാ​റ​ക്കൂ​ട്ട​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന ഭ​ർ​ത്താ​വ് പ്ര​ണ​വി​നെ കു​ടു​ക്കാ​നും ശ​ര​ണ്യ പ​ദ്ധ​തി​യി​ട്ടു. വി​ചാ​ര​ണ​യ്ക്കി​ടെ കോ​ഴി​ക്കോ​ട് വ​ച്ച് ശ​ര​ണ്യ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. കേ​സി​ൽ 47 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. മാ​സ​ങ്ങ​ൾ നീ​ണ്ട വി​ചാ​ര​ണ​ക്ക് ശേ​ഷ​മാ​ണ് ത​ളി​പ്പ​റ​മ്പ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

Read More

എ​സ്. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​യ​തി​ൽ സി​പി​എ​മ്മി​ന് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ല, പു​ക​ഞ്ഞ​കൊ​ള്ളി പു​റ​ത്ത്: എം. ​എം മ​ണി

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ള​ത്തെ സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം.​എം. മ​ണി എം​എ​ൽ​എ. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​യ​തി​ൽ സി​പി​എ​മ്മി​ന് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ലെ​ന്നും പു​ക​ഞ്ഞ​കൊ​ള്ളി പു​റ​ത്താ​ണെ​ന്നും മ​ണി പ​റ​ഞ്ഞു. രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ടാ​ണ്, സി​പി​എം രാ​ജേ​ന്ദ്ര​നെ നേ​ര​ത്തെ ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​യി​ലി​ല്ല. ഒ​രു പാ​ർ​ട്ടി അ​നു​ഭാ​വി​യെ പോ​ലും കൊ​ണ്ടു​പോ​കാ​ൻ രാ​ജേ​ന്ദ്ര​ന് ക​ഴി​യി​ല്ല. എം.​എം. മ​ണി പോ​യാ​ൽ പോ​ലും പാ​ർ​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. അ​ത്ര​യും വ​ലി​യ ബ​ഹു​ജ​ന അ​ടി​ത്ത​റ സി​പി​എ​മ്മി​നു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു. എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ബി​ജി​പി​യി​ൽ ചേ​ർ​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. നീ​ലം​പേ​രൂ​രി​ൽ നി​ന്നു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ സ​ന്തോ​ഷും ബി​ജെ​പി യി​ൽ ചേ​ർ​ന്നു. താ​ൻ പ്ര​മു​ഖ​ൻ അ​ല്ലെ​ന്നും സി​പി​എ​മ്മി​നെ ഒ​രു കാ​ല​ത്തും ച​തി​ച്ചി​ട്ടി​ല്ലെ​ന്നും എ​സ്. രാ​ജേ​ന്ദ്ര​ൻ…

Read More

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നി​ല​പാ​ട് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്: എ​സ്എ​ൻ​ഡി​പി​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും; ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

ച​ങ്ങ​നാ​ശേ​രി: സാ​മു​ദാ​യി​ക ഐ​ക്യം വേ​ണ​മെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ. എ​സ്എ​ൻ​ഡി​പി – എ​ൻ​എ​സ്എ​സ് ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ നി​ല​പാ​ട് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഐ​ക്യ​ത്തി​ന് എ​ൻ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. ഇ​നി എ​സ്എ​ൻ​ഡി​പി​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. മു​ൻ​പ് സം​വ​ര​ണ വി​ഷ​യ​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് ഐ​ക്യ​ത്തി​ന് ത​ട​സ​മാ​യ​തെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത്ത​രം ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളാ​പ്പ​ള്ളി​ക്കും വീ​ഴ്ച​ക​ൾ പ​റ്റി​യി​ട്ടു​ണ്ടാ​കാം എ​ന്ന് സ​മ്മ​തി​ച്ച സു​കു​മാ​ര​ൻ നാ​യ​ർ, അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത സ​മ​ദൂ​ര നി​ല​പാ​ടി​ൽ എ​ൻ​എ​സ്എ​സ് ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ​എ​സ്എ​സി​ന് പാ​ർ​ല​മെ​ന്‍റ​റി മോ​ഹം ഇ​ല്ല. ഞാ​നൊ​രി​ക്ക​ലും മു​സ്ലീം വി​രോ​ധി​യ​ല്ല. ലീ​ഗി​നെ​തി​രെ പ​റ​ഞ്ഞാ​ൽ അ​ത് മു​സ്ലി​ങ്ങ​ൾ​ക്കെ​തി​രെ പ​റ​യു​ന്ന​താ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ല. ലീ​ഗ് എ​ന്നാ​ൽ മു​ഴു​വ​ൻ മു​സ്ലിം അ​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മു​ൻ​പ് ഐ​ക്യ​നീ​ക്കം ത​ട​ഞ്ഞ​ത് മു​സ്ലീം ലീ​ഗാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ…

