ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗി​ന് സ​ർ​വീ​സ് ചാ​ർ​ജ് വ​രു​ന്നു: അ​ഞ്ച് ല​ക്ഷം ​വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ഐ​എം​പിഎ​സ് ഇ​ട​പാ​ടു​ക​ൾ സൗ​ജന്യം​

പ​ര​വൂ​ർ: ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി​യു​ള്ള ഇ​മ്മീ​ഡി​യ​റ്റ് പേ​യ്മെ​ന്‍റ് സ​ർ​വീ​സു​ക​ൾ​ക്ക് (ഐ​എം​പി​എ​സ് ) സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ എ​സ്ബി​ഐ. നി​ല​വി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ഐ​എം​പി എ​സ് ഇ​ട​പാ​ടു​ക​ൾ സൗ​ജ​ന്യ​മാ​ണ്. 25,000 മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് ഇ​നി സ​ർ​വീ​സ് ചാ​ർ​ജ് കൊ​ടു​ക്കേ​ണ്ടി വ​രി​ക. 25, 000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ഐ​എം​പി എ​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ര​ണ്ട് രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് ഈ​ടാ​ക്കു​ക. ഒ​ന്നു​മു​ത​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഇ​ത്ത​രം ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ​ക്ക് ആ​റു രൂ​പ​യും ജി​എ​സ്ടി​യും സ​ർ​വീ​സ് ചാ​ർ​ജാ​യി ഈ​ടാ​ക്കും. ര​ണ്ട് മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ത്തു രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് സേ​വ​ന നി​ര​ക്കാ​യി ഈ​ടാ​ക്കു​ക. ഇ​ത് ഫെ​ബ്രു​വ​രി 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് എ​സ്ബി​ഐ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു ദി​വ​സം ഐ​എം​പി​എ​സ്…

Read More

പ​രി​ശോ​ധ​ന ശ​ക്ത​മാ​കുന്നു; പി​ഴ​യ​ട​ച്ച് ര​ക്ഷ​പ്പെ​ട​ൽ ഇ​നി ന​ട​പ്പി​ല്ല; രേ​ഖ​ക​ളി​ല്ലാ​ത്ത വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാൻ മോട്ടോർ വാഹന വകുപ്പ്

കാ​യം​കു​ളം: റോ​ഡു​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർവാ​ഹ​ന വ​കു​പ്പും പോ​ലീ​സും. ഇ​ൻ​ഷ്വ​റ​ൻ​സ്, ഫി​റ്റ്‌​ന​സ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന രേ​ഖ​ക​ളി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ഇ​നി വെ​റും പി​ഴശി​ക്ഷ​യി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്ന ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല.‌ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ സ്പോ​ട്ടി​ൽത്ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി. ഇ​തു​വ​രെ ഇ​ൻ​ഷ്വ​റ​ൻ​സോ ഫി​റ്റ്‌​ന​സോ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഏ​ക​ദേ​ശം 2000 രൂ​പ പി​ഴ​യ​ട​ച്ച് യാ​ത്ര തു​ട​രാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ഴ​യ​ട​ച്ച ശേ​ഷം അ​തേ വാ​ഹ​നം വീ​ണ്ടും അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ടാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് നി​യ​മം ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ അ​വ ഉ​ട​ൻത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കോ വ​കു​പ്പ് ഗ്രൗ​ണ്ടു​ക​ളി​ലേ​ക്കോ മാ​റ്റും.​ പു​തി​യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി എ​ടു​ത്തു ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ വാ​ഹ​നം വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ.ഫി​റ്റ്‌​ന​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല.…

Read More

ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ പി​ടി​ക്ക​പ്പെ​ട്ട​ത് സ്ത്രീ​ക​ൾ

ബം​ഗ​ളൂ​രു: പു​രു​ഷ വേ​ഷം ധ​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശാ​ലു, നീ​ലു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മോ​ഷ​ണം ന​ട​ന്നു​വ​ന്ന് മ​ന​സി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലെ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ, ആ​ർ​ക്കും സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നാ​ണ് പു​രു​ഷ വേ​ഷം ധ​രി​ച്ച​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Read More

30 പ്രീ​മി​യം ബ്രാ​ന്‍​ഡ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ… കു​ടും​ബ​ശ്രീ​യു​ടെ കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ആ​ഗോ​ള വി​പ​ണി​യി​ലേ​ക്ക്

കൊ​ച്ചി: കു​ടും​ബ​ശ്രീ​യു​ടെ കാ​ര്‍​ഷി​ക ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ ‘കെ ​ഇ​നം’ എ​ന്ന പു​തി​യ ബ്രാ​ന്‍​ഡി​ല്‍ ആ​ഗോ​ള വി​പ​ണി​യി​ലേ​ക്ക്. ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത കാ​ര്‍​ഷി​ക സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വാ​ങ്ങി​യ മു​പ്പ​ത് പ്രീ​മീ​യം ബ്രാ​ന്‍​ഡ് ഭ​ക്ഷ്യ ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. നെ​ടു​മ്പാ​ശേ​രി ഫ്‌​ളോ​റ എ​യ​ര്‍​പോ​ര്‍​ട്ട് ഹോ​ട്ട​ല്‍ ആ​ന്‍​ഡ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്റ്‌​റി​ല്‍ നാ​ളെ രാ​വി​ലെ 10ന് ​മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചിം​ഗ് നി​ര്‍​വ​ഹി​ക്കും. കു​ടും​ബ​ശ്രീ ഓ​ക്‌​സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പാ​കു​ന്ന സ്റ്റാ​ര്‍​ട്ട​പ് ശൃം​ഖ​ല ‘യു​ക്തി’, ത​ദ്ദേ​ശീ​യ മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ര്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന ”ട്രൈ ​ബാ​ന്‍​ഡ്’, കു​ടും​ബ​ശ്രീ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​പ​ണ​നം ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ ക ​ഗി​ഫ്റ്റ് ബോ​ക്‌​സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കു​ടും​ബ​ശ്രീ യു​വ​സം​രം​ഭ​ക​രു​ടെ നൂ​ത​ന അ​ഗ്രി ബി​സി​ന​സ് ആ​ശ​യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി സൂ​പ്പ​ര്‍ ഫു​ഡ്‌​സ്, ഫാ​ഷ​ന്‍, ഹെ​ര്‍​ബ​ല്‍ പേ​ഴ്‌​സ​ണ​ല്‍ കെ​യ​ര്‍ പ്രോ​ഡ​ക്ട്‌​സ് എ​ന്നി​വ ത​യ്യാ​റാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കും.…

Read More

വി​സ്മ​യ കേ​സ് പ്ര​തി കി​ര​ണ്‍​കു​മാ​റി​ന് മ​ര്‍​ദ​നം: അ​ടി​ച്ച് താ​ഴെ​യി​ട്ട് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍​ന്നു; നാ​ല് പേ​ര്‍​ക്കെ​തി​രേ കേ​സ്

കൊ​ല്ലം: വി​സ്മ‌​യ കേ​സ് പ്ര​തി കി​ര​ൺ കു​മാ​റി​നെ (34) വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് ശൂ​ര​നാ​ട് പോ​ലീ​സ്. ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം ശാ​സ്താം​ന​ട​യി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. കി​ര​ണി​ന്‍റെ വീ​ടി​നു മു​ൻ​പി​ലെ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു നാ​ല് യു​വാ​ക്ക​ൾ കേ​സി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ് പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ച്ചു. ഇ​വ​രു​ടെ സം​സാ​രം കേ​ട്ട് വീ​ടി​നു പു​റ​ത്തേ​ക്കി​റ​ങ്ങി​യ​താ​യി​ര​ന്നു കി​ര​ൺ. ഇ​യാ​ളെ ക​ണ്ട​തോ​ടെ സം​ഘം ചേ​ർ​ന്ന് നാ​ലും പേ​രും കി​ര​ണി​നെ ത​ല്ലി​ച്ച​ത​ച്ചു. അ​ടി​ച്ച് താ​ഴെ​യി​ട്ട ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. തു​ട​ര്‍​ന്ന് കി​ര​ണി​ന്‍റെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​നു മു​ൻ​പും സ​മാ​ന രീ​തി​യി​ൽ കി​ര​ണി​നെ യു​വാ​ക്ക​ൾ പ്ര​കോ​പി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ടാ​ൽ അ​റി​യു​ന്ന​വ​രാ​യ നാ​ലു പേ​ർ​ക്കെ​തി​രെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​തെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 2021 ജൂ​ണ്‍ 12നാ​യി​രു​ന്നു ബി​എ​എം​എ​സ്…

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; മൂ​ന്നാം ദി​നം ക​ണ്ണൂ​ർ മു​ന്നി​ൽ; കോ​ഴി​ക്കോ​ടും തൃ​ശൂ​രും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ്വ​ർ​ണ​ക്ക​പ്പി​നു വേ​ണ്ടി ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ടം തു​ട​രു​മ്പോ​ൾ ക​ണ്ണൂ​ർ ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. 487 പോ​യി​ന്‍റാ​ണ് ക​ണ്ണൂ​രി​നു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് കോ​ഴി​ക്കോ​ട് 483 പോ​യി​ന്‍റോ​ടെ​യും ആ​തി​ഥേ​യ​രാ​യ നി​ല​വി​ലെ സ്വ​ർ​ണ​ക്ക​പ്പ് ജേ​താ​ക്ക​ളാ​യ തൃ​ശൂ​ർ ജി​ല്ല 481 പോ​യ​ന്‍റു​മാ​യി മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്. പാ​ല​ക്കാ​ട് 471, തി​രു​വ​ന​ന്ത​പു​രം 463, കൊ​ല്ലം 461, എ​റ​ണാ​കു​ളം 459, മ​ല​പ്പു​റം 458, കോ​ട്ട​യം 450, കാ​സ​ർ​കോ​ട് 439, വ​യ​നാ​ട് 436, ആ​ല​പ്പു​ഴ 431, പ​ത്ത​നം​തി​ട്ട 408, ഇ​ടു​ക്കി 385 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല. മൂ​ന്നാം നാ​ളി​ൽ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ത്രി​യോ​ടെ ലീ​ഡ​ർ മാ​റി​മ​റി​യാ​ൻ സാ​ധ്യ​ത​ക​ളെ​യാ​ണ്.

Read More

ലൈ​ഫ് മി​ഷ​ൻ 4 ല​ക്ഷം ഭൂ​ര​ഹി​ത​ർ​ക്ക് വീ​ട് ന​ൽ​കി​യി​ട്ടി​ല്ല; ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യ​ത് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ മാ​ത്ര​മാ​ണെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം : ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന​ര​ഹി​ത​ർ​ക്ക് വേ​ണ്ടി​യാ​ണ് ലൈ​ഫ് മി​ഷ​ൻ തു​ട​ങ്ങി​യ​തെ​ങ്കി​ലും 4 ല​ക്ഷ​ത്തോ​ളം ഭൂ​ര​ഹി​ത​ർ​ക്ക് വീ​ട് ന​ൽ​കി​യി​ട്ടി​ല്ലെന്നു ചെറിയാൻ ഫിലിപ്പ്. വീ​ട് ല​ഭി​ച്ച​വ​രി​ൽ 95 ശ​ത​മാ​ന​വും സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള​വ​രാ​ണ്. വാ​സ​യോ​ഗ്യ​മോ അ​ല്ലാ​ത്ത​തോ ആ​യ വീ​ട് പൊ​ളി​ച്ചു മാ​റ്റി​യാ​ണ് പു​തി​യ വീ​ടു​ക​ൾ നി​ർ​മ്മി​ച്ച​ത്. ഭൂ​ര​ഹി​ത​ർ​ക്കാ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ പ്ലാ​റ്റ് സ​മു​ച്ച​യ പ​ദ്ധ​തി പ്ര​കാ​രം വാ​സ​സ്ഥ​ലം ല​ഭി​ച്ച​ത് 18000 പേ​ർ​ക്ക് മാ​ത്ര​മാ​ണ്. റേ​ഷ​ൻ കാ​ർ​ഡോ മേ​ൽ​വി​ലാ​സ​മോ ഇ​ല്ലാ​ത്ത​വ​രും വാ​ട​ക വീ​ട് ബ​ന്ധു ഗൃ​ഹം, പു​റ​മ്പോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ​വ​ർ ലൈ​ഫ് മി​ഷ​ൻ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. 2017-ൽ 6.25 ​ല​ക്ഷം പേ​രും 2021-ൽ 5.5 ​ല​ക്ഷം പേ​രും ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്ത പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​ന​കം വീ​ട് ല​ഭി​ച്ച​ത്  4,24,800 പേ​ർ​ക്കു മാ​ത്ര​മാ​ണ്. അ​താ​യ​ത്, പ​കു​തി​യി​ൽ താ​ഴെ.  ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻ്റെ കാ​ല​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത് 2.95 ല​ക്ഷം വീ​ടു​ക​ളാ​ണ്. ഇ​വ​യി​ൽ 50000 വീ​ടു​ക​ൾ ഉ​മ്മ​ൻ…

Read More

വ​യ​നാ​ട് സി​പി​എ​മ്മി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി; മു​തി​ർ​ന്ന നേ​താ​വ് എ.​വി. ജ​യ​ൻ സി​പി​എം വി​ട്ടു; പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്

വ​യ​നാ​ട്: വ​യ​നാ​ട് സി​പി​എ​മ്മി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി. വ​യ​നാ​ട്ടി​ലെ മു​തി​ർ​ന്ന നേ​താ​വ് എ.​വി. ജ​യ​ൻ സി​പി​എം വി​ട്ടു. മു​ൻ പു​ൽ​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ എ.​വി ജ​യ​നെ പു​ൽ​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തി​യി​രു​ന്നു.​സി​പി​എ​മ്മി​ൽ തു​ട​ർ​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് എ.​വി. ജ​യ​ൻ പ്ര​തി​ക​രി​ച്ചു. ജി​ല്ലാ സ​മ്മേ​ള​നം മു​ത​ൽ ഒ​രു വി​ഭാ​ഗം ത​ന്നെ വേ​ട്ട​യാ​ടു​ന്നു. 35 കൊ​ല്ലം പാ​ർ​ട്ടി​ക്ക് വേ​ണ്ടി പൂ​ർ​ണ്ണ​മാ​യി സ​മ​ർ​പ്പി​ച്ചു. പാ​ർ​ട്ടി​യി​ൽ ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്നു. ത​ന്നെ വേ​ട്ട​യാ​ടാ​ൻ ചി​ല​ർ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്നും ജ​യ​ൻ വി​മ​ർ​ശി​ക്കു​ന്നു. ആ​സൂ​ത്രി​ത​മാ​യ അ​ട്ടി​മ​റി​ക​ൾ സി​പി​എ​മ്മി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി ജ​ന​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റും. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​ന സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​ക​യാ​ണ്. അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്നാ​ണ് മാ​റി നി​ൽ​ക്കു​ന്ന​ത്. സി​പി​എം പോ​ലൊ​രു പാ​ർ​ട്ടി സ​മൂ​ഹ​ത്തി​ൽ അ​നി​വാ​ര്യ​ത​യാ​ണ്. വ​ർ​ഗീ​യ​ത ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ന്ന കാ​ല​ത്ത്…

Read More

‘ജ​ന​നാ​യ​ക​ൻ’ സി​നി​മ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തെ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​ജ​യ്‌​യു​ടെ ത​മി​ഴ് ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ സി​ബി​എ​ഫ്സി സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. ജ​നു​വ​രി 20ന് ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ഷ​യം പ​രി​ഗ​ണി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മാ​സി​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്. ചി​ത്ര​ത്തി​ന് ഉ​ട​ൻ സി​ബി​എ​ഫ്സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം എ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം സ്റ്റേ ​ചെ​യ്ത മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി​ബി​എ​ഫ്സി അ​നു​മ​തി​ക്കു മു​ന്പ് സി​നി​മ​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​ള​രെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന രീ​തി​യാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​കു​ൾ റോ​ഹ്ത്ത​ഗി വാ​ദി​ച്ചു. അ​യ്യാ​യി​ര​ത്തി​ല​ധി​കം തി​യ​റ്റ​റു​ക​ൾ ബു​ക്ക് ചെ​യ്ത​താ​യും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, സി​നി​മ റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്കു മു​ന്നി​ൽ റ​ഫ​ർ ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ത്തെ നി​ർ​മാ​താ​ക്ക​ൾ ചോ​ദ്യം​ചെ​യ്തി​ട്ടി​ല്ലെ​ന്നും വി​ഷ​യം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ സു​പ്രീം​കോ​ട​തി ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും…

Read More

കൂ​പ്പു​കൈ​ക​ളു​മാ​യി ശ​ര​ണം​വി​ളി​ച്ചു നി​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് മ​ക​ര​വി​ള​ക്കി​ന്‍റെ ദ​ർ​ശ​ന പു​ണ്യം; പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യ ഭ​ക്ത​രു​ടെ മ​ല​യി​റ​ക്കം

ശ​ബ​രി​മ​ല: മ​ക​ര​സം​ക്ര​മ സ​ന്ധ്യ​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ര്‍​ക്കു ദ​ര്‍​ശ​ന​പു​ണ്യ​മേ​കി മ​ക​ര​വി​ള​ക്ക്. കൂ​പ്പു​കൈ​ക​ളു​മാ​യി ശ​ര​ണം​വി​ളി​ക​ളോ​ടെ നി​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വൈ​കി​ട്ട് 6.41 ന് ​മ​ക​ര​ജ്യോ​തി ദൃ​ശ്യ​മാ​യി. അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ തി​രു​വാ​ഭ​ര​ണം അ​ണി​യി​ച്ച് ദീ​പാ​രാ​ധ​ന ന​ട​ന്ന അ​തേ മു​ഹൂ​ര്‍​ത്ത​ത്തി​ലാ​യി​രു​ന്നു ദ​ര്‍​ശ​നം. ര​ണ്ട് ത​വ​ണ കൂ​ടി ജ്യോ​തി തെ​ളി​ഞ്ഞ​തോ​ടെ സ​ന്നി​ധാ​ന​വും പ​രി​സ​ര​വും ഭ​ക്തി​മ​യ​മാ​യി. പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ 5.50ന് ​ശ​രം​കു​ത്തി​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര​വേ​റ്റു. പ​തി​നെ​ട്ടാം പ​ടി വ​ഴി സ​ന്നി​ധാ​ന​ത്തെ​ത്തി​യ ഘോ​ഷ​യാ​ത്ര കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ സ​ഹ​ക​ര​ണ ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍, എം​എ​ല്‍​എ​മാ​രാ​യ കെ.​യു. ജ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജി​ല്ലാ ക​ല​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ, ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. തി​രു​വാ​ഭ​ര​ണ പേ​ട​കം ബ​ലി​ക്ക​ല്‍​പു​ര​യി​ലൂ​ടെ സോ​പാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ ത​ന്ത്രി ക​ണ്ഠ​ര​ർ…

Read More