എരുമേലി: ശബരിമല സീസണിൽ എരുമേലി ടൗണും പരിസരവും ശുചീകരിച്ച തമിഴ്നാട്ടുകാരായ 125 പേരടങ്ങുന്ന വിശുദ്ധിസേന ശമ്പളം കിട്ടാതെ മടങ്ങി. ഇന്നലെ ഉച്ചവരെ ശമ്പളം കാത്തിരുന്ന അവർ ഒടുവിൽ മൗനമായി റോഡിൽ വലിയമ്പലത്തിന്റെ ഗോപുരവാതിലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 16 വരെയുള്ള വേതനം ഇവർക്ക് ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള 35 ദിവസത്തെ വേതനമായ 24 ലക്ഷത്തിൽപരം രൂപയാണ് കിട്ടാനുള്ളത്. ഇന്നലെ വരെയായിരുന്നു ഇവർക്ക് സൗജന്യ താമസവും ഭക്ഷണവും കരാർ പ്രകാരം ദേവസ്വം ബോർഡിൽ നിന്നുള്ളത്. ഇത് കഴിഞ്ഞതോടെയാണ് ശമ്പളം പ്രതീക്ഷിച്ച് എരുമേലിയിൽ തങ്ങാൻ ഭക്ഷണവും താമസവും ഇല്ലാത്തതിനാൽ മടങ്ങുന്നതെന്ന് ഇവർ പറയുന്നു. ദേവസ്വം ബോർഡാണ് ഇവർക്ക് വേതനം നൽകേണ്ടത്. പത്തനംതിട്ട ജില്ലാ കളക്ടറുടെ ഫണ്ടിലേക്കാണ് ദേവസ്വം ബോർഡ് തുക നൽകുക. ഇത് ആരോഗ്യ വകുപ്പിന് കൈമാറി കിട്ടണം. തുടർന്നാണ് ഇവർക്ക്…
Read MoreCategory: Loud Speaker
‘അവൾക്ക് നീതി വേണം’… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ മരണത്തിൽ വൻ പ്രതിഷേധം
ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച യുവതിക്കു നീതി ലഭ്യമാക്കണമെന്ന് കുക്കി സംഘടനകൾ. മെയ്തെയ്കളുടെ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിനും കൂട്ടമാനഭംഗത്തിനും രണ്ടു വർഷം മുന്‍പ് ഇരയായ ഇരുപതുകാരി കഴിഞ്ഞദിവസം മരിക്കാനിടയായതിൽ കുക്കി ജനത രോഷത്തിലാണ്. മെയ്തെയ്കളുടെ ഭരണത്തിൽ സുരക്ഷിതരല്ലെന്നും കുക്കി ഭൂരിപക്ഷ മേഖലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം വേണമെന്നും കുക്കി ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു. കലാപം തുടങ്ങിയ 2023 മേയിൽ മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്നു മെയ്തെയ്കൾ തട്ടിക്കൊണ്ടുപോയ 20 വയസുള്ള കുക്കി പെണ്‍കുട്ടിയാണ് ബലാത്സംഗത്തെ തുടർന്നുള്ള രോഗാവസ്ഥയിൽ മരണത്തിനു കീഴടങ്ങിയത്. ഇംഫാലിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു അന്നു പെണ്‍കുട്ടി. പീഡനത്തിന്റെ മാനസികവും ശാരീരികവുമായ പരിക്കുകളിൽനിന്നു പെണ്‍കുട്ടിക്ക് മുക്തി നേടാനായില്ല. വിഷാദരോഗത്തിന് അടിമയായിരുന്നു. ചുരാചന്ദ്പുരിലെ വീട്ടിൽ ചികിത്സയിലിരിക്കെയാണ് യുവതി കഴിഞ്ഞ 11ന് മരിച്ചത്. ഇംഫാലിലെ ന്യൂ ചെക്കോണിലുള്ള എടിഎമ്മിനു മുന്നിൽനിന്നു മെയ്തെയ്കളായ നാലുപേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 2023 മേയ്…
Read More‘വി.ഡി. സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥ; ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന് ഇരട്ടമുഖമാണെന്ന് വെളളാപ്പള്ളി നടേശൻ
ചേർത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഈഴവരെ മാത്രമല്ല എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരു ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും അറിവോടെയാണോ നീക്കമെന്നു വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബിഹാറിലെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നോക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്എൻഡിപി യോഗത്തെ മാത്രമല്ല ഗുരുദേവ ദർശനങ്ങളെയാണു സതീശൻ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശൻ എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരിൽ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നാണ് സതീശന്റെ…
Read Moreബിലീവേഴ്സ് ചര്‍ച്ച് എയര്‍പോര്‍ട്ടിന് എതിരല്ല: സർക്കാരിന് എന്തിനാണ് ഇത്ര പിടിവാശിയെന്ന് സഭാ വക്താവ്
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിനുള്ളതാണെന്നും സര്‍ക്കാരിന്റെ അവകാശവാദത്തില്‍ അടിസ്ഥാനമില്ലെന്നുമുള്ള പാലാ സബ് കോടതി വിധിയെ ബിലീവേഴ്സ് ചര്‍ച്ച് സ്വാഗതം ചെയ്തു. 2008-09 മുതല്‍ നടക്കുന്ന വ്യവഹാരങ്ങളില്‍ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ മലയാളം കമ്പനിയില്‍നിന്നും സഭ വില കൊടുത്തുവാങ്ങിയതാണെന്നും ഉടമസ്ഥത സഭയ്ക്കുള്ളതാണെന്നും വിവിധ കോടതികള്‍ ഇതോടകം വിധി പറഞ്ഞിട്ടുള്ളതാണ്. പലപ്പോഴായി സുപ്രീം കോടതി ഉള്‍പ്പെടെ പത്തോളം വിധികള്‍ സഭയ്ക്ക് അനുകൂലമായുണ്ടെന്നും ഇപ്പോഴത്തെ വിധിയില്‍ എല്ലാറ്റിനും വ്യക്തത വന്നതായും ബിലീവേഴ്സ് ചര്‍ച്ച് വക്താവ് ഫാ. സിജോ പന്തപ്പള്ളി പറഞ്ഞു. ബിലീവേഴ്സ് ചര്‍ച്ച് സര്‍ക്കാരിനും എയര്‍പോര്‍ട്ട് നിര്‍മാണത്തിനും എതിരല്ല. എന്നാല്‍ നടപടികള്‍ നിയമപരമായി വേണമെന്നേ പറയുന്നുള്ളൂ. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം പൊതു വികസന ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന് ആരുടെയും ഭൂമിയോ ആസ്തിയോ ഏറ്റെടുക്കാം. ആ നിലയില്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍…
Read Moreപോലീസ് പെരുമാറ്റചട്ടം ലംഘിച്ചു: വീഡിയോ വൈറലായതിനു പിന്നാലെ കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന് സസ്പെന്ഷന്
ബെംഗളൂരു: ഔദ്യോഗിക ഓഫീസില്‍ യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥനും സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവിന് സസ്പെന്ഷന്. യൂണിഫോമില്‍ ഓഫീസ് ചേംബറില്‍ യുവതികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മറ്റ് അനുചിതമായ പെരുമാറ്റങ്ങളും വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്പെന്ഷന്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ഒന്നിലധികം വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. 1968ലെ ഓള് ഇന്ത്യ സര്‍വീസസ് റൂള്‍സ് ലംഘിക്കുന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമാണ് രാമചന്ദ്ര റാവുവിന്റെ പെരുമാറ്റമെന്ന് സസ്പെന്ഷന് ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആരും നിയമത്തിന് മുകളിലല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കിലും കുറ്റം തെളിയുന്ന പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഈ നീക്കത്തിന്…
Read Moreകാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി
കണ്ണൂർ: ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 2020 ഫെബ്രുവരി 17ന് കണ്ണൂർ തയ്യിൽ നടന്ന സംഭവത്തിൽ ശരണ്യക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 21ന് ശിക്ഷ പ്രഖ്യാപിക്കും. രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് അമ്മ കൊന്നുവെന്നാണ് കേസ്. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചുവെന്ന് പറയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമർശിച്ചു. തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടി. അതുപോലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നും കോടതി പറഞ്ഞു. പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ…
Read Moreശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്ട്ട്ഹൈ ക്കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേകസംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറി. ദ്വാര പാലക ശില്പ്പങ്ങള് അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ വിഎസ്എസ്സിയില് നിന്നുമുള്ള ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കി. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ്ഐടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്‍പ്പ പാളിയിലെയും സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടായെന്നാണ്…
Read Moreഫോളോവേഴ്സിനെ കൂട്ടാൻ വെറുമൊരു കണ്ടന്റനു വേണ്ടി ദീപക്കിനെ കൊലയ്ക്ക് കൊടുത്തു: യുവതിക്കെതിരേ ഗുരുതര ആരോപണം
കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരേ ഗുരുതര ആരോപണവുമായി യുവാവിന്റെ സുഹൃത്തുക്കളും കുടുംബവും. സോഷ്യൽ മീഡിയയിൽ നല്ല റീച്ച് കിട്ടി പ്രശസ്തയാകാൻ കണ്ടന്റ് ക്രിയേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ യുവതി ദീപക്കിനെ ഉപയോഗിച്ചെന്ന് സുഹൃത്ത് അഷ്കര്‍ ആരോപിച്ചു. ദീപക് മോശം സ്വഭാവക്കാരനല്ല. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിനു പകരം കണ്ടന്റ് കിട്ടിയല്ലോ എന്നു ചിന്തിച്ച് വീഡിയോ എടുക്കാൻ അവന്റെ അടുത്ത് പോയി നിന്നു. അവര്‍ കാരണമാണ് അവന് ജീവനൊടുക്കിയതെന്നും അഷ്കര്‍ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപക്കിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന് നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു. ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും…
Read Moreസജി ചെറിയാന്റെ പ്രസ്താവന ആപത്കരം; സിപിഎമ്മും മുഖ്യമന്ത്രിയും വര്‍ഗീയ കാര്‍ഡിറക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ആപത്കരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ.വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വര്‍ഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഎമ്മും മുഖ്യമന്ത്രിയും വര്‍ഗീയ കാര്‍ഡിറക്കുകയാണ്. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടിയുടെ നയങ്ങളാണ്. എല്ലാ മതസംഘടനകളെയും ഉള്‍ക്കൊണ്ട് പോകുന്നതാണ് യുഡിഎഫിന്റെ രീതി.മതേതര നിലപാടുകളാണ് യുഡിഎഫ് മുറുകെ പിടിക്കുന്നത്. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം നല്ലതാണ്. സമുദായ സംഘടനകള്‍ ഐക്യത്തോടെ മുന്നോട്ടു പോകുന്നത് നല്ല കാര്യമാണ്.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreതന്റെ പ്രസ്താവന വളച്ചൊടിച്ചു, എതിര്‍ത്തത് ലീഗ് രാഷ്ട്രീയത്തെ; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചു. അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ എതിര്‍ത്തത് ലീഗ് രാഷ്ട്രീയത്തെയാണ്. വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേരുനോക്കാന് പറഞ്ഞത് മതം നോക്കാനല്ല. മുസ്ലീംഭൂരിപക്ഷ മേഖലയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കുന്നു. ഹിന്ദു മേഖലയില്‍ ബിജെപി ജയിക്കുന്നു. മതേതരവാദിയായ സിപിഎം സ്ഥാനാര്‍ത്ഥി തോല്ക്കുന്നു. ഈ സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉദ്ദ്യേശിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നതാണെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അറിയാനാകുമെന്നും ഇതാര്‍ക്കും മനസിലാവില്ലെന്ന് കരുതരുതെന്നും സജി ചെറിയാന് ഇന്നലെ പറഞ്ഞിരുന്നു.
Read More