Read More

‘വി.ഡി സ​തീ​ശ​ൻ ഇ​ന്ന​ലെ പൂ​ത്ത ത​ക​ര: ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യോ വേ​ണു​ഗോ​പാ​ലോ എ.​കെ. ആ​ന്‍റ​ണി​യോ ഞാ​ൻ വ​ർ​ഗീ​യ വാ​ദി​യാ​ണെ​ന്ന് പ‍​റ​യി​ല്ല’; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ത​ന്നെ വ​ർ​ഗീ​യ വാ​ദി​യെ​ന്ന് വി​ളി​ച്ച സ​തീ​ശ​ൻ ഇ​ന്ന​ലെ പൂ​ത്ത ത​ക​ര​യാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ‌ പ​റ​ഞ്ഞു. ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യോ വേ​ണു​ഗോ​പാ​ലോ എ.​കെ. ആ​ന്‍റ​ണി​യോ താ​ൻ വ​ർ​ഗീ​യ വാ​ദി​യാ​ണെ​ന്ന് പ‍​റ​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. കാ​ന്ത​പു​രം ഇ​രു​ന്ന വേ​ദി​യി​ൽ അ​ദ്ദേ​ഹം ത​ന്നെ സ​തീ​ശ​നെ തി​രു​ത്തി. താ​ൻ കോ​ൺ​ഗ്ര​സി​ന് എ​തി​ര​ല്ല. നേ​താ​ക്ക​ളു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ട്. ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ഈ​ഴ​വ​രെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ‍​ഞ്ഞു. ആ​ദ്യം മു​ത​ൽ​ക്കേ എ​സ്എ​ൻ​ഡി​പി ഉ​യ​ർ​ത്തി​യ വാ​ദ​മാ​ണ് നാ​യാ​ടി മു​ത​ൽ ന​മ്പൂ​തി​രി വ​രെ എ​ന്നു​ള്ള​ത്. നാ​യ​ർ- ഈ​ഴ​വ ഐ​ക്യം അ​നി​വാ​ര്യ​മാ​ണ്. മ​റ്റു സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശം പി​ടി​ച്ചു പ​റ്റാ​നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു. ലീ​ഗ് നേ​തൃ​ത്വം എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ മു​ൻ​നി​ർ​ത്തി സ​മ​ര​ങ്ങ​ൾ ന​ട​ത്തി. നാ​യ​ർ – ഈ​ഴ​വ ഐ​ക്യ​ത്തോ​ട് ലീ​ഗി​ന് യോ​ജി​ച്ചി​ല്ല. അ​ന്ന്…

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല: പൊ​ന്നി​ൻ ക​പ്പി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം; സ്വ​ർ​ണ ക​പ്പ് ന​ൽ​കാ​ൻ ലാ​ലേ​ട്ട​ൻ എ​ത്തും

തൃ​ശൂ​ർ: 64–ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴ​വെ വാ​ശി​യേ​റി​യ പോ​രാ​ട്ടം തു​ട​രു​ന്നു. ആ​ർ​ക്കാ​കും സ്വ​ർ​ണ​ക്ക​പ്പ് എ​ന്ന് ഇ​തു​വ​രെ പ​റ​യാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് വേ​ദി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പു​രോ​ഗ​മി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യു​ള്ള പോ​യി​ന്‍റ് നി​ല​പ്ര​കാ​രം 990 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 983 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ര​ണ്ടാ​മ​തു​മു​ണ്ട്. ഇ​രു ജി​ല്ല​ക​ൾ​ക്കും വെ​ല്ലു​വി​ളി​യാ​യി 982 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 981 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് 950 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റ​വും നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. കൊ​ല്ലം 948, എ​റ​ണാ​കു​ളം 955, തി​രു​വ​ന​ന്ത​പു​രം 942, കാ​സ​ർ​കോ​ട് 912, കോ​ട്ട​യം 909, വ​യ​നാ​ട് 904, ആ​ല​പ്പു​ഴ 890, പ​ത്ത​നം​തി​ട്ട 855, ഇ​ടു​ക്കി 818 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ് നി​ല. സ്വ​ർ​ണ​ക്ക​പ്പി​നാ​യി വീ​റും വാ​ശി​യു​മേ​റി​യ പോ​രാ​ട്ട​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കാ​ണാ​നാ​കു​ന്ന​ത്. നേ​ര​ത്തെ നാ​ലാ​മ​താ​യി​രു​ന്ന തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക്…

Read More

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം: നി​തി​ൻ ന​ബി​ന് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ ഷെ​ഡ്യൂ​ൾ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി. വി​ജ്ഞാ​പ​ന​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച​യാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. അ​ന്നു​ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും. ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യ നി​തി​ൻ ന​ബീ​നു പു​റ​മെ ആ​രും പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​തെ​ത​ന്നെ നി​തി​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടും. 2020 മു​ത​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന ജെ.​പി. ന​ഡ്ഡ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണു പാ​ർ​ട്ടി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ധ്യ​ക്ഷ​നാ​യി നി​തി​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

Read More

രാ​ഹു​കാ​ലം മാ​റി​യി​ല്ല… ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി; ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി; ജാ​മ്യം നി​ഷേ​ധി​ച്ച​ത് മൂ​ന്നാ​മ​ത്തെ കേ​സി​ൽ

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി. രാ​ഹു​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​തോ​ടെ രാ​ഹു​ൽ ജ​യി​ലി​ൽ തു​ട​രും. പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. രാ​ഹു​ലി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തെ കേ​സി​ലാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യ​ത്തി​നാ​യി സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി ന​ൽ​കും. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ഭാ​ഗ​വും വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ​ത്. എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​ന്ത​രം പ​രാ​തി​ക​ൾ ആ​ണെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും ആ​യി​രു​ന്നു എ​സ്ഐ​ടി​യു​ടെ വാ​ദം. പ​രാ​തി​ക്കാ​രി​യു​ടെ ചാ​റ്റ് വി​വ​ര​ങ്ങ​ൾ പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​ല്ലാം പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ എ​ന്ന വാ​ദി​ച്ച പ്ര​തി​ഭാ​ഗം, ച​ട്ട​വി​രു​ദ്ധ​മാ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Read More

അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് ; സം​സ്ഥാ​ന​ത്ത് ഏ​ഴു ദി​വ​സ​ത്തി​ന​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ; നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​ത് 23771 വാ​ഹ​ന​ങ്ങ​ൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ലൂ​ടെ ക​ഴി​ഞ്ഞ ഏ​ഴു​ദി​വ​സ​ത്തി​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ. റോ​ഡ് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത​ട​സം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​വ​ര്‍​ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്റെ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്റ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2026 ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 13 വ​രെ ഏ​ഴ് ദി​വ​സം നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ 23,771 വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി​ട്ടാ​ണ് ഈ ​പി​ഴ ഈ​ടാ​ക്കി​യ​ത്.സം​സ്ഥാ​ന പാ​ത​ക​ളി​ല്‍ 7,872, ദേ​ശീ​യ പാ​ത​ക​ളി​ല്‍ 6,852, മ​റ്റ് പാ​ത​ക​ളി​ല്‍ 9047 എ​ന്ന രീ​തി​യി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ മേ​ഖ​ല​ക​ള്‍, വാ​ഹ​ന സാ​ന്ദ്ര​ത​കൂ​ടി​യ പാ​ത​ക​ള്‍, പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ള്‍, സ​ര്‍​വ്വീ​സ് റോ​ഡു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മാ​ത്ര​മ​ല്ല പ​ല​പ്പോ​ഴും ദേ​ശീ​യ​പാ​ത​ക​ളി​ല്‍ ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​രെ കൃ​ത്യ​സ​മ​യ​ത്ത് അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്: ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം നി​ർ​ണാ​യ​കം; പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്ത​ത് പ​തി​ന​ഞ്ചോ​ളം സാം​പി​ളു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ (വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​റി​ൽ) വി​എ​സ്എ​സ് സി ​യി​ല്‍ ന​ട​ത്തി​യ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ഫ​ലം കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​കും. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന​ലെ കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ എ​ഫ്എ​സ്എ​ല്‍ അ​ധി​കൃ​ത​ര്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് ജ​ഡ്ജി പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും. എ​സ്‌​ഐ​ടി യും ​ഈ റി​പ്പോ​ര്‍​ട്ടി​ലെ ഉ​ള്ള​ട​ക്കം വി​ല​യി​രു​ത്തി ഹൈ​ക്കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി എ​ന്നി​വ മാ​റ്റി​യി​ട്ടു​ണ്ടോ ഒ​റി​ജി​ന​ലാ​ണോ എ​ത്ര അ​ള​വി​ല്‍ സ്വ​ര്‍​ണം അ​തി​ല്‍ നി​ന്നും മാ​റ്റി​യെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ശ​യ​ങ്ങ​ള്‍​ക്ക് ഈ ​റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​രു​ന്ന​തോ​ടെ സ്ഥി​രീ​ക​ര​ണ​മാ​കും. പ​തി​ന​ഞ്ച് സാം​പി​ളു​ക​ളാ​ണ് ക​ട്ടി​ള​പ്പാ​ളി​യി​ല്‍ നി​ന്നും ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​യി​ല്‍ നി​ന്നും പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്.കു​ടു​ത​ല്‍ പ്ര​തി​ക​ളെ കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ലും അ​റ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ലും എ​ഫ്എ​സ്എ​ല്‍ റി​പ്പോ​ര്‍​ട്ട് ഏ​റെ നി​ര്‍​ണാ​യ​ക​മാ​കും. പാ​ളി​ക​ള്‍…

Read